മദീനയുടെ ഭരണഘടന
പ്രവാചകന്‍ മദീനയിലെത്തി ഏറെക്കഴിയുന്നതിന് മുമ്പ് തന്നെ ഒരു ഭരണഘടന രൂപകല്‍പന ചെയ്തു. അദ്വീതീയ നേട്ടം എന്നു തന്നെ അതിനെ വിശേഷിപ്പിക്കണം. കാരണം, ചരിത്രത്തില്‍ തന്നെ ആദ്യമായാണ് പ്രജകളുടെയും ഭരണാധികാരിയുടെയും അവകാശങ്ങളും ബാധ്യതകളും വ്യക്തമായി നിര്‍ണയിച്ച ഒരു ലിഖിത ഭരണഘടന സമര്‍പ്പിക്കപ്പെടുന്നത്. ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും സമ്മതത്തോടെയാണ് അത് എഴുതിയുണ്ടാക്കിയത്. സ്വന്തമായി എഴുത്തോ വായനയോ അറിയാത്ത ഒരു വ്യക്തി നയിക്കുന്ന രാഷ്ട്രത്തിനാണ് ആദ്യമായി ലിഖിത ഭരണഘടന നിലവില്‍ വന്നത് എന്നത് വളരെയേറെ ചരിത്ര പ്രാധാന്യമര്‍ഹിക്കുന്നു.
ആ ഭരണഘടനയുടെ വിശദാംശങ്ങളിലേക്ക് പോകാന്‍ നമുക്കിവിടെ സന്ദര്‍ഭമില്ല. ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തെ വിഭാവനം ചെയ്യുന്നതായിരുന്നു മദീനയിലെ ഭരണഘടന. മുസ്‌ലിംകള്‍ക്കും മുസ്‌ലിംകളല്ലാത്തവര്‍ക്കും അത് പരിപൂര്‍ണ മതസ്വാതന്ത്ര്യം ഉറപ്പ് വരുത്തിയിരുന്നു. 'മുസ്‌ലിംകള്‍ക്ക് അവരുടെ മതം, ജൂതന്മാര്‍ക്ക് അവരുടെ മതം' എന്ന് അതിന്റെ ഒരു ഖണ്ഡികയില്‍ പറയുന്നുണ്ട്. രാഷ്ട്രഘടന മൊത്തത്തില്‍ തന്നെ മത, നീതിന്യായ, നിയമ സ്വാതന്ത്ര്യത്തിന് ഊന്നല്‍ നല്‍കുന്നതായിരുന്നു. പ്രവാചകനെയാണ് രാഷ്ട്രത്തിന്റെ -ഒരു ആധുനിക സംജ്ഞ കടമെടുത്ത് പറഞ്ഞാല്‍- പ്രസിഡന്റായി തെരഞ്ഞെടുത്തത്. ഒരു ഔസ് ഗോത്രക്കാരനാണ് ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നതെങ്കില്‍, ഖസ്‌റജ് ഗോത്രക്കാരന്‍ ഒരുപക്ഷേ അദ്ദേഹത്തെ അംഗീകരിക്കുമായിരുന്നില്ല. ദീര്‍ഘകാലം പരസ്പരം പോരടിച്ച ഗോത്രങ്ങള്‍ അവര്‍ക്ക് വിശ്വാസമുള്ള ഒരാളെ തല്‍സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുകയായിരുന്നു. കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ അദ്ദേഹം-പ്രവാചകന്‍- നിഷ്പക്ഷനും നീതിമാനും സഹിഷ്ണുവും ഉദാരമതിയും ആണെന്ന് അവര്‍ക്ക് ബോധ്യമായിക്കഴിഞ്ഞിരുന്നു.
പ്രതിരോധത്തെക്കുറിച്ച ഭരണഘടനയിലെ മര്‍മപ്രധാനമായ പരാമര്‍ശം, യുദ്ധവും സമാധാനവും അവിഭാജ്യമാണ് എന്നതാണ്. രണ്ടിനെയും വെവ്വേറെ ആയിട്ടല്ല കൈകാര്യം ചെയ്യേണ്ടത്. ഈ രണ്ട് സന്ദര്‍ഭങ്ങളിലും ഓരോ പൗരനും ഉത്തരവാദിത്വങ്ങളുണ്ട്. യുദ്ധത്തെയും സമാധാനത്തെയും ഒരൊറ്റ ഘടകമായി കണ്ടു എന്നതും അവയുടെ നിയന്ത്രണം ഒരു കേന്ദ്ര അതോറിറ്റിയില്‍ നിക്ഷിപ്തമാക്കി എന്നതും എടുത്തുപറയേണ്ട നയവികാസമാണ്. യുദ്ധമുണ്ടാകുന്ന സന്ദര്‍ഭത്തില്‍ ആരൊക്കെ സൈന്യത്തില്‍ ചേരണം, ആര്‍ക്കൊക്കെ വിട്ടുനില്‍ക്കാം എന്ന് തീരുമാനിക്കുന്നതും പ്രവാചകനായിരിക്കുമെന്ന് ഭരണഘടനയുടെ മറ്റൊരു ഖണ്ഡിക അനുശാസിക്കുന്നു. ഒരു സര്‍വ സൈന്യാധിപനേക്കാള്‍ കൂടുതല്‍ അധികാരം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇസ്‌ലാമിനെ ഉള്ളില്‍നിന്ന് തുരങ്കം വെക്കുന്നവരെ ആ രാഷ്ട്രത്തില്‍ നിന്ന് പുറത്താക്കാനുള്ള അധികാരവും അദ്ദേഹത്തിന് ലഭ്യമായി. സൈന്യത്തെ മാത്രമല്ല, യുദ്ധഗതിയെ നിയന്ത്രിക്കാനുള്ള അധികാരവും അദ്ദേഹത്തില്‍ നിക്ഷിപ്തമായി. വിദേശ ആക്രമണം ഉണ്ടായാല്‍ ഓരോ പ്രദേശവും നേര്‍ക്കു നേരെ പ്രതിരോധിക്കാനുള്ള കോപ്പുകള്‍ ഒരുക്കണമെന്നും വ്യവസ്ഥ ചെയ്തു. അതേസമയം മൊത്തം പ്രജകള്‍ പരസ്പരം സഹായിക്കുകയും വേണം. പ്രതിരോധത്തിനുള്ള ചെലവുകള്‍ ആ നാട്ടുകാര്‍ തന്നെ വഹിക്കണം. ആ സന്ദര്‍ഭത്തില്‍ കേന്ദ്ര ഭരണകൂടത്തിന് സ്വന്തമായി ഖജനാവ് ഉണ്ടായിരുന്നില്ല. ശമ്പളം പറ്റാത്ത സന്നദ്ധ സേനയായിരുന്നു അക്കാലത്തെ പട്ടാളം. ഈ സൈന്യം പ്രവാചകന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു.
നീതിന്യായ വ്യവസ്ഥയും പ്രവാചകന്റെ കീഴില്‍ തന്നെയായിരുന്നു. ഒരു ഗോത്രത്തിലെ രണ്ടാളുകള്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ അവരാദ്യം ചെല്ലുക അവരുടെ ഗോത്ര നേതാവിന്റെ അടുത്തുതന്നെയായിരിക്കും. രണ്ട് വ്യത്യസ്ത ഗോത്രക്കാര്‍ തമ്മിലാണെങ്കില്‍ ആ കേസ് പ്രവാചകന്റെ അടുത്തെത്തും. ഇതിന് മുമ്പ് ഒരു മധ്യസ്ഥന്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പു കല്‍പിക്കുന്നതില്‍ വിരോധമുണ്ടായിരുന്നില്ല. തീര്‍പ്പാകാത്ത ഏത് കേസും അവസാനമെത്തുക പ്രവാചകന്റെ അടുത്തായിരിക്കും. അന്തിമ തീരുമാനം അദ്ദേഹത്തിന്റേത്. ഈ ഭരണഘടന പ്രകാരം മുസ്‌ലിംകളുടെ നിയമദാതാവ് പ്രവാചകന്‍ തന്നെയായിരുന്നു. പരിരക്ഷ(ഇന്‍ഷുറന്‍സ്)യെക്കുറിച്ചും ഈ ഭരണഘടനയില്‍ അസാധാരണമെന്നോ അപ്രതീക്ഷിതമെന്നോ പറയാവുന്ന ചില പരാമര്‍ശങ്ങളുണ്ട്. ഉദാഹരണത്തിന്, ഒരാള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കാനുള്ള ശേഷിയില്ലെങ്കില്‍ അയാളുടെ ഗോത്രം അല്ലെങ്കില്‍ അയല്‍ ഗോത്രങ്ങള്‍ ആ സംഖ്യ നല്‍കണമെന്നും, അവര്‍ക്കും സാധ്യമല്ലാതെ വന്നാല്‍ കേന്ദ്ര ഭരണകൂടം ആ ബാധ്യത ഏറ്റെടുക്കണമെന്നും ഭരണഘടന വ്യവസ്ഥ ചെയ്തിരുന്നു. ജൂത സമൂഹത്തിന്റെ അവകാശബാധ്യതകള്‍ പ്രത്യേകം എടുത്ത് പറഞ്ഞിരുന്നു. പൊതു ശത്രുവായ മക്കയിലെ ഖുറൈശികളോട് എന്ത് നിലപാടെടുക്കണമെന്നും അതില്‍ നിര്‍ദേശിച്ചിരുന്നു.
പ്രവാചകന്‍ തുടങ്ങിവെച്ച ഭരണക്രമത്തിന്റെ ഒരു സാമാന്യ ചിത്രമാണിത്. മദീനയുടെ ഒരു ഭാഗം കേന്ദ്രീകരിച്ച് ഒരു നഗര രാഷ്ട്രമായിട്ടാണ് അതിന്റെ തുടക്കം. ആ നഗരരാഷ്ട്രം അതിവേഗം വളര്‍ന്നു. പത്തു വര്‍ഷത്തിനകം വലിയൊരു ഭൂപ്രദേശത്തിന്റെ തലസ്ഥാനമായി മദീന മാറി. ചരിത്ര രേഖകള്‍ പ്രകാരം ആ രാഷ്ട്രത്തിന്റെ വിസ്തൃതി മൂന്ന് മില്യന്‍ ചതുരശ്ര കിലോമീറ്ററില്‍ കുറയില്ല! പത്ത് വര്‍ഷത്തെ ശരാശരി എടുത്താല്‍ ഓരോ ദിവസവും രാഷ്ട്രത്തിന്റെ ഭൂവിസ്തൃതി വര്‍ധിക്കുന്നത് ദിവസേന 845 ചതുരശ്ര കിലോമീറ്റര്‍. ചിലപ്പോള്‍ സമാധാനപരമായ രീതിയിലാകും ഈ വികാസം; മറ്റു ചിലപ്പോള്‍ യുദ്ധത്തിലൂടെയും. അക്കാലത്തെ യുദ്ധങ്ങളെക്കുറിച്ച മുഴുവന്‍ വിശദാംശങ്ങളും ചരിത്ര കൃതികളിലുണ്ട്. രാഷ്ട്രം മൂന്ന് മില്യന്‍ ചതുരശ്ര കിലോമീറ്ററായി വികസിച്ച പത്തു വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്കും ലഭ്യമാണ്. ഇങ്ങനെ കൊല്ലപ്പെട്ട ശത്രുക്കളുടെ എണ്ണം കണക്കാക്കിയാല്‍ മാസാന്തം ശരാശരി കഷ്ടിച്ച് രണ്ട് പേരേ കൊല്ലപ്പെടുന്നുള്ളൂ. അതായത് പത്ത് വര്‍ഷത്തിനിടയില്‍ ഉണ്ടായ ആകെ യുദ്ധങ്ങളില്‍ ശത്രുക്കളില്‍ നിന്ന് 240 പേര്‍ മാത്രമേ കൊല്ലപ്പെട്ടിട്ടുള്ളൂ. മുസ്‌ലിംകള്‍ കൊല്ലപ്പെട്ടത് അതിനേക്കാള്‍ എത്രയോ കുറവ്. മുസ്‌ലിംകള്‍ കൊല്ലപ്പെടാന്‍ ഇടയായത് ഭൂരിഭാഗവും അവരുടെ തന്നെ പിഴവുകള്‍ കൊണ്ട് (ഉഹുദ് യുദ്ധത്തില്‍ അങ്ങനെയാണ് 70 മുസ്‌ലിംകള്‍ കൊല്ലപ്പെടാനിടയായത്). ഇക്കാലത്തെ ഭരണാധികാരികള്‍ക്ക് ഇതില്‍ വലിയൊരു പാഠമുണ്ട്. രക്തച്ചൊരിച്ചില്‍ എങ്ങനെ ഒഴിവാക്കാം എന്ന് പ്രായോഗികമായി കാണിച്ചുതരികയാണ് പ്രവാചകന്‍.
ദീനയുടെ ഭരണഘടന ഡോ. മുഹമ്മദ് ഹമീദുല്ല പ്രവാചകന്‍ മദീനയിലെത്തി ഏറെക്കഴിയുന്നതിന് മുമ്പ് തന്നെ ഒരു ഭരണഘടന രൂപകല്‍പന ചെയ്തു. അദ്വീതീയ നേട്ടം എന്നു തന്നെ അതിനെ വിശേഷിപ്പിക്കണം. കാരണം, ചരിത്രത്തില്‍ തന്നെ ആദ്യമായാണ് പ്രജകളുടെയും ഭരണാധികാരിയുടെയും അവകാശങ്ങളും ബാധ്യതകളും വ്യക്തമായി നിര്‍ണയിച്ച ഒരു ലിഖിത ഭരണഘടന സമര്‍പ്പിക്കപ്പെടുന്നത്. ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും സമ്മതത്തോടെയാണ് അത് എഴുതിയുണ്ടാക്കിയത്. സ്വന്തമായി എഴുത്തോ വായനയോ അറിയാത്ത ഒരു വ്യക്തി നയിക്കുന്ന രാഷ്ട്രത്തിനാണ് ആദ്യമായി ലിഖിത ഭരണഘടന നിലവില്‍ വന്നത് എന്നത് വളരെയേറെ ചരിത്ര പ്രാധാന്യമര്‍ഹിക്കുന്നു. ആ ഭരണഘടനയുടെ വിശദാംശങ്ങളിലേക്ക് പോകാന്‍ നമുക്കിവിടെ സന്ദര്‍ഭമില്ല. ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തെ വിഭാവനം ചെയ്യുന്നതായിരുന്നു മദീനയിലെ ഭരണഘടന. മുസ്‌ലിംകള്‍ക്കും മുസ്‌ലിംകളല്ലാത്തവര്‍ക്കും അത് പരിപൂര്‍ണ മതസ്വാതന്ത്ര്യം ഉറപ്പ് വരുത്തിയിരുന്നു. 'മുസ്‌ലിംകള്‍ക്ക് അവരുടെ മതം, ജൂതന്മാര്‍ക്ക് അവരുടെ മതം' എന്ന് അതിന്റെ ഒരു ഖണ്ഡികയില്‍ പറയുന്നുണ്ട്. രാഷ്ട്രഘടന മൊത്തത്തില്‍ തന്നെ മത, നീതിന്യായ, നിയമ സ്വാതന്ത്ര്യത്തിന് ഊന്നല്‍ നല്‍കുന്നതായിരുന്നു. പ്രവാചകനെയാണ് രാഷ്ട്രത്തിന്റെ -ഒരു ആധുനിക സംജ്ഞ കടമെടുത്ത് പറഞ്ഞാല്‍- പ്രസിഡന്റായി തെരഞ്ഞെടുത്തത്. ഒരു ഔസ് ഗോത്രക്കാരനാണ് ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നതെങ്കില്‍, ഖസ്‌റജ് ഗോത്രക്കാരന്‍ ഒരുപക്ഷേ അദ്ദേഹത്തെ അംഗീകരിക്കുമായിരുന്നില്ല. ദീര്‍ഘകാലം പരസ്പരം പോരടിച്ച ഗോത്രങ്ങള്‍ അവര്‍ക്ക് വിശ്വാസമുള്ള ഒരാളെ തല്‍സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുകയായിരുന്നു. കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ അദ്ദേഹം-പ്രവാചകന്‍- നിഷ്പക്ഷനും