Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 03

2991

1438 ജമാദുല്‍ ആഖിര്‍ 04

ഉര്‍ദുവില്‍ 'നീറ്റ്' വേണം-എസ്.ഐ.ഒ സുപ്രീം കോടതിയില്‍

ന്യൂദല്‍ഹി: ഉര്‍ദു ഭാഷയിലും 'നീറ്റ്' പ്രവേശന പരീക്ഷ എഴുതാനുള്ള സൗകര്യമേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ സുപ്രീം കോടതിയെ സമീപിച്ചു. വിവിധ മെഡിക്കല്‍  കോഴ്‌സുകളിലേക്ക് നടത്തുന്ന പ്രവേശന പരീക്ഷയായ നീറ്റ് (NEET- National Eligibility cum Entrance Test) എക്‌സാം നടത്തുന്ന കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയമാണ് കേസിലെ എതിര്‍കക്ഷി. 

ഉര്‍ദു മീഡിയത്തില്‍ സയന്‍സ് പഠിക്കുന്നവര്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെടാന്‍ ഉര്‍ദു ഭാഷയെ മാറ്റിനിര്‍ത്തുന്നത് കാരണമാകും. ഉര്‍ദു മീഡിയമായി ശാസ്ത്രം പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഉന്നത കോഴ്‌സുകള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെയാണ് ഇത് ബാധിക്കുകയെന്നും എസ്.ഐ.ഒ പ്രസ്താവനയില്‍ പറഞ്ഞു. 

2017-'18 വര്‍ഷത്തേക്കുള്ള നീറ്റ് എക്‌സാം 10 ഭാഷകളിലാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അതില്‍ ഉര്‍ദു ഉള്‍പ്പെടുത്താതിരുന്നത് തികഞ്ഞ അനീതിയാണ്. ഉര്‍ദു മീഡിയമായി പഠിക്കുന്ന വിദ്യാര്‍ഥികളേക്കാള്‍ എണ്ണം കുറവുള്ള ഭാഷകളില്‍ നീറ്റ് നടത്തുന്നുണ്ട്. ഇത് ഭാഷാ വിവേചനമാണെന്നും എസ്.ഐ.ഒ പബ്ലിക്ക് റിലേഷന്‍ സെക്രട്ടറി മുഹമ്മദ് അലി പറഞ്ഞു. ഉര്‍ദു ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ആറാമത്തെ ഭാഷയാണ്. എന്നാല്‍ 12-ാം സ്ഥാനമുള്ള ഭാഷ വരെ നീറ്റില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഉര്‍ദുവിനെ അവഗണിക്കുകയായിരുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


തര്‍ജുമാനുല്‍ ഖുര്‍ആന് ഇംഗ്ലീഷ് പരിഭാഷ 

 

ബംഗ്ലളുരു: ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളിയും സ്വതന്ത്രഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയും പ്രമുഖ ഇസ്‌ലാമിക പണ്ഡിതനുമായ മൗലാനാ അബുല്‍ കലാം ആസാദ് എഴുതിയ വിഖ്യാത ഉര്‍ദു തഫ്‌സീര്‍ ഇംഗ്ലീഷിലേക്ക്. ചരിത്രകാരനായ പ്രഫ. ബി ശൈഖ് അലി(മൈസൂരു)യാണ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നിര്‍വഹിച്ചിരിക്കുന്നത്. 

1968-ല്‍ ആസാദിന്റെ മരണത്തിന് 10 വര്‍ഷങ്ങള്‍ക്കു ശേഷമാണ് തര്‍ജുമാനുല്‍ ഖുര്‍ആന്‍ ഉര്‍ദുവില്‍ പൂര്‍ണ ഗ്രന്ഥ രൂപത്തില്‍ ആദ്യമായി പുറത്തിറങ്ങിയത്. 1915-നും 1945-നും ഇടയിലാണ് ആസാദ് ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും തയാറാക്കിയത്. തഫ്‌സീറിന്റെ ഉര്‍ദു പതിപ്പിന് അവതാരിക എഴുതിയത് മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി ഡോ. സാക്കിര്‍ ഹുസൈനാണ്. ആസാദിന്റെ ഇസ്‌ലാമിക ചിന്തകളുടെ ശേഖരമായിത്തന്നെ കണക്കാക്കാവുന്ന ഗ്രന്ഥമാണിത്. തന്റെ ഖുര്‍ആന്‍ വ്യാഖ്യാനം ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ മൊഴിമാറ്റം ചെയ്യപ്പെടണമെന്ന് തുടക്കം മുതലേ ആസാദ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇംഗ്ലീഷില്‍ ഇപ്പോഴാണ് അത് സാക്ഷാത്കരിക്കപ്പെട്ടത്. 

തര്‍ജുമാനുല്‍ ഖുര്‍ആന്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത പ്രഫ. ശൈഖ് അലി മംഗളൂരു, ഗോവ യൂനിവേഴ്‌സിറ്റികളുടെ വൈസ്ചാന്‍സലര്‍ ആയിരുന്നിട്ടു്. കര്‍ണാടകയിലെ ശ്രീരംഗപട്ടണം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടിപ്പുസുല്‍ത്താന്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് ആന്റ് റിസര്‍ച്ച് സെന്ററിന് കീഴിലുള്ള 'ദാറുല്‍ ഉമൂര്‍' ആണ് ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിക്കുന്നത്. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (4-9)
എ.വൈ.ആര്‍

ഹദീസ്‌

ചോദ്യങ്ങള്‍ക്കു മുന്നില്‍ കാലിടറുമോ?
കെ.സി ജലീല്‍ പുളിക്കല്‍