മുഹമ്മദ് ആമിര്‍ ഖാന്‍: ജയിലും ജീവിതവും
നന്ദിത ഹക്‌സറും മുഹമ്മദ് ആമിര്‍ ഖാനും ചേര്‍ന്നെഴുതിയ Framed As a Terrorist എന്ന പുസ്തകത്തിന് നന്ദിത ഹക്‌സര്‍ എഴുതിയ ആമുഖം
ഓള്‍ഡ് ദല്‍ഹിയിലെ ഒരു ഗല്ലിയില്‍ താമസിക്കുന്ന, മുസ്‌ലിം കുടുംബത്തില്‍ ജനിച്ച മുഹമ്മദ് ആമിറെന്ന യുവാവിന്റെ കഥയാണിത്. എല്ലാ യുവാക്കെളയും പോലെ വിവാഹം, കുടുംബം, നല്ലൊരു വീട്, മാന്യമായ ജോലി തുടങ്ങിയവയായിരുന്നു അവന്റെയും സ്വപ്‌നം. എന്നാല്‍ പാകിസ്താന്‍ ക്രേന്ദമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദികളുടെ കൂടെ ചേര്‍ന്ന് ബോംബ് സ്‌ഫോടനം നടത്തിയ ഭീകരവാദിയാണെന്ന് ആരോപിച്ച് പോലീസ് അവനെ തട്ടിക്കൊണ്ടു പോകുന്നേതാടെ അവന്റെ സ്വപ്‌നങ്ങളൊക്കെയും അസ്തമിച്ച പോലെയായി. പതിനാലു വര്‍ഷത്തോളം നീണ്ട ജയില്‍ ജീവിതത്തിലേക്കാണ് അവന്‍ തള്ളിയിടെപ്പട്ടത്.
തുടര്‍ന്ന് ആമിറും കുടുംബവും ധാരാളം പീഡനങ്ങള്‍ അനുഭവിച്ചുവെങ്കിലും കാത്തുസൂക്ഷിച്ച മൂല്യങ്ങളും തത്ത്വങ്ങളും ഉപേക്ഷിക്കാന്‍ അവന്‍ തയാറായില്ല. മതേതരവും ജനാധിപത്യപരവുമായ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുക എന്നത് ആദര്‍ശ ധീരതയുള്ള കോണ്‍ഗ്രസ്സുകാരനായ തന്റെ ഉപ്പയുടെ വസ്വിയ്യത്തായാണ് അവന്‍ കാണുന്നത്; കോണ്‍ഗ്രസ് പാര്‍ട്ടി ഇത്തരം മൂല്യങ്ങളില്‍ നിന്നൊക്കെ എന്നോ അകന്നിട്ടുണ്ടെങ്കിലും.
ജയിലിനുള്ളില്‍ പോലും ഹിന്ദുത്വ ഫാഷിസത്തിെന്റയും മുസ്‌ലിം ഫണ്ടമെന്റലിസത്തിന്റെയും വളര്‍ച്ചക്ക് ആമിര്‍ സാക്ഷിയായി. ഹിന്ദുക്കള്‍ക്കും മുസ്‌ലീംകള്‍ക്കുമിടയില്‍ അദൃശ്യമായ മതില്‍ ഉയര്‍ന്നു വരുന്നത് അവന്‍ ഭീതിയോടെ കണ്ടു. ഇരു സമുദായങ്ങള്‍ക്കിടയിലും സൗഹൃദത്തിന്റെ പാലം പണിയാന്‍ അവന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. അവന്‍ ജനിച്ചു വളര്‍ന്ന, ഇപ്പോഴും ജീവിച്ചുകൊണ്ടിരിക്കുന്ന ഓള്‍ഡ് ദല്‍ഹിയിലെ ജനങ്ങള്‍ കാത്തുസൂക്ഷിച്ച മേതതര ജനാധിപത്യ മൂല്യങ്ങളിലുള്ള വിശ്വാസമാണ് ഇത്തരം ശ്രമങ്ങളുമായി മുന്നോട്ടു പോകാന്‍ ആമിറിെന പ്രേരിപ്പിച്ചത്.
ദല്‍ഹിലെ ജീവിതം
ഓള്‍ഡ് ഡല്‍ഹി ഒരു കാലത്ത് ഷാജഹാനാബാദ് എന്ന പേരിലാണ് അറിയെപ്പട്ടിരുന്നത്. മുഗള്‍ ച്രകവര്‍ത്തിയായ ഷാജഹാന്‍ 1648ല്‍ നിര്‍മിച്ച നഗരമാണിത്. ദല്‍ഹി ജുമാ മസ്ജിദിന് അഭിമുഖമായി നില്‍ക്കുന്ന ഖില മുബാറക് എന്ന ഭംഗിയുള്ള കോട്ടയും കൊട്ടാരവും അതിനോട് ചേര്‍ന്ന പൂന്തോട്ടങ്ങളും പച്ചപ്പ് നിറഞ്ഞ മരങ്ങളുമുള്ള അതിമേനാഹരമായ നഗരമായിരുന്നു ഷാജഹാനാബാദ്.
1780കളില്‍പോലും അറുപേതാളം ബസാറുകളും ധാരാളം ഭക്ഷണശാലകളും ഈ നഗരത്തില്‍ ഉണ്ടായിരുന്നു. അഫ്ഗാന്‍ മറാത്താ അധിനിവേശങ്ങളെ ദല്‍ഹി അതിജീവിച്ചുെവങ്കിലും 1803ല്‍ ബ്രിട്ടീഷുകാര്‍ മറാത്തക്കാരില്‍ നിന്ന് ഈ നഗരം പിടിച്ചെടുത്തു. ഇത്തരം അധിനിവേശങ്ങെളൊക്ക ഉണ്ടായിട്ടും, രാജ്യത്തിന്റെ ഇതര ഭാഗങ്ങല്‍ കണ്ടിരുന്ന ഹിന്ദുമുസ്‌ലിം സഹോദര്യം, ദല്‍ഹി എന്നും അതിന്റെ അതുല്യവും ചടുലവുമായ സംസ്‌കാരത്തിന്റെ ഭാഗമായി അഭിമാനേത്താടെ നിലനിര്‍ത്തിയിരുന്നു. ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും എണ്ണം സ്ഥിരമായി തുല്യമായിരുന്നു ഇവിടെ കോടതിയിലും ചാന്ദ്‌നി ചൗക്കിലെ ഒത്തുകൂടലുകളിലും ഉര്‍ദു കഥപറയല്‍ കലാ രൂപമായ ദാസ്തന്‍ഗോയികളിലും വിവാഹ ചടങ്ങുകളിലും പൂകച്ചവടക്കാരുടെ വാര്‍ഷിക ആഘോഷമായ ഇന്ന് ഫൂല്‍ വാലോം കീ സയര്‍ എന്ന പേരിലറിയപ്പെടുന്ന ഗുല്‍ ഫറോഷാന്‍ ചടങ്ങുകളിലും ഹിന്ദുക്കളും മുസ്‌ലിംകളും ഒരുമിച്ചു. ഉര്‍ദു ഭാഷയോടുള്ള സ്‌േനഹം, പൊതുവായ സാമൂഹിക മര്യാദകള്‍, ആഴ്‌ചേതാറുമുള്ള മുശാഅറകള്‍ (കവിയരങ്ങ്), പത്താംഗ്ബാസി (പട്ടം പറത്തല്‍), കബൂത്തര്‍ബാലസി (പ്രാവ് പറത്തല്‍) തുടങ്ങിയവയൊക്ക അവരുടെ പങ്കുവെക്കല്‍ സംസ്‌കാരത്തിന്റെയും നാഗരികതയുടെയും ഭാഗമായിരുന്നു.
ബ്രിട്ടീഷുകാര്‍ ഇന്ത്യയുടെ ഒന്നാം സ്വാത്രന്ത്യ സമരം പരാജയപ്പെടുത്തിയതിനു ശേഷം 1857ല്‍ നടന്ന കലാപത്തെ തുടര്‍ന്ന് ഈ അതുല്യമായ സംസ്‌കാരത്തിന് അന്ത്യമായി. ചെങ്കോട്ടയും ജുമാമസ്ജിദും ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്തു. പ്രിയെപ്പട്ട നഗരത്തിന്റെ തകര്‍ച്ചക്കും ജീര്‍ണതക്കും സാക്ഷിയായ ദല്‍ഹിയുടെ ഏറ്റവും പ്രശസ്തനായ കവി മിര്‍സാ ഗാലിബ് ഇങ്ങെന വിലപിച്ചു:
'അല്ലാഹ് അല്ലാഹ് ദില്ലി നാ രഹി
ചാവ്‌നിഹെ, നാ കിലാ, നാ ശഹര്‍
നാ ബസാര്‍, നാ നഹര്‍
ഖിസ്സാ മുഖ്തസര്‍ ശഹര്‍ സഹ്‌റാ ഹോ ഗയാ'
(അല്ലാഹുവേ, അല്ലാഹുവേ, ദല്‍ഹി അവസാനിച്ചിരിക്കുന്നു. ഇതിപ്പോള്‍ ഒരു പട്ടാള ക്യാമ്പായിരിക്കുന്നു, ഇവിടെ കോട്ടയില്ല, നഗരമില്ല, ബസാറുകളില്ല, അരുവികളില്ല. ഒറ്റ വാക്കില്‍ പറയുകയാണെങ്കില്‍ ഇന്നിപ്പോള്‍ ഇതൊരു മരുഭൂമിയാണ്).
ഷാജഹാനാബാദ് ദല്‍ഹിയായി മാറിയിട്ടുണ്ടായിരുന്നു. ബ്രിട്ടീഷുകാര്‍ അവരുടെ പുതിയ തലസ്ഥാനമായി ന്യൂദല്‍ഹി നിര്‍മിച്ചപ്പോള്‍ ഇത് ഓള്‍ഡ് ദല്‍ഹിയായി അറിയപ്പെട്ടു. പതിമൂന്ന് കവാടങ്ങളാല്‍ സുരക്ഷിതമായിരുന്ന നഗരമെന്ന നിലയില്‍, ഓള്‍ഡ്് ദല്‍ഹി ഇപ്പോഴും ചുറ്റു മതിലുള്ള നഗര (Walled City) എന്ന പേരില്‍ അറിയെപ്പടുന്നു. ഇവിടെയുള്ള കശ്മീരീ ഗെയ്റ്റ്, കഴിഞ്ഞുേപായ കാലത്തിന്റെ നിശ്ശബ്ദമായ ഓര്‍മ്മപ്പെടുത്തലായി ഇന്നും അവേശഷിക്കുന്നു.
