Prabodhanm Weekly

Pages

Search

2015 നവംബര്‍ 27

കരിയര്‍

സുലൈമാന്‍ ഊരകം

മാനേജ്‌മെന്റ് പ്രവേശന പരീക്ഷകള്‍

 GRE

അമേരിക്കന്‍ യൂനിവേഴ്‌സിറ്റികളില്‍ മാനേജ്‌മെന്റ് പഠനം ഉള്‍പ്പെടെയുള്ള മാസ്റ്റേഴ്‌സ് പ്രോഗ്രാമുകള്‍ക്ക് അഡ്മിഷന്‍ നേടുന്നതിനുള്ള പ്രധാന തുല്യതാ പരീക്ഷയാണ് ഗ്രാജ്വേറ്റ് റിക്കാര്‍ഡ്‌സ് എക്‌സാമിനേഷന്‍ (GRE). ഓണ്‍ലൈന്‍ പരീക്ഷയായാണ് ഇത് നടത്തുന്നത്. ടെസ്റ്റിംഗ് ഏജന്‍സി സ്‌കൂള്‍ വിദ്യാര്‍ഥി ആദ്യമേ തെരഞ്ഞെടുക്കുന്ന യൂനിവേഴ്‌സിറ്റികളിലേക്ക് അയച്ചു കൊടുക്കും. പരീക്ഷയുടെ രീതി, കാഠിന്യം, ഓണ്‍ലൈന്‍ ഫോര്‍മാറ്റ് എന്നിവയാണ് ഈ പരീക്ഷയുടെ പ്രത്യേകതകള്‍. GREയുടെ പ്രത്യേകതകള്‍ പരിശോധിച്ചാല്‍ ക്ലാസ് റൂം പരീക്ഷയെക്കാള്‍ ഏറെ വ്യത്യസ്തമാണ് ഓണ്‍ലൈന്‍ GRE. അനലിറ്റിക്കല്‍ റൈറ്റിംഗ്, വെര്‍ബല്‍ റീസണിംഗ്, ക്വാണ്ടിറ്റേറ്റീവ് റീസണിംഗ് തുടങ്ങി മൂന്ന് ഭാഗങ്ങളായാണ് GREയില്‍ വിദ്യാര്‍ഥിയുടെ മികവ് പരീക്ഷിക്കപ്പെടുന്നത്. ഇന്ത്യയില്‍ തിരുവനന്തപുരം, ന്യൂദല്‍ഹി, മുംബൈ, ഹൈദരാബാദ്, ഗുഡ്ഗാവ്, ചെന്നൈ, കൊല്‍ക്കത്ത, ബംഗളുരു, അലഹാബാദ്, അഹ്്മദാബാദ് എന്നിവിടങ്ങളില്‍ GRE ടെസ്റ്റ് സെന്ററുകളുണ്ട്. 21 ദിവസം കൂടുമ്പോള്‍ GRE നടത്താറുണ്ട്. www.prometrice.com

 NMAT

രാജ്യത്തെ പ്രമുഖ മാനേജ്‌മെന്റ് സ്ഥാപനമായ നര്‍സീമോഞ്ജി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് നടത്തുന്ന വിവിധ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് NMAT. ബാങ്കിംഗ്, ക്യാപിറ്റല്‍ മാര്‍ക്കറ്റ്, ഹ്യൂമന്‍ റിസോഴ്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍ മാനേജ്‌മെന്റ് എന്നിവയില്‍ എം.ബി.എ കോഴ്‌സിനും ബംഗളുരു, ഹൈദരാബാദ് കാമ്പസുകളില്‍ മാനേജ്െന്റ് പോസ്റ്റ് ഗ്വാജേറ്റ് ഡിപ്ലോമ കോഴ്‌സുകളിലേക്കുമുള്ള അഡ്മിഷനാണ് എന്‍മാറ്റ് (NMAT) നടത്തുന്നത്. www.nmims.edu

 SNAP TEST

രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ സിംബയോസിസി ഇന്റര്‍നാഷ്‌നല്‍ യൂനിവേഴ്‌സിറ്റിയുടെ കീഴിലുള്ള വിവിധ ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനാണ് സിംബയോസിസ് നാഷ്‌നല്‍ ആപ്റ്റിറ്റിയൂട് ടെസ്റ്റ് (സ്‌നാപ് ടെസ്റ്റ്). ജനറല്‍ സ്റ്റഡീസ്, റീഡിംഗ് കോംപ്രിഹന്‍ഷന്‍, വെര്‍ബല്‍ റീസണിംഗ്, വെര്‍ബല്‍ എബിലിറ്റി (40 മാര്‍ക്ക്), ക്വാണ്ടിറ്റേറ്റീവ്, ഡാറ്റാ ഇന്റര്‍പ്രറ്റേഷന്‍ ആന്റ് ഡാറ്റാ സഫിഷ്യന്‍സി (40 മാര്‍ക്ക്), ജനറല്‍ നോളജ്, കറന്റ് അഫയേഴ്‌സ്, ബിസിനസ് സിനാരിയോ (40 മാര്‍ക്ക്), അനലിറ്റിക്കല്‍ ആന്റ് ലോജിക്കല്‍ റീസണിംഗ് (60 മാര്‍ക്ക്) എന്നിങ്ങനെ 120 മിനിറ്റുള്ള പരീക്ഷയുടെ ഘടനാ രീതിയും സിലബസും തികച്ചും ഒബ്ജക്ടീവ് മാതൃകയിലുള്ളതാണ്. പരീക്ഷക്ക് തെറ്റ് ഉത്തരത്തിന് നെഗറ്റീവ് മാര്‍ക്കുണ്ട്. ഡിസംബര്‍ 20-നാണ് സ്‌നാപ് ടെസ്റ്റ്. www.siu.edu.in

 Open MAT

ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂനിവേഴ്‌സിറ്റിയുടെ മാനേജ്‌മെന്റ് പ്രോഗ്രാമുകളിലേക്ക് അഡ്മിഷന്‍ ലഭിക്കാനുള്ള പ്രവേശന പരീക്ഷയാണ് ഇഗ്്‌നോ ഓപ്പണ്‍ മാറ്റ്. വര്‍ഷത്തില്‍ രണ്ടു തവണ നടത്തും. 50 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്കും മാനേജര്‍, സൂപ്പര്‍വൈസറി കാറ്റഗറി തസ്തികകളില്‍ ജോലി ചെയ്ത് പ്രവൃത്തി പരിചയമുള്ളവര്‍ക്കും 45 ശതമാനം മാര്‍ക്ക് മതി. പ്രഫഷണല്‍ ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. www.ignou.ac.in

സുലൈമാന്‍ ഊരകം / 9446481000 

Comments