Prabodhanm Weekly

Pages

Search

2016 ആഗസ്റ്റ് 19

2964

1437 ദുല്‍ഖഅദ് 16

ജാതീയതയുടെ പരിണാമവും സമകാലിക ഇന്ത്യന്‍ രാഷ്ട്രീയവും

രാം പുനിയാനി

രാജ്യത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുലക്കുന്ന കൊടിയ ദലിത് പീഡന വാര്‍ത്തകളാണ് അടുത്തായി മാധ്യമങ്ങളില്‍ നിറയുന്നത്. ജൂലൈ 11-ന് ഗുജറാത്തിലെ ഉന താലൂക്കില്‍ ചത്ത പശുവിന്റെ തൊലിയുരിഞ്ഞ ദലിത് കുടുംബത്തെ 'ഗോ രക്ഷകര്‍' വളഞ്ഞിട്ട് മര്‍ദിച്ചവശരാക്കിയതാണ് ഇതില്‍ ഏറ്റവുമൊടുവിലത്തേത്.1 സിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായിരുന്നു പശു. കൃത്യത്തിലേര്‍പ്പെട്ട ദലിതുകളായ നാലു പേരെ വാഹനത്തോടു ചേര്‍ത്തുകെട്ടി വലിച്ചിഴച്ച് ഉന പട്ടണത്തിലെ പോലീസ് സ്‌റ്റേഷനു മുന്നിലെത്തിച്ച ശേഷം വിവസ്ത്രരാക്കിയായിരുന്നു അതിക്രൂര പീഡനം. എന്നിട്ടും അരിശം തീരാതെ അവര്‍ മുഴു സംഭവവും വീഡിയോയില്‍ പകര്‍ത്തി ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ചു. ഇതോടെ ഇളകിവശായ ദലിത് സമൂഹം തെരുവിലിറങ്ങുന്നതായിരുന്നു പിന്നീടുള്ള കാഴ്ച. ചത്ത പശുക്കളെയും വഹിച്ച് ജില്ലാ കലക്ടറുടെ ഓഫീസിലെത്തിയ അവര്‍ പ്രതിഷേധവുമായി സംഘടിച്ചു. 30 ഓളം യുവാക്കളാണ് അവിടെ വെച്ച് ആത്മഹത്യക്കു ശ്രമിച്ചത്. പ്രക്ഷോഭം അതിദ്രുതം സംസ്ഥാനം മുഴുക്കെ വ്യാപിച്ചു. ഗോക്കളെ മാതാവായി കാണുന്നവര്‍ തന്നെ ഇനി ചത്ത പശുക്കളെ കുഴിച്ചിടട്ടെയെന്നായി ദലിതുകളുടെ തീരുമാനം. 

ഉടന്‍ സ്ഥലത്തെത്തിയ ആര്‍.എസ്.എസ് നേതൃത്വം ദലിത് പീഡനങ്ങളില്‍ തങ്ങളുടെ അനിഷ്ടമറിയിച്ചു. ബി.ജെ.പിയിലെ ചിലരും എതിര്‍പ്പുമായി രംഗത്തെത്തിയെങ്കിലും ന്യായീകരണത്തിന്റെ ഭാഷയായിരുന്നു മറ്റുള്ളവരുടേത്. നാട്ടുകാരന്‍ കൂടിയായ മോദി അപ്പോഴും മൗനം തുടര്‍ന്നു. ബി.ജെ.പി എം.പി ഹുകും സിംഗ് പറഞ്ഞത്, ഗോക്കളെ സ്‌നേഹിച്ചവന്റെ വേദന എതിര്‍ക്കുന്നവര്‍ക്കറിയില്ല എന്നായിരുന്നു.2 ദലിതുകള്‍ക്കെതിരെ മുമ്പും അതിക്രമങ്ങള്‍ പതിവാണെന്നും പൊതുസമൂഹത്തിന്റെ മനസ്സ് മാറാത്തിടത്തോളം അക്രമം തുടരുമെന്നും പറഞ്ഞ് വിഷയം സാമാന്യവത്കരിക്കാനായിരുന്നു മറ്റു ചിലരുടെ ശ്രമം. കേന്ദ്രത്തില്‍ എന്‍.ഡി.എ അധികാരത്തിലെത്തുകയും, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗോവധവും മാട്ടിറച്ചി സൂക്ഷിക്കലുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കടുത്ത ശിക്ഷയര്‍ഹിക്കുന്ന കുറ്റമായി പ്രഖ്യാപിക്കുകയും ചെയ്ത ശേഷമാണ് ദലിത്‌വിരുദ്ധ പീഡനം പെരുകിയതെന്ന കണക്കുകളെ തമസ്‌കരിക്കുന്നതാണ്, ഈ സാമാന്യവത്കരണം. ഗോ'രക്ഷക'രോട് കൂടുതല്‍ അനുഭാവ പൂര്‍ണമാണ് പോലീസ് നിലപാടും. മാട്ടിറച്ചി കഴിക്കല്‍, സൂക്ഷിക്കല്‍, കാലി വ്യാപാരം തുടങ്ങിയവ കടുത്ത കുറ്റമാണെന്ന തരത്തിലേക്ക് രാജ്യത്തിന്റെ പൊതുമനസ്സും മാറിയിരിക്കുന്നു. 

ബാബാ സാഹെബ് അംബേദ്കര്‍ സ്ഥാപിച്ച അംബേദ്കര്‍ ഭവന്‍ ഇടിച്ചുനിരത്തിയ രാമത്തെ സംഭവം നടന്നത് ഒന്നര മാസം മുമ്പ് ജൂണ്‍ 19-നാണ്. ബഹുനില സമുച്ചയം പണിയാനെന്നു പറഞ്ഞായിരുന്നു നടപടി.3 പുതിയ കെട്ടിടത്തിന് ബി.ജെ.പി- ശിവസേന സഖ്യ സര്‍ക്കാര്‍ പ്രാഥമിക ഫ് വകയിരുത്തുകയും ചെയ്തിട്ടു്. പൈതൃകം പേറുന്ന കെട്ടിടം നാമാവശേഷമാക്കിയതിനെതിരായ എതിര്‍പ്പ് ഉറഞ്ഞുകൂടി തെരുവിലെത്തിയത് ജൂലൈ 19-ന് കൂറ്റന്‍ ബഹുജന പ്രക്ഷോഭ റാലിയുടെ രൂപത്തിലായിരുന്നു. അംബേദ്കര്‍ ഭവന്‍ ദലിത് സ്വത്വബോധത്തിന്റെ ആസ്ഥാനമായിരുന്നതിനാല്‍ വന്‍ ജനാവലിയാണ് അന്ന് സംഘടിച്ചത്. ഇതേ മന്ദിരത്തില്‍ വെച്ചായിരുന്നു അംബേദ്കര്‍ തന്റെ രു പത്രങ്ങള്‍ക്ക് പിറവി കുറിച്ചതും ദലിത് പ്രക്ഷോഭങ്ങള്‍ ആസൂത്രണം ചെയ്തതും. 

രോഹിത് വെമുലയുടെ ദാരുണ അന്ത്യം കതും അടുത്തിടെയാണ്. ദലിതനാവുകയും അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എ.എസ്.എ) അംഗമാവുകയും സജീവ ദലിത് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പങ്കാളിയാവുകയും ചെയ്തതായിരുന്നു രോഹിതിന്റെ മരണത്തില്‍ കലാശിച്ചത്. ദലിതുകളുമായി നേരിട്ട് ബന്ധപ്പെട്ട വിഷയങ്ങളില്‍നിന്നുമാറി മാട്ടിറച്ചി കഴിക്കല്‍, മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന് നടപ്പാക്കിയതുള്‍പ്പെടെ മൊത്തത്തില്‍ വധശിക്ഷ നിരോധിക്കണമെന്ന ആവശ്യം, 'മുസഫര്‍നഗര്‍ ബാക്കി ഹെ' ചിത്രത്തിന്റെ പ്രദര്‍ശനം തുടങ്ങി ഇന്നും പ്രസക്തമായ ജനാധിപത്യ പ്രശ്‌നങ്ങളായിരുന്നു സംഘടന ഉയര്‍ത്തിപ്പിടിച്ചത്. 2013-ല്‍ നടന്ന മുസഫര്‍ നഗര്‍ കലാപത്തില്‍ വര്‍ഗീയ ശക്തികളുടെ പങ്ക് തുറന്നുകാട്ടുന്നതാണീ ചിത്രം. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ തുറന്നുവിട്ട ഭൂതമായി മാറിയ എ.ബി.വി.പി തങ്ങളുടെ ഹിന്ദുത്വ അജയുടെ ഭാഗമായി ഈ വിഷയങ്ങളെയെല്ലാം എതിര്‍ത്തു. ജനാധിപത്യ സമൂഹത്തില്‍ അക്കാദമിക കാമ്പസുകളിലെ അഭിപ്രായ പ്രകടന സ്വാതന്ത്ര്യം മൗലികമാണ്. മതേതരത്വവും ജനാധിപത്യവുമായി ഇഴചേര്‍ന്നുനില്‍ക്കുന്ന ഇത്തരം വിഷയങ്ങള്‍ ദലിത് സംഘടന ഏറ്റെടുക്കുന്നത് സംഘ് പരിവാറിന്റെ വിദ്യാര്‍ഥി വിഭാഗമായ എ.ബി.വി.പിക്കാവട്ടെ, താങ്ങാവുന്നതിലപ്പുറവും. എ.എസ്.എ ഉയര്‍ത്തിപ്പിടിച്ച വിഷയങ്ങളുടെ വെളിച്ചത്തില്‍ വെമുലയുടെ മരണത്തിന്റെ ഹേതു കൂടുതല്‍ തെളിഞ്ഞുകാണാനാകും. 