നീതിമാനും സഹിഷ്ണുവും ഉദാരമതിയും ആണെന്ന് അവര്‍ക്ക് ബോധ്യമായിക്കഴിഞ്ഞിരുന്നു. പ്രതിരോധത്തെക്കുറിച്ച ഭരണഘടനയിലെ മര്‍മപ്രധാനമായ പരാമര്‍ശം, യുദ്ധവും സമാധാനവും അവിഭാജ്യമാണ് എന്നതാണ്. രണ്ടിനെയും വെവ്വേറെ ആയിട്ടല്ല കൈകാര്യം ചെയ്യേണ്ടത്. ഈ രണ്ട് സന്ദര്‍ഭങ്ങളിലും ഓരോ പൗരനും ഉത്തരവാദിത്വങ്ങളുണ്ട്. യുദ്ധത്തെയും സമാധാനത്തെയും ഒരൊറ്റ ഘടകമായി കണ്ടു എന്നതും അവയുടെ നിയന്ത്രണം ഒരു കേന്ദ്ര അതോറിറ്റിയില്‍ നിക്ഷിപ്തമാക്കി എന്നതും എടുത്തുപറയേണ്ട നയവികാസമാണ്. യുദ്ധമുണ്ടാകുന്ന സന്ദര്‍ഭത്തില്‍ ആരൊക്കെ സൈന്യത്തില്‍ ചേരണം, ആര്‍ക്കൊക്കെ വിട്ടുനില്‍ക്കാം എന്ന് തീരുമാനിക്കുന്നതും പ്രവാചകനായിരിക്കുമെന്ന് ഭരണഘടനയുടെ മറ്റൊരു ഖണ്ഡിക അനുശാസിക്കുന്നു. ഒരു സര്‍വ സൈന്യാധിപനേക്കാള്‍ കൂടുതല്‍ അധികാരം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇസ്‌ലാമിനെ ഉള്ളില്‍നിന്ന് തുരങ്കം വെക്കുന്നവരെ ആ രാഷ്ട്രത്തില്‍ നിന്ന് പുറത്താക്കാനുള്ള അധികാരവും അദ്ദേഹത്തിന് ലഭ്യമായി. സൈന്യത്തെ മാത്രമല്ല, യുദ്ധഗതിയെ നിയന്ത്രിക്കാനുള്ള അധികാരവും അദ്ദേഹത്തില്‍ നിക്ഷിപ്തമായി. വിദേശ ആക്രമണം ഉണ്ടായാല്‍ ഓരോ പ്രദേശവും നേര്‍ക്കു നേരെ പ്രതിരോധിക്കാനുള്ള കോപ്പുകള്‍ ഒരുക്കണമെന്നും വ്യവസ്ഥ ചെയ്തു. അതേസമയം മൊത്തം പ്രജകള്‍ പരസ്പരം സഹായിക്കുകയും വേണം. പ്രതിരോധത്തിനുള്ള ചെലവുകള്‍ ആ നാട്ടുകാര്‍ തന്നെ വഹിക്കണം. ആ സന്ദര്‍ഭത്തില്‍ കേന്ദ്ര ഭരണകൂടത്തിന് സ്വന്തമായി ഖജനാവ് ഉണ്ടായിരുന്നില്ല. ശമ്പളം പറ്റാത്ത സന്നദ്ധ സേനയായിരുന്നു അക്കാലത്തെ പട്ടാളം. ഈ സൈന്യം പ്രവാചകന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. നീതിന്യായ വ്യവസ്ഥയും പ്രവാചകന്റെ കീഴില്‍ തന്നെയായിരുന്നു. ഒരു ഗോത്രത്തിലെ രണ്ടാളുകള്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ അവരാദ്യം ചെല്ലുക അവരുടെ ഗോത്ര നേതാവിന്റെ അടുത്തുതന്നെയായിരിക്കും. രണ്ട് വ്യത്യസ്ത ഗോത്രക്കാര്‍ തമ്മിലാണെങ്കില്‍ ആ കേസ് പ്രവാചകന്റെ അടുത്തെത്തും. ഇതിന് മുമ്പ് ഒരു മധ്യസ്ഥന്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പു കല്‍പിക്കുന്നതില്‍ വിരോധമുണ്ടായിരുന്നില്ല. തീര്‍പ്പാകാത്ത ഏത് കേസും അവസാനമെത്തുക പ്രവാചകന്റെ അടുത്തായിരിക്കും. അന്തിമ തീരുമാനം അദ്ദേഹത്തിന്റേത്. ഈ ഭരണഘടന പ്രകാരം മുസ്‌ലിംകളുടെ നിയമദാതാവ് പ്രവാചകന്‍ തന്നെയായിരുന്നു. പരിരക്ഷ(ഇന്‍ഷുറന്‍സ്)യെക്കുറിച്ചും ഈ ഭരണഘടനയില്‍ അസാധാരണമെന്നോ അപ്രതീക്ഷിതമെന്നോ പറയാവുന്ന ചില പരാമര്‍ശങ്ങളുണ്ട്. ഉദാഹരണത്തിന്, ഒരാള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കാനുള്ള ശേഷിയില്ലെങ്കില്‍ അയാളുടെ ഗോത്രം അല്ലെങ്കില്‍ അയല്‍ ഗോത്രങ്ങള്‍ ആ സംഖ്യ നല്‍കണമെന്നും, അവര്‍ക്കും സാധ്യമല്ലാതെ വന്നാല്‍ കേന്ദ്ര ഭരണകൂടം ആ ബാധ്യത ഏറ്റെടുക്കണമെന്നും ഭരണഘടന വ്യവസ്ഥ ചെയ്തിരുന്നു. ജൂത സമൂഹത്തിന്റെ അവകാശബാധ്യതകള്‍ പ്രത്യേകം എടുത്ത് പറഞ്ഞിരുന്നു. പൊതു ശത്രുവായ മക്കയിലെ ഖുറൈശികളോട് എന്ത് നിലപാടെടുക്കണമെന്നും അതില്‍ നിര്‍ദേശിച്ചിരുന്നു. പ്രവാചകന്‍ തുടങ്ങിവെച്ച ഭരണക്രമത്തിന്റെ ഒരു സാമാന്യ ചിത്രമാണിത്. മദീനയുടെ ഒരു ഭാഗം കേന്ദ്രീകരിച്ച് ഒരു നഗര രാഷ്ട്രമായിട്ടാണ് അതിന്റെ തുടക്കം. ആ നഗരരാഷ്ട്രം അതിവേഗം വളര്‍ന്നു. പത്തു വര്‍ഷത്തിനകം വലിയൊരു ഭൂപ്രദേശത്തിന്റെ തലസ്ഥാനമായി മദീന മാറി. ചരിത്ര രേഖകള്‍ പ്രകാരം ആ രാഷ്ട്രത്തിന്റെ വിസ്തൃതി മൂന്ന് മില്യന്‍ ചതുരശ്ര കിലോമീറ്ററില്‍ കുറയില്ല! പത്ത് വര്‍ഷത്തെ ശരാശരി എടുത്താല്‍ ഓരോ ദിവസവും രാഷ്ട്രത്തിന്റെ ഭൂവിസ്തൃതി വര്‍ധിക്കുന്നത് ദിവസേന 845 ചതുരശ്ര കിലോമീറ്റര്‍. ചിലപ്പോള്‍ സമാധാനപരമായ രീതിയിലാകും ഈ വികാസം; മറ്റു ചിലപ്പോള്‍ യുദ്ധത്തിലൂടെയും. അക്കാലത്തെ യുദ്ധങ്ങളെക്കുറിച്ച മുഴുവന്‍ വിശദാംശങ്