പഴയ ചൗക്കിദാരി സംവിധാനം ബ്രിട്ടീഷുകാര്‍ നിര്‍ത്തലാക്കുകയും പകരം പുതിയ പോലീസ് സേന രൂപീകരിക്കുകയും ചെയ്തു. ഇതിനെ യൂറോപ്യരടക്കമുള്ള മുഴുവന്‍ ആളുകളും സര്‍വാത്മനാ വെറുത്തിരുന്നു. അവര്‍ ഗുജ്ജാറുകളെയും ജാട്ടുകളെയും ഉദ്യോഗസ്ഥരാക്കുകയും ഹിന്ദുക്കളും മുസ്‌ലിംകളും പരസ്പരവിരുദ്ധരും വ്യത്യസ്തവുമായ സമുദായങ്ങളാണെന്ന സങ്കല്‍പത്തെ വലിയ അളവില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് ഇന്നും വലിയൊരു ആപത്തായി തുടരുകയാണ് നമ്മുടെ സമൂഹത്തില്‍.
അതിനുശേഷം വിഭജനമുണ്ടാക്കിയ കലാപങ്ങളും തുടര്‍ന്നുണ്ടായ ദുരിതങ്ങളും നാം അനുഭവിച്ചു. ഇന്ത്യ, പാകിസ്താന്‍ എന്നീ രണ്ട് പരമാധികാര രാഷ്്രടങ്ങളായി ബ്രിട്ടീഷ് ഇന്ത്യ വിഭജിക്കെപ്പട്ടു. വിഭജനം ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരവും രക്തപങ്കിലവുമായ ഒരു സംഭവമായിരുന്നു. ഹിന്ദുക്കളും മുസ്‌ലിംകളും സിഖുകാരുമായ 2 ദശലക്ഷം പേര്‍ കലാപത്തില്‍ കൊല്ലെപ്പടുകയും പതിനേഴ് ദശലക്ഷം ജനങ്ങള്‍ക്ക് രണ്ട് രാജ്യങ്ങളിലേക്കായി പലായനം നടത്തേണ്ടിവരികയും ചെയ്തു.
ഓള്‍ഡ് ദല്‍ഹി പൂര്‍ണമായി 'ദല്‍ഹി 6' ആയി രൂപാന്തരം പ്രാപിച്ച സമയത്താണ് മുഹമ്മദ് ആമിര്‍ ഖാന്റ ജനനം. പഞ്ചാബി അഭയാര്‍ഥിലകളുടെ പ്രവാഹവും പിന്നീട് ഇന്ത്യയുടെ വിവിധ ഭാഗങ്ങല്‍നിന്നുള്ളവരുടെ കുടിയേറ്റവും കാരണമാണ് ഓള്‍ഡ് ദല്‍ഹി, 'ദല്‍ഹി-6' ആയി പരിണമിക്കാന്‍ തുടങ്ങിയത്. പൂന്തോട്ടങ്ങള്‍ക്കും കനാലുകള്‍ക്കും ബസാറുകള്‍ക്കും അതുല്യ സംസ്‌കാരത്തിനുമൊക്ക പേരുകേട്ട അതിമേനാഹര നഗരമായിരുന്ന ഓള്‍ഡ് ദല്‍ഹി ഇന്നിപ്പോള്‍ പിന്‍കോഡ് 110006 അല്ലെങ്കില്‍ 'ദല്‍ഹി-6' എന്ന പേരിലറിയപ്പെടുന്ന വെറുമൊരു വാണിജ്യ ചേരിയാണ്.
2011 ലെ സെന്‍സസ് പ്രകാരം 5.7 ലക്ഷം ജനസംഖ്യയുള്ള, ഒരു സ്‌ക്വയര്‍ കിലോമീറ്ററിനുള്ളില്‍ 23,149 ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന കേവലം 25 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഏറ്റവും ചെറിയ ജില്ലയാണ് ഓള്‍ഡ് ഡല്‍ഹി് അല്ലെങ്കില്‍ ദല്‍ഹി 6. ദല്‍ഹി 6-ന്റെ 90 ശതമാനവും അനാരോഗ്യകരമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറികളടങ്ങിയ ചേരി പ്രദേശമാണ്. കൃത്യമായ വായു സഞ്ചാരമോ, ഡ്രെയിനേജ് സംവിധാനമോ ഇല്ലാത്ത, ഇടക്കിടെ തീപ്പിടിത്തമുണ്ടാകാന്‍ കാരണമാകുന്ന അങ്ങേയറ്റം അപായകരമായ രീതിയില്‍ ഇലക്ട്രിസിറ്റി ലൈനുകള്‍ തൂങ്ങിയാടുന്ന ഒരു പ്രദേശം.
