Prabodhanm Weekly

Pages

Search

2016 മെയ് 27

2953

1437 ശഅ്ബാന്‍ 20

ബജറ്റ് എന്ന രാജസദ്യ

ഹബീബ് മണ്ണില്‍

രാജാവ്,

വാര്‍ഷിക സദ്യക്ക്

പ്രജകളെ ഒരുമിച്ചുകൂട്ടി.

ഒരൊറ്റ പന്തല്‍

ഒരുപാട് നിരകള്‍

വിളമ്പുകാരും വിരുന്നുകാരും

ഒരുങ്ങിക്കഴിഞ്ഞു.

ഒന്നാം നിരക്കാര്‍ക്ക്

ഓണം പോലൊരു സദ്യ,

രണ്ടാം നിരക്കാര്‍ക്ക്

പഴം പപ്പടം പായസം

ഒഴികെയുള്ളൊരു സദ്യ, 

മൂന്നാം നിരക്കാര്‍ക്ക്

ചോറും സാമ്പാറും അവിയലും

മാത്രമായൊരു സദ്യ,

നാലാം നിരക്കാര്‍ക്ക്

ചോറും കാളനും മാത്രം സദ്യ

അഞ്ചാം നിരക്കാര്‍ക്ക്

ഇലയിട്ട്, ഉപ്പിട്ട്

കാത്തിരിപ്പാണ്; വിശപ്പേറെ. 

ആറും ഏഴും... 

തുടര്‍ന്നുള്ള പ്രജകള്‍

ഊഴവും കാത്ത് കാത്തിരിപ്പ്

ഉടനെ വരുന്നോരുത്തരവ്;

ഉണ്ടവര്‍ക്ക് ഉറങ്ങണം

അതിനാലൊഴിയണം 

കാത്തിരിപ്പോരെല്ലാം

കടന്നുപോണം. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 29-30
എ.വൈ.ആര്‍