Prabodhanm Weekly

Pages

Search

2016 ആഗസ്റ്റ് 19

2964

1437 ദുല്‍ഖഅദ് 16

മാധ്യമ പഠനം വിദേശത്ത്-2

സുലൈമാന്‍ ഊരകം

City University, London 

ലണ്ടനില്‍ പ്രഥമസ്ഥാനത്താണ് ബ്രിട്ടനില്‍ ഏഴാം സ്ഥാനത്തുള്ള സിറ്റി യൂനിവേഴ്‌സിറ്റിയുടെ മാധ്യമപഠനകേന്ദ്രം. പാരിസ്ഥിതിക മാധ്യമ ഗവേഷണ മേഖലയില്‍ മുന്‍നിരയിലാണ് ഈ സ്ഥാപനം. ഡിഗ്രി മുതലുള്ള വ്യത്യസ്ത കോഴ്‌സുകള്‍ പഠിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഗവേഷണം ലക്ഷ്യംവെച്ചാണ് അധിക പേരും ഇവിടെ എത്തുന്നത്. വൈവിധ്യമാര്‍ന്ന ബിരുദാനന്തര കോഴ്‌സുകളാണ് സിറ്റി യൂനിവേഴ്‌സിറ്റിയുടെ സവിശേഷത.MA Audio Visual Translation and Popular Culture, MA Broadcast Television Journalism, MA Creative Writing (Non-Fiction), MA Creative Writing (Novels), MA Creative Writing (Play Writing and Screen Writing), MA Creative Writing in Publishing, MA Financial Journalism, MA Interactive Journalism, MA International Journalism, MA Interanational Publishing, MA Investigative Journalism, MA Journalism, Media and Globalization, MA Magazine Journalism, MA Newspaper Journalism, MA Publishing  എന്നിവയാണ് ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍. പ്രവേശനത്തിന് ജേണലിസം ബിരുദമോ ഇംഗ്ലീഷ് ഭാഷാ ബിരുദമോ ആണ് പരിഗണിക്കുന്നത്. IELTS ന് 7.5 സ്‌കോര്‍ വേണം. ടെലിവിഷന്‍ സ്റ്റുഡിയോ, റേഡിയോ സ്റ്റുഡിയോ;  റേഡിയോ ബ്രോഡ്കാസ്റ്റിംഗ് ന്യൂസ് റൂം, ഡിജിറ്റല്‍ ന്യൂസ് റൂം, ടെലിവിഷന്‍ പ്രൊഡക്ഷന്‍ ന്യൂസ് റൂം തുടങ്ങിയവ സിറ്റി യൂനിവേഴ്‌സിറ്റിയുടെ പ്രത്യേകതകളാണ്. 

www.city.ac.uk/arts-social-science 

University of Westminster

ലണ്ടന്‍ നഗരത്തില്‍തന്നെ സ്ഥിതിചെയ്യുന്ന വെസ്റ്റ് മിന്‍സ്റ്റര്‍ യൂനിവേഴ്‌സിറ്റിയിലെ പത്രപ്രവര്‍ത്തന പഠന വിഭാഗം മികച്ച സൗകര്യങ്ങളും വിദഗ്ധ അധ്യാപകരും വൈവിധ്യമാര്‍ന്ന കോഴ്‌സുകളും കൊണ്ട് ഏറെ പ്രശസ്തമാണ്. പഠിതാക്കളുടെ സൗകര്യാര്‍ഥം ഫുള്‍ ടൈം, പാര്‍ട് ടൈം, വാരാന്ത്യ, വിദൂര പഠന രീതികളിലെല്ലാം ക്ലാസുകളുണ്ട്. ബിരുദാനന്തര ബിരുദ പഠനത്തിനാണ് ഇവിടെയും കൂടുതല്‍ പ്രാധാന്യം.  Communication, Communication Policy, Diversity and the Media, Global Media, International Media Business, Global Media Business, Media and Development, Media Management, Media Campaigning and Social Change, Multimedia Journalism (Broadcasting, Print and Online, Public Relation, Social Media), Culture and Society  എന്നിവയാണ് ഇവിടത്തെ പി.ജി പ്രോഗ്രാമുകള്‍. Photography, Broadcasting  എന്നിവക്ക് പ്രത്യേക ഡിപ്പാര്‍ട്ട്‌മെന്റുകളുമുണ്ട്. പതിനാറ് മാസമാണ് ഇത്തരം ബിരുദാനന്തര പഠനങ്ങളുടെയെല്ലാം കാലയളവ് എന്നതാണ് ലണ്ടനിലെ മിക്ക സര്‍വകലാശാലകളുടെയും പ്രത്യേകത. ഇവിടെയും IELTS സ്‌കോര്‍ പ്രവേശന മാനദണ്ഡമാണ്.www.westminster.ac.uk

Brunel University of London 

മാധ്യമ മേഖലയില്‍ ശോഭിക്കാന്‍ ആഗ്രഹിക്കുന്നവരുടെ സ്വപ്‌നമാണ്Brunel University of London {]th-iw. NCTJ (National Council for the Training of Journalists)  അംഗീകാരമാണ് ബ്രൂണെല്‍ യൂനിവേഴ്‌സിറ്റിയുടെ പ്രത്യേകത. NCTJ  തന്നെയാണ് ബ്രൂണെല്‍ യൂനിവേഴ്‌സിറ്റിയില്‍ ട്രെയ്‌നിംഗിനെത്തുന്നവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്നത്. പഠനവും ഒപ്പം ഓരോ സെമസ്റ്ററിലെയും ഫീല്‍ഡ് പരിശീലനവുമാണ് ഇവിടത്തെ കരിക്കുലത്തിന്റെ പരമ്പരാഗത രീതിശാസ്ത്രം. ഫുള്‍ ടൈമായും പാര്‍ട് ടൈമായും MA Journalism  കോഴ്‌സാണ് ഇവിടെ കാലങ്ങളായുള്ളത്. 

www.brunel.ac.uk 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 56-58
എ.വൈ.ആര്‍