അഭയാര്‍ഥി
ലിന അബുജെരാദ
കുഞ്ഞുമോനേ
ഉറങ്ങിക്കൊള്‍ക...
കടല്‍ നിന്നെ പതിയെ തൊട്ടിലാട്ടിക്കോട്ടേ...
ഭയമേതുമില്ല,
നീ പോകുന്നയിടം
ഉപരോധങ്ങളില്ല,
നിന്നെ കുഴിമാടത്തിലേക്ക് തള്ളിയിട്ട.
നിയമങ്ങളില്ല,
നീ മറ്റുള്ളവരേക്കാള്‍ താഴ്ന്നവനാണെന്ന് പറഞ്ഞ.
അതിര്‍ത്തികളില്ല,
നിന്നെ മരണത്തിലേക്ക് തിരിച്ചയച്ച.
രാഷ്ട്രീയക്കാരില്ല,
കപടവാഗ്ദാനങ്ങള്‍ നല്‍കി
നിന്നെ വഞ്ചിച്ചവര്‍.
ജനങ്ങളുമില്ല,
വിധിയാണ് നിന്നെ അവിടെയെത്തിച്ചതെന്നു പറഞ്ഞ്
നിന്ദിച്ചവര്‍.
കുഞ്ഞുമോനേ...
ഉറങ്ങിക്കൊള്‍ക
കടല്‍ നിന്നെ പതിയെ തൊട്ടിലാട്ടിക്കോട്ടേ...
നീ വിദൂരതയില്‍ ഒഴുകിയത് പോലെ.
അമ്മാനില്‍ ജനിച്ച് യു.എസ്സിലും കാനഡയിലും വളര്‍ന്ന ഫലസ്ത്വീന്‍ വംശജയായ ലിന അബുജെരാദ, ഇപ്പോള്‍ ജോര്‍ദാന്‍ യൂനിവേഴ്‌സിറ്റിയില്‍ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥിനിയാണ്. ഇന്നേ വരെ ഫലസ്ത്വീന്‍ സന്ദര്‍ശിക്കാന്‍ കഴിയാത്ത അവര്‍ തന്റെ മികവുറ്റ ചിത്രങ്ങളിലൂടെയും കവിതകളിലൂടെയും കാര്‍ട്ടൂണുകളിലൂടെയും ഫലസ്ത്വീന്‍ പോരാട്ടത്തിന് ശക്തിപകരുകയും കാര്‍ട്ടൂണുകളിലൂടെ സാമൂഹിക വിഷയങ്ങളില്‍ പ്രതികരിച്ചുവരികയും ചെയ്യുന്നു. അയ്‌ലാന്‍ കുര്‍ദിയെ ഓര്‍ത്ത് കൊണ്ട് എഴുതിയ ഈ കവിതയും കൂടെയുള്ള ചിത്രവും സാമൂഹിക മാധ്യമങ്ങളില്‍ ഒരു മില്യനില്‍ കൂടുതല്‍ ആളുകള്‍ ഷെയര്‍ ചെയ്യുകയുണ്ടായി.
മൊഴിമാറ്റം: സി. അഹമ്മദ് ഫായിസ്
Comments