എ.എസ്.എയുടെ മാനുഷിക, ജനാധിപത്യ നിലപാടുകളില്‍ വിറളിയെടുത്ത എ.ബി.വി.പി  പ്രത്യയശാസ്ത്ര തലത്തില്‍തന്നെ സംഘടനയുമായി സമരത്തിനിറങ്ങി. ഇതിന്റെ തുടര്‍ച്ചയായിരുന്നു തന്നെ മര്‍ദിച്ചെന്ന എ.ബി.വി.പി പ്രസിഡന്റ് സുശീല്‍ കുമാറിന്റെ പരാതി. സംഭവം ആദ്യം അന്വേഷിച്ച സമിതി ആരോപണം അടിസ്ഥാനരഹിതമെന്ന് കത്തെിയെങ്കിലും പുതിയ വൈസ് ചാന്‍സ്‌ലര്‍ ചാര്‍ജെടുത്തതോടെ ചിത്രം മാറി. മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ പിന്തുണയില്‍ ബി.ജെ.പി കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ നടത്തിയ നിരന്തര സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ വെമുലയും നാലു സുഹൃത്തുക്കളും കുറ്റക്കാരാണെന്ന് വിധിയെഴുതപ്പെട്ടു. അവരുടെ സ്‌കോളര്‍ഷിപ്പ് നിര്‍ത്തുകയും അവരെ ഹോസ്റ്റലില്‍നിന്ന് പുറത്താക്കുകയും ചെയ്തു.4 

ദലിത് വിദ്യാര്‍ഥികള്‍ക്ക് ഇത്തിരി വിഷവും കയറും നല്‍കാനാവശ്യപ്പെട്ട് വൈസ് ചാന്‍സ്‌ലര്‍ക്ക് വെമുല കത്ത് നല്‍കിയെങ്കിലും കടുത്ത ദലിത്‌വിരുദ്ധ നിലപാട് പുലര്‍ത്തുന്ന അദ്ദേഹമത് അറിഞ്ഞില്ലെന്നു നടിച്ചത് ദുരന്തത്തിലേക്ക് വഴിതുറന്നു. രോഹിതിന്റെ മരണത്തോട് ഭരണകൂടത്തിലെ പ്രമുഖരില്‍നിന്നുായ പ്രതികരണം അവരുടെ സവിശേഷ രാഷ്ട്രീയത്തിലേക്ക് വിരല്‍ചൂുന്നു്. പ്രാദേശിക എ.ബി.വി.പി ഘടകത്തിന് ചുവടൊപ്പിച്ച് കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞത്, എ.എസ്.എ സങ്കുചിത ജാതീയതയുടെയും തീവ്രവാദത്തിന്റെയും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും താവളമായി മാറിയെന്നായിരുന്നു. മാനവവിഭവ ശേഷി വകുപ്പ് മന്ത്രി ഇത് ദലിത് വിഷയമല്ലെന്ന് കൂട്ടിച്ചേര്‍ത്തു. മാതാവ് ദലിതും പിതാവ് ഒ.ബി.സിയുമായതിനാല്‍ രോഹിത് ദലിതനല്ലെന്നും ചിലര്‍ സന്ദേഹങ്ങള്‍ പ്രചരിപ്പിച്ചു. രോഹിത് ജീവനൊടുക്കുന്നതിലെത്തിച്ച കടുത്ത അനീതിയെ നിസ്സാരവത്കരിക്കലായിരുന്നു ഇവരുടെയൊക്കെയും ലക്ഷ്യം. 

 

തൊട്ടുകൂടായ്മ

തൊട്ടുകൂടായ്മയുടെ പേരിലുള്ള നിരവധി സംഭവങ്ങള്‍ പതിവായി സാമൂഹിക ശ്രദ്ധയിലെത്തുന്നു്. നിയമപരമായി കുറ്റമാണെങ്കിലും കുറേയേറെ ഗ്രാമങ്ങളില്‍ തൊട്ടുകൂടായ്മ ആരോരുമറിയാതെ ആചരിക്കപ്പെട്ടുപോരുന്നു. അടുത്തിടെയാണ് ഗുജറാത്തിലെ റഹ്മല്‍പൂരില്‍ ശിവക്ഷേത്രം പണിയാന്‍ 10 ലക്ഷം നല്‍കിയ ദലിത് ഗ്രാമമുഖ്യക്ക് തന്റെ ജാതി കാരണം അതേ ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ടത്.5. അംബേദ്കറില്‍നിന്ന് പ്രചോദനമുള്‍ക്കൊ്, തൊട്ടുകൂടായ്മ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള രാജ്യവ്യാപക പ്രക്ഷോഭത്തിന് തുടക്കം കുറിക്കാനും ഇത് കാരണമായിട്ടു്. പലയിടങ്ങളിലും ഈ ആചാരം എടുത്തുപോയതാണെങ്കിലും അത് നിലനില്‍ക്കുന്ന ഗ്രാമങ്ങള്‍ മാത്രമല്ല പട്ടണങ്ങള്‍ വരെ ഇപ്പോഴുമുെന്നത് വസ്തുതയാണ്. 

തോട്ടിപ്പണി (Manual Scavenging) നിരോധിക്കണമെന്നാവശ്യപ്പെട്ട് തളരാത്ത പോരാട്ടവീര്യവുമായി സമരമുഖത്ത് സജീവ സാന്നിധ്യമായ ബെസ്‌വാഡ വില്‍സന്ന് പ്രശസ്തമായ രമണ്‍ മഗ്‌സസെ പുരസ്‌കാരം ലഭിച്ചുവെന്നറിയുന്നത് ആഹ്ലാദകരമാണ്. നിരോധിച്ചുള്ള നിരവധി വകുപ്പുകള്‍ ഉായിട്ടും വെറുപ്പുളവാക്കുന്ന ഈ സമ്പ്രദായം രാജ്യത്ത് നിലനില്‍ക്കുന്നുവെന്ന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളാണ് നമ്മെ ബോധ്യപ്പെടുത്തിയത്.6 റാലികള്‍ സംഘടിപ്പിച്ചും തോട്ടിവേല ചെയ്യുന്ന തൊഴിലാളികളെയും സാമൂഹിക പ്രവര്‍ത്തകരെയും തെരുവിലെത്തിച്ചും അദ്ദേഹം ഇതിനെതിരെ ശബ്ദമുയര്‍ത്തി. കേന്ദ്ര സര്‍ക്കാര്‍ 1993-ല്‍ ഇത് നിയമം മൂലം നിരോധിച്ചിട്ടു്. ഉദ്യോഗസ്ഥ തലത്തിലെ കടുത്ത ഉദാസീനതയും അലസതയും മൂലം 14 ലക്ഷത്തോളം പേര്‍ ഇപ്പോഴും ഈ തൊഴില്‍ മേഖലയിലുന്നൊണ് കണക്ക്. ഇതില്‍ 95 ശതമാനവും സ്ത്രീകളാണ്. ജന്മം കൊ് ഈ തൊഴിലിലേക്ക് എടുത്തെറിയപ്പെട്ട അവര്‍ണ വിഭാഗമാണിവര്‍. നിരോധം ഇപ്പോഴും സംസ്ഥാനങ്ങളിലേറെയും ഗൗരവമായി കണക്കിലെടുത്തിട്ടില്ല. 1999-2000 വര്‍ഷം വരെ പല സംസ്ഥാനങ്ങളും ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുപോലുമില്ല. 2010-നകം നിരോധം പ്രാബല്യത്തില്‍ വരുത്തണമെന്നാവശ്യപ്പെട്ട് 'സഫായി കര്‍മചാരി ആന്ദോളന്‍' എന്ന തന്റെ സംഘടന പ്രക്ഷോഭങ്ങള്‍ പലതു നടത്തിയെങ്കിലും അതും പാഴ്‌സമരമായി കെട്ടടങ്ങി. 

