Prabodhanm Weekly

Pages

Search

2015 നവംബര്‍ 27

കവിത

രാധാകൃഷ്ണന്‍ എടച്ചേരി

സൂര്യന്‍

സൂര്യനെ
തല്ലിക്കൊല്ലാന്‍
പടിഞ്ഞാറെച്ചെരുവില്‍
കാത്തുനിന്നു
വടിവാള്‍
കത്തി
മഴു
ബോംബ്
വെട്ടിനുറുക്കി
കടലിലെറിഞ്ഞു.
കാണാമല്ലോ
ഇരുട്ടിനെ മായ്ക്കും
വിദ്യ
കാലത്ത്
പതിവുപോലെ
സൂര്യന്‍.

യുവര്‍ ഓണര്‍

ഞാനൊന്നും കണ്ടിട്ടില്ല
പിഴുതെറിഞ്ഞ പൂവോ 
ചവിട്ടി മെതിച്ച പൂന്തോട്ടമോ
ചങ്ങല പൊട്ടിച്ച ഒറ്റയാന്റെ 
തിമിര്‍പ്പോ
ഒന്നും കേട്ടിട്ടുമില്ല
പൂവിന്റെ അവസാനത്തെ ഞരക്കമോ
പൂന്തോട്ടത്തിന്റെ നിലവിളിയോ
സംശയമുണ്ടെങ്കില്‍
വന്നുനോക്കൂ
വീട്ടിലെ പളുങ്കുപാത്രത്തില്‍
അടച്ചിട്ട കണ്ണുംകാതും. 

Comments