മേച്ചേരി അബ്ദുസ്സമദ് മാസ്റ്റര്‍
കൊണ്ടോട്ടിക്കടുത്ത ഒളവട്ടൂരില്‍ ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചവരില്‍ പ്രമുഖനാണ് മേച്ചേരി അബ്ദുസ്സമദ് മാസ്റ്റര്‍. അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയയും അതിനോടനുബന്ധിച്ച് പ്രൈമറി സ്‌കൂളും ആരംഭിച്ച് നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മേച്ചേരി അബൂബക്കര്‍ മൗലവിയാണ് പിതാവ്. തിരൂരങ്ങാടി യതീംഖാനയില്‍നിന്ന് സെക്കന്ററി വിദ്യാഭ്യാസം നേടിയതിനു ശേഷം ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളേജില്‍ ഒ. അബ്ദുല്ല, ഒ. അബ്ദുര്‍റഹ്മാന്‍, എസ്.എ റശീദ് എന്നിവരോടൊപ്പം പഠനം. 1975-ല്‍ പരപ്പനങ്ങാടി ചിറമംഗലം എ.യു.പി സ്‌കൂളില്‍ അറബി അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. അവിടത്തെ ജമാഅത്തെ ഇസ്‌ലാമി യൂനിറ്റ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ഒഴിവുദിനങ്ങളില്‍ നാട്ടിലും പ്രാസ്ഥാനിക പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്നു. തന്റെ വിവാഹദിനത്തില്‍ ഇസ്‌ലാമിക ഉദ്‌ബോധനങ്ങളടങ്ങിയ കലണ്ടര്‍ വിരുന്നുകാര്‍ക്കിടയില്‍ വിതരണം ചെയ്തത് നാട്ടുകാര്‍ക്ക് വേറിട്ട അനുഭവമായിരുന്നു. ഒളവട്ടൂര്‍ മുത്തഫിഖ് ഹല്‍ഖയുടെ പ്രഥമ സെക്രട്ടറിയായിരുന്നു. അക്കാലത്ത് മുജാഹിദ് സുഹൃത്തുക്കളുമായി ചേര്‍ന്ന് ഒളവട്ടൂര്‍ മുസ്‌ലിം അസോസിയേഷന്‍ (ഛങഅ) എന്ന ഒരു സംഘടനക്കും രൂപം നല്‍കി. നാട്ടിലെയും പ്രമുഖ കുടുംബങ്ങളുടെയും പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന സമദ് മാസ്റ്റര്‍ എന്നും നാട്ടുകാരുടെ സ്‌നേഹഭാജനവും പാവപ്പെട്ടവര്‍ക്കും അശരണര്‍ക്കും ആശാകേന്ദ്രവുമായിരുന്നു. 1982-ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച ഇസ്‌ലാമിക് ഗൈഡന്‍സ് ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മസ്ജിദുല്‍ ഹിദായ, അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ സെക്കന്ററി, ഖുര്‍ആന്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് സെന്റര്‍, ബോര്‍ഡിംഗ് സ്‌കൂള്‍, പലിശരഹിത നിധി, സകാത്ത് കമ്മിറ്റി എന്നിവയുടെ ആസൂത്രണത്തിലും നടത്തിപ്പിലും സജീവ ശ്രദ്ധ പുലര്‍ത്തി. നാട്ടിലെ നിരവധി കുട്ടികളെ ചേന്ദമംഗല്ലൂര്‍, ശാന്തപുരം, വാടാനപ്പള്ളി എന്നിവിടങ്ങളിലെ ഇസ്‌ലാമിക കലാലയങ്ങളില്‍ ചേര്‍ത്ത് പഠിപ്പിക്കാനും അവരെ ഉയര്‍ന്ന നിലവാരമുള്ള ജോലികളിലെത്തിക്കാനും പ്രസ്ഥാനത്തിന് മുതല്‍ക്കൂട്ടാവുന്ന തരത്തില്‍ വാര്‍ത്തെടുക്കാനും അദ്ദേഹത്തിന് സാധിച്ചു.