രാജ്യത്ത് നിലനില്‍ക്കുന്ന തൊട്ടുകൂടായ്മയുടെ ഉപോല്‍പന്നമാണ് തോട്ടിപ്പണി. ജാതീയതയാണ്  തൊട്ടുകൂടായ്മയെ സൃഷ്ടിച്ചതെങ്കില്‍ അതിന്റെ ഏറ്റവും മനുഷ്യത്വരഹിതമായ പ്രകടനമാണ് തോട്ടിപ്പണി. ഉയര്‍ന്ന ജാതിക്കാര്‍ താഴ്ന്നവര്‍ക്കെതിരെ നടത്തുന്ന കടുത്ത അതിക്രമങ്ങളില്‍ അതിഹീനമായവയിലൊന്ന്. താഴെക്കിടയിലുള്ളവനെ എന്നും അടിമയായി നിലനിര്‍ത്തുകയും മനുഷ്യത്വരഹിതമായ അവമതികളില്‍ തളച്ചിടുകയും ചെയ്യാന്‍ കൊുവന്ന ശുദ്ധി-അശുദ്ധി, പുനര്‍ജന്മ സിദ്ധാന്തങ്ങളിലെ സുപ്രധാന സങ്കല്‍പം. 

'നാരദ സംഹിത'യിലും 'വാജസനേയി സംഹിത'യിലുമാണ് ഇതേ കുറിച്ച ആദ്യ പരാമര്‍ശങ്ങളുള്ളതെന്ന് ഖാലിദ് അഖ്തര്‍ പറയുന്നു.7. 'നാരദ സംഹിത'യില്‍ അവര്‍ണര്‍ക്ക് നിര്‍ണയിച്ച 15 ജോലികളിലൊന്ന് മനുഷ്യ വിസര്‍ജ്യം നീക്കം ചെയ്യലാണ്. വാജസനേയി സംഹിതയില്‍ മനുഷ്യ വിസര്‍ജ്യം നീക്കം ചെയ്യുന്ന അടിമകളായാണ് ചണ്ഡാളന്മാരെ പരിചയപ്പെടുത്തുന്നത്. ദലിതുകളിലെ മറ്റു വിഭാഗങ്ങള്‍ പോലും ഇവരെ അവജ്ഞയോടെയാണ്  കിരുന്നത്. അതിനാല്‍തന്നെ, സാമൂഹിക ഒത്തുചേരലിന്റെ എല്ലാ വേദികളും ഇവര്‍ക്കു മുമ്പില്‍ കൊട്ടിയടക്കപ്പെട്ടു. 

ഹാരപ്പന്‍ സംസ്‌കാരത്തില്‍ ജലമുപയോഗിച്ചുള്ള ശുചീകരണ സംവിധാനമായിരുന്നു നിലനിന്നതെന്ന് ഗുജറാത്തിലെ ലോധയില്‍ നടന്ന ഖനനങ്ങള്‍ തെളിയിക്കുന്നു. ഓവുചാലുകളിലേക്ക് തുറന്നതും മാന്‍ഹോളുകള്‍, ചേംബറുകള്‍ ഉള്‍പ്പെടെ അനുബന്ധ സംവിധാനങ്ങളുള്ളവയുമായിരുന്നു അന്നത്തെ ശൗചാലയങ്ങള്‍. ഹാരപ്പന്‍ സംസ്‌കാരം ശിഥിലമായതോടെ ഈ സാങ്കേതികതയും ചരിത്രത്തിലേക്കു മറഞ്ഞു. 

മധ്യ കാലഘട്ടങ്ങളിലും തോട്ടിവേല നിലനിന്നു. മുസ്‌ലിം ഭരണാധികാരികള്‍ ചിലയിടങ്ങളില്‍ വേറെ സാങ്കേതികതകള്‍ പരീക്ഷിച്ചിരുന്നു. പക്ഷേ, വര്‍ഗീയ രാഷ്ട്രീയം പുതിയ മേച്ചില്‍പുറങ്ങള്‍ തേടുന്നതിന്റെ ഭാഗമായി തോട്ടിവേല മുസ്‌ലിം ഭരണാധികാരികള്‍ കൊുവന്നതാണെന്ന തരത്തിലും പ്രചാരണമുായി. ആഭ്യന്തര വിഷയങ്ങള്‍ പുറത്തുള്ളവര്‍ക്കുമേല്‍ പഴിചാരി സ്വയം പുണ്യാളന്‍ ചമയുന്നതിന്റെ മറ്റൊരു ഉദാഹരണം. യാഥാര്‍ഥ്യത്തില്‍നിന്ന് ഏറെ അകലെയാണിത്. മുഗള്‍ കോട്ടകളിലെ ശുചീകരണ സംവിധാനത്തെ കുറിച്ച ഗവേഷണങ്ങളില്‍ കുളിമുറികള്‍ക്കുള്ളില്‍ കക്കൂസായി ഉപയോഗിച്ച പ്രത്യേക ഭാഗം വേറെയുായിരുന്നതായും ഇവിടെനിന്നുള്ള മാലിന്യം വെള്ളത്തിന്റെ സഹായത്തോടെ ഗുരുത്വാകര്‍ഷണ ബലം ഉപയോഗിച്ച് കോട്ടമതിലിനു പുറത്തെത്തിച്ചിരുന്നതായും കത്തെിയിട്ടു്. ദല്‍ഹിയിലെ ചെങ്കോട്ട, രാജസ്ഥാന്‍, കര്‍ണാടകയിലെ ഹംപി, കേരളത്തില്‍ തിരുവനന്തപുരം എന്നിവിടങ്ങളിലെ കോട്ടകളിലും ഈ രീതി നിലനിന്നിരുന്നു. 

പൗരസ്ത്യ ദേശത്തെ സംസ്‌കാരത്തിലേക്കും നാഗരികതയിലേക്കും തിരികെ നടത്തേത് 'വെള്ളക്കാരന്റെ ബാധ്യത'യായി കാണുന്ന ബ്രിട്ടീഷുകാര്‍ പ്രതിലോമപരമായ ഇത്തരം ആചാരങ്ങളുടെ കാര്യത്തില്‍ നിസ്സംഗതയാണ് പുലര്‍ത്തിയത്. എന്നല്ല സൈന്യം, റെയില്‍വേ, മുനിസിപ്പാലിറ്റികള്‍, വന്‍കിട നഗരങ്ങള്‍ എന്നിവിടങ്ങളില്‍ തോട്ടിവേല എന്ന പേരില്‍ പുതുതായി ഉദ്യോഗം സൃഷ്ടിച്ച് ഇവക്ക് ഔദ്യോഗിക അംഗീകാരവും നല്‍കി. അപൂര്‍വം സ്ഥലങ്ങളിലൊഴികെ ഓടകള്‍ നിര്‍മിക്കാന്‍ ഇവര്‍ താല്‍പര്യം കാണിച്ചില്ല. വ്യാവസായിക രംഗത്തും തൊഴില്‍ മേഖലകളിലുമുായ മാറ്റങ്ങള്‍ മറ്റു വിഭാഗങ്ങളിലെ ചിലരെ കൂടി ഈ തൊഴിലിലെത്തിച്ചത് മിച്ചം. 

ജാതിക്കെതിരെ അംബേദ്കര്‍ നയിച്ച വിപ്ലവം, ജാതി ഉന്മൂലനത്തിന് അദ്ദേഹം മുന്നോട്ടുവെച്ച പ്രതിവിധികള്‍, അയിത്തോച്ചാടനത്തിന് ഗാന്ധിജിയുടെ ശ്രമങ്ങള്‍ എന്നിവ ജാതീയത തീര്‍ത്ത മുറിവുകള്‍ തുന്നിക്കെട്ടുന്നതില്‍ സഹായകമായെങ്കിലും യഥാര്‍ഥ സാമൂഹിക പരിവര്‍ത്തനം വളരെ സാവധാനത്തിലായിരുന്നു. വിഭജനത്തിനു ശേഷം പാകിസ്താനില്‍ കുടുങ്ങിയ അവര്‍ണര്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങാന്‍ അനുമതിയുായിരുന്നില്ല. ഇതു നീക്കിക്കിട്ടാന്‍ കേന്ദ്ര ഭരണകൂടം ഒട്ടും ശ്രമിച്ചുമില്ല. ഇന്ത്യയിലെ സ്ഥിതിയും പഴയപടി തുടര്‍ന്നു. പതിറ്റാുകളെടുത്ത് സാമൂഹിക പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിക്കൊുവന്ന സമ്മര്‍ദം ഈ സമ്പ്രദായം ഇല്ലാതാക്കാന്‍ സംസ്ഥാന സര്‍ക്കാറുകളെ നിര്‍ബന്ധിക്കുന്നുവെന്നത് ശുഭോദര്‍ക്കമാണ്. എന്നാല്‍, അവിടെയും നീക്കങ്ങള്‍ക്ക് ആത്മാര്‍ഥതയില്ലാത്തത് ഫലം പാതിവഴിയിലാക്കുന്നു. സന്നദ്ധ സംഘടനകള്‍ക്കേ ഇനി വല്ലതും ചെയ്യാനാകൂ. 

