Prabodhanm Weekly

Pages

Search

2014 ആഗസ്റ്റ് 08

ഗസ്സയുടെ സന്ദേശം

ഇസ്‌ലാമിന്റെ കഥ കഴിക്കുക എന്ന ലക്ഷ്യത്തോടെ മദീനയിലെത്തിയ ഖുറൈശിപ്പടയുമായി ഉഹുദില്‍ ഏറ്റുമുട്ടിയ മുസ്‌ലിംകള്‍ക്ക് വലിയ ക്ഷതമേല്‍ക്കുകയുണ്ടായി. അതില്‍ വ്യഥിതരായ മുസ്‌ലിംകളെ അല്ലാഹു സമാശ്വസിപ്പിച്ചു: ''ബലഹീനരാവരുത്, വ്യഥിതരാവരുത്, യഥാര്‍ഥ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതര്‍. നിങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെങ്കില്‍ ശത്രുപക്ഷത്തും ക്ഷതം പറ്റിയിട്ടുണ്ട്. ജനത്തിനിടയില്‍ നാം നടത്തുന്ന ഉത്ഥാനപതനങ്ങളുടെ നാളുകളാണത്'' (3: 139, 140). സമൂഹങ്ങളുടെ സ്ഥിതിഗതികള്‍ ഇങ്ങനെ പരിവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുക അല്ലാഹുവിന്റെ നൈതികതയുടെയും യുക്തിജ്ഞാനത്തിന്റെയും താല്‍പര്യമാകുന്നു. അനിവാര്യമായി നിലനില്‍ക്കേണ്ട സമൂഹം ഏതു മഹാപതനത്തിലകപ്പെട്ടാലും ഉജ്ജീവനത്തിന്റെ സ്ഫുലിംഗം അതില്‍ ഒളിഞ്ഞുകിടപ്പുണ്ടാകും. സമയമാകുമ്പോള്‍ ആ സ്ഫുലിംഗം സമൂഹഗാത്രത്തില്‍ കത്തിപ്പടര്‍ന്ന് അതിനെ സമൂലം നവോത്ഥാന സജ്ജമാക്കുന്നു. അത്തരം അധ്യായങ്ങളാല്‍ നിബിഡമാണ് ഇസ്‌ലാമിക ചരിത്രം.
മുസ്‌ലിം ലോകം നേരിട്ട ഒന്നാമത്തെ മഹാ വിപത്തായിരുന്നു 11-13 നൂറ്റാണ്ടുകളില്‍ നടന്ന കുരിശുയുദ്ധ പരമ്പര. ഇസ്‌ലാമിനെ ഇല്ലാതാക്കാന്‍ മാര്‍പാപ്പയുടെ ആശീര്‍വാദത്തോടെ യൂറോപ്പില്‍നിന്ന് ആര്‍ത്തലച്ചുവന്ന കുരിശുപട മുസ്‌ലിം ഭരണകൂടങ്ങളെ ഒന്നൊന്നായി തൂത്തെറിഞ്ഞു. നൈലും യൂഫ്രട്ടീസും ടൈഗ്രീസും മനുഷ്യരക്തം കൊണ്ട് ചുവന്നൊഴുകി. മുസ്‌ലിംകളുടെ പ്രഥമ ഖിബ്‌ല മസ്ജിദുല്‍ അഖ്‌സ കീഴടക്കി. അന്നു നടന്ന മനുഷ്യക്കുരുതി ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. മുസ്‌ലിം ഭരണകൂടങ്ങള്‍ക്കിടയില്‍ നിലനിന്ന ഭിന്നിപ്പും പരസ്പര വൈരവുമാണ് കുരിശുപടക്ക് പലപ്പോഴും വിജയം അനായാസമാക്കി കൊടുത്തത്. ഇസ്‌ലാം ഇതാ ലോകത്തുനിന്ന് നിഷ്‌കാസിതമാകുന്നു എന്ന പ്രതീതിയുളവായി. നൈരാശ്യത്തിന്റെ ആ പടുകുഴിയിലും ഉജ്ജീവനത്തിന്റെ ഒരു തീപ്പൊരി മറഞ്ഞു കിടന്നിരുന്നു. സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ രൂപത്തിലാണത് പ്രത്യക്ഷപ്പെട്ടത്. അദ്ദേഹത്തിന്റെ ആദര്‍ശവീര്യവും യുദ്ധതന്ത്രജ്ഞതയും കുരിശുപടകളെ കൊമ്പുകുത്തിച്ചു. മുസ്‌ലിം പ്രദേശങ്ങളില്‍നിന്ന് അവര്‍ തുരത്തിയോടിക്കപ്പെട്ടു.
