Prabodhanm Weekly

Pages

Search

2014 ജനുവരി 31

തീരുന്നില്ല, പ്രവാചകനെ പറഞ്ഞ പുസ്തക മലയാളം

ജമാല്‍ കടന്നപ്പള്ളി

'നബിജീവിതം മലയാളത്തില്‍' എന്ന അബ്ദുര്‍റഹ്മാന്‍ മങ്ങാടിന്റെ ലേഖനം ശ്രദ്ധേയമായിരുന്നു. ലേഖകന്‍ തന്നെ പറഞ്ഞതുപോലെ 'മലയാളത്തില്‍ പ്രവാചകജീവിതത്തെ പരിചയപ്പെടുത്തിയ ഒട്ടേറെ രചനകള്‍ വേറെയും ഉണ്ടാകാനിടയുണ്ട്.' അതില്‍ ചിലതിനെ പറ്റി: 'മുഹമ്മദ് നബി ജീവിതം തന്നെ സന്ദേശം' (കെ.വി ഹംസ, കറന്റ് ബുക്‌സ്), 'അറഫാ പ്രഭാഷണം' (അഹ്മദ് കുട്ടി ശിവപുരം, മാസ് ബുക്‌സ് കോഴിക്കോട്), 'നബിയും സഹാബികളും' (സി.എച്ച് മുഹമ്മദ് കോയ, അല്‍ഹുദ), 'പ്രവാചക കഥകള്‍' (വാണിദാസ് എളയാവൂര്‍, കറന്റ് ബുക്‌സ്), 'തിരുവരുള്‍' (എം.എന്‍ കാരശ്ശേരി, അല്‍ഹുദ), 'പൊരുള്‍' (അബ്ദുല്‍ അസീസ് പുതിയങ്ങാടി, വികാസ് ബുക്‌സ് സെന്റര്‍ തളിപ്പറമ്പ്), 'നബി പറഞ്ഞ കഥകള്‍,' 'മുഹമ്മദ് നബി 101 കഥകള്‍' (മുഹമ്മദ് ശമീം ഉമരി, ഗസ്സാലി ബുക്‌സ്), 'മരുപ്പച്ച' (അബൂറഫീഖ് മദനി/എം.കെ നാലകത്ത്, ഐ.പി.എച്ച്), 'മുഹമ്മദ് നബിയും യുക്തിവാദികളും' (ശൈഖ് മുഹമ്മദ് കാരകുന്ന്, ഐ.പി.എച്ച്), 'മുഹമ്മദ് നബിയുടെ പ്രവാചകത്വം' (അബൂബക്കര്‍ നദ്‌വി, ഐ.പി.എച്ച്), 'റസൂലിന്റെ കോടതി' (പി.എം.കെ ഫൈസി, പൂങ്കാവനം ബുക്‌സ്), 'നബിയുടെ പ്രാര്‍ഥനകള്‍' (കെ.എന്‍.എം), 'മുഹമ്മദ് നബിയുടെ വിവാഹങ്ങള്‍' (മുഹമ്മദ് അമാനി മൗലവി, കെ.എന്‍.എം), 'അന്ത്യപ്രവാചകന്റെ പ്രവചനങ്ങള്‍' (കോടമ്പുഴ ബാവ മൗലവി, എസ്.വൈ.എസ്), 'നബിയുടെ ഉപദേശങ്ങള്‍' (സുബൈര്‍ കുന്ദമംഗലം, വചനം ബുക്‌സ്).
കൂടാതെ ഇമാം ഇബ്‌നു കസീറിന്റെ സീറത്തുര്‍റസൂല്‍ പരിഭാഷ, 'മുഹമ്മദ് നബി(സ) ജീവചരിത്രം' (വിവ: അബൂസുജൈന, അശ്‌റഫി ബുക്‌സ്), ഇമാം തിര്‍മിദിയുടെ അശ്ശമാഇലുല്‍ മുഹമ്മദിയ്യയുടെ പരിഭാഷ 'മുഹമ്മദ് നബി(സ) സ്വഭാവ വിശേഷങ്ങള്‍' (വിവ: മുഹമ്മദ് സലീം സുല്ലമി, യുവത), ഹസ്രത്ത് ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവിയുടെ ഫുയൂദുല്‍ ഹറമൈനിയുടെ വിവര്‍ത്തനം, 'മദീനയിലെ അനുഭവങ്ങള്‍ അനുഗ്രഹങ്ങള്‍' (വിവ: അബ്ദുസ്സമദ് സമദാനി, നവോത്ഥാനം പബ്ലിക്കേഷന്‍സ് കോട്ടക്കല്‍), അബുല്‍ ഹസന്‍ അലി നദ്‌വിയുടെ 'മദീനയിലേക്ക് ഒരു ഒട്ടക സംഘം' (അബ്ദുസ്സമദ് സമദാനി, നവോത്ഥാനം), മൗലാനാ മുഹമ്മദ് ഇല്യാസ് നദ്‌വിയുടെ 'നബവീ നിമിഷങ്ങള്‍' (അബ്ദുശുക്കൂര്‍ ഖാസിമി, സയ്യിദ് ഹസനി അക്കാദമി), സഅ്ഫര്‍ സ്വാദിഖ് മദീനിയുടെ നബി(സ)യുടെ 'മുഅ്ജിസത്തുകള്‍' (ദഅ്‌വാ ബുക്‌സ് കൊച്ചി), ഇമാം ദഹബി എഴുതി ഹകീം ടി.സി മുഹമ്മദ് മൗലവി വിവര്‍ത്തനം ചെയ്ത 'തിരുനബിയുടെ വൈദ്യവിധികള്‍' (അല്‍ഹുദ), അബുല്‍ അഅ്‌ലാ മൗദൂദിയുടെ 'നബിചര്യയുടെ സന്ദേശം,' 'സുന്നത്തിന്റെ പ്രാമാണികത' (റഹ്മാന്‍ മുന്നൂര്‍, ഐ.പി.എച്ച്), 'നബിചരിതം' (കവിതകള്‍: കെ.ജി രാഘവന്‍ നായര്‍), ഡോ. നജീബ് കീലാനി രചിച്ച് അശ്‌റഫ് കീഴുപറമ്പ് വിവര്‍ത്തനം ചെയ്ത ചരിത്ര നോവല്‍ 'യസ്‌രിബിലെ വെളിച്ചം' (ഐ.പി.എച്ച്), സലാം ഓമശ്ശേരി ക്രോഡീകരിച്ച 'പ്രവാചക കവിതകളില്‍ വേദങ്ങളില്‍' (ഇഖ്‌റഅ് ബുക്‌സ് കോഴിക്കോട്), പി.ടി അബ്ദുര്‍റഹ്മാന്റെ 'പ്രസിദ്ധമായ യോദ്ധാക്കളുടെ വരവ്' (യുവത), ചെറിയമുണ്ടം അബ്ദുര്‍റസാഖ് രചിച്ച 'പ്രവാചക വചനങ്ങള്‍' കവിതാ സമാഹാരം (യുവത), സയ്യിദ് അബ്ദുല്‍ ഗഫൂര്‍ ഷായുടെ 'നബിചരിത്രം മണിപ്രവാളം നബിപദ്യം' (അല്‍ഹുദ), അഹ്മദ് ബഹ്ജത് എഴുതി വി.എസ് സലീം മൊഴിമാറ്റം നടത്തിയ 'പ്രവാചകന്മാര്‍,' ഭാഗം ഏഴ് (ഐ.പി.എച്ച്), അബ്ദുര്‍റഹ്മാന്‍ അദൃശ്ശേരിയുടെ 'പ്രവാചകന്‍ കോപിച്ച സന്ദര്‍ഭങ്ങള്‍' (വിചാരം ബുക്‌സ്), വിചാരം ബുക്‌സ് തന്നെ പുറത്തിറക്കിയ ശൈഖ് മുഹമ്മദ് സ്വാലിഹ് മുനജ്ജിദിന്റെ 'പ്രവാചകന്‍ തെറ്റ് തിരുത്തിച്ച രീതികള്‍' (വിവ: കെ.ടി ഹനീഫ്), കെ.എസ് ഖാദര്‍ അബൂബക്കര്‍ മുസ്‌ലിയാര്‍ തയാറാക്കിയ 'മൗലിദ് മലയാളം' (അശ്‌റഫി ബുക്‌സ്), മായിന്‍ കുട്ടി സുല്ലമിയുടെ 'മൗലിദ് വിമര്‍ശനവും വിശകലനവും' (കെ.എന്‍.എം), ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി രചിച്ച് മുഹമ്മദ് സിയാദ് മൊഴിമാറ്റം നടത്തിയ 'നബി(സ)യുടെ നമസ്‌കാരം,' ശൈഖിന്റെ തന്നെ മുഹമ്മദ് കൊടിയത്തൂര്‍ വിവര്‍ത്തനം ചെയ്ത 'നബിചര്യയുടെ സ്ഥാനം,' ശൈഖ് ഫഹദ് അബ്ദുര്‍റഹ്മാന്‍ അശ്ശുവൈബ് രചിച്ച് സുഹൈര്‍ ചുങ്കത്തറ മൊഴിമാറ്റം നടത്തിയ 'നബി(സ)യുടെ വുദു,' അബ്ദുസ്സലാം സുല്ലമിയുടെ 'നൂറുല്‍ യഖീന്‍ പരിഭാഷ' (നബിചരിത്രം),' നബി(സ)യുടെ മിഅ്‌റാജിനെപ്പറ്റി അഹ്മദ് കുട്ടി ശിവപുരം രചിച്ച 'ഉദ്വിഗ്‌നതയുടെ ക്ഷീരപഥം,' സഈദ് ഹവ്വയുടെ 'മുഹമ്മദ് നബിയുടെ പ്രവാചകത്വം പൂര്‍വവേദങ്ങളില്‍,' കെ.പി യൂസുഫ് രചിച്ച 'റസൂല്‍ ക്വിസ്,' അസ്അദ് പി. പാണത്തൂരിന്റെ 'മുഹമ്മദ് റസൂലുല്ലാഹ് 786 ചോദ്യോത്തരങ്ങള്‍,' പി.ഒ ഉമര്‍ ഫാറൂഖിന്റെ 'മാസപ്പിറവി നബിചര്യയിലും ശാസ്ത്രത്തിലും.' പുറമെ ശഹീദ് അലി ശരീഅത്തി പ്രവാചകനെക്കുറിച്ചെഴുതിയ ചടുലമായ ചില ലേഖനങ്ങള്‍ 'തെരഞ്ഞെടുത്ത ഉപന്യാസങ്ങള്‍' എന്ന കൃതിയിലൂടെ (പ്രതിഭ ബുക്‌സ്) കലീം വിവര്‍ത്തനം ചെയ്ത് നേരത്തെ തന്നെ കൈരളിക്ക് സമ്മാനിച്ചിട്ടുണ്ട്. മുര്‍തസാ മുതഹരിയുടെ ദാര്‍ശനിക ചിന്തയില്‍ വിരിഞ്ഞ പ്രവാചക ജീവിതവും നമുക്ക് ലഭിച്ചിട്ടുണ്ട് (ഉദാ: പൂര്‍ണ മനുഷ്യന്‍, സി. ഹംസ, ഇസ്‌ലാമിക് ഫൗണ്ടേഷന്‍ പ്രസ്). ഇവിടെയും തീര്‍ന്നില്ല മലയാളത്തിലെ നബിജീവിത സാന്നിധ്യം....

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/14-18
എ.വൈ.ആര്‍