ഓള്‍ഡ് ദല്‍ഹി യിലെ മുസ്‌ലിംകള്‍ ഇടുങ്ങിയ വഴികളിലെ ചേരികളില്‍ താമസിച്ചുവരുന്നു. വിഭജനത്തിനു ശേഷം അങ്ങേയറ്റം ദരിദ്രരായ ഇവര്‍ക്ക് , കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനോ മുതിര്‍ന്നവര്‍ക്ക് ചികിത്സ ലഭ്യമാക്കാനോ സാധിക്കുന്നില്ല. ഭരണകൂട അതിക്രമങ്ങളുെടയും വര്‍ഗീയ കലാപങ്ങളുടെയും ഈയടുത്തകാലത്തെ 'ഭീകരവാദത്തിനെതിരെയുള്ള യുദ്ധ'ത്തിന്റെയും ഇരകളായി, നിരന്തര ഭീതിയിലും അനിശ്ചിതത്വത്തിലുമാണ് അവര്‍ ജീവിക്കുന്നത്.
ഓള്‍ഡ് ദല്‍ഹി യിലെ മുസ്‌ലിംകള്‍ ഇടുങ്ങിയ വഴികളിലെ ചേരികളില്‍ താമസിച്ചുവരുന്നു. വിഭജനത്തിനു ശേഷം അങ്ങേയറ്റം ദരിദ്രരായ ഇവര്‍ക്ക് , കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനോ മുതിര്‍ന്നവര്‍ക്ക് ചികിത്സ ലഭ്യമാക്കാനോ സാധിക്കുന്നില്ല. ഭരണകൂട അതിക്രമങ്ങളുെടയും വര്‍ഗീയ കലാപങ്ങളുടെയും ഈയടുത്തകാലത്തെ 'ഭീകരവാദത്തിനെതിരെയുള്ള യുദ്ധ'ത്തിന്റെയും ഇരകളായി, നിരന്തര ഭീതിയിലും അനിശ്ചിതത്വത്തിലുമാണ് അവര്‍ ജീവിക്കുന്നത്.
ദല്‍ഹി 6 ലാണ് ആമിര്‍ ജനിച്ചത്. അവന്‍ വളര്‍ന്നു വരുന്ന സാഹചര്യത്തില്‍ അവന്റെ ഇടവഴിയിലും അയല്പിക്കങ്ങളിലുമുള്ള മുസ്‌ലിംകള്‍ അേങ്ങയറ്റം പിരിമുറുക്കത്തിലും അരക്ഷിതാവസ്ഥയിലുമായിരുന്നു. 1985ലെ ശാബാനു കേസ്, 1990കളില്‍ റുശ്ദി കോലാഹലങ്ങള്‍, 1992ലെ ബാബരി മസ്ജിദ് തകര്‍ക്കല്‍ തുടങ്ങിയ തങ്ങളുടെ മതത്തിനു നേരെയുള്ള അതിക്രമത്തില്‍ മുസ്‌ലിംകള്‍ അങ്ങയറ്റെത്ത രോഷത്തിലും ദേഷ്യത്തിലുമായിരുന്നു. ആമിറിന്റെ പിതാവ് ഹിന്ദുത്വ ഫാഷിസത്തിന്റെ വളര്‍ച്ചയക്കും അതിന് പ്രതികരണമായി ഉണ്ടായ റാഡിക്കല്‍ ഇസ്‌ലാമിന്റെ വളര്‍ച്ചകക്കും സാക്ഷിയായി. പേക്ഷ, തന്റെ മകനെ ശ്രതുക്കളുടെ ശാരീരിക ആക്രമണങ്ങല്‍നിന്നും വര്‍ഗീയ പ്രത്യയ ശാസ്ത്രങ്ങളുടെ സ്വാധീനത്തില്‍ നിന്നും അദ്ദേഹം സംരക്ഷിച്ചു നിര്‍ത്തി. പുറത്ത് പല അപകടങ്ങളും പതിയിരിക്കുന്നുണ്ടെന്ന് അറിഞ്ഞുകൊണ്ടാണ് ആമിര്‍ വളര്‍ന്നു വന്നത്. എന്നാല്‍ അത് ഇത്രത്തോളം ഭീതിജനകമാണെന്ന് അവന് ധാരണ ഉണ്ടായിരുന്നില്ല. സന്തോഷകരമായ ബാല്യമായിരുന്നു അവന്റേത്.
അവിദഗ്ധ ചാരന്‍
ആമിര്‍ പല വിധത്തില്‍ വിഭജനത്തിന്റെ ഇരയാണ്. അവന്റെ മൂത്ത സേഹാദരി ഒരു പാകിസ്താനിയെ കല്യാണം കഴിച്ചേതാടെ അവന്റെ സ്വന്തം കുടുംബവും വിഭജിക്കപ്പെട്ടു. അന്താരാഷ്്രട അതിരുകളാല്‍ വിഭജിക്കെപ്പട്ട കുടുംബങ്ങള്‍ക്ക് വിഭജനം എന്നത് ഭൂതകാലത്ത് എപ്പോഴോ നടന്ന ഒരു സംഭവമല്ല, മറിച്ച് ഇന്നും അവരുടെ ദൈനംദിന ജീവിതത്തെ അത് ബാധിച്ചുകൊണ്ടേയിരിക്കുന്നു.