ഈ വിജയം സൃഷ്ടിച്ച ക്ഷേമവും സമാധാനവും ഏറെക്കാലം നിലനില്‍ക്കുകയുണ്ടായില്ല. അതാ വരുന്നു താര്‍ത്താരിപ്പടയുടെ സൂനാമി. ബഗ്ദാദിലെത്തിയ താര്‍ത്താരികള്‍ അവിടത്തെ ജനങ്ങളെ മാത്രമല്ല, അവരുടെ നാഗരികതയും വൈജ്ഞാനിക ഭണ്ഡാരങ്ങളും കൂടി കൊടും കുരുതിക്കിരയാക്കി. ഇസ്‌ലാം ഇനിയൊരിക്കലും തലപൊക്കില്ലെന്ന് പലരും പ്രതീക്ഷിച്ചു. ഭീതിയും നിരാശയും ജനങ്ങളെ നിശ്ശേഷം നിശ്ശബ്ദരും നിഷ്‌ക്രിയരുമാക്കി. ആ അവസ്ഥ വിവരിക്കവെ, ചരിത്രകാരന്‍ ഇബ്‌നുല്‍ അഥീര്‍ പറഞ്ഞു: ''കഷ്ടം! ഈ സംഭവങ്ങള്‍ വിവരിക്കാന്‍ ഞാന്‍ ജനിക്കാതിരുന്നെങ്കില്‍ എത്ര നന്നായേനേ! കഷ്ടം, ഇതൊക്കെ നടക്കുന്നതിനു മുമ്പ് ഞാന്‍ മരിച്ചുപോയിരുന്നെങ്കില്‍!'' സമുദായത്തിന്റെ അനൈക്യവും ഭരണാധികാരികളുടെ കിടമത്സരവും ആര്‍ഭാടഭ്രമവുമാണ് താര്‍ത്താരികളുടെ മരണതാണ്ഡവം  എളുപ്പമാക്കിയതെന്ന് ചരിത്രം പറയുന്നു. ഹിജ്‌റ 640-ല്‍ രാജകീയ പെരുന്നാള്‍ ആഘോഷത്തില്‍ മുഴുകിയ ബഗ്ദാദ് നഗരം അര്‍ധരാത്രിയാണത്രെ പെരുന്നാള്‍ നമസ്‌കാരം നടത്തിയത്. ഹിജ്‌റ 644-ലെ ഈദുല്‍ അദ്ഹാ ദിനത്തില്‍ രാജദര്‍ശനത്തിനു പോയ നഗരവാസികള്‍ക്ക് പെരുന്നാള്‍ നമസ്‌കാരം അസ്തമയം വരെ നീട്ടിവെക്കേണ്ടിവന്നു. മുസ്‌ലിം ഭരണകൂടങ്ങള്‍ ഒരുമിച്ചുനിന്ന് പ്രതിരോധിച്ചിരുന്നുവെങ്കില്‍ താര്‍ത്താരികളെ ബഗ്ദാദിലെത്തുന്നതിന് മുമ്പ് തന്നെ തുരത്തിയോടിക്കാന്‍ കഴിയുമായിരുന്നു. ഇറാനിലും ഇറാഖിലും സിറിയയിലും ഭീകരതാണ്ഡവമാടിയ ശേഷം താര്‍ത്താരികള്‍ ഈജിപ്തിലേക്ക് തിരിഞ്ഞു. ഈജിപ്തില്‍ പക്ഷേ, ഉയിരിന്റെ തീപ്പൊരി കെടാതെ കിടപ്പുണ്ടായിരുന്നു. താര്‍ത്താരി പടയെ ഈജിപ്തിലെത്തുന്നതിന് മുമ്പേ തടയണമെന്ന് അവര്‍ തീരുമാനിച്ചു. ശത്രുക്കളെ അതിര്‍ത്തി കടക്കാനനുവദിച്ചിരുന്നുവെങ്കില്‍ ബഗ്ദാദിലും ദമസ്‌കസിലും നടന്നത് കയ്‌റോയിലും ആവര്‍ത്തിക്കുമായിരുന്നു. ഈജിപ്ഷ്യന്‍ മുസ്‌ലിംകളുടെ വിശ്വാസ ദാര്‍ഢ്യത്തിനും ഐതിഹാസികമായ പോരാട്ടവീര്യത്തിനും മുമ്പില്‍ താര്‍ത്താരി സൈന്യം ശിഥിലമായി പിന്തിരിഞ്ഞോടേണ്ടിവന്നു. അത് മുസ്‌ലിം ലോകത്താകമാനം ആവേശവും ആത്മവിശ്വാസവും പകര്‍ന്നു. അധികം കഴിയുന്നതിന് മുമ്പ് ലോകം കേള്‍ക്കുന്നത് താര്‍ത്താരി സാമ്രാജ്യം മുഴുവന്‍ ഇസ്‌ലാമിലേക്ക് മാനസാന്തരപ്പെട്ട വാര്‍ത്തയാണ്.
ഇരുപതാം നൂറ്റാണ്ടില്‍ ഉസ്മാനിയാ ഖിലാഫത്ത് തകര്‍ക്കപ്പെട്ട ശേഷം മുസ്‌ലിം ലോകം വീണ്ടും അധഃസ്ഥിതിയുടെയും അവശതയുടെയും ആഴങ്ങളിലേക്ക് അടിക്കടി ആണ്ടുപോയ്‌ക്കൊണ്ടിരിക്കുകയാണ്. ആത്മാഭിമാനത്തിന്റെ നെല്ലിപ്പടിയും കണ്ടു കഴിഞ്ഞിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ  മതസമുദായം. 