എണ്ണമറ്റതാണ് ദലിതുകള്‍ക്കെതിരായ അതിക്രമങ്ങള്‍. ഭൂമി, മിശ്രവിവാഹം, കുലീനത, ഏറ്റവുമൊടുവില്‍ പശു തുടങ്ങി വിവിധ വിഷയങ്ങളിലായി ലക്ഷ്മണ്‍പൂര്‍ ബതേ, ഖെയ്ര്‍ലഞ്ചി, ജജ്ജാര്‍ തുടങ്ങിയ ഇടങ്ങളില്‍ രാജ്യം സാക്ഷ്യംവഹിച്ച അതിക്രമങ്ങള്‍ ഇതില്‍ പ്രധാനപ്പെട്ടവയാണ്. മീനാക്ഷിപുരത്ത് (1981-ല്‍) ദലിതുകള്‍ കൂട്ടമായി ഇസ്‌ലാം സ്വീകരിച്ചതും ഉയര്‍ന്ന ജാതിക്കാരില്‍നിന്ന് നേരിട്ട കടുത്ത അപമാനത്തെ തുടര്‍ന്നായിരുന്നു. ജാതി സംഘട്ടനങ്ങളില്‍ ഒട്ടുമിക്കതിലും അക്രമികള്‍ ഭൂവുടമകളായ ഉയര്‍ന്ന ജാതിക്കാരും ഇരകള്‍ ദലിതുകളും കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ടവരും പാവം കുടിയാന്മാരുമാണ്. വേതനം, പാട്ടക്കാരന്റെ വിഹിതം, ഭൂമിക്കുമേലുള്ള അവകാശം, സാമൂഹിക അടിച്ചമര്‍ത്തല്‍ തുടങ്ങിയവയാകും കാരണങ്ങള്‍. ഈ ഗുാസംഘങ്ങള്‍ക്ക് പ്രാദേശിക രാഷ്ട്രീയ ദല്ലാളന്മാരുടെ പരസ്യ പിന്തുണയുാകും. പോലീസ് സേനയുടെ രഹസ്യ സഹായവും. ആര്‍.എസ്.എസ് സ്‌പോണ്‍സര്‍ ചെയ്ത ഗോരക്ഷാ സമരങ്ങള്‍ കൂടുതല്‍ ശക്തിപ്പെട്ടതോടെ മുസ്‌ലിംകള്‍ക്കൊപ്പം ദലിതരും ഹിന്ദുത്വ ദേശീയത മുദ്രാവാക്യമാക്കി ഇറങ്ങുന്ന ഇത്തരം തീവ്ര സംഘങ്ങളുടെ കൊടിയ മര്‍ദനത്തിന്റെ ഇരകളായി മാറുന്നു. 

 

ജാതി വ്യവസ്ഥയുടെ അടിവേര് 

തേടുമ്പോള്‍

ജാതി സമ്പ്രദായവും ഇതിന്റെ പേരിലുള്ള അതിക്രമങ്ങളും ഇന്നും അവസാനിക്കാതെ തുടരുന്നതിനു പിന്നില്‍, ജനാധിപത്യ- വ്യവസായ യുഗങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ ആഴത്തില്‍ വേരുപിടിച്ച മാനസികാവസ്ഥയും സാമൂഹിക രീതികളുമാണെന്ന് കത്തൊനാകും. കോളനി ഭരണം ഇടക്കാലത്ത് രാജ്യത്തെ പിറകോട്ടുനടത്തിയതാണ് ജാതിവ്യവസ്ഥയില്‍നിന്നുള്ള പരിവര്‍ത്തന പ്രക്രിയയെ തടഞ്ഞുനിര്‍ത്തിയതെന്നു കാണാം. കോളനി ഭരണകാലത്ത് വ്യവസായവത്കരണം, ആധുനിക വിദ്യാഭ്യാസം തുടങ്ങി ജനാധിപത്യ സമൂഹത്തിന്റെ ചാലക ശക്തികള്‍ രാജ്യത്ത് മാറ്റങ്ങള്‍  കൊുവന്നു. ഇതോടെയാണ് വന്‍കിട വ്യവസായികളും തൊഴിലാളികളും ഉന്നത വിദ്യാഭ്യാസം നേടിയ മധ്യവര്‍ഗവും രംഗത്തുവന്നതും സ്ത്രീസമത്വമെന്ന ജാഗ്രത സമൂഹത്തില്‍ വേരുപടര്‍ത്തിയതും. ഇതാണ് പിന്നീട് ഇന്ത്യന്‍ ദേശീയതയായി രൂപമാര്‍ജിച്ചത്. പാശ്ചാത്യ രാജ്യങ്ങളില്‍ ഈ പ്രക്രിയ വ്യവസായ വിപ്ലവത്തിലേക്കും ജന്മിത്ത സമ്പ്രദായത്തിന്റെ ഉച്ചാടനത്തിലേക്കും വഴിതെളിച്ചു. ജന്മിത്ത വ്യവസ്ഥയും മത പൗരോഹിത്യ ചട്ടക്കൂടുകളും എപ്പോഴും തോളോടു ചേര്‍ന്നാകും നിലനില്‍ക്കുക. സാമൂഹിക ജീവിതത്തിനു മേല്‍ സമഗ്രാധിപത്യം പുലര്‍ത്തുന്നതിനു പകരം നേരിയ സ്വാധീനമാകും മതം പലപ്പോഴും സമൂഹത്തില്‍ ചെലുത്തുക. 

എന്നാല്‍, മറ്റു ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേതുപോലെ ഇന്ത്യയിലും മതനിരപേക്ഷ ദേശീയതയെ മതാധിഷ്ഠിത ദേശീയത ശക്തമായി ചെറുത്തു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയിലധിഷ്ഠിതമായി പുതിയ വര്‍ഗങ്ങള്‍ ഉയര്‍ന്നുവന്നതോടൊപ്പം തന്നെ, പഴയ ഭൂവുടമകളും നിലനിന്നു.  ഭൂവുടമകള്‍ക്ക് കൂട്ടായുായിരുന്ന മതനേതൃത്വം പിന്നെയും നിലനിന്നുവെന്നു മാത്രമല്ല, ദേശീയതയുടെ രൂപത്തില്‍ അത് പുനരവതരിക്കുകയും ചെയ്തു. ഇന്ത്യയില്‍ മുസ്‌ലിം വര്‍ഗീയതയും ഹിന്ദു വര്‍ഗീയതയുമുായി. മുസ്‌ലിം വര്‍ഗീയത മുസ്‌ലിം ലീഗായും ഹിന്ദു വര്‍ഗീയത ഹിന്ദു മഹാസഭയായും ആര്‍.എസ്.എസായും പിറവിയെടുത്തു. ചില ഹിന്ദുത്വ ദേശീയ വാദികള്‍ ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സിനൊപ്പവും നിന്നു. 

