കരിയര്‍
ശാസ്ത്ര പ്രവേശന പരീക്ഷകള്‍
അമേരിക്കയില്‍ പി.ജി പഠനത്തിനായി GRE
അമേരിക്കയിലെ 2300 യൂനിവേഴ്‌സിറ്റികളില്‍ ബിരുദാനന്തര ബിരുദ പഠനത്തിന് പ്രവേശനം നേടുന്നതിനുള്ള പ്രധാന യോഗ്യതാ നിര്‍ണയ പരീക്ഷയാണ് ഓണ്‍ലൈനായി നടത്തുന്ന Graduate Record Exam (GRE) ഇതിനോടൊപ്പം TOFEL/IELTS നേടുകയും വേണം. Verbal, Mathematical and Analytical എന്നീ മേഖലകളില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍. ടെസ്റ്റ് നടത്തുന്ന ഏജന്‍സികള്‍ വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കുന്ന യൂനിവേഴ്‌സിറ്റികളിലേക്ക് മാര്‍ക്കുകള്‍ അയച്ചു കൊടുക്കും. മൂന്നര മണിക്കൂറാണ് ആറു ഘട്ടങ്ങളിലായുള്ള പുതുക്കിയ മാതൃകയിലുള്ള GREയുടെ സമയം: www.ipem.org, takethegre.com/pre PGRE വെബില്‍നിന്ന് GREയുടെ പൂര്‍ണ രൂപം അടങ്ങിയ ബുള്ളറ്റിന്‍ ഡൗണ്‍ലോഡ് ചെയ്യാം. GRE (Subject) ടെസ്റ്റ് വേറെ ചില വിഷയങ്ങള്‍ക്കും നടത്തുന്നുണ്ട്. അവ Bio-Chemistry Science, Maths, Physics എന്നീ വിഷയങ്ങള്‍ക്കും English Literature, Psychology എന്നീ വിഷയങ്ങള്‍ക്കും മാത്രമായി GRE വേറെത്തന്നെ നടത്തുന്നുണ്ട്. GRE എന്ന ഫേസ്ബുക്ക് ലിങ്ക് മറ്റു വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തുന്നതിനും POWERPEP-II എന്ന സോഫ്റ്റ്‌വെയര്‍ സ്വയം തയാറെടുക്കുന്നതിനും സഹായകമാകും. വര്‍ഷത്തില്‍ അഞ്ചു തവണ നടത്തുന്ന ഈ പരീക്ഷക്ക് കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ എഴുതാന്‍ സൗകര്യമുണ്ട്. എന്നാല്‍ GRE(Subject) നു ബാംഗ്ലൂര്‍ മാത്രമാണ് ഇന്ത്യയിലെ ഏക സെന്റര്‍. ഏകദേശം 7000 ഇന്ത്യന്‍ രൂപയാണ് ടെസ്റ്റ് ഫീസ്. www.ets.org/gre, www.prometric.com, +911244147700
BScകാര്‍ക്ക് IITയില്‍ ചേരാന്‍ JAM
IITകള്‍ രാജ്യത്തെ പ്രമുഖ ശാസ്ത്ര സാങ്കേതിക പഠന കേന്ദ്രങ്ങളില്‍ MSc, Intergrated MSc-PhD എന്നിവ ചെയ്യുന്നതിന് BScകാരില്‍ നിന്ന് അപേക്ഷ സ്വീകരിച്ചു തുടങ്ങി. ഏതെങ്കിലും സയന്‍സ് അല്ലെങ്കില്‍ ശാസ്ത്ര സാങ്കേതിക വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദം വേണം. ഈ വര്‍ഷം ഫൈനല്‍ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 2016 ഫെബ്രുവരി 7-ന് നടക്കുന്ന പ്രവേശന പരീക്ഷക്ക് കേരളത്തില്‍ 7 കേന്ദ്രങ്ങളുണ്ട്. www.jam.iitm.ac-in/jam2016
ജീവശാസ്ത്രം പഠിക്കാന്‍ JGEEBILS
ജീവ ശാസ്ത്ര വിഷയങ്ങളായ Botany, Zoology, Bio-Chemistry, Bio-Technology, Bio Information, Nursing, Pharmacy, Medicine, Micro -Biology തുടങ്ങിയ വിഷയങ്ങളില്‍ ബിരുദത്തിന് പഠിക്കുന്ന ഗവേഷണ തല്‍പരര്‍ക്ക് MSc, Intergrated MSc PhD ചെയ്യാന്‍ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് നടത്തുന്ന Joint Graduate Entrance Examination Biology and Interdisciplinary life Science (JGEEBILS)ന് അപേക്ഷിക്കാം. രാജ്യത്തെ പ്രധാന 13 ലൈഫ് സയന്‍സ് സ്ഥാപനങ്ങളെല്ലാം ജീബില്‍സില്‍ പങ്കെടുക്കുന്നുണ്ട്. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഡിസംബര്‍ 13-ന് നടക്കുന്ന പ്രവേശന പരീക്ഷ കൊച്ചിയിലും എഴുതാം. www.ncbs.res-in അവസാന തീയതി: ഒക്‌ടോബര്‍ 10
സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം
അടുത്ത വര്‍ഷം ആഗസ്റ്റ് അവസാന വാരത്തില്‍ നടക്കുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി, പരിശീലനത്തിനും, ഈ വര്‍ഷം പ്രിലി എഴുതി ഡിസംബറില്‍ മെയ്ന്‍ എഴുതാന്‍ തയാറെടുക്കുന്നവര്‍ക്കും മികച്ച പരിശീലനത്തിന് തിരുവനന്തപുരം സെന്റര്‍ ഫോര്‍ കരിയര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് അപേക്ഷ ക്ഷണിച്ചു. 0471-2468958, 9847057333
[email protected] / 9446481000
Comments