200 കോടിയിലേറെ ജനങ്ങള്‍. അമ്പതോളം പരമാധികാര രാഷ്ട്രങ്ങള്‍. ലോകത്തെ ചലിപ്പിക്കുന്ന മൊത്തം ഊര്‍ജശേഷിയുടെ മുഖ്യ വിഹിതത്തിനുടമകള്‍. ഇതെല്ലാമായ ഈ സമുദായത്തിന് അന്താരാഷ്ട്ര വ്യവസ്ഥയിലോ ആഗോള സമ്പദ്ഘടനയിലോ ശാസ്ത്ര-സാങ്കേതിക-വൈജ്ഞാനിക-സൈനിക മേഖലകളിലോ യാതൊരു സ്വാധീനവുമില്ല. കൈയിലുള്ള ഊര്‍ജശേഷിയുടെ പോലും ഉല്‍പാദനത്തിന്റെയും വിതരണത്തിന്റെയും നിയന്ത്രണം വന്‍ശക്തിയുടെ കരങ്ങളിലാണ്. കൈവശാവകാശം മാത്രമേ അവര്‍ക്കുള്ളൂ. സ്വലാഹുദ്ദീന്‍ അയ്യൂബി മോചിപ്പിച്ച ഫലസ്ത്വീന്‍ പാശ്ചാത്യ ശക്തികള്‍ വീണ്ടും പിടിച്ചെടുത്ത് അവിടെ ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും യഹൂദരെ കൊണ്ടുവന്ന് താമസിപ്പിച്ച് സയണിസ്റ്റ് രാഷ്ട്രമാക്കി മാറ്റിയിരിക്കുന്നു. ലക്ഷക്കണക്കിന് ഫലസ്ത്വീന്‍ മുസ്‌ലിംകള്‍ നിഷ്ഠുരമായി കൊന്നൊടുക്കപ്പെട്ടു. ആട്ടിയോടിക്കപ്പെട്ട ലക്ഷങ്ങള്‍ രാജ്യമില്ലാത്ത അഭയാര്‍ഥികളായി പല നാടുകളില്‍ അലയുന്നു. ഫലസ്ത്വീനികള്‍ക്ക് പാര്‍ക്കാന്‍ അനുവദിച്ച ഗസ്സാ ചീന്തില്‍ പോലും ഇസ്രയേല്‍ ആകാശം വഴിയും കര വഴിയും നിരന്തരം കടന്നാക്രമണം നടത്തി ജനങ്ങളെ ചുട്ടുകൊന്നുകൊണ്ടിരിക്കുകയാണ്. ചൈനയിലെ ഉയിഗൂര്‍ മുസ്‌ലിംകളും മ്യാന്മറിലെ റോഹിങ്ക്യ മുസ്‌ലിംകളും ശ്രീലങ്കന്‍ മുസ്‌ലിംകളും അതിക്രൂരമായ വംശഹത്യയാണ് നേരിടുന്നത്. ഭീതിയുടെയും ഭീകരതയുടെയും നിസ്സഹായതയുടെയും ഈ കൂരിരുട്ടിലും, ഉയിരിന്റെയും ഉജ്ജീവനത്തിന്റെയും ഒരു കിരണം കാണപ്പെടുന്നുണ്ട്. സൈന്യവും സമ്പത്തുമുള്ള സഹോദര ഭരണകൂടങ്ങള്‍ പണ്ട് കൊല്ലപ്പെടാന്‍ താര്‍ത്താരി ഭടന്‍ വാളുമായി വരുന്നത് കാത്തുനിന്ന ബഗ്ദാദിയെ ഓര്‍മിപ്പിക്കുന്ന ഭീരുത്വവും അധമത്വവും ഭോഗതൃഷ്ണയും, 'മഹത്തായ ക്ഷമ'യും 'സംയമന'വുമായി ആഘോഷിക്കുമ്പോള്‍, പടയും പടക്കോപ്പുമില്ലാത്ത, കരയും കടലും ആകാശവും ഉപരോധിക്കപ്പെട്ട ഗസ്സക്കാര്‍ വന്‍ ആയുധശക്തിയായ ഇസ്രയേല്‍ ഭീകരന്മാരുടെ ബോംബര്‍ വിമാനങ്ങളോടും പീരങ്കിയോടും പതറാതെ പൊരുതുകയാണ്. മരിക്കാന്‍ ഞങ്ങള്‍ തയാറാണ്, പക്ഷേ, കീഴടങ്ങാനില്ല എന്നാണവര്‍ ലോകത്തോട് പറയുന്നത്. ഈ വിശ്വാസദാര്‍ഢ്യവും സ്വാതന്ത്ര്യവാഞ്ഛയും ആത്മവീര്യവും മുസ്‌ലിംലോകത്ത് ഒരു നവോദയത്തിന്റെ രജതരേഖയാണ്. അതൊരു പ്രഭാതമായി പൊട്ടിവിടര്‍ന്നാല്‍ പഴയ കുരിശുപടയും താര്‍ത്താരികളും തുടച്ചുനീക്കപ്പെട്ടതുപോലെ ഇന്നത്തെ സാമ്രാജ്യത്വ-സയണിസ്റ്റ് ഭീകരന്മാരും മുസ്‌ലിംലോകത്ത് നിന്ന് തുടച്ചുനീക്കപ്പെടും. ആ പ്രഭാതം അടുത്തെത്തിയോ? അത് പറയാനാവില്ല. ഉത്ഥാനപതനങ്ങളുടെ കര്‍തൃത്വം അടിസ്ഥാനപരമായി അല്ലാഹുവിന്റെ കരങ്ങളിലാണ്. നടേ ഉദ്ധരിച്ച 3:140-ാം സൂക്തത്തില്‍ 'യഥാര്‍ഥ സത്യവിശ്വാസികളെ അല്ലാഹു കണ്ടറിയേണ്ടതിനും നിങ്ങളിലുള്ള സത്യസാക്ഷികളെ കൈക്കൊള്ളേണ്ടതിനുമാണത്' എന്നു കൂടി പ്രസ്താവിക്കുന്നുണ്ട്. യഥാര്‍ഥ വിശ്വാസികളും ദൈവത്താല്‍ കൈക്കൊള്ളപ്പെടേണ്ട സത്യസാക്ഷികളുമാണ് തങ്ങളെന്നു തെളിയിക്കാന്‍ ഗസ്സയിലെ മുജാഹിദുകള്‍ക്കും അവരുടെ ആദര്‍ശ സഹോദരങ്ങള്‍ക്കും കഴിയുമെന്ന് പ്രതീക്ഷിക്കുക. 'അക്രമികളെ അല്ലാഹു സ്‌നേഹിക്കുന്നില്ല' എന്ന സുവിശേഷത്തോടെയാണ്  പ്രസ്തുത സൂക്തം സമാപിക്കുന്നത്.