ഇന്ന്, രുതരം ദേശീയവാദങ്ങള്‍ തമ്മിലാണ് സമരം. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ അടിസ്ഥാന മൂല്യങ്ങളായി കാണുന്ന മതനിരപേക്ഷ ദേശീയതയാണ് ഒരുവശത്ത്. മഹത്തായ പൈതൃകമെന്ന പേരില്‍ ജാതി, ലിംഗ അസമത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സംഘ് പരിവാര്‍ നയിക്കുന്ന ഹിന്ദുത്വ ദേശീയത മറുവശത്തും. ഹിന്ദുത്വ രാഷ്ട്രീയം മേല്‍ക്കൈ നേടിയതോടെ ജാതിയുടെ പേരിലുള്ള പീഡനങ്ങളും വര്‍ധിച്ചു. ഗുജറാത്തിലെ ഉനയില്‍ കതുപോലെ, ഗോമാതാവിനെ അപമാനിക്കലും മാട്ടിറച്ചിയും മറ്റുമാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. 2014-ല്‍ എന്‍.ഡി.എ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതോടെ ശക്തിപ്പെട്ടതാണ് ഈ വിഷയങ്ങള്‍. സ്വത്വരാഷ്ട്രീയം കളിക്കുന്നതിന്റെ ഭാഗമായാണ് അവര്‍ പശുവിനെ മുഖ്യധാരയിലെത്തിച്ചത്. മുസ്‌ലിംകളെ പിശാചുക്കളായി മുദ്രകുത്താന്‍ ഇത് അവര്‍ ആയുധമാക്കി. സമാനമായി രാമക്ഷേത്രം, ഭാരത് മാതാ കി ജയ്, ഗോ മാതാവ് തുടങ്ങിയ സ്വത്വ വിഷയങ്ങളിലൂന്നിയ ഹിന്ദുത്വ അജ മുസ്‌ലിംകളെ മാത്രമല്ല, ദലിതുകളെയും പൊതുചിത്രത്തിന്റെ വെളുമ്പില്‍ നിര്‍ത്തി. മുസ്‌ലിംകള്‍ മാത്രമേ മാട്ടിറച്ചി കഴിക്കൂ എന്നാണ് വെപ്പെങ്കിലും ആദിവാസികള്‍, ദലിതുകള്‍, മറ്റു ഹിന്ദു വിഭാഗങ്ങള്‍ തുടങ്ങിയവരൊക്കെയും അതിന്റെ ഉപഭോക്താക്കളാണെന്നതാണ് നേര്. പശുത്തോല്‍ ഉപയോഗിച്ച് ഷൂ, ബെല്‍റ്റ്, ജാക്കറ്റ് തുടങ്ങിയവ നിര്‍മിക്കുന്നത് ദലിതുകള്‍ക്ക് ഉപജീവനമാര്‍ഗം കൂടിയാണ്. 

 

ജാതിവ്യവസ്ഥ: ഉത്ഭവം, ആരോപണങ്ങള്‍

സാമൂഹിക നീതി കൈവരിക്കുന്നതില്‍ ഇന്നും തടസ്സമാകുന്നത് തട്ടുകളായി തരം തിരിക്കുന്ന ജാതിവ്യവസ്ഥയാണ്. ഇതിന്റെ ഉല്‍പത്തിയെ കുറിച്ച സിദ്ധാന്തങ്ങള്‍ പലതു്. ഇതില്‍ ഏറ്റവുമൊടുവിലത്തേതാണ് മുസ്‌ലിം രാജാക്കന്മാര്‍ കൊുവന്നതാണെന്ന ആര്‍.എസ്.എസിന്റെ പുതിയ വാദം. അടുത്തിടെയായി (2015-ല്‍) ആര്‍.എസ്.എസ് സൈദ്ധാന്തികരുടേതായി പുറത്തുവന്ന മൂന്ന് പുസ്തകങ്ങള്‍ പറയുന്നത്, മധ്യകാലത്ത് ഹിന്ദുക്കള്‍ക്കെതിരെ മുസ്‌ലിം ഭരണാധികാരികള്‍ നടത്തിയ അതിക്രമങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് താഴ്ന്ന ജാതിക്കാരും അവര്‍ണരും ഉായത് എന്നാണ്.10 'ഹിന്ദു ചര്‍മാകര്‍ ജാതി', 'ഹിന്ദു ഘടിക് ജാതി', 'ഹിന്ദു വാത്മീകി ജാതി' എന്നിവയാണീ പുസ്തകങ്ങള്‍. ഈ മൂന്നു ജാതികള്‍ മുമ്പു നിലനിന്നിട്ടില്ലെന്നും വൈദേശികാധിപത്യത്തിന്റെ സൃഷ്ടിയാണെന്നും പുസ്തകങ്ങള്‍ വാദിക്കുന്നു. ആര്‍.എസ്.എസ് അധികാരശ്രേണിയിലെ രാമനായ ഭയ്യാജി ജോഷി പറയുന്നത് ഹിന്ദു വേദങ്ങളില്‍ ശൂദ്രര്‍ ഒരിക്കലും അവര്‍ണരായിരുന്നില്ലെന്നാണ്. മധ്യകാലഘട്ടത്തിലെ ഇസ്‌ലാമിക അതിക്രമങ്ങളുടെ തുടര്‍ച്ചയാണത്രെ തൊട്ടുകൂടാത്തവരും ദലിതുകളും. ക്ഷത്രിയരുടെ ഹിന്ദു സ്വാഭിമാനം തകര്‍ക്കാന്‍ അധിനിവേശകരായ, മാട്ടിറച്ചി കഴിക്കുന്ന മുസ്‌ലിം ഭരണാധികാരികള്‍ പശുവിനെ കൊല്ലുന്നതും തൊലിയുരിയുന്നതും ശവം ഒഴിഞ്ഞ ഇടങ്ങളില്‍ കളയുന്നതുമുള്‍പ്പെടെ ജോലികള്‍ അവരെ നിര്‍ബന്ധിച്ച് ഏല്‍പിക്കുകയായിരുന്നുവെന്നും ജോഷി പറയുന്നു. അഭിമാനികളായ ഹിന്ദു തടവുകാര്‍ക്ക് ശിക്ഷയായി തൊലിയുരിയുന്ന ജോലി ചെയ്യിക്കാന്‍ ചര്‍മകര്‍മ എന്ന ജാതിയും ഈ വിദേശ ഭരണാധികാരികള്‍ സൃഷ്ടിച്ചത്രെ.11 

നേര്‍വിപരീതമാണ് വസ്തുത. ഏറെ പൗരാണികമായ അടിത്തറയാണ് ജാതിവ്യവസ്ഥയുടേത്. തൊട്ടുകൂടായ്മ ജാതിയുടെ അനുബന്ധവും. തങ്ങള്‍ ശ്രേഷ്ഠവര്‍ഗമാണെന്ന് ആര്യര്‍ വിശ്വസിച്ചു. അല്ലാത്തവരെ കൃഷ്ണവര്‍ണര്‍ (ഇരു നിറമുള്ളവര്‍), അനസര്‍ (മൂക്കില്ലാത്തവര്‍) എന്നും വിളിച്ചു. ലിംഗത്തെ ആരാധിച്ചതിനാല്‍ ആര്യന്മാരല്ലാത്തവരെ മനുഷ്യരല്ലാത്തവരായും അവര്‍ കു (ഋഗ്വേദ ത.22.9). ഉയര്‍ന്ന ജാതിക്കാര്‍ക്കു സമീപം വരാന്‍ പോലും താഴ്ന്ന ജാതിക്കാര്‍ക്ക് അനുമതിയില്ലായിരുന്നുവെന്ന് വ്യക്തമാക്കുന്ന സൂക്തങ്ങള്‍ ഋഗ്വേദത്തിലും മനുസ്മൃതിയിലുമു്. ഗ്രാമത്തിനു പുറത്തായിരിക്കണം അവരുടെ താമസമെന്നും ഇവ അനുശാസിക്കുന്നു. ഇന്നു കാണുന്ന സമ്പൂര്‍ണാടിസ്ഥാനത്തിലുള്ള ജാതിവ്യവസ്ഥ ഋഗ്വേദ കാലത്ത് ഉായിരുന്നോ എന്ന് വ്യക്തമല്ലെങ്കിലും, ചാതുര്‍വര്‍ണ്യം നിലനിന്നുവെന്ന് വ്യക്തം. മനുസ്മൃതിയുടെ കാലമാകുമ്പോഴേക്ക് അതിസങ്കുചിതമായ രീതിയിലേക്ക് ഇത് വളര്‍ന്നുകഴിഞ്ഞിരുന്നു. 

