Prabodhanm Weekly

Pages

Search

2014 നവംബര്‍ 28

കവിത്വം

ജലീദ കെ.പി

കവിത്വം

ഇന്നെനിക്കുറപ്പായി
ഞാനൊരു കവിയല്ല!
കവിക്ക് മനസ്സുനൊന്താല്‍
വരികള്‍ പിടക്കും, വാക്കുകള്‍ കരയും, അക്ഷരം വിതുമ്പും!
ഇനി-തീരാത്ത കവിത തീര്‍ക്കാന്‍
വരിക്കൊടുവിലൊരു കുത്തിട്ടാലോ...?
ശുഭം, കവിത തീര്‍ന്നു!
കവി അടങ്ങിയെന്നു സാരം, ശാന്തം; പാവം!
എന്നാല്‍,
വളച്ചൊടിച്ചെഴുതിയ വാക്കിന്റെ
പറയാതൊളിപ്പിച്ച പൊരുളും തേടി
പകച്ച്, ചുണ്ടുകൂര്‍പ്പിച്ച്....ആസ്വാദകന്‍!!
ഒടുവില്‍,
കവിയേക്കാള്‍ വലിയ അനുമാനങ്ങള്‍
വരികള്‍ക്ക് കല്‍പ്പിച്ച്
കവിതയെ ശ്രേഷ്ഠമാക്കുന്ന വിനയാന്വിതന്‍!
അങ്ങനെ,
കവിയിലെ നീറുന്ന നെരിപ്പോടിന്
കാലം കൈമാറും വലിയൊ...രവാര്‍ഡ്!
അതുകൊണ്ടെനിക്കൊരു കവിയാകണ്ട, 
അനുവാചകനാവാം...

ജലീദ കെ.പി

 

കടപുഴകുന്നു

കടപുഴകുന്നു ഞാന്‍.
സ്വന്തമായ് രാജ്യവും ഭൂപടവും ഇല്ലാതെ
ഇരുളിലേക്കിന്നു ഞാന്‍ കടയറ്റു വീഴുന്നു.
ഇത്തിരി സ്വപ്നത്തിന്‍ നിറംപോലും കാണുവാന്‍
ഇല്ലാതെ നിസ്വനാവുന്നു.
അമ്മയുടെ സ്‌നേഹ ഭൂപടത്തില്‍ പണ്ട്
ഞാനെന്ന കൊച്ചു ദ്വീപ് ഉണ്ടായിരുന്നത്
ഇന്ന് മുങ്ങിപ്പോയി.
കലഹവും വെറുപ്പും കൊണ്ട് സദാ കത്തുന്ന
വീട്ടിലേക്കെനിക്കിന്ന് കയറിച്ചെല്ലാന്‍ വയ്യ.
തിന വിളഞ്ഞ പാടങ്ങള്‍ എല്ലാം ഒടുങ്ങി
ആകാശ ഗോപുരം മാത്രം.
പത്ത് മുളകും ഒരു നുള്ള് ഉപ്പും കടം
വാങ്ങിയവരെ, കൊടുത്തവരെ
പല മതിലിനുള്ളില്‍ തളച്ചിട്ടിരിക്കുന്നു.
മനസ്സ് കാണാതെ 
ശബ്ദംകൊണ്ടു മാത്രം തിരിച്ചറിഞ്ഞ്
മനഃസാക്ഷിയില്‍നിന്ന്
ഒരുപാട് ദൂരെയായിരിക്കുന്നു.
മര്‍ത്ത്യനില്‍ നിന്ന് വന്യമൃഗത്തോടടുക്കുന്നു.

ദിലീപ് ഇരിങ്ങാവൂര്‍

 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /52-58
എ.വൈ.ആര്‍