ഇരുപതാം നൂറ്റാണ്ടില്‍ ഉസ്മാനിയാ ഖിലാഫത്ത് തകര്‍ക്കപ്പെട്ട ശേഷം മുസ്‌ലിം ലോകം വീണ്ടും അധഃസ്ഥിതിയുടെയും അവശതയുടെയും ആഴങ്ങളിലേക്ക് അടിക്കടി ആണ്ടുപോയ്‌ക്കൊണ്ടിരിക്കുകയാണ്. ആത്മാഭിമാനത്തിന്റെ നെല്ലിപ്പടിയും കണ്ടു കഴിഞ്ഞിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ  മതസമുദായം. 200 കോടിയിലേറെ ജനങ്ങള്‍. അമ്പതോളം പരമാധികാര രാഷ്ട്രങ്ങള്‍. ലോകത്തെ ചലിപ്പിക്കുന്ന മൊത്തം ഊര്‍ജശേഷിയുടെ മുഖ്യ വിഹിതത്തിനുടമകള്‍. ഇതെല്ലാമായ ഈ സമുദായത്തിന് അന്താരാഷ്ട്ര വ്യവസ്ഥയിലോ ആഗോള സമ്പദ്ഘടനയിലോ ശാസ്ത്ര-സാങ്കേതിക-വൈജ്ഞാനിക-സൈനിക മേഖലകളിലോ യാതൊരു സ്വാധീനവുമില്ല. കൈയിലുള്ള ഊര്‍ജശേഷിയുടെ പോലും ഉല്‍പാദനത്തിന്റെയും വിതരണത്തിന്റെയും നിയന്ത്രണം വന്‍ശക്തിയുടെ കരങ്ങളിലാണ്. കൈവശാവകാശം മാത്രമേ അവര്‍ക്കുള്ളൂ. സ്വലാഹുദ്ദീന്‍ അയ്യൂബി മോചിപ്പിച്ച ഫലസ്ത്വീന്‍ പാശ്ചാത്യ ശക്തികള്‍ വീണ്ടും പിടിച്ചെടുത്ത് അവിടെ ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും യഹൂദരെ കൊണ്ടുവന്ന് താമസിപ്പിച്ച് സയണിസ്റ്റ് രാഷ്ട്രമാക്കി മാറ്റിയിരിക്കുന്നു. ലക്ഷക്കണക്കിന് ഫലസ്ത്വീന്‍ മുസ്‌ലിംകള്‍ നിഷ്ഠുരമായി കൊന്നൊടുക്കപ്പെട്ടു. ആട്ടിയോടിക്കപ്പെട്ട ലക്ഷങ്ങള്‍ രാജ്യമില്ലാത്ത അഭയാര്‍ഥികളായി പല നാടുകളില്‍ അലയുന്നു. ഫലസ്ത്വീനികള്‍ക്ക് പാര്‍ക്കാന്‍ അനുവദിച്ച ഗസ്സാ ചീന്തില്‍ പോലും ഇസ്രയേല്‍ ആകാശം വഴിയും കര വഴിയും നിരന്തരം കടന്നാക്രമണം നടത്തി ജനങ്ങളെ ചുട്ടുകൊന്നുകൊണ്ടിരിക്കുകയാണ്. ചൈനയിലെ ഉയിഗൂര്‍ മുസ്‌ലിംകളും മ്യാന്മറിലെ റോഹിങ്ക്യ മുസ്‌ലിംകളും ശ്രീലങ്കന്‍ മുസ്‌ലിംകളും അതിക്രൂരമായ വംശഹത്യയാണ് നേരിടുന്നത്. ഭീതിയുടെയും ഭീകരതയുടെയും നിസ്സഹായതയുടെയും ഈ കൂരിരുട്ടിലും, ഉയിരിന്റെയും ഉജ്ജീവനത്തിന്റെയും ഒരു കിരണം കാണപ്പെടുന്നുണ്ട്. സൈന്യവും സമ്പത്തുമുള്ള സഹോദര ഭരണകൂടങ്ങള്‍ പണ്ട് കൊല്ലപ്പെടാന്‍ താര്‍ത്താരി ഭടന്‍ വാളുമായി വരുന്നത് കാത്തുനിന്ന ബഗ്ദാദിയെ ഓര്‍മിപ്പിക്കുന്ന ഭീരുത്വവും അധമത്വവും ഭോഗതൃഷ്ണയും, 'മഹത്തായ ക്ഷമ'യും 'സംയമന'വുമായി ആഘോഷിക്കുമ്പോള്‍, പടയും പടക്കോപ്പുമില്ലാത്ത, കരയും കടലും ആകാശവും ഉപരോധിക്കപ്പെട്ട ഗസ്സക്കാര്‍ വന്‍ ആയുധശക്തിയായ ഇസ്രയേല്‍ ഭീകരന്മാരുടെ ബോംബര്‍ വിമാനങ്ങളോടും പീരങ്കിയോടും പതറാതെ പൊരുതുകയാണ്. മരിക്കാന്‍ ഞങ്ങള്‍ തയാറാണ്, പക്ഷേ, കീഴടങ്ങാനില്ല എന്നാണവര്‍ ലോകത്തോട് പറയുന്നത്. ഈ വിശ്വാസദാര്‍ഢ്യവും സ്വാതന്ത്ര്യവാഞ്ഛയും ആത്മവീര്യവും മുസ്‌ലിംലോകത്ത് ഒരു നവോദയത്തിന്റെ രജതരേഖയാണ്. അതൊരു പ്രഭാതമായി പൊട്ടിവിടര്‍ന്നാല്‍ പഴയ കുരിശുപടയും താര്‍ത്താരികളും തുടച്ചുനീക്കപ്പെട്ടതുപോലെ ഇന്നത്തെ സാമ്രാജ്യത്വ-സയണിസ്റ്റ് ഭീകരന്മാരും മുസ്‌ലിംലോകത്ത് നിന്ന് തുടച്ചുനീക്കപ്പെടും. ആ പ്രഭാതം അടുത്തെത്തിയോ? അത് പറയാനാവില്ല. ഉത്ഥാനപതനങ്ങളുടെ കര്‍തൃത്വം അടിസ്ഥാനപരമായി അല്ലാഹുവിന്റെ കരങ്ങളിലാണ്. നടേ ഉദ്ധരിച്ച 3:140-ാം സൂക്തത്തില്‍ 'യഥാര്‍ഥ സത്യവിശ്വാസികളെ അല്ലാഹു കണ്ടറിയേണ്ടതിനും നിങ്ങളിലുള്ള സത്യസാക്ഷികളെ കൈക്കൊള്ളേണ്ടതിനുമാണത്' എന്നു കൂടി പ്രസ്താവിക്കുന്നുണ്ട്. യഥാര്‍ഥ വിശ്വാസികളും ദൈവത്താല്‍ കൈക്കൊള്ളപ്പെടേണ്ട സത്യസാക്ഷികളുമാണ് തങ്ങളെന്നു തെളിയിക്കാന്‍ ഗസ്സയിലെ മുജാഹിദുകള്‍ക്കും അവരുടെ ആദര്‍ശ സഹോദരങ്ങള്‍ക്കും കഴിയുമെന്ന് പ്രതീക്ഷിക്കുക. 'അക്രമികളെ അല്ലാഹു സ്‌നേഹിക്കുന്നില്ല' എന്ന സുവിശേഷത്തോടെയാണ്  പ്രസ്തുത സൂക്തം സമാപിക്കുന്നത്. ഗസ്സയുടെ സന്ദേശം

ഇരുപതാം നൂറ്റാണ്ടില്‍ ഉസ്മാനിയാ ഖിലാഫത്ത് തകര്‍ക്കപ്പെട്ട ശേഷം മുസ്‌ലിം ലോകം വീണ്ടും അധഃസ്ഥിതിയുടെയും അവശതയുടെയും ആഴങ്ങളിലേക്ക് അടിക്കടി ആണ്ടുപോയ്‌ക്കൊണ്ടിരിക്കുകയാണ്. ആത്മാഭിമാനത്തിന്റെ നെല്ലിപ്പടിയും കണ്ടു കഴിഞ്ഞിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ  മതസമുദായം. 200 കോടിയിലേറെ ജനങ്ങള്‍. അമ്പതോളം പരമാധികാര രാഷ്ട്രങ്ങള്‍. ലോകത്തെ ചലിപ്പിക്കുന്ന മൊത്തം ഊര്‍ജശേഷിയുടെ മുഖ്യ വിഹിതത്തിനുടമകള്‍. ഇതെല്ലാമായ ഈ സമുദായത്തിന് അന്താരാഷ്ട്ര വ്യവസ്ഥയിലോ ആഗോള സമ്പദ്ഘടനയിലോ ശാസ്ത്ര-സാങ്കേതിക-വൈജ്ഞാനിക-സൈനിക മേഖലകളിലോ യാതൊരു സ്വാധീനവുമില്ല. കൈയിലുള്ള ഊര്‍ജശേഷിയുടെ പോലും ഉല്‍പാദനത്തിന്റെയും വിതരണത്തിന്റെയും നിയന്ത്രണം വന്‍ശക്തിയുടെ കരങ്ങളിലാണ്. കൈവശാവകാശം മാത്രമേ അവര്‍ക്കുള്ളൂ. സ്വലാഹുദ്ദീന്‍ അയ്യൂബി മോചിപ്പിച്ച ഫലസ്ത്വീന്‍ പാശ്ചാത്യ ശക്തികള്‍ വീണ്ടും പിടിച്ചെടുത്ത് അവിടെ ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും യഹൂദരെ കൊണ്ടുവന്ന് താമസിപ്പിച്ച് സയണിസ്റ്റ് രാഷ്ട്രമാക്കി മാറ്റിയിരിക്കുന്നു. ലക്ഷക്കണക്കിന് ഫലസ്ത്വീന്‍ മുസ്‌ലിംകള്‍ നിഷ്ഠുരമായി കൊന്നൊടുക്കപ്പെട്ടു. ആട്ടിയോടിക്കപ്പെട്ട ലക്ഷങ്ങള്‍ രാജ്യമില്ലാത്ത അഭയാര്‍ഥികളായി പല നാടുകളില്‍ അലയുന്നു. ഫലസ്ത്വീനികള്‍ക്ക് പാര്‍ക്കാന്‍ അനുവദിച്ച ഗസ്സാ ചീന്തില്‍ പോലും ഇസ്രയേല്‍ ആകാശം വഴിയും കര വഴിയും നിരന്തരം കടന്നാക്രമണം നടത്തി ജനങ്ങളെ ചുട്ടുകൊന്നുകൊണ്ടിരിക്കുകയാണ്. ചൈനയിലെ ഉയിഗൂര്‍ മുസ്‌ലിംകളും മ്യാന്മറിലെ റോഹിങ്ക്യ മുസ്‌ലിംകളും ശ്രീലങ്കന്‍ മുസ്‌ലിംകളും അതിക്രൂരമായ വംശഹത്യയാണ് നേരിടുന്നത്. ഭീതിയുടെയും ഭീകരതയുടെയും നിസ്സഹായതയുടെയും ഈ കൂരിരുട്ടിലും, ഉയിരിന്റെയും ഉജ്ജീവനത്തിന്റെയും ഒരു കിരണം കാണപ്പെടുന്നുണ്ട്. സൈന്യവും സമ്പത്തുമുള്ള സഹോദര ഭരണകൂടങ്ങള്‍ പണ്ട് കൊല്ലപ്പെടാന്‍ താര്‍ത്താരി ഭടന്‍ വാളുമായി വരുന്നത് കാത്തുനിന്ന ബഗ്ദാദിയെ ഓര്‍മിപ്പിക്കുന്ന ഭീരുത്വവും അധമത്വവും ഭോഗതൃഷ്ണയും, 'മഹത്തായ ക്ഷമ'യും 'സംയമന'വുമായി ആഘോഷിക്കുമ്പോള്‍, പടയും പടക്കോപ്പുമില്ലാത്ത, കരയും കടലും ആകാശവും ഉപരോധിക്കപ്പെട്ട ഗസ്സക്കാര്‍ വന്‍ ആയുധശക്തിയായ ഇസ്രയേല്‍ ഭീകരന്മാരുടെ ബോംബര്‍ വിമാനങ്ങളോടും പീരങ്കിയോടും പതറാതെ പൊരുതുകയാണ്. മരിക്കാന്‍ ഞങ്ങള്‍ തയാറാണ്, പക്ഷേ, കീഴടങ്ങാനില്ല എന്നാണവര്‍ ലോകത്തോട് പറയുന്നത്. ഈ വിശ്വാസദാര്‍ഢ്യവും സ്വാതന്ത്ര്യവാഞ്ഛയും ആത്മവീര്യവും മുസ്‌ലിംലോകത്ത് ഒരു നവോദയത്തിന്റെ രജതരേഖയാണ്. അതൊരു പ്രഭാതമായി പൊട്ടിവിടര്‍ന്നാല്‍ പഴയ കുരിശുപടയും താര്‍ത്താരികളും തുടച്ചുനീക്കപ്പെട്ടതുപോലെ ഇന്നത്തെ സാമ്രാജ്യത്വ-സയണിസ്റ്റ് ഭീകരന്മാരും മുസ്‌ലിംലോകത്ത് നിന്ന് തുടച്ചുനീക്കപ്പെടും. ആ പ്രഭാതം അടുത്തെത്തിയോ? അത് പറയാനാവില്ല. ഉത്ഥാനപതനങ്ങളുടെ കര്‍തൃത്വം അടിസ്ഥാനപരമായി അല്ലാഹുവിന്റെ കരങ്ങളിലാണ്. നടേ ഉദ്ധരിച്ച 3:140-ാം സൂക്തത്തില്‍ 'യഥാര്‍ഥ സത്യവിശ്വാസികളെ അല്ലാഹു കണ്ടറിയേണ്ടതിനും നിങ്ങളിലുള്ള സത്യസാക്ഷികളെ കൈക്കൊള്ളേണ്ടതിനുമാണത്' എന്നു കൂടി പ്രസ്താവിക്കുന്നുണ്ട്. യഥാര്‍ഥ വിശ്വാസികളും ദൈവത്താല്‍ കൈക്കൊള്ളപ്പെടേണ്ട സത്യസാക്ഷികളുമാണ് തങ്ങളെന്നു തെളിയിക്കാന്‍ ഗസ്സയിലെ മുജാഹിദുകള്‍ക്കും അവരുടെ ആദര്‍ശ സഹോദരങ്ങള്‍ക്കും കഴിയുമെന്ന് പ്രതീക്ഷിക്കുക. 'അക്രമികളെ അല്ലാഹു സ്‌നേഹിക്കുന്നില്ല' എന്ന സുവിശേഷത്തോടെയാണ്  പ്രസ്തുത സൂക്തം സമാപിക്കുന്നത്. ിലും ഉജ്ജീവനത്തിന്റെ ഒരു തീപ്പൊരി മറഞ്ഞു കിടന്നിരുന്നു. സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ രൂപത്തിലാണത് പ്രത്യക്ഷപ്പെട്ടത്. അദ്ദേഹത്തിന്റെ ആദര്‍ശവീര്യവും യുദ്ധതന്ത്രജ്ഞതയും കുരിശുപടകളെ കൊമ്പുകുത്തിച്ചു. മുസ്‌ലിം പ്രദേശങ്ങളില്‍നിന്ന് അവര്‍ തുരത്തിയോടിക്കപ്പെട്ടു.
ഈ വിജയം സൃഷ്ടിച്ച ക്ഷേമവും സമാധാനവും ഏറെക്കാലം നിലനില്‍ക്കുകയുണ്ടായില്ല. അതാ വരുന്നു താര്‍ത്താരിപ്പടയുടെ സൂനാമി. ബഗ്ദാദിലെത്തിയ താര്‍ത്താരികള്‍ അവിടത്തെ ജനങ്ങളെ മാത്രമല്ല, അവരുടെ നാഗരികതയും വൈജ്ഞാനിക ഭണ്ഡാരങ്ങളും കൂടി കൊടും കുരുതിക്കിരയാക്കി. ഇസ്‌ലാം ഇനിയൊരിക്കലും തലപൊക്കില്ലെന്ന് പലരും പ്രതീക്ഷിച്ചു. ഭീതിയും നിരാശയും ജനങ്ങളെ നിശ്ശേഷം നിശ്ശബ്ദരും നിഷ്‌ക്രിയരുമാക്കി. ആ അവസ്ഥ വിവരിക്കവെ, ചരിത്രകാരന്‍ ഇബ്‌നുല്‍ അഥീര്‍ പറഞ്ഞു: ''കഷ്ടം! ഈ സംഭവങ്ങള്‍ വിവരിക്കാന്‍ ഞാന്‍ ജനിക്കാതിരുന്നെങ്കില്‍ എത്ര നന്നായേനേ! കഷ്ടം, ഇതൊക്കെ നടക്കുന്നതിനു മുമ്പ് ഞാന്‍ മരിച്ചുപോയിരുന്നെങ്കില്‍!'' സമുദായത്തിന്റെ അനൈക്യവും ഭരണാധികാരികളുടെ കിടമത്സരവും ആര്‍ഭാടഭ്രമവുമാണ് താര്‍ത്താരികളുടെ മരണതാണ്ഡവം  എളുപ്പമാക്കിയതെന്ന് ചരിത്രം പറയുന്നു. ഹിജ്‌റ 640-ല്‍ രാജകീയ പെരുന്നാള്‍ ആഘോഷത്തില്‍ മുഴുകിയ ബഗ്ദാദ് നഗരം അര്‍ധരാത്രിയാണത്രെ പെരുന്നാള്‍ നമസ്‌കാരം നടത്തിയത്. ഹിജ്‌റ 644-ലെ ഈദുല്‍ അദ്ഹാ ദിനത്തില്‍ രാജദര്‍ശനത്തിനു പോയ നഗരവാസികള്‍ക്ക് പെരുന്നാള്‍ നമസ്‌കാരം അസ്തമയം വരെ നീട്ടിവെക്കേണ്ടിവന്നു. മുസ്‌ലിം ഭരണകൂടങ്ങള്‍ ഒരുമിച്ചുനിന്ന് പ്രതിരോധിച്ചിരുന്നുവെങ്കില്‍ താര്‍ത്താരികളെ ബഗ്ദാദിലെത്തുന്നതിന് മുമ്പ് തന്നെ തുരത്തിയോടിക്കാന്‍ കഴിയുമായിരുന്നു. ഇറാനിലും ഇറാഖിലും സിറിയയിലും ഭീകരതാണ്ഡവമാടിയ ശേഷം താര്‍ത്താരികള്‍ ഈജിപ്തിലേക്ക് തിരിഞ്ഞു. ഈജിപ്തില്‍ പക്ഷേ, ഉയിരിന്റെ തീപ്പൊരി കെടാതെ കിടപ്പുണ്ടായിരുന്നു. താര്‍ത്താരി പടയെ ഈജിപ്തിലെത്തുന്നതിന് മുമ്പേ തടയണമെന്ന് അവര്‍ തീരുമാനിച്ചു. ശത്രുക്കളെ അതിര്‍ത്തി കടക്കാനനുവദിച്ചിരുന്നുവെങ്കില്‍ ബഗ്ദാദിലും ദമസ്‌കസിലും നടന്നത് കയ്‌റോയിലും ആവര്‍ത്തിക്കുമായിരുന്നു. ഈജിപ്ഷ്യന്‍ മുസ്‌ലിംകളുടെ വിശ്വാസ ദാര്‍ഢ്യത്തിനും ഐതിഹാസികമായ പോരാട്ടവീര്യത്തിനും മുമ്പില്‍ താര്‍ത്താരി സൈന്യം ശിഥിലമായി പിന്തിരിഞ്ഞോടേണ്ടിവന്നു. അത് മുസ്‌ലിം ലോകത്താകമാനം ആവേശവും ആത്മവിശ്വാസവും പകര്‍ന്നു. അധികം കഴിയുന്നതിന് മുമ്പ് ലോകം കേള്‍ക്കുന്നത് താര്‍ത്താരി സാമ്രാജ്യം മുഴുവന്‍ ഇസ്‌ലാമിലേക്ക് മാനസാന്തരപ്പെട്ട വാര്‍ത്തയാണ്.
ഇരുപതാം നൂറ്റാണ്ടില്‍ ഉസ്മാനിയാ ഖിലാഫത്ത് തകര്‍ക്കപ്പെട്ട ശേഷം മുസ്‌ലിം ലോകം വീണ്ടും അധഃസ്ഥിതിയുടെയും അവശതയുടെയും ആഴങ്ങളിലേക്ക് അടിക്കടി ആണ്ടുപോയ്‌ക്കൊണ്ടിരിക്കുകയാണ്. ആത്മാഭിമാനത്തിന്റെ നെല്ലിപ്പടിയും കണ്ടു കഴിഞ്ഞിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ  മതസമുദായം. 