വിഭജനത്തിന്റെ ഏറ്റവും വലിയ ഇരകള്‍ ചാരപവൃത്തിയുടെയും അപസര്‍പ്പക പ്രവര്‍ത്തനങ്ങളുടെയും ഇരുണ്ടലോകത്തേക്ക് വലിച്ചിഴക്കപ്പെട്ട ആളുകളാണ്. ഇരു രാജ്യങ്ങളും രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്നതിലും ചാരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ലും ഏര്‍പ്പെടുകയും, എന്നാല്‍ ഇത്തരം ്രപവര്‍ത്തനങ്ങള്‍ക്കായി ശ്രതുരാജ്യങ്ങള്‍ നിേയാഗിക്കുന്ന ചാരന്മാരും പ്രത്യേക ദൂതന്മാരും പിടിക്കെപ്പട്ടു കഴിഞ്ഞാല്‍ അവരെ കൊടിയ പീഡനങ്ങള്‍ക്കും വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന തടവുശിക്ഷക്കും വിധേയരാക്കുകയും ചെയ്യുന്നു.
ഇന്റലിജന്‍സ്് ഏജന്‍സികള്‍ തങ്ങളുടെ ഏജന്റുമാരുടെയോ, അല്ലെങ്കില്‍ അത്തരം വ്യക്തികളുടെ കുടുംബങ്ങളുടെയോ യാതൊരുവിധ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നില്ല. പല കുടുംബങ്ങള്‍ക്കും അവരുടെ ഏക ആശ്രയമായ അംഗങ്ങെള ഇങ്ങനെ നഷ്ടെപ്പടുന്നു. ഈയടുത്ത കാലത്താണ് ഇത്തരം ചാരന്മാരുടെയും പ്രത്യേക ദൂതന്മാരുടെയും കഥകള്‍ പുറംലോകം അറിഞ്ഞുതുടങ്ങിയത്. ഉദാഹരണത്തിന്, തന്റെ ഇരുപത്തി മൂന്നാം വയസ്സ് മുതല്‍ പാകിസ്താനില്‍ റോ (RAW) ഏജന്റായി ജോലി ചെയ്യുകയും അവസാനം പിടിക്കെപ്പട്ട് പാകിസ്താനിലെ ഒരു ജയിലില്‍ മരണപ്പെടുകയും ചെയ്ത രവീന്ദര്‍ കൗഷിക്. അദ്ദേഹം സ്വന്തം രാജ്യത്ത് ആഘോഷിക്കെപ്പടുകയോ ഹീറോ ആക്കെപ്പടുകയോ ചെയ്തില്ല. 'ഏക്ദാ ടൈഗര്‍' എന്ന ബോളിവുഡ് ചി്രതം കൗഷിക്കിന്റെ ജീവിതവുമായി ബന്ധെപ്പട്ടാണെന്ന് കുടുംബക്കാര്‍ അവകാശവാദമുന്നയിെച്ചങ്കിലും സംവിധായകന്‍ അത് നിഷേധിച്ചു.
പ്രത്യേക ദൂതനായി നിയമിക്കെപ്പട്ടുവെങ്കിലും ആമിറിന് യാതൊരുവിധ പരിശീലനവും ലഭിച്ചിരുന്നില്ല. എന്നാല്‍, മിലിട്ടറി വാഹനങ്ങളെ തിരിച്ചറിയുക, ഓഫീസര്‍മാരുടെ റാങ്കുകളും അവരുെട നീക്കങ്ങളും മനസ്സിലാക്കുക തുടങ്ങിയ അടിസ്ഥാന ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങെള കുറിച്ച് നാലാഴ്ചയോളം നീണ്ടു നില്‍ക്കുന്ന പരിശീലനം പ്രത്യേക ദൂതന്മാര്‍ക്ക് പോലും നല്‍കീരുന്നുവെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികളുടെ ചില റിപ്പോര്‍ട്ടുകളിലെ അവകാശവാദം.
ആമിറിന് പ്രത്യേക ദൂതനാവാന്‍ ആവശ്യമായിരുന്ന കഴിവോ പ്രാപ്തിയോ ഉണ്ടായിരുന്നില്ല. ആമിര്‍ ഇതുവരെ അവന്റെ ക്ലാസ്സ് മുറിയിലേക്കു പോലും ഒന്നും കടത്തിക്കൊണ്ടുപോയിട്ടില്ല, പിന്നെയല്ലേ അതിര്‍ത്തിക്കപ്പുറത്തു നിന്ന് എന്തങ്കിലും അവന്‍ കടത്തിക്കൊണ്ടുവരാന്‍ സാധിക്കുക! അവന്‍ തന്റെ സ്വന്തം പേരില്‍ തെന്നയായിരുന്നു യാത്രചെയ്തിരുന്നത്. ഇനി അവന്‍ പിടിക്കപ്പെടുകയാണെങ്കില്‍ ജയിലിലാകുമെന്ന് മാത്രമല്ല, ഇന്ത്യന്‍ ചാരന്മാരാണ് എന്നേപരില്‍ അവെന്റ സഹോദരിയുടെ കുടുംബവും സംശയത്തിന്റെ നിഴലിലാകും. ഇതവരെ പൂര്‍ണമായും തകര്‍ക്കും .
