Prabodhanm Weekly

Pages

Search

2016 മെയ് 06

2950

1437 റജബ് 28

നിയമ പഠനം

സുലൈമാന്‍ ഊരകം

Internship Programme in UK/USA

അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും ഇന്റര്‍നാഷ്‌നല്‍ ബാര്‍ അസോസിയേഷനില്‍ അംഗത്വമുള്ളവര്‍ക്കും ഒരു മാസ/ ത്രൈമാസ സ്‌കോളര്‍ഷിപ്പോടെ International Bar Association-നില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാമെന്ന് IBA പറയുന്നുണ്ടെങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അമേരിക്കയിലും ബ്രിട്ടനിലുമാണ് കൂടുതലായും പരിഗണിക്കാറുള്ളത്. 20-30 വയസ്സാണ് പ്രായപരിധി. ഇന്റേണ്‍ഷിപ്പിന്റെ കൂടെ പാര്‍ട്ട് ടൈം ജോലിയും അനുവദിക്കും. എല്ലാ വര്‍ഷവും നാലോ അഞ്ചോ തവണ ബാച്ചുകളായാണ് കആഅ ഇന്റേണ്‍ഷിപ്പ്. താല്‍പര്യമുള്ളവര്‍ മികച്ച നിലവാരത്തോടെ പ്രൊപ്പോസല്‍ അയച്ചാല്‍ മൂന്ന് -അഞ്ച് ആഴ്ചക്കകം മറുപടി ലഭിക്കും. ഒക്‌ടോബര്‍ 3 മുതല്‍ ഡിസംബര്‍ 30 വരെയുള്ള ബാച്ചിലേക്ക് മെയ് 27 വരെ അപേക്ഷിക്കാം.

[email protected]

www.ibanet.org/education

 

IPBA Scholarship

ഏഷ്യന്‍ രാജ്യങ്ങളിലെ നിയമ പഠിതാക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ Inter-Pacific Bar Association (IPBA), സ്ഥാപകനായ എം.എസ് ലിനോഫ് താപിയുടെ സ്മരണാര്‍ഥം 1998 മുതല്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. അപേക്ഷകര്‍ 35 വയസ്സ് തികയാത്തവരും ഇംഗ്ലീഷ് ഭാഷാ സ്ഫുടതയുള്ളവരുമായിരിക്കണം. അപേക്ഷാ ഫോറം വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

www.ipba.org/about-us/scholarship

സുലൈമാന്‍ ഊരകം / 9446481000

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /21-22
എ.വൈ.ആര്‍

ഹദീസ്‌

കറകളഞ്ഞ പശ്ചാത്താപം
സി.എം റഫീഖ് കോക്കൂര്‍