Prabodhanm Weekly

Pages

Search

2011 ഡിസംബര്‍ 24

അബ്ദുല്ലാ ഹൈദര്‍

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 23 ന് മമ്പാട് മേപ്പാടം സലാമത്ത് നഗറിലെ കെ.പി. അബ്ദുല്ലാ ഹൈദര്‍ സാഹിബ് അല്ലാഹുവിലേക്ക് യാത്രയായി. ഇന്നാലില്ലാഹി.........  കര്‍മ വീഥിയില്‍ അവസാന നിമിഷം വരെ നിറഞ്ഞു നിന്ന് അവസാന വിയര്‍പ്പുതുള്ളിയും ഇസ്‌ലാമിക മാര്‍ഗത്തില്‍ സമര്‍പ്പിച്ചുകൊണ്ടാണ് അദ്ദേഹം വിടവാങ്ങിയത്. എടവണ്ണ ഒതായി പള്ളിയില്‍ ഖുതുബ നിര്‍വഹിച്ചശേഷം മഞ്ചേരിയിലെ പൊതു സമ്മേളനത്തിലേക്ക് പോകും വഴിയാണ് അദ്ദേഹം ഹൃദയാഘാതം വന്ന് മരിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമി അംഗവും ദീര്‍ഘകാലം പ്രാദേശിക അമീറുമായിരുന്നു അദ്ദേഹം.
ജീവിതം കൊണ്ട് പ്രബോധനം നിര്‍വഹിക്കുകയായിരുന്നു നാട്ടുകാര്‍ കോയാക്ക എന്ന് സ്‌നേഹപൂര്‍വ്വം വിളിച്ചിരുന്ന അബ്ദുല്ല ഹൈദര്‍. പാണ്ഡിത്യവും സമ്പത്തും ഒരാളെ എത്രമാത്രം വിനയാന്വിതനാക്കും എന്നതിന്റെ ഉത്തമോദാഹരണം. സാമ്പത്തിക അഭിവൃദ്ധി കൈവരിച്ച ഘട്ടത്തിലും തികഞ്ഞ സൂക്ഷ്മതയും ലാളിത്യവും പുലര്‍ത്തുകയും അനാഥകളെയും അഗതികളെയും നിര്‍ലോഭം സഹായിക്കുകയും ചെയ്തു.
1951 ല്‍ ജനിച്ച അദ്ദേഹം പ്രാഥമിക പഠനത്തിനുശേഷം ശാന്തപുരം ഇസ്‌ലാമിയ കോളേജില്‍ ചേര്‍ന്നു. അവിടത്തെ പഠനശേഷം ഉപരിപഠനത്തിനായി മദീനയിലെത്തി. മടങ്ങി വന്ന് രണ്ടു വര്‍ഷം കുറ്റിയാടി ഇസ്ലാമിയാ കോളേജില്‍ അധ്യാപകനായി. സൗദി മര്‍ക്കസുദ്ദഅ്‌വയുടെ നിര്‍ദേശ പ്രകാരം വീണ്ടും വിദേശത്തേക്ക്. ആദ്യം ഒമാനും പിന്നെ യു.എ.ഇ യുമായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനകേന്ദ്രം. 25 വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ അദ്ദേഹം സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഉസ്താദായിരുന്നു. ഔഖാഫിന്റെ കീഴില്‍ അറബി ഖുതുബയും അറബി സ്‌കൂളില്‍ ഭാഷാധ്യാപനവും നിര്‍വഹിക്കുക വഴി ഒട്ടേറെ അറബികളുമായും അദ്ദേഹം സുഹൃദ്ബന്ധം സ്ഥാപിച്ചു. പ്രവാസികള്‍ക്കിടയില്‍ പ്രസ്ഥാനത്തെ വളര്‍ത്തുന്നതില്‍ അദ്ദേഹം കാര്യമായ പങ്കുവഹിച്ചു. പ്രവാസ ജീവിതത്തിനുശേഷം നാട്ടില്‍ മടങ്ങിവന്ന് ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ്യയില്‍ അധ്യാപനം തുടങ്ങിയിരുന്നു.
1980ല്‍ മര്‍ഹും എ.കെ.അബ്ദുല്‍ ഖാദര്‍ മൗലവിയുടെ ആശീര്‍വാദത്തോടെ അദ്ദേഹം തന്റെ നാട്ടില്‍ ജന്മം കൊടുത്ത സ്ഥാപനമാണ് സലാമത്ത് നഗര്‍ റഹ്മാനിയ്യ കോളേജ്.  സ്ഥാപനത്തിന്റെ ഗവേണിംഗ് ബോഡിയായ തഅ്‌ലീമുദ്ദീന്‍ ട്രസ്റ്റിന്റെ ചെയര്‍മാനായിരുന്നു. അനാഥരും അഗതികളുമായ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം മുഖേന സ്ഥാപനത്തില്‍ സൗജന്യ വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട്.
പ്രസ്ഥാനം അദ്ദേഹത്തിന് ജീവവായു ആയിരുന്നു. ഒന്നുമില്ലാതിരുന്ന അജ്മാനിലേയും ഉമ്മുല്‍ ഖുവൈനിലേയും മരുഭൂമികളില്‍ പ്രസ്ഥാനത്തിന്റെ അനുഭാവികളെ കണ്ടെത്താന്‍ അവിടുത്തെ ഖലീജീ ലൈബ്രറിയില്‍ പ്രബോധനം വായനക്കാരുണ്ടോ എന്നന്വേഷിച്ച് തേടിപ്പിടിച്ച് അവരെ ഒരുമിച്ച് കൂട്ടി പ്രസ്ഥാനം പടുത്തുയര്‍ത്തി. അതുപോലെ നിലമ്പൂരില്‍ ഉയരാന്‍ പോകുന്ന പ്രാസ്ഥാനിക കേന്ദ്രം അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു.
ഗള്‍ഫിന്റെ പകിട്ട് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല. 4 ആണ്‍ മക്കളുടേയും ഒരു മകളുടേയും വിവാഹം നടത്തിയത് വളരെ മാതൃകാപരമായാണ്.
പണ്ഡിതനാണെന്നതോടൊപ്പം തന്നെ അദ്ദേഹം ഒരു വിദ്യാര്‍ത്ഥിയുമായിരുന്നു. പ്രായം അറുപതിലെത്തി നില്‍ക്കുമ്പോഴും ദിവസവും മൂന്ന് മണിക്കൂര്‍ പഠനത്തിനായി ചെലവാക്കിയിരുന്നു. സലാമത്ത് നഗറില്‍ പ്രസ്ഥാനത്തെ ജനകീയവല്‍ക്കരിക്കുന്നതിലും അദ്ദേഹം വിജയിച്ചു.
നാഥാ, ഞങ്ങളുടെ സഹോദരനെ നീ അനുഗ്രഹിക്കുകയും സ്വര്‍ഗീയാരാമത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യേണമേ....! ആമീന്‍.
    ഹല്‍ഖാ പ്രവര്‍ത്തകര്‍
സലാമത്ത്‌നഗര്‍, മമ്പാട

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം