മാധ്യമ പഠനം വിദേശത്ത്-3
University of Leicester
മികച്ച രീതിയില്‍ പത്രപ്രവര്‍ത്തന പഠനവും പരിശീലനവും നല്‍കുന്ന സ്ഥാപനമാണ് ബ്രിട്ടനിലെ University of Leicester ല്‍ 1978 മുതല്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പഠനവിഭാഗം. ഗവേഷണ തല്‍പരരായ മാധ്യമ പഠിതാക്കള്‍ക്ക് പ്രഗത്ഭ പരിശീലകരുടെയും പഠന സാമഗ്രികളുടെയും സഹായത്തോടെ Leicester അവസരമൊരുക്കുന്നു. ഇവിടെനിന്നുള്ള ഗവേഷണ പ്രബന്ധങ്ങള്‍ അധികവും അന്താരാഷ്ട്ര സംഘടനകളുടെ പ്രവര്‍ത്തനങ്ങളെയും വികസിത രാജ്യങ്ങളുടെ ഭരണ നേട്ടങ്ങളെയും കോട്ടങ്ങളെയും കുറിച്ചാണ്. ഏകവര്‍ഷ ബിരുദാനന്തര ബിരുദമാണ് പ്രധാന പ്രോഗ്രാം. ആദ്യ സെമസ്റ്റര്‍ Theoretical Concepts in Journalism Studies, Approaches to Journalistic Practice, Media Research Methods എന്നിവയും രണ്ടാം സെമസ്റ്റര്‍Comparative Journalism Studies, Extended Report, പുറമെ ഐഛിക വിഷയങ്ങളായDigital Journalism, Journalism and Culture, Journalism and Citizenship എന്നിവയും അടങ്ങിയതാണ്. പരമ്പരാഗത ക്ലാസ് റൂം പഠനത്തില്‍നിന്ന് വ്യത്യസ്തമായി പ്രോജക്ട് അസൈന്‍മെന്റ്, ഗവേഷണ പ്രബന്ധം എന്നിവ ഉള്‍പ്പെട്ടതാണ് പഠനരീതി. സാമൂഹിക ശാസ്ത്ര വിഷയത്തില്‍ ഫസ്റ്റ് ക്ലാസ് ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് ഹയര്‍ സെക്കന്ററിക്ക് 75 ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കണം. അല്ലെങ്കില്‍ ഒരു വര്‍ഷത്തെ ഫൗണ്ടേഷന്‍ കോഴ്‌സ് പ്രത്യേകം ചെയ്യണം. IELTS ന് 7.0 സ്‌കോര്‍ അനിവാര്യം. Leicester തന്നെ സ്‌കോളര്‍ഷിപ്പും ബത്തകളും ലഭ്യമാക്കുകയും പഠനത്തോടൊപ്പം അവധിദിവസങ്ങളില്‍ തൊഴിലെടുക്കാന്‍ അവസരമൊരുക്കുകയും ചെയ്യുന്നു. എല്ലാ വര്‍ഷവും സെപ്റ്റംബറിലാണ് ക്ലാസുകള്‍ ആരംഭിക്കുക.
www.le.ac.uk/courses/journalism
Kingston University
ലണ്ടനിലെ Kingston University യുടെ മിക്ക പഠന വകുപ്പുകളും ലോക റാങ്കിംഗില്‍ മികച്ച സ്ഥാനം നിലനിര്‍ത്തുന്നവയാണ്. മാധ്യമ പഠനവിഭാഗം മുഖ്യ പരിഗണന നല്‍കുന്നത് ടെലിവിഷന്‍, ന്യൂ മിഡിയ മേഖലകള്‍ക്കാണ്. ഇരുപത്തി നാല് മണിക്കൂര്‍ വാര്‍ത്താ ചാനല്‍, കണ്ടന്റ് മാനേജ്‌മെന്റ് സിസ്റ്റം എന്നിവയും National Council for the Training of Journalists (NCTJ)യുടെ പ്രധാന പരിശീലന കേന്ദ്രമായ ഇവിടെ പ്രവര്‍ത്തിക്കുന്നു. ബിരുദാനന്തര ബിരുദവും പി.ജി ഡിപ്ലോമയുമാണ് പ്രധാന കോഴ്‌സുകള്‍. പ്രായോഗിക പരിശീലനത്തോടൊപ്പം നിയമം, രാഷ്ട്രീയം, മൂല്യാധിഷ്ഠിത പത്രപ്രവര്‍ത്തനം എന്നിവക്ക് ഊന്നല്‍ നല്‍കുന്നുവെന്നതാണ് Kingston കരിക്കുലത്തിന്റെ പ്രത്യേകത. Court Reporting, Hands on Journalism, Journalism and Power, Journalism in Context: Law, Ethics and the Industry, Short Hand (Post Graduate) Journalism Dissertation, Practical Journalism Project എന്നീ വിഷയങ്ങളില്‍നിന്നാണ് കോഴ്‌സിനോടൊപ്പമുള്ള പ്രോജക്ട്.MA in Journalism and the Creative Economy, Master of Fine Arts in Journalism, MA in Magazine Journalism, MA in Publishing Journalism എന്നിവയാണ് പി.ജി ഡിഗ്രി, പി.ജി ഡിപ്ലോമ കോഴ്‌സുകള്‍. പഠന കാലയളവില്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലെ മാധ്യമ സ്ഥാപനങ്ങളിലായിരിക്കും ഇന്റേണ്‍ഷിപ്പ്. പഠന ദിവസങ്ങളില്‍ തന്നെ പാര്‍ട് ടൈമായി ജോലിചെയ്യാനും സ്ഥാപനം അനുവദിക്കുന്നുണ്ട്. എല്ലാ ഫുള്‍ ടൈം-പാര്‍ട് ടൈം പ്രോഗ്രാമുകളും ആരംഭിക്കുന്നത് സെപ്റ്റംബറിലാണ്. IELTS സ്‌കോര്‍ 7.0 ഉള്ളവര്‍ക്കേ ഇവിടെയും അപേക്ഷിക്കാനാകൂ.
www.kingston.ac.uk
Comments