Islamic Finance & Banking
Ethica - Dubai
അറുപത്തിയഞ്ച് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 160 സാമ്പത്തിക സ്ഥാപനങ്ങളിലെ പതിനായിരം ജീവനക്കാര്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും ഇസ്്‌ലാമിക് ഫിനാന്‍സ് പഠനത്തിന് ആശ്രയിക്കുന്ന ലോകത്തെ തന്നെ മികച്ച അംഗീകൃത സ്ഥാപനമാണ് ദുബൈ ആസ്ഥാനമായ Ethica Institute of Islamic Finance, ലോകത്തെ ഒട്ടുമിക്ക സാമ്പത്തിക സ്ഥാപനങ്ങളുടെയും അംഗീകാരം ഈ സ്ഥാപനം നേടിയെടുത്തിട്ടുണ്ട്. നാലു മാസത്തെ Certified Islamic Finance Executive (CIFE) പ്രോഗ്രാമാണ് ETHICAയുടെ ജനകീയ പ്രോഗ്രാം. ഓണ്‍ലൈന്‍ ക്ലാസ്സും വിദഗ്ധരുടെ ട്രെയ്‌നിംഗും ലഭിക്കും. CIFEക്ക് ചേരാന്‍ അടിസ്ഥാന വിദ്യാഭ്യാസം പോലും ആവശ്യമില്ല എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. മൊത്തം 22 വിഷയങ്ങളാണ് പഠിക്കാനുണ്ടാവുക. ഏതു സമയത്തും ഓണ്‍ലൈനായിട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. www.ethicainstitute.com
CIMA
യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ലീഡിംഗിലുള്ള അക്കൗണ്ടിംഗ് കമ്പനിയായ Chartered Global Management Account (CGMA) നടത്തുന്ന കോഴ്‌സുകളുടെ പേരാണ് CIMA. ഈ സ്ഥാപനം നടത്തുന്ന Certificate in Islamic Finance ആഗോളതലത്തില്‍ ജനപ്രീതി നേടിയിട്ടുള്ള കോഴ്‌സാണ്. Certificate in Islamic Commercial Law, Certificate in Banking and Takaful, Certificate in Islamic Capital Markets and Instruments, Certificate in Accounting for Islamic Financial Institutions എന്നീ വിഷയങ്ങളാണ് പഠിക്കാന്‍ ഉണ്ടാവുക. പഠന സാമഗ്രികള്‍, ക്ലാസ്, പരീക്ഷ എന്നിവയെല്ലാം ഓണ്‍ലൈനായിട്ട് തന്നെ ലഭിക്കും. www.cimaglobal.com
London School of Business (MBA)
മാനേജ്‌മെന്റ് പഠനത്തിന് ലോകെത്തതന്നെ ഏറ്റവും മികച്ച ഒരു സ്ഥാപനമാണ് London School of Business. ഈ സ്ഥാപനം മാനേജ്‌മെന്റ്, നിക്ഷേപം, വില്‍പന, മാനവശേഷി വികസനം തുടങ്ങിയ പതിനേഴ് വ്യത്യസ്ത വിഷയങ്ങളില്‍ MBA നല്‍കുന്നുണ്ടെങ്കിലും വളരെയധികം ആവശ്യക്കാരുള്ളതും ഡിമാന്റുള്ളതും MBA in Islamic Finance and Banking എന്ന കോഴ്‌സിനാണ് London School of Business-ല്‍ ചേരാന്‍ IELTS (International English Language Testing System) നിര്‍ബന്ധമാണ്. എല്ലാ വര്‍ഷവും ജനുവരിയിലാണ് പ്രോഗ്രാം തുടങ്ങുക. പാര്‍ട്ട് ടൈമായും ഓണ്‍ലൈനായും വേറെ MBAയും നല്‍കുന്നുണ്ട്. www.isbf.org.uk
Bolton Univeristy-MBA
ലണ്ടനിലെ ബോല്‍ട്ടണ്‍ യൂനിവേഴ്‌സിറ്റി 2012 മുതലാണ് Islamic Finance-ല്‍ MBA ആരംഭിച്ചത്. ഈ യൂനിവേഴ്‌സിറ്റി Islamic Finance-ല്‍ ഫുള്‍ടൈമായും പാര്‍ട്ട് ടൈമായും MBA പ്രോഗ്രാമുകള്‍ നല്‍കുന്നുണ്ട്. കൂടാതെ ഇത്തരം മേഖലകളില്‍ ജോലി ചെയ്യുന്ന കമ്പനി മേധാവികള്‍ക്ക് Islamic Finance-ല്‍ Executive programഉം നല്‍കുന്നുണ്ട്. അടുത്ത വര്‍ഷം മുതല്‍ Islamic Banking, Finance, Insurance എന്നീ രംഗങ്ങളില്‍ പുതിയ കോഴ്‌സുകളും ഗവേഷണങ്ങളും ആരംഭിക്കും. www.bolton.ac.uk
സുലൈമാന്‍ ഊരകം / 9446481000
Comments