Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 22

2948

1437 റജബ് 14

വീതംവെപ്പ്

മുനീര്‍ മങ്കട

മഴ നനയാന്‍ കൊതിച്ച്

മഞ്ഞുകൊണ്ടിരിക്കവെയാണ്

വേനല്‍ വന്നു വിളിച്ചത്.

പുഴ കാണാന്‍ കൊതിച്ച്

പൂഴിമണലിലിരിക്കവെയാണ്

മണല്‍ക്കുഴിയില്‍ പതിച്ചത്.

കുന്നു കേറാന്‍ കൊതിച്ച് 

താഴ്‌വരകള്‍ താണ്ടവെ 

യന്ത്രമുരള്‍ച്ചകളാണെതിരേറ്റത്.

പറന്നു പോകുന്ന മലഞ്ചെരിവുകള്‍,

പടര്‍ന്നു കയറുന്ന വേനല്‍പക,

വരണ്ടുണങ്ങുന്ന പുഴനിലാവുകള്‍

കര, കടല്‍, ആകാശം... 

വീതംവെക്കലിന്റെ തത്രപ്പാടുകള്‍...

Comments

Other Post

ഹദീസ്‌

നേരെചൊവ്വെ നിലകൊള്ളുക
അബ്ദുര്‍റഹ്മാന്‍ തുറക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /12-15
എ.വൈ.ആര്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /16-20
എ.വൈ.ആര്‍