ഒന്നുമില്ല... ഒന്നും
ജുനൈസ് കാരാടന്‍
ഒന്നുമില്ല
ഒന്നുമില്ല
ചോദിച്ചപ്പോഴൊക്കെയും
ഇതായിരുന്നു മറുപടി
കുരുക്കഴിച്ച്
വെള്ള പുതപ്പിച്ച്
കിടത്തിയപ്പോള്‍
വന്നവരോടൊക്കെ
ഞാനും പറഞ്ഞു
ഒന്നുമില്ല
ഒന്നുമുണ്ടായിട്ടില്ല.
മഹാന്‍
സൂചിക്കും പടവാളിനും
പടലപ്പിണക്കം...!
വാളോങ്ങി, വാളോങ്ങി
വാളോ... പുലമ്പി!
''ഞാന്‍! വീരധീരപരാക്രമിയാം പടവാള്‍!
രണാങ്കണത്തിലുയരും കേമന്‍!
രാജഭരണത്തിന്‍ കെങ്കേമന്‍!
നീ വെറുമൊരു സൂചി!!
കാണാന്‍ പോലുമില്ലാത്ത ദുസ്സൂസി!
ഹഹഹഹഹ....!!!
ഈ ലോകത്ത് നീയാര്?
നിനക്കെന്തു ചെയ്യാന്‍ കഴിയും?''
പ്രശ്‌നം ഗുരുതരം!
ഇരുവരും പ്രശ്‌നവും-
ഗുരുസന്നിധിയില്‍!
തിരു ഗുരു മൊഴിഞ്ഞു:
''മഹത്തരം ചെയ്യുന്നവന്‍ മഹാന്‍
പടവാള്‍ ഒന്നിനെ രണ്ടാക്കുന്നു
സൂചിയോ.. രണ്ടിനെ ഒന്നാക്കുന്നു!!
ഒന്നിപ്പിക്കുന്നവനല്ലയോ എന്നും മഹാന്‍!
എന്നെന്നും എന്നെന്നും അതിമഹാന്‍!''
ഡോ. കോട്ടക്കല്‍ കുഞ്ഞിമൊയ്തീന്‍ കുട്ടി
മഴ
ഹൃദയം പകുത്ത്
ഏതളവില്‍ വിളമ്പിയാലും...
കുറ്റമൊഴിയാത്ത,
പ്രപഞ്ചത്തിലെ
ഒരേയൊരമ്മ!
ശ്യാം കൃഷ്ണ ലാല്‍
Comments