മാരകരോഗം തന്നെ കീഴ്‌പ്പെടുത്തിയെന്നറിഞ്ഞിട്ടും മരണത്തിന് ഒരാഴ്ച മുമ്പ് വരെ പ്രസ്ഥാനത്തെ പറ്റിയും താന്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്ന പുതിയ സംരംഭമായ ഒളവട്ടൂര്‍ സോഷ്യല്‍ വെല്‍ഫെയര്‍ ട്രസ്റ്റിന്റെ കീഴില്‍ ആരംഭിച്ച വീടുനിര്‍മാണത്തെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും മാത്രമായിരുന്നു സഹപ്രവര്‍ത്തകരോട് അന്വേഷിച്ചിരുന്നത്. പ്രസ്ഥാന പ്രവര്‍ത്തകരോടും ബന്ധുമിത്രാദികളോടും സുഹൃദ്ബന്ധങ്ങള്‍ കാത്തുസൂക്ഷിച്ച അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്ക് എന്നും പ്രചോദനമായിരുന്നു.
എന്‍.കെ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍
പ്രസ്ഥാനത്തിനും നാട്ടുകാര്‍ക്കും ഇടപെടുന്ന മേഖലകളിലെല്ലാം ഒരുപാട് നല്ല ഓര്‍മകള്‍ ബാക്കിവെച്ച വ്യക്തിത്വമാണ് എന്‍.കെ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍ (67).
സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന അദ്ദേഹം കഠിനാധ്വാനത്തിലൂടെ അക്കാലത്തെ പരിമിതികള്‍ മറികടന്ന് ഫറൂഖ് റൗളത്തുല്‍ ഉലൂമില്‍നിന്ന് അഫ്‌സലുല്‍ ഉലമ ബിരുദം നേടുകയും 33 വര്‍ഷം ഹൈസ്‌കൂള്‍ അറബി അധ്യാപകനായി പ്രവര്‍ത്തിക്കുകയും ചെയ്തു. അതിലൂടെ വലിയൊരു ശിഷ്യസമ്പത്തിനുടമയുമായി.
ജമാഅത്തെ ഇസ്‌ലാമി അംഗമായിരുന്ന അദ്ദേഹം ഏല്‍പ്പിക്കപ്പെടുന്ന എല്ലാ ജോലികളും വളരെ കൃത്യമായി ആത്മാര്‍ഥതയോടെ ചെയ്തുതീര്‍ക്കുമായിരുന്നു. എറണാകുളം ജില്ലയില്‍ വാഴക്കുളം ഏരിയയിലെ മഞ്ഞപ്പെട്ടി പ്രാദേശിക ജമാഅത്ത് അംഗമായിരുന്ന അദ്ദേഹം അസുഖബാധിതനാവുന്നതുവരെ പള്ളിക്കവല ഹല്‍ഖയില്‍ നാസിമായി പ്രവര്‍ത്തിച്ചിരുന്നു. മാധ്യമം ഏരിയാ കോ-ഓര്‍ഡിനേറ്ററായിരിക്കെ 'വെളിച്ചം' പരിപാടിയുടെ വിജയത്തിനായി കഠിനാധ്വാനം ചെയ്തു.
സൗമ്യതയും ലാളിത്യവും മുഖമുദ്രയായിരുന്നു. സാമ്പത്തിക രംഗത്ത് സൂക്ഷ്മത പുലര്‍ത്തി. പുതിയ തലമുറയോട് ഇണങ്ങിച്ചേരാനും, അവരോട് പ്രാസ്ഥാനികമായി സംവദിക്കാനും സമയം കത്തെി. കുടുംബത്തിന്റെ പ്രസ്ഥാനവല്‍ക്കരണത്തില്‍ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍ മറ്റുള്ളവര്‍ക്ക് മാതൃകയായിരുന്നു. ഖുര്‍ആനുമായുള്ള നല്ല ബന്ധം എന്നും കര്‍മരംഗത്ത് ഊര്‍ജം പകര്‍ന്നു.
ഭാര്യ: ആരിഫ അബ്ദുര്‍റഹ്മാന്‍ ജമാഅത്തെ ഇസ്‌ലാമി അംഗമാണ്. മക്കള്‍: അനീസ് എ. റഹ്മാന്‍, അദീബ എ. റഹ്മാന്‍.
ആരിഫ അബ്ദുര്‍റഹ്മാന്‍
***അല്ലാഹുവേ, പരേതരെ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കേണമേ-ആമീന്‍***
Comments