സി.ഇ ഒന്നാം നൂറ്റാാേടെയാണ് തൊട്ടുകൂടായ്മ ജാതിവ്യവസ്ഥയുടെ ഭാഗമാകുന്നത്. രാേ മൂന്നോ നൂറ്റാില്‍ എഴുതപ്പെട്ടുവെന്ന് കരുതുന്ന മനുസ്മൃതി അന്നു നിലനിന്ന ആചാരങ്ങള്‍ ക്രോഡീകരിച്ചു. ഉന്നത ജാതിക്കാര്‍ താഴ്ന്നവര്‍ക്കു മേല്‍ അടിച്ചേല്‍പിച്ച ജുഗുപ്‌സയുളവാക്കുന്ന സാമൂഹിക ചട്ടങ്ങള്‍ അതീവ കൃത്യതയോടെ ഇതില്‍ നമുക്കു വായിക്കാം. സി.ഇ 11-ാം നൂറ്റാിലാണ് ഇന്ത്യയില്‍ വലിയ തോതിലുള്ള മുസ്‌ലിം കടന്നാക്രമണമുാകുന്നത്. 17-18 നൂറ്റാില്‍ യൂറോപ്യന്‍ കടന്നുകയറ്റവും സംഭവിച്ചു. അപ്പോഴേക്ക് ജാതിവ്യവസ്ഥ പാരമ്പര്യത്തിന്റെ ഭാഗമായി മാറിയിരുന്നു. സാമൂഹിക ഇടപെടലുകള്‍, വിവാഹം തുടങ്ങിയവക്കും ജാതിവ്യവസ്ഥ അതിരുകള്‍ നിര്‍ണയിച്ചു. കാലക്രമേണ ജാതി-ഉപജാതികള്‍ കൂടുതല്‍ സങ്കുചിതമായി. ജാതിവ്യവസ്ഥയില്‍ ശൂദ്രര്‍ അരികുകള്‍പ്പുറത്തേക്ക് മാറ്റിനിര്‍ത്തപ്പെട്ടു. അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനും വിവാഹ ബന്ധത്തിലേര്‍പ്പെടുന്നതിനും ഉയര്‍ന്ന ജാതിക്കാര്‍ക്ക് വിലക്കുവീണു. ജാതി അതിരുകള്‍ ശക്തമായി നിലനിര്‍ത്താന്‍ ശുദ്ധി-അശുദ്ധി സങ്കല്‍പം നടപ്പില്‍വന്നു. ശൂദ്രര്‍ തൊട്ടുകൂടാത്തവരായി. ഇതാണ് മനുവിന്റെ മാനവധര്‍മശാസ്ത്രം ഗ്രന്ഥരൂപത്തിലേക്ക് പകര്‍ത്തിയത്. 

ആര്‍.എസ്.എസിന്റെ സുപ്രധാന സൈദ്ധാന്തികനായ ഗോള്‍വാള്‍ക്കര്‍ ജാതിവ്യവസ്ഥയെ ന്യായീകരിച്ചത് മറ്റൊരു തലത്തിലാണ്: ''ശാസ്ത്രീയമായ സാമൂഹിക ഘടനയുടെ ഭാഗമായും ഒരു ശരീരത്തിലെ വ്യത്യസ്ത അവയവങ്ങളുമായാണ് നിലവിലെ തരംതിരിവുകളെ ഒരു വികസിത സമൂഹം കാണുന്നതെങ്കില്‍ ഈ വൈവിധ്യത്തെ (അഥവാ, ജാതി വ്യവസ്ഥയെ) കളങ്കമെന്നു വിളിക്കാനാവില്ല.''12

മറ്റൊരു സംഘ് പരിവാര്‍ സൈദ്ധാന്തികനായ ദീന്‍ദയാല്‍ ഉപാധ്യായ പറഞ്ഞു: ''നമ്മുടെ സങ്കല്‍പത്തിലെ  നാലു ജാതികള്‍ (വര്‍ണങ്ങള്‍) വിരാട് പുരുഷന്റെ (പൗരാണിക മനുഷ്യന്‍) വ്യത്യസ്ത അവയവങ്ങളാണ്. ഇവ പരസ്പരപൂരകമാണെന്നു മാത്രമല്ല, എല്ലാം ചേരുമ്പോഴാണ് സാകല്യവും ഏകതയുമുാകുന്നത്. ഈ ആശയം അഥവാ, ജാതി തുടര്‍ന്നും സജീവമായി നിലനിര്‍ത്തിയിട്ടില്ലെങ്കില്‍ പരസ്പരപൂരകമാകേതിനു പകരം സംഘട്ടനമാകും അനന്തര ഫലം. അപ്പോഴാണ് അപഭ്രംശത്തിന് കളമൊരുങ്ങുക.'13 ഈ വ്യവസ്ഥയെ എതിര്‍ക്കാന്‍ നടത്തിയ സാമൂഹിക സമരങ്ങളെയും ജാതിവ്യവസ്ഥയുടെ മുഷ്‌കില്‍നിന്ന് രക്ഷനേടാന്‍ നടന്ന സമരങ്ങളെയും അംബേദ്കര്‍ വിശേഷിപ്പിക്കുന്നത് വിപ്ലവമെന്നും പ്രതിവിപ്ലവങ്ങളെന്നുമാണ്. മുസ്‌ലിം ഭരണത്തിനു മുമ്പുള്ള കാലത്തെ അദ്ദേഹം മൂന്നായി തരംതിരിക്കുന്നു: 1. ബ്രാഹ്മണിസം (വേദ കാലഘട്ടം). 2. മഗധ-മൗര്യ രാജ്യങ്ങളുടെ തുടക്കവും ജാതി അസമത്വങ്ങള്‍ക്കെതിരായ വിപ്ലവകരമായ നിരാസവും അടയാളപ്പെടുത്തിയ ബുദ്ധിസം. 3. ബ്രാഹ്മണ മേല്‍ക്കോയ്മയും ജാതിവ്യവസ്ഥയും അടിച്ചേല്‍പിച്ച ഹിന്ദുത്വം അഥവാ പ്രതിവിപ്ലവം.14

മുസ്‌ലിം ഭരണാധികാരികളുടെ ആഗമനത്തിന് ഏറെ മുമ്പുതന്നെ ശൂദ്രര്‍ തൊട്ടുകൂടാത്തവരായാണ് ഗണിക്കപ്പെട്ടത്. സമൂഹത്തില്‍ ഏറ്റവും ചൂഷണം ചെയ്യപ്പെട്ടതും അടിച്ചമര്‍ത്തപ്പെട്ടതും അവരായിരുന്നു. വേദാനന്തര കാലം മുതല്‍ ഗുപ്ത കാലം വരെയുള്ള ഘട്ടത്തിലാണ് ജാതിവ്യവസ്ഥയുടെ കാഠിന്യവും ക്രൂരതയും അതിന്റെ മൂര്‍ധന്യത്തിലെത്തിയത്. പിറകെ വന്ന ഭക്തി, സൂഫി പ്രസ്ഥാനങ്ങള്‍ പോലുള്ളവ ഇതിന്റെ കാഠിന്യം കുറച്ചു. ഭക്തി പ്രസ്ഥാനം നേരിട്ടു തന്നെ പങ്കുവഹിച്ചപ്പോള്‍ സൂക്ഷ്മ തലത്തിലായിരുന്നു സൂഫി പ്രസ്ഥാനത്തിന്റെ സ്വാധീനം. ഇതെല്ലാം മറച്ചുവെച്ച് രാഷ്ട്രീയ അജയുടെ പുറത്താണ് ആര്‍.എസ്.എസ് സൈദ്ധാന്തികര്‍ പുതിയ ആരോപണമുന്നയിക്കുന്നത്. 

 

ഹിന്ദുത്വക്കെതിരെ അംബേദ്കര്‍

തെരഞ്ഞെടുപ്പുനേട്ടം മുന്നില്‍കും പൊതുസമ്മതി ലക്ഷ്യമിട്ടും അവകാശവാദങ്ങള്‍ പലതും ആര്‍.എസ്.എസ് നിരത്താറു്. അംബേദ്കര്‍, സംഘ് ആശയത്തില്‍ വിശ്വസിച്ചുവെന്നാണ് അതിലൊന്ന്. ആര്‍.എസ്.എസ് സര്‍സംഘ് ചാലക് മോഹന്‍ ഭഗവതാണ് ഈ അവകാശവാദത്തിനു പിന്നില്‍ (2015 ഫെബ്രുവരി 15). അംബേദ്കറുടെ 124-ാം ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തെ ഹിന്ദുത്വയുടെ വക്താവായി അവതരിപ്പിക്കുന്ന പരിപാടികള്‍ സംഘ് പരിവാര്‍ സംഘടിപ്പിച്ചിരുന്നു. അംബേദ്കറുടെയും ആര്‍.എസ്.എസിന്റെയും ആശയങ്ങള്‍ തമ്മില്‍ ഇനിയുമേറെ വൈരുധ്യം ഉാകാനില്ല. ഇന്ത്യന്‍ ദേശീയത, മതനിരപേക്ഷത, സാമൂഹികനീതി എന്നിവയിലായിരുന്നു അംബേദ്കറുടെ ഊന്നല്‍. ര് സ്തംഭങ്ങളിലാണ് ആര്‍.എസ്.എസ് ദര്‍ശനം രൂപമെടുക്കുന്നത്. ഒന്ന്, ഹിന്ദുത്വയുടെ ബ്രാഹ്മണ ഭാഷ്യം. ര്, ഹിന്ദു ദേശീയത അഥവാ, ഹിന്ദു രാഷ്ട്രം. 

