Prabodhanm Weekly

Pages

Search

2016 ജൂലൈ 29

2961

1437 ശവ്വാല്‍ 24

തുര്‍ക്കി ജനതക്കും ഉര്‍ദുഗാന്നും അഭിനന്ദനം

പട്ടാള അട്ടിമറിശ്രമത്തെ വിഫലമാക്കിയ തുര്‍ക്കി ജനതയെയും പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെയും ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ മൗലാന ജലാലുദ്ദീന്‍ ഉമരി അഭിനന്ദിച്ചു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശ്രമത്തെ അമീര്‍ ശക്തിയായി അപലപിച്ചു. ''തുര്‍ക്കി മേഖലയിലെ പ്രമുഖ ശക്തിയാണ്. സാമ്പത്തിക അഭിവൃദ്ധി നേടുന്നതിലും രാജ്യത്തിന്  സ്ഥിരത നല്‍കുന്നതിലും തുര്‍ക്കി ഭരണകൂടം വിജയിച്ചിട്ടുണ്ട്. മേഖലയില്‍ സമാധാനം കാത്തുസൂക്ഷിക്കുന്നതില്‍ ഒഴിച്ചുകൂടാനാവാത്ത രാഷ്ട്രമാണ് തുര്‍ക്കി. 'ശക്തമായ തുര്‍ക്കി' ചില രാജ്യങ്ങളെ അലോസരപ്പെടുത്തുന്നുണ്ട്. അസ്ഥിരവും കലാപകലുഷിതവുമായ മിഡിലീസ്റ്റ് ആണ് അവരുടെ ആഗ്രഹം''-അമീര്‍ തുടര്‍ന്നു. അട്ടിമറിശ്രമത്തെ ധീരമായി പരാജയപ്പെടുത്തിയ തുര്‍ക്കി ജനതയെ അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു. 

 

'പീസ് ആന്റ് ഹ്യൂമാനിറ്റി' കാമ്പയിന്‍

 

2016 ആഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ 4 വരെ നടക്കുന്ന 'പീസ് ആന്റ് ഹ്യൂമാനിറ്റി' കാമ്പയിന് മുന്നോടിയായി ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീറുമാരുടെ ശില്‍പശാല ന്യൂദല്‍ഹിയില്‍ നടന്നു. 

അഖിലേന്ത്യാ അമീര്‍ സയ്യിദ് ജലാലുദ്ദീന്‍ ഉമരി കാമ്പയിന്റെ പ്രാധാന്യം വിശദീകരിച്ചു. 'വ്യത്യസ്ത മതങ്ങളും ഭാഷകളും പ്രദേശങ്ങളും സംസ്‌കാരങ്ങളുമെല്ലാം ഉള്ളടങ്ങിയ ബഹുസ്വര രാഷ്ട്രമാണ് ഇന്ത്യ. ചില അജണ്ടകള്‍ രാജ്യത്ത് ബലാല്‍ക്കാരം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ചെറുത്തുനില്‍ക്കണമെങ്കില്‍ ജനാധിപത്യമൂല്യങ്ങള്‍ പരിരക്ഷിക്കപ്പെടേണ്ടതുണ്ട്. വെറുപ്പിന്റെയും അക്രമത്തിന്റെയും സാഹചര്യങ്ങള്‍ മാറി സമാധാനവും സഹിഷ്ണുതയും പുനഃസ്ഥാപിക്കപ്പെടണം'-അദ്ദേഹം പറഞ്ഞു. അസി. അമീറും കാമ്പയിന്‍ കണ്‍വീനറുമായ സയ്യിദ് സആദത്തുല്ലാ ഹുസൈനി കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. 

 

'സാകിര്‍ നായികിനെതിരെയുള്ള നീക്കങ്ങള്‍ അപലപനീയം'

 

സാകിര്‍ നായികിനെതിരെയുള്ള നീക്കങ്ങള്‍ അപലപനീയമാണെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അസി. അമീര്‍ നുസ്‌റത്ത് അലി. ചില ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും മീഡിയയും അനാവശ്യ വിവാദമുണ്ടാക്കുകയാണ്. വിശ്വാസ-ആശയപ്രകാശന സ്വാതന്ത്ര്യം ഭരണഘടനാദത്തമാണ്.  സാകിര്‍ നായികിനെ പോലുള്ള നൂറുകണക്കിന് വ്യക്തിത്വങ്ങള്‍ പണ്ഡിതോചിതമായി ജനങ്ങളുമായി സംവദിച്ചുവരുന്നു. രാഷ്ട്രീയ അവസരവാദമാണ് ഇപ്പോള്‍ രാജ്യത്ത് കണ്ടുവരുന്നത്. ദാദ്രി, ഏക സിവില്‍കോഡ് തുടങ്ങിയ വിഷയങ്ങളില്‍ ഈ അവസരവാദം പ്രകടമാണ്. ഇത്തരം വിവാദങ്ങളല്ല, രാജ്യത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഗവണ്‍മെന്റ് ശ്രദ്ധിക്കുന്നതാണ് ജനങ്ങള്‍ക്ക് ഗുണകരമാവുക-അദ്ദേഹം പറഞ്ഞു. 


Comments

Other Post

ഹദീസ്‌

ഭൗതികാസക്തിയും ആത്മീയ തീവ്രതയും
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 47-50
എ.വൈ.ആര്‍