Prabodhanm Weekly

Pages

Search

2016 ആഗസ്റ്റ് 12

2963

1437 ദുല്‍ഖഅദ് 09

മാധ്യമ പഠനം വിദേശത്ത്

സുലൈമാന്‍ ഊരകം

അംഗീകൃത സര്‍വകലാശാലയിലെ/സ്ഥാപനങ്ങളിലെ പഠനം മാധ്യമ  മേഖലയില്‍ തല്‍പരരായവര്‍ക്ക് ഏറെ പ്രയോജനപ്രദമാണ്. മികവുറ്റ ഇത്തരം സ്ഥാപനങ്ങള്‍ പത്ര പ്രവര്‍ത്തനത്തില്‍ അത്യാധുനിക സംവിധാനങ്ങളോടെയുള്ള പരിശീലനമാണ് നല്‍കുന്നത്. ഗവേഷണത്തിനായിരുന്നു അധിക പേരും മുമ്പ് വിദേശ സര്‍വകലാശാലകളില്‍ പോയിരുന്നതെങ്കില്‍ ഇപ്പോള്‍ ബിരുദ-ബിരുദാനന്തര പഠനത്തിനും വിദേശ യൂനിവേഴ്‌സിറ്റികളെ ആശ്രയിക്കുന്ന പ്രവണത കൂടിവരികയാണ്. വിദേശ രാജ്യങ്ങളില്‍ മാധ്യമ പഠനത്തിനുള്ള ചില പ്രധാന സര്‍വകലാശാലകളെ പരിചയപ്പെടുത്തുകയാണിവിടെ. 

Georgetown University

വാഷിംഗ്ടണിലെ ജോര്‍ജ്ടൗണ്‍ സര്‍വകലാശാല 1789-ലാണ് സ്ഥാപിതമായത്. രചനയിലും ആശയവിനിമയ സാങ്കേതികവിദ്യകളുടെ പ്രയോഗത്തിലും താല്‍പര്യവും കഴിവും, TOEFL അല്ലെങ്കില്‍ IELTS-ല്‍ മികച്ച സ്‌കോറും നേടിയവര്‍ക്ക് നേരിട്ട് അപേക്ഷിക്കാം. ട്യൂഷന്‍ ഫീസ് ഭാരിച്ചതാണെങ്കിലും ആദ്യ സെമസ്റ്ററില്‍ മികച്ച മാര്‍ക്ക് നേടുന്നവര്‍ക്ക് സ്ഥാപനം തന്നെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. പബ്ലിക് റിലേഷന്‍ മേഖലയാണ് ഇവിടത്തെ ഏറ്റവും മികച്ച മാധ്യമ പഠനവിഭാഗം. 

Cardiff University

ലോക റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തുള്ള സര്‍വകലാശാലയാണ് ലണ്ടനിലെCardiff University. അത്യന്താധുനിക സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഈ സര്‍വകലാശാലയിലെ School of Journalism, Media and Culture Studies വിഭാഗത്തില്‍ ബിരുദ-ബിരുദാനന്തര ബിരുദ-ഗവേഷണ പഠനങ്ങള്‍ ലഭ്യമാണ്. പതിനാറു മാസമാണ് ബിരുദാനന്തര പഠനത്തിന്റെ കാലാവധി. സ്‌കോളര്‍ഷിപ്പും നല്‍കുന്നുണ്ട്. പാര്‍ട് ടൈം ജോലി അനുവദനീയമാണ്. Broadcast Journalism, Computational and Data Journalism, Digital Media and Society, International Journalism, International Public Relation, Global Communication Management, Media Communications, Magazine Journalism, Media Management, News Journalism, Political Communication, Media and Communication തുടങ്ങിയവയാണ് കാര്‍ഡിഫിലെ ബിരുദാനന്തര കോഴ്‌സുകള്‍. IELTS  സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. എല്ലാ വര്‍ഷവും ജനുവരിയിലാണ് ക്ലാസുകള്‍ ആരംഭിക്കുക. 

University of Sheffield

Sky News, BBC World Service, BBC World, Guardian Online, The Times, BBC Local Radio, Independent Radio, ITV, Yorkshire, ITV Borders, The ITV News Trainee Scheme, BBC Watchdog, Russia Today  തുടങ്ങിയ ലോകപ്രശസ്ത മാധ്യമസ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പോടെയുള്ള ഏകവര്‍ഷ ബിരുദാനന്തര ബിരുദ പഠനമാണ് ഷെഫീല്‍ഡ് സര്‍വകലാശാല നല്‍കുന്നത്. പ്രിന്റ് ജേര്‍ണലിസം, റേഡിയോ-ടെലിവിഷന്‍ ജേര്‍ണലിസം എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് സിലബസ്സും കരിക്കുലവും. വ്യത്യസ്ത മേഖലകളില്‍ വേറിട്ട പഠനം ആഗ്രഹിക്കുന്നവര്‍ക്ക്  MA Broadcast Journalism, MA Global Journalism, MA International Political Communication, MA Magazine Journalism, MA Print Journalism, M.Sc Science Communication  എന്നീ വൈവിധ്യമാര്‍ന്ന ബിരുദാനന്തര ബിരുദ കോഴ്‌സുകളും ലഭ്യമാണ്. IELTS 7.5 സ്‌കോര്‍ വേണം. ലോക റാങ്കിംഗില്‍ പതിനഞ്ചാം സ്ഥാനത്തുള്ള, ലണ്ടനില്‍ സ്ഥിതിചെയ്യുന്ന  ഈ സര്‍വകലാശാല സ്‌കോളര്‍ഷിപ്പിനു പുറമെ അത്യാധുനിക സൗകര്യത്തോടെയുള്ള താമസം, ഭക്ഷണം, നാട്ടിലേക്കുള്ള വാര്‍ഷിക എയര്‍ ടിക്കറ്റ് എന്നിവയും പൂര്‍ണ സൗജന്യത്തോടെ നല്‍കുന്നുണ്ട്. എല്ലാ വര്‍ഷവും ജനുവരി ആദ്യവാരം ആരംഭിക്കുന്ന ക്ലാസിലേക്കുള്ള പ്രവേശന പ്രക്രിയ സെപ്റ്റംബറില്‍ ആരംഭിക്കും. 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 55
എ.വൈ.ആര്‍