ഹിന്ദുത്വം ഒരു ദര്‍ശനമെന്ന നിലക്ക് അംബേദ്കര്‍ എവിടെയായിരുന്നു നിലയുറപ്പിച്ചത്? ഹിന്ദു വിശ്വാസത്തെ ബ്രാഹ്മണ ദര്‍ശനമെന്നാണ് അദ്ദേഹം വിളിച്ചത്. ഹിന്ദുത്വയില്‍ എന്നും ബ്രാഹ്മണിസത്തിനായിരുന്നു ആധിപത്യമെന്ന് നമുക്കറിയാം. ഇതാകട്ടെ, അവര്‍ണരെ ഏറ്റവും കൂടുതല്‍ പീഡിപ്പിച്ച ജാതി വ്യവസ്ഥ അടിസ്ഥാനമാക്കിയുള്ളതും. തുടക്കത്തില്‍ ഹിന്ദുത്വത്തില്‍നിന്ന് ജാതിവ്യവസ്ഥയെ അടര്‍ത്തിമാറ്റാനായി അദ്ദേഹം പൊരുതി. ദലിതുകള്‍ക്ക് പൊതു കുടിവെള്ള സംവിധാനം ഉപയോഗിക്കാന്‍ അവകാശം ആവശ്യപ്പെട്ടുള്ള ചവതര്‍ ടാങ്ക് പ്രസ്ഥാനം ഉദാഹരണം. ബ്രാഹ്മണ വിശ്വാസങ്ങളുടെ വിശുദ്ധ പുസ്തകമായ മനുസ്മൃതി കത്തിക്കല്‍ സമരവും അദ്ദേഹം നടത്തി. 

 

അംബേദ്കറുടെ വിമര്‍ശങ്ങള്‍

ബ്രാഹ്മണ മേധാവിത്വത്തിനെതിരെ അദ്ദേഹം കടുത്ത വിമര്‍ശമാണ് നടത്തിയത്. ഇത് ഒടുവില്‍ ഹിന്ദു വിശ്വാസം ഉപേക്ഷിക്കുന്നതില്‍ കലാശിച്ചു. മഹാരാഷ്ട്ര സര്‍ക്കാര്‍ (1987-ല്‍) പ്രസിദ്ധീകരിച്ച 'ഹിന്ദുമതത്തിലെ പ്രഹേളികകള്‍' എന്ന പുസ്തകത്തില്‍ ഹിന്ദുത്വത്തെ അതിന്റെ ബ്രാഹ്മണ മേല്‍ക്കോയ്മയുടെ തലത്തില്‍ അദ്ദേഹം വിശദീകരിക്കുന്നു്. അദ്ദേഹം എഴുതുന്നു: ''ബ്രാഹ്മണ്യാധിഷ്ഠിത ദര്‍ശനത്തിലെ വിശ്വാസങ്ങള്‍ തുറന്നുകാട്ടാനാണ് ഈ ഗ്രന്ഥം. ഹിന്ദു മതം ഒരിക്കലും സനാതനമല്ലെന്ന് ബോധ്യപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വഞ്ചിച്ചും തെറ്റിദ്ധരിപ്പിച്ചും സാധാരണ ഹിന്ദു വിശ്വാസികളെ വശത്താക്കിയ ബ്രാഹ്മണരുടെ ഉപായങ്ങള്‍ പുറത്തുകൊുവരികയാണ് പുസ്തകത്തിന്റെ രാമത്തെ ലക്ഷ്യം'' (പുസ്തകത്തിന്റെ ആമുഖത്തില്‍നിന്ന്). 

താന്‍ ഹിന്ദുവായി മരിക്കില്ലെന്ന് പ്രഖ്യാപിച്ച് 1935-ല്‍ തന്നെ ഹിന്ദു മതത്തില്‍നിന്ന് അംബേദ്കര്‍ അകന്നു തുടങ്ങിയിരുന്നു. ഇടക്കാലത്ത് സിഖ് വിശ്വാസത്തോട് ചായ്‌വ് പ്രകടിപ്പിച്ചു. 1936-ല്‍ സിഖ് മിഷനറി കോണ്‍ഫറന്‍സില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. അതേ വര്‍ഷം തന്നെയാണ് ലാഹോറിലെ ജട്പട് തോടക് മണ്ഡല്‍ സമ്മേളനത്തില്‍ നടത്താനാകാതെ പോയ പ്രസംഗം 'ജാതി ഉന്മൂലനം' (Annihilation of caste) എന്ന പേരില്‍ പ്രസിദ്ധീകരിച്ചതും. ഇതിന്റെ അവസാനത്തില്‍, ഹിന്ദു മതം വിടാനുള്ള ദൃഢനിശ്ചയം അദ്ദേഹം ആവര്‍ത്തിക്കുന്നു്. 

അദ്ദേഹം പറയുന്നു: ''ഞാന്‍ സ്വയം തീരുമാനമെടുത്തുകഴിഞ്ഞു. മതപരിവര്‍ത്തനം മറ്റ് ഏത് കാര്യവും പോലെ സുനിശ്ചിതമാണ്. ഭൗതിക നേട്ടങ്ങള്‍ അതിനു പിന്നിലില്ല. തൊട്ടുകൂടാത്തവനായി നിലനിന്ന് എനിക്കിനി ഒന്നും നേടേതില്ല. ശുദ്ധ ആത്മീയതയാണ് മതപരിവര്‍ത്തനത്തിനു പിന്നില്‍. ഇനിമേലില്‍ ഹിന്ദുമതം എന്റെ മനസ്സാക്ഷിയെ തൊട്ടുണര്‍ത്തില്ല. എന്റെ ആത്മാഭിമാനത്തെയും അത് ആകര്‍ഷിക്കുന്നില്ല. മതപരിവര്‍ത്തനം ആത്മീയവും ഭൗതികവുമായ നേട്ടങ്ങള്‍ക്കു വേിയായിരിക്കും. ഭൗതിക നേട്ടങ്ങള്‍ക്ക് വേി മതപരിവര്‍ത്തനം നടത്തുന്നതിനെ ചിലര്‍ അപഹസിക്കുന്നു. അവര്‍ വിഡ്ഢികളാണെന്നേ വിശേഷിപ്പിക്കാനുള്ളൂ.''16

ജാതി ഉന്മൂലനം അംബേദ്കര്‍ സ്വപ്‌നം കിരുന്നു. പക്ഷേ, സ്വാതന്ത്ര്യലബ്ധിക്കു ശേഷവും അത് സംഭവിച്ചില്ല. ഇന്ത്യയില്‍ ഇപ്പോഴും ജാതിവ്യവസ്ഥയെ നിലനിര്‍ത്തുന്ന ഘടകങ്ങള്‍ പലതാണ്. ജാതി ഉന്മൂലനം ചെയ്യണമെന്ന് അംബേദ്കര്‍ പറയുമ്പോള്‍ വിവിധ ജാതികള്‍ തമ്മില്‍ സൗഹാര്‍ദം നിലനില്‍ക്കണമെന്നാണ് ആര്‍.എസ്.എസ് നിലപാട്. അതിനായി സാമാജിക് സംരസ്ത മഞ്ച് (Social Harmony Forum) എന്ന സംഘടനയും അവര്‍ തുടങ്ങി. 

 

ആര്‍.എസ്.എസ്-അംബേദ്കര്‍ നിലപാടുകള്‍

ആര്‍.എസ്.എസ് രാഷ്ട്രീയ ദര്‍ശനത്തിന്റെ മര്‍മം ഹിന്ദുത്വ അഥവാ, ഹിന്ദു ദേശീയതയാണ്. ഇതേ കുറിച്ച് അദ്ദേഹം നടത്തിയ ആഴത്തിലുള്ള പഠനങ്ങള്‍ 'പാകിസ്താന്‍ ചിന്തകള്‍' എന്ന തന്റെ ഗ്രന്ഥത്തിലു്. ആര്‍.എസ്.എസ് ഹിന്ദു രാഷ്ട്രവാദത്തിന്റെ പിതാവായ സവര്‍ക്കര്‍ മുന്നോട്ടുവെച്ച ഹിന്ദു ദേശീയവാദവും ജിന്ന ഉയര്‍ത്തിപ്പിടിച്ച മുസ്‌ലിം ദേശീയവാദം അഥവാ പാകിസ്താനും ഗ്രന്ഥം വിശദമായി ചര്‍ച്ചചെയ്യുന്നു. ''ദ്വിരാഷ്ട്രവാദ വിഷയത്തില്‍ പരസ്പരം എതിരാകുന്നതിനു പകരം സവര്‍ക്കറും ജിന്നയും സമ്പൂര്‍ണ ധാരണയിലായിരുന്നു. പരസ്പരം അംഗീകരിക്കുന്നുവെന്നു മാത്രമല്ല, രാജ്യത്ത് ഹിന്ദുവും മുസ്‌ലിമുമെന്ന ര് രാജ്യങ്ങളുന്നെും ഇരുവരും പറഞ്ഞു. ഇവ എങ്ങനെ സൃഷ്ടിക്കുമെന്നതിലെ നിബന്ധനകള്‍ സംബന്ധിച്ചു മാത്രമായിരുന്നു രു പേര്‍ക്കുമിടയിലെ അഭിപ്രായ വ്യത്യാസം. ഇന്ത്യയില്‍ രു രാജ്യങ്ങളുങ്കെിലും മുസ്‌ലിമിനും ഹിന്ദുവിനും വെവ്വേറെയായി വിഭജിക്കേതില്ലെന്നായിരുന്നു സവര്‍ക്കറുടെ പക്ഷം. ഇരുവിഭാഗവും ഒരു ഭരണഘടനക്കു കീഴില്‍ ഒന്നായി കഴിയണം. ഹിന്ദുരാഷ്ട്രത്തിന് പ്രാമുഖ്യം നല്‍കുകയും മുസ്‌ലിംകള്‍ കീഴാളരായി നില്‍ക്കുകയും ചെയ്യുംവിധമാകണം ഭരണഘടന.''17