200 കോടിയിലേറെ ജനങ്ങള്‍. അമ്പതോളം പരമാധികാര രാഷ്ട്രങ്ങള്‍. ലോകത്തെ ചലിപ്പിക്കുന്ന മൊത്തം ഊര്‍ജശേഷിയുടെ മുഖ്യ വിഹിതത്തിനുടമകള്‍. ഇതെല്ലാമായ ഈ സമുദായത്തിന് അന്താരാഷ്ട്ര വ്യവസ്ഥയിലോ ആഗോള സമ്പദ്ഘടനയിലോ ശാസ്ത്ര-സാങ്കേതിക-വൈജ്ഞാനിക-സൈനിക മേഖലകളിലോ യാതൊരു സ്വാധീനവുമില്ല. കൈയിലുള്ള ഊര്‍ജശേഷിയുടെ പോലും ഉല്‍പാദനത്തിന്റെയും വിതരണത്തിന്റെയും നിയന്ത്രണം വന്‍ശക്തിയുടെ കരങ്ങളിലാണ്. കൈവശാവകാശം മാത്രമേ അവര്‍ക്കുള്ളൂ. സ്വലാഹുദ്ദീന്‍ അയ്യൂബി മോചിപ്പിച്ച ഫലസ്ത്വീന്‍ പാശ്ചാത്യ ശക്തികള്‍ വീണ്ടും പിടിച്ചെടുത്ത് അവിടെ ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും യഹൂദരെ കൊണ്ടുവന്ന് താമസിപ്പിച്ച് സയണിസ്റ്റ് രാഷ്ട്രമാക്കി മാറ്റിയിരിക്കുന്നു. ലക്ഷക്കണക്കിന് ഫലസ്ത്വീന്‍ മുസ്‌ലിംകള്‍ നിഷ്ഠുരമായി കൊന്നൊടുക്കപ്പെട്ടു. ആട്ടിയോടിക്കപ്പെട്ട ലക്ഷങ്ങള്‍ രാജ്യമില്ലാത്ത അഭയാര്‍ഥികളായി പല നാടുകളില്‍ അലയുന്നു. ഫലസ്ത്വീനികള്‍ക്ക് പാര്‍ക്കാന്‍ അനുവദിച്ച ഗസ്സാ ചീന്തില്‍ പോലും ഇസ്രയേല്‍ ആകാശം വഴിയും കര വഴിയും നിരന്തരം കടന്നാക്രമണം നടത്തി ജനങ്ങളെ ചുട്ടുകൊന്നുകൊണ്ടിരിക്കുകയാണ്. ചൈനയിലെ ഉയിഗൂര്‍ മുസ്‌ലിംകളും മ്യാന്മറിലെ റോഹിങ്ക്യ മുസ്‌ലിംകളും ശ്രീലങ്കന്‍ മുസ്‌ലിംകളും അതിക്രൂരമായ വംശഹത്യയാണ് നേരിടുന്നത്. ഭീതിയുടെയും ഭീകരതയുടെയും നിസ്സഹായതയുടെയും ഈ കൂരിരുട്ടിലും, ഉയിരിന്റെയും ഉജ്ജീവനത്തിന്റെയും ഒരു കിരണം കാണപ്പെടുന്നുണ്ട്. സൈന്യവും സമ്പത്തുമുള്ള സഹോദര ഭരണകൂടങ്ങള്‍ പണ്ട് കൊല്ലപ്പെടാന്‍ താര്‍ത്താരി ഭടന്‍ വാളുമായി വരുന്നത് കാത്തുനിന്ന ബഗ്ദാദിയെ ഓര്‍മിപ്പിക്കുന്ന ഭീരുത്വവും അധമത്വവും ഭോഗതൃഷ്ണയും, 'മഹത്തായ ക്ഷമ'യും 'സംയമന'വുമായി ആഘോഷിക്കുമ്പോള്‍, പടയും പടക്കോപ്പുമില്ലാത്ത, കരയും കടലും ആകാശവും ഉപരോധിക്കപ്പെട്ട ഗസ്സക്കാര്‍ വന്‍ ആയുധശക്തിയായ ഇസ്രയേല്‍ ഭീകരന്മാരുടെ ബോംബര്‍ വിമാനങ്ങളോടും പീരങ്കിയോടും പതറാതെ പൊരുതുകയാണ്. മരിക്കാന്‍ ഞങ്ങള്‍ തയാറാണ്, പക്ഷേ, കീഴടങ്ങാനില്ല എന്നാണവര്‍ ലോകത്തോട് പറയുന്നത്. ഈ വിശ്വാസദാര്‍ഢ്യവും സ്വാതന്ത്ര്യവാഞ്ഛയും ആത്മവീര്യവും മുസ്‌ലിംലോകത്ത് ഒരു നവോദയത്തിന്റെ രജതരേഖയാണ്. അതൊരു പ്രഭാതമായി പൊട്ടിവിടര്‍ന്നാല്‍ പഴയ കുരിശുപടയും താര്‍ത്താരികളും തുടച്ചുനീക്കപ്പെട്ടതുപോലെ ഇന്നത്തെ സാമ്രാജ്യത്വ-സയണിസ്റ്റ് ഭീകരന്മാരും മുസ്‌ലിംലോകത്ത് നിന്ന് തുടച്ചുനീക്കപ്പെടും. ആ പ്രഭാതം അടുത്തെത്തിയോ? അത് പറയാനാവില്ല. ഉത്ഥാനപതനങ്ങളുടെ കര്‍തൃത്വം അടിസ്ഥാനപരമായി അല്ലാഹുവിന്റെ കരങ്ങളിലാണ്. നടേ ഉദ്ധരിച്ച 3:140-ാം സൂക്തത്തില്‍ 'യഥാര്‍ഥ സത്യവിശ്വാസികളെ അല്ലാഹു കണ്ടറിയേണ്ടതിനും നിങ്ങളിലുള്ള സത്യസാക്ഷികളെ കൈക്കൊള്ളേണ്ടതിനുമാണത്' എന്നു കൂടി പ്രസ്താവിക്കുന്നുണ്ട്. യഥാര്‍ഥ വിശ്വാസികളും ദൈവത്താല്‍ കൈക്കൊള്ളപ്പെടേണ്ട സത്യസാക്ഷികളുമാണ് തങ്ങളെന്നു തെളിയിക്കാന്‍ ഗസ്സയിലെ മുജാഹിദുകള്‍ക്കും അവരുടെ ആദര്‍ശ സഹോദരങ്ങള്‍ക്കും കഴിയുമെന്ന് പ്രതീക്ഷിക്കുക. 'അക്രമികളെ അല്ലാഹു സ്‌നേഹിക്കുന്നില്ല' എന്ന സുവിശേഷത്തോടെയാണ്  പ്രസ്തുത സൂക്തം സമാപിക്കുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ ത്വാഹാ
എ.വൈ.ആര്‍ / ഖുര്‍ആന്‍ ബോധനം