Prabodhanm Weekly

Pages

Search

2016 മെയ് 27

2953

1437 ശഅ്ബാന്‍ 20

സിവില്‍ സര്‍വീസ് പരീക്ഷക്ക് തയാറെടുക്കാം

സുലൈമാന്‍ ഊരകം

സിവില്‍ സര്‍വീസ് പരീക്ഷക്ക് അപേക്ഷിക്കേണ്ട സമയമാണിപ്പോള്‍. കൃത്യമായ ആസൂത്രണവും തയാറെടുപ്പും കഠിനാധ്വാനവും ഈ കടമ്പ കടക്കാന്‍ അനിവാര്യമാണ്.AS, IPS, IFS  എന്നീ പ്രധാന സര്‍വീസുകള്‍ക്കു പുറമെ ഉദ്യോഗാര്‍ഥികളുടെ റാങ്കിംഗിനനുസരിച്ച് Finance Service, Audit Service, Revenue Service, Defence Accounts Service, Postal Service, Ordnance Factories Service, Railway Traffic Service, Information Service, Trade Service, Corporate Law Service, Armed Forces Head Quarters Service, Pondichery Civil Service, Pondichery Police Service തുടങ്ങി ഇരുപതിലധികം സര്‍വീസുകളിലെ ഒഴിവുകളും സിവില്‍ സര്‍വീസ് പരീക്ഷയിലൂടെയാണ് നികത്തുക. Preliminary, Main, Personality Test (Interview) എന്നീ മൂന്ന് ഘട്ടങ്ങളായുള്ള പരീക്ഷക്ക് ഹൈസ്‌കൂള്‍ പഠനം മുതല്‍തന്നെ ലക്ഷ്യബോധത്തോടെ തയാറെടുപ്പു തുടങ്ങിയാല്‍ സിവില്‍ സര്‍വീസ് നേടാനാകും. രണ്ടു വര്‍ഷത്തെ കഠിനപ്രയത്‌നം കൊണ്ടണ്ട് സിവില്‍ സര്‍വീസ് ആര്‍ജിക്കാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പ്ലസ്ടു പഠനത്തോടും ബിരുദ പഠനത്തോടുമൊപ്പം ആഴ്ചയിലൊരിക്കലോ ഒഴിവു ദിനങ്ങളിലോ പരിശീലനം നല്‍കുന്ന സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. 

 പരീക്ഷയുടെ ഘടന

1. Preliminary (Objective Type)

ആദ്യ കടമ്പയായ പ്രിലിമിനറി പരീക്ഷയില്‍ രണ്ടു മണിക്കൂര്‍ നീളുന്ന 200 മാര്‍ക്കിന്റെ 100 ചോദ്യങ്ങളാണുണ്ടാവുക. Current Events, History of India, Indian and World Geography, Indian Polity and Governance, Economic and Social Development, Environment and Ecology, General Science  എന്നിവയടങ്ങുന്നതാണ് സിലബസ്. ഇതില്‍ 66 ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതിയാല്‍ യോഗ്യത നേടാം. NCERT (National Council for Educational Research and Training) ന്റെ +1, +2 പുസ്തകങ്ങളാണ് തയാറെടുപ്പിന് നല്ലത്. Paper-II CSAT (Civil Service Aptitude Test)  എന്നാണ് അറിയപ്പെടുന്നത്; 200 മാര്‍ക്കിന്റെ  80 ചോദ്യങ്ങള്‍. Comprehension, Interpersonal skills including Communication, Logical Reasoning and Analytical Ability, Decision Making and Problem Solving, General Mental Ability, Basic Numeracy എന്നിവയില്‍നിന്നുള്ള ചോദ്യങ്ങള്‍ക്ക് വിദഗ്ധ പരിശീലനം ആവശ്യമാണ്. 

2. Main (Written)

Paper-1 : Indian Language (300 Marks) Qualifying Nature (Malayalam)

Paper-2: English Language (300 Marks) Qualifying Nature

Paper-3: Essay (250 Marks)

Paper-4: General Studies-I (250 Marks-Syllabus: Indian Heritage and Culture, History and Geography of the World and Society)

Paper-5: General Studies-II (250 Marks-Syllabus: Governance, Constitution, Polity, Social Justice and International Relations)

Paper-6: General Studies-III (250 Marks-Syllabus: Science and Technology, Economic Development, Biodiversity, Environment, Internal Security and Disaster Management)

Paper-7: General Studies-IV (250 Marks-Syllabus: Ethics, Integrity and Aptitude)

Paper-8: Optional Subject 1 (250 Marks)

Paper-9: Optional Subject 2 (250 Marks) 

പേപ്പര്‍ 8,9-ന്റെ ഐഛിക വിഷയങ്ങള്‍ ഏതു ബിരുദക്കാര്‍ക്കും തെരഞ്ഞെടുക്കാം. UPSC വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന സിലബസ് പരിശോധിച്ച് ഇഷ്ടപ്പെട്ട വിഷയം ഐഛിക പേപ്പറിന് തെരഞ്ഞെടുക്കുക. മുന്‍വര്‍ഷങ്ങളിലെ ചോദ്യങ്ങളും ഈ സൈറ്റില്‍ ലഭ്യമാണ്. 

3. Personality Test (Interview-275 Marks) 

Total - 2025 Marks


പരിശീലന കേന്ദ്രങ്ങള്‍

സിവില്‍ സര്‍വീസ് പരീക്ഷക്ക് സര്‍ക്കാറിന്റെ തന്നെ പരിശീലനകേന്ദ്രങ്ങള്‍ മിക്ക സംസ്ഥാന തലസ്ഥാനങ്ങളിലുമുണ്ട്. തിരുവനന്തപുരത്തെ പരിശീലന സ്ഥാപനം ഇതില്‍ മുന്‍നിരയിലാണ്. ദല്‍ഹി, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങളും ഏറെ മികച്ചുനില്‍ക്കുന്നു. Ravi's IAS Study Circle, Chanakya IAS Academy, Sathiya (Delhi), Vajiram, Khan Study Circle, Brain Tree, Astitva, Elite Academy (Mumbai), Brilliant (Chennai)  എന്നിവ ഇവയില്‍ പ്രധാനമാണ്. കൂടാതെ ദല്‍ഹി ആസ്ഥാനമായ സകാത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ പോലുള്ളവ സൗജന്യ പരിശീലനവും നല്‍കുന്നു. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 29-30
എ.വൈ.ആര്‍