ആല്‍
മൊയ്തു മായിച്ചാന്‍കുന്ന്
ഞങ്ങള്‍
അല്ല, ഞാന്‍
നടന്നുപോകുന്ന വഴി
വണ്ടി ആപ്പീസിന്
ഓരത്തായി
നാലാള്‍ പിടിച്ചാല്‍
ഒതുങ്ങാത്ത
അല്ല,
അതിലും വലിപ്പത്തിലും
ഉയരത്തിലും
ഉള്ള ആല്‍
ചൂടും താങ്ങി നിന്നിരുന്നു.
കൊടുങ്കാറ്റോ
ഭൂമികുലുക്കമോ
ഒന്നുംതന്നെ ഉണ്ടായില്ല,
രാവിലെ നെഞ്ചുവിരിച്ചു
നില്‍ക്കുന്നത് കണ്ടതാ
തിരിച്ചു ഉച്ചനേരം
പ്രജാപതിയുടെ അന്ത്യം
കണക്കെ മലര്‍ന്നടിച്ച്
കിടക്കുന്നതാ കണ്ടത്!
തവളകളെയും
ആമകളെയും
ഉടുമ്പുകളെയും
കീരികളെയും
മയിലുകളെയും
പിടിക്കാനെത്തുന്നവര്‍
പെറുക്കികള്‍
കുഷ്ഠം പിടിച്ചവര്‍
പാണ്ഡു പിടിച്ചവര്‍
ഒക്കെയും ഉണ്ടായിരുന്ന
ഒത്തിരി ഒത്തിരി
ചൂടും താങ്ങി
സകല സകല
രഹസ്യവും പേറി
കാലങ്ങളോളം പതറാതെ
പന്തലിച്ചുനിന്നിട്ടും
സമയമോ കാലമോ
തിട്ടപ്പെടുത്താനാവാത്ത
അന്ത്യം കണ്ട്
ഞാന്‍
അല്ല,
ഞങ്ങള്‍ അന്ധാളിച്ചുനിന്നു!
Comments