തന്നെ നിയോഗിച്ച വ്യക്തിയെ കുറിച്ചോ, അയാള്‍ ഏത് ഏജന്‍സിയുടെ ഭാഗമാണ് എന്നതിനെ സംബന്ധിച്ചോ ആമിറിന് കൃത്യമായ ധാരണയുണ്ടായിരുന്നില്ല എന്നതാണ് ഇതിലെ ഏറ്റവും അപകടകരമായ അവസ്ഥ. പാശ്ചാത്യ രാജ്യങ്ങളില്‍ ഉള്ളതുപോലെ ഇന്ത്യയിലെ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് കൃത്യവും വിശ്വാസയോഗ്യവും ഉത്തരവാദിത്ത പൂര്‍ണവുമായ വ്യവസ്ഥ ഇല്ല. അതിനാലാണ് ആമിറിെന പ്രത്യേക ദൂതനായി നിയോഗിച്ച ഗുപ്താജി എന്ന വ്യക്തി അവര്‍ തമ്മിലുള്ള ധാരണക്ക് യാതൊരുവിധ രേഖകളും ഉണ്ടാക്കാതിരുന്നത്. ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് പൊതു ജനങ്ങളോട് യാതൊരു വിധ ഉത്തരവാദിത്തവും ഇല്ലെന്നു മാത്രമല്ല, വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ പോലും അവര്‍ വരില്ല. അവര്‍ക്ക് ഇന്ത്യന്‍ പാര്‍ലമെന്റിനോടും ഉത്തരം പറയേണ്ടതില്ല. ചാരപ്രവര്‍ത്തനങ്ങളെ കുറിച്ച കഥകള്‍ വായിച്ച അറിവോ, ഒരു ഹീറോ ആകാനുള്ള ആഗ്രഹമോ ആമിറിന് ഉണ്ടായിരുന്നില്ല. അതിനാല്‍തന്നെ ശത്രുസൈന്യത്തിന്റെ വലയത്തിലുള്ള അതിര്‍ത്തിയില്‍നിന്ന് ചിലത് കടത്തിക്കൊണ്ടുവരാന്‍ ആവശ്യപ്പെട്ടപ്പോള്‍ പരിശീലനം ലഭിക്കാത്ത ഒരാള്‍ ചെയ്യുന്നതു പോലെ അവന്‍ ആശ്രമം ഉപേക്ഷിച്ചു. അവന്‍ തന്റെ വീട്ടിലേക്ക്, സ്വന്തം രാജ്യത്തേക്ക് സുരക്ഷിതനായി തിരിച്ചുവന്നു.
പോലീസ് ക്രൂരത
നിയമം നടപ്പിലാക്കാനും കുറ്റകൃത്യങ്ങളില്‍നിന്ന് ജനങ്ങളെ സംരക്ഷിക്കാനും ഉത്തരവാദിത്തമുള്ള ആളുകളില്‍ നിന്നുണ്ടാകുന്ന അതിക്രമങ്ങളെ കുറിച്ച്, ഇന്ത്യയിലും വിദേശത്തുമുള്ള മനുഷ്യാവകാശ സംഘടനകള്‍ ലോകത്തോട് വിളിച്ചുപറഞ്ഞിട്ടുണ്ട്. കുറ്റകൃത്യങ്ങളുടെ റെക്കോര്‍ഡില്‍ ഇന്ത്യന്‍ പോലീസ് സേനയുടെ അടുത്തെത്തുന്ന ഒരു സംഘവുമില്ല എന്നാണ് അലഹാബാദ് ഹൈക്കോടതിയിലുണ്ടായിരുന്ന മരണപ്പെട്ട ജസ്റ്റിസ് ആനന്ദ് നരയന്‍ മുല്ല നിരീക്ഷിച്ചത്. അദ്ദേഹം ഇങ്ങനെ എഴുതിയതിനു ശേഷവും പോലീസ് സേന കൂടുതല്‍ ക്രൂരമായി എന്ന് മാത്രമല്ല, നിരാലംബരായ പൗരന്മാര്‍ക്കെതിരെ പറയാന്‍ പോലും ഭീതി തോന്നുന്ന കുറ്റകൃത്യങ്ങള്‍ ചെയ്ത പോലീസുകാര്‍ക്ക് മെഡലുകളും പ്രതിഫലങ്ങളും നല്കി ആദരിക്കുകയായിരുന്നു നമ്മുടെ രാജ്യം.
ഉദാഹരണത്തിന്, തന്റെ പദവി ദുരുപയോഗം ചെയ്ത് കെട്ടിട നിര്‍മാതാക്കളില്‍നിന്ന് പണം തട്ടിയതിന്റെ പേരില്‍ 2005ല്‍ സി.ബി.ഐ പിടിച്ച ദല്‍ഹി സ്‌പെഷ്യല്‍ സെല്ലിലെ അസിസ്റ്റന്റ് കമീഷണര്‍ ഓഫ് പോലീസ് രജ്ബീര്‍ സിംഗിന്, ഈ സംഭവത്തിനു ശേഷവും നിരവധി അവാര്‍ഡുകള്‍ ലഭിച്ചു. നിരപരാധികളെ അകാരണമായി കൊല ചെയ്ത വ്യാജ ഏറ്റുമുട്ടലില്‍ പങ്കാളികളായ മൂന്ന് ഓഫീസര്‍മാര്‍ക്ക് 2010ല്‍ ധീരതക്കുള്ള പ്രസിഡന്റിന്റെ പോലീസ് മെഡല്‍ ലഭിച്ചു.