സങ്കര ഇന്ത്യന്‍ ദേശീയവാദത്തിലായിരുന്നു അംബേദ്കറുടെ ഊന്നല്‍. ''മൊേഗു ചെംസ്‌ഫോര്‍ഡ് പരിഷ്‌കരണത്തിന്റെ ഭാഗമായി മിക്ക പ്രവിശ്യകളിലും മുസ്‌ലിംകള്‍, ബ്രാഹ്മണേതരര്‍, അധഃസ്ഥിതര്‍ എന്നിവര്‍ ഒന്നായി നിന്ന് 1920 മുതല്‍ 1937 വരെ കാലഘട്ടത്തില്‍ മാറ്റത്തിനായി പ്രവര്‍ത്തനരംഗത്തിറങ്ങിയെന്നത് വസ്തുതയല്ലേ? മുസ്‌ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കുമിടയില്‍ സൗഹൃദം നിലനിര്‍ത്താനും ഹിന്ദു രാജ്യം എന്ന ഭീഷണി മറികടക്കാനും ഏറ്റവും ഫലപ്രദമായ മാര്‍ഗമാണിത്. ഇതേ വഴി സ്വീകരിച്ചാല്‍ ജിന്നക്കും വിജയം പ്രയാസമാകുമായിരുന്നില്ല.''18

ഹിന്ദു രാജ്യം എന്ന സങ്കല്‍പത്തിനും അദ്ദേഹം എതിരായിരുന്നു. 'പാകിസ്താന്‍ പിറക്കണം' എന്ന ഭാഗത്ത് അദ്ദേഹം പറയുന്നു: ''ഹിന്ദു രാജ്യം യാഥാര്‍ഥ്യമായാല്‍ ഏറ്റവും വലിയ ദുരന്തമാകും അത്. ഹിന്ദുക്കള്‍ എന്തു പറഞ്ഞാലും സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവക്ക് വലിയ ഭീഷണിയാണ് ഹിന്ദുമതം. അതിനാല്‍ ജനാധിപത്യ വിരുദ്ധവുമാണത്. എന്തു വിലകൊടുത്തും ഹിന്ദു രാജ്യം തടയണം.''19 

സമൂഹത്തിലെ അവശ വിഭാഗങ്ങളെ ഉയര്‍ത്തിക്കൊുവരുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുമ്പോഴും മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍, സ്ഥാനം എന്നിവയെ കുറിച്ച് വിരുദ്ധനിലപാടുകളാണുള്ളത്. ഇന്ത്യന്‍ ഭരണഘടന തന്നെയെടുത്താല്‍, അംബേദ്കര്‍ അതിന്റെ ചെയര്‍മാനായിരുന്നതിനാല്‍ ആര്‍.എസ്.എസ് നേതൃത്വം അത് ഹിന്ദുവിരുദ്ധമാണെന്നും പകരം ഹിന്ദു വേദ ഗ്രന്ഥങ്ങള്‍ അടിസ്ഥാനമാക്കി പുതിയതൊന്ന് കൊുവരണമെന്നും ആവശ്യപ്പെടുകയുായി. 

 

ജാതി ഉന്മൂലനം ഇന്ന്

നമ്മള്‍ വീും ചരിത്രത്തിന്റെ നാല്‍ക്കവലയിലാണ്. ഇന്ത്യന്‍ ഭരണഘടന പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങളെ ഹിന്ദുത്വ ദേശീയവാദികള്‍ എതിര്‍ക്കുന്നു. ഭൂവുടമ വ്യവസ്ഥിതിയെയും അതിനെ ചുറ്റിപ്പറ്റിയുള്ള മതനേതൃത്വത്തെയും വിപാടനം ചെയ്യാന്‍ നമുക്കാവാത്തതിനാല്‍ 1980കള്‍ മുതല്‍ ഒരിക്കല്‍കൂടി ആ വിഭാഗങ്ങള്‍ ശക്തിപ്രാപിച്ചുവരികയാണ്. മതത്തിന്റെ പേരിലെ രാഷ്ട്രീയമാണ് പ്രതിവിപ്ലവത്തിന്റെ അടിത്തറ. സ്വത്വപ്രശ്‌നങ്ങള്‍ ഉയര്‍ത്തിവിട്ട് യഥാര്‍ഥ വിഷയങ്ങള്‍ തമസ്‌കരിക്കാനാണ് ശ്രമം. തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായുള്ള കണക്കുകൂട്ടലുകള്‍ക്കപ്പുറത്ത് ജനാധിപത്യ രാഷ്ട്രീയത്തിനും സ്വാതന്ത്ര്യപ്രസ്ഥാനത്തിലധിഷ്ഠിതമായ മൂല്യങ്ങള്‍ക്കുമാണ് നാം ഊന്നല്‍ നല്‍കേത്. ജാതിവ്യവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നത് ഇന്ത്യന്‍ ദേശീയതക്കുമേലുള്ള കളങ്കമാണ്. സമത്വത്തിലധിഷ്ഠിതമായ സാമൂഹിക പരിവര്‍ത്തനമെന്ന ലക്ഷ്യം സാക്ഷാത്കരിച്ചുകൊ് മാത്രമേ നമ്മുടെ സാമൂഹിക, രാഷ്ട്രീയ ജീവിതത്തില്‍നിന്ന് ഈ തിന്മയെ ഉഛാടനം ചെയ്യാനാകൂ. 

വിവ: മന്‍സൂറലി

റഫറന്‍സുകള്‍

1. http://indianexpress.com/article/explained/gujaratdalitprotestsunagaurakshaksmohammadakhlaqmodigovt2954324/ 
2. http://indianexpress.com/article/india/indianewsindia/dalitassaultgujaratdalitsunacowprotectorsrajasinghbjp2946857/
3. http://www.indiaresists.com/stronglycondemndemolitiondrbabasahebambedkarbhavandadarmumbai/
4. http://economictimes.indiatimes.com/news/politicsandnation/dalitsuicidecasewhyrohithvemulasdeathisthetippingpointincastebiasoncampus/articleshow/50698749.cms
5. http://www.dailymail.co.uk/indiahome/indianews/article3720610/DalitsarpanchpaysRs10lakhbuildGujaratvillagetempleBANNEDenteringcaste.html#ixzz4GLQBFrkb 
6. http://scroll.in/article/812849/salutingbezwadawilsonamanwhogetshishandsdirtytocleantherotofcasteoppression
7. Khalid Akhtar, Hardnews Media, March 2008
8. http://blogs.wsj.com/briefly/2015/10/01/5thingsmahatmagandhisaidaboutsanitation/
9. https://kafila.org/2015/08/13/whatdidcolonialismdotoindiarampuniyani/
10. http://muslimmirror.com/eng/doctoringhistoryforpoliticalgoalsoriginofcastesysteminindia/
11. http://www.hindustantimes.com/india/rssrewriteshistorydalitscreatedbyinvaders/storyeyBt99Y2XbICUbadzCsSkM.html
12. Organiser, December 1, 1952, p.7
13. D. Upadhyaya, Integral Humanism, New Delhi, Bharatiya Jansangh, 1965, p. 43
14. Gail Omvedt, Dalit visions, Orient Longman, Hyderabad, 1995, page 50
15. http://bihar.humanists.net/B.%20R.%20Ambedkar.htm
16. http://www.columbia.edu/itc/mealac/pritchett/00ambedkar/txt_ambedkar_salvation.html
17. B.R. Ambedkar, Thoughts on Pakistan, Third section, chapter VII
18. B.R. Ambedkar, Thoughts on Pakistan, P. 359
19. http://ecumene.org/IIS/csss101.htm

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 56-58
എ.വൈ.ആര്‍