അന്താരാഷ്ട്ര മനുഷ്യാവകാശ വേദികളില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ പോലീസിന്റെയും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരുടെയും എക്‌സ്ട്രാ ജുഡീഷ്യല്‍ പ്രവൃത്തികളായിട്ടാണ് പരിഗണിക്കുന്നത്. എക്‌സ്ട്രാ ജുഡീഷ്യല്‍ അറസ്റ്റ് (ആമിറിന്റെ ഭാഷയില്‍, തട്ടിക്കൊണ്ടുപോകല്‍), എക്‌സ്ട്രാ ജുഡീഷ്യല്‍ കൊലപാതകങ്ങള്‍ (വ്യാജ ഏറ്റുമുട്ടലുകളും കൊടിയ പീഡനങ്ങളെ തുടര്‍ന്നുള്ള കസ്റ്റഡി മരണങ്ങളും), അന്യായമായ തടങ്കല്‍ തുടങ്ങിയവ ഇത്തരം പ്രവൃത്തികളായി പരിഗണിക്കുന്നു. എന്നാല്‍, മുകളില്‍ പറഞ്ഞ പ്രയോഗങ്ങളൊന്നും പോലീസിന്റെ ക്രൂരവും ഹീനവുമായ കുറ്റകൃത്യങ്ങളുടെ ഭീകരത പ്രതിഫലിപ്പിക്കാന്‍ പര്യാപ്തമല്ല.
മനുഷ്യാവകാശ സംഘടനകള്‍ വളരെ കാലമായി പോലീസ് സേനയെ പരിഷ്‌കരിക്കണമെന്ന് വാദിക്കുന്നു. പോലീസ് പരിഷ്‌കരണത്തെ കുറിച്ച ആലോചനകള്‍ വിവിധ തരത്തിലാണ്. പോലീസ് സേനക്കകത്ത് വര്‍ഗീയത സ്ഥാപനവത്കരിക്കപ്പെടാനുള്ള മുഖ്യ കാരണം പോലീസ് സേനയില്‍ മുസ്‌ലിം സമുദായക്കാരായ ഉദ്യോഗസ്ഥരുടെ അഭാവമാണ് എന്നത് ഈയടുത്ത കാലത്ത് ഈ വിഷയത്തില്‍ ഉയര്‍ന്നു വന്ന നിരീക്ഷണമായിരുന്നു. പോലീസ് സേനയില്‍ ധാരാളം മുസ്‌ലിംകള്‍ ഉണ്ടാവണമെന്നതാണ് ഇതിനുള്ള പരിഹാരമെന്നും നിര്‍ദേശിക്കപ്പെട്ടു.
മുസ്‌ലിം നേതാക്കന്മാരാണ് ഈ നിര്‍ദേശം അതിശക്തമായി ഉന്നയിച്ചത്. ഈ നിര്‍ദേശത്തിന് ചില സാധുതകളുണ്ടെങ്കിലും ഇത് പ്രശ്‌നത്തിന്റെ യഥാര്‍ഥ പരിഹാരമാര്‍ഗമല്ല. ധാരാളം സ്ത്രീകള്‍ പോലീസ് സേനയില്‍ ഉണ്ട് എന്നത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സഹായകമാകുന്നില്ല എന്നതുപോലെ, പോലീസ് സേനയില്‍ ധാരാളം മുസ്‌ലിംകള്‍ ഉണ്ടാകുന്നു എന്നതുകൊണ്ടു മാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ല എന്നും ഓര്‍ക്കേണ്ടതുണ്ട്. യു.കെയിലും യു.എസ്സിലും ന്യൂനപക്ഷ കീഴാള വിഭാഗത്തില്‍നിന്നുള്ള ആളുകളെ പോലീസ് സേനയിലേക്ക് ധാരാളമായി നിയമിച്ചുവെങ്കിലും സ്ഥാപനവത്കൃതമായ വംശീയതയെ ഇല്ലാതാക്കാന്‍ ഇതുകൊണ്ട് സാധ്യമായിട്ടില്ല.
പോലീസുകാര്‍ ചെയ്യുന്ന ക്രൂര കുറ്റകൃത്യങ്ങളില്‍ ഒന്നായ പീഡനം അന്താരാഷ്ട്ര മനുഷ്യാവകാശ നിയമ പ്രകാരം നിരോധിച്ചതാണ്. ഇന്ത്യയിലെ മനുഷ്യാവകാശ സംഘങ്ങള്‍, പോലീസും സായുധ സേനയടക്കമുള്ള സുരക്ഷാ സേനയും പീഡനങ്ങളെ എങ്ങനെയാണ് സ്ഥാപനവത്കരിച്ച് പ്രയോഗിക്കുന്നത് എന്നതിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ തയാറാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കപ്പെടുകയും പൊതു അവബോധം ഉണ്ടാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അബൂഗുറൈബ് തടവറയില്‍ ഉപയോഗിച്ച അതിക്രൂരമായ പീഡനമുറകള്‍ മാധ്യമങ്ങള്‍ പുറംലോകത്തെ അറിയിച്ചതോടെ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ അത് വലിയ ചര്‍ച്ചകയായതു പോലെ ഇന്ത്യയില്‍ നടക്കുന്ന ഇത്തരം പീഡനങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചര്‍ച്ചയാവുന്നില്ല. തടവു പുള്ളികള്‍ക്കെതിരെയുള്ള ഇത്തരം പീഡനങ്ങള്‍ അമേരിക്കന്‍ പൗരന്മാരെ ഞെട്ടിക്കുകയും ദേശീയ ശ്രദ്ധയാകര്‍ഷിച്ച അതിശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. എന്നാല്‍ ഇന്ത്യയില്‍ നിയമം നടപ്പിലാക്കുന്ന ഏജന്‍സികളുടെ സ്ഥാപനവത്കൃതമായ ക്രൂരതകള്‍ക്കെതിരെ ധാര്‍മിതക രോഷം പോലും ഉണ്ടാവുന്നില്ല.
വിരോധാഭാസമെന്നോണം, അറസ്റ്റ് ചെയ്യുന്നതിനും പിടിച്ചുകൊണ്ടുപോവുന്നതിനും പോലീസിന് അമിതാധികാരം നല്‍കണമെന്നും, നീതിയുക്തമായ വിചാരണക്കുള്ള അവസരം കുറച്ചുകൊണ്ടുവരണമെന്നും കുറ്റവാളികള്‍ക്ക് അതികഠിനമായ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെടുന്നവരാണ് ഇന്ത്യയിലെ പൊതുജനങ്ങള്‍. ഇത്തരം നിര്‍ദേശങ്ങള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങള്‍ക്കെതിരാണ്. എന്നു മാത്രമല്ല രാജ്യത്തിന്റെ സുരക്ഷക്കു തന്നെ ഭീഷണിയാവുന്ന തരത്തില്‍ രാഷ്ട്രീയപരമായ അനന്തരഫലങ്ങള്‍ക്ക് ഇത് കാരണമാവുകയും ചെയ്യുന്നു.
യു.എസ് പട്ടാളത്തിലെ അതിസമര്‍ഥനായ ഉദ്യോഗസ്ഥന്‍ ക്രിസ് മാകെ (Chris Mackey) എഴുതിയ The Interrogator എന്ന പുസ്തകം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: 'തടവുപുള്ളികളെ യു.എസ് ഒരു കാരണവശാലും പീഡിപ്പിക്കരുത് എന്നു പറയുന്നത് അതുകൊണ്ട് കാര്യമില്ല എന്നതുകൊണ്ടല്ല, മറിച്ച് അത് തെറ്റാണ് എന്നതുകൊണ്ടാണ്. ഇത് നമ്മുടെ ഉള്ളിലെ മാനുഷിക മൂല്യങ്ങളെ കെടുത്തിക്കളയുന്നു, ഉദ്ദേശ്യങ്ങളെ ദുര്‍ബലപ്പെടുത്തുന്നു. ദീര്‍ഘകാലത്തേക്ക് നോക്കുകയാണെങ്കില്‍ നമ്മുടെ അന്വേഷണ സംവിധാനങ്ങള്‍ കൊണ്ട് നിയന്ത്രിക്കാന്‍ കഴിയാത്തത്രയും ശത്രുക്കളെ ഇതിലൂടെ യു.എസ്സിന് സമ്പാദിക്കേണ്ടിവരും.''
പോലീസിനെ നിര്‍ഭയമായി കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ അനുവദിക്കുന്നതും ഇന്റലിജന്‍സ് ഏജന്റുമാര്‍ ആരുടെ മുമ്പിലും ഉത്തരം ബോധിപ്പിക്കേണ്ടതില്ല എന്ന സൗകര്യവും നമ്മുടെ ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന സംരക്ഷണങ്ങളെ ഇല്ലാതാക്കും. ആംനസ്റ്റി ഇന്റര്‍നാഷ്‌നല്‍ പോലെയുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ എക്‌സ്ട്രാ ജുഡീഷ്യല്‍ സംവിധാനത്തെ 'നീതിയുടെ നിഴല്‍ സംവിധാന'മായാണ് (The Shadow System of Justice) മനസ്സിലാക്കുന്നത്. നീതി (Justice) എന്ന പദം എനിക്കിവിടെ വളരെ അനുചിതമായിട്ടാണ് തോന്നുന്നത്.
മനുഷ്യാവകാശ സംഘടനകള്‍ പോലീസ് പീഡനങ്ങളും വധശിക്ഷയും ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും പോലീസ് സംവിധാനത്തിന്റെ പരിഷ്‌കരണത്തിന് വാദിക്കുകയും ചെയ്യുമ്പോള്‍ പോലീസ് ക്രൂരതകള്‍ക്ക് ഇരകളായവര്‍, പോലീസ് എന്ന സംവിധാനത്തെ തന്നെ ഇല്ലാതാക്കണമെന്ന് അതിശക്തമായി വാദിക്കുന്നു. ഈ പുസ്തകത്തിന് വേണ്ടിയുള്ള ഗവേഷണത്തിനിടയില്‍ ഒരു ബ്ലോഗ് എന്റെ ശ്രദ്ധയില്‍പെട്ടു. പോലീസ് സംവിധാനം ഇല്ലാതാവേണ്ടതിനുള്ള 50 കാരണങ്ങള്‍ (50 reasons to abolish the cops) എന്ന ഒരു പോസ്റ്റ് ഞാന്‍ ആ ബ്ലോഗില്‍ കണ്ടു. ഞാനത് ആമിറിന് കാണിച്ചുകൊടുത്തു. ആദ്യമവന്‍ ചിരിച്ചു, പിന്നീടവന്‍ ചോദിച്ചു: 'അതെങ്ങനെയാണ് സാധ്യമാവുക?'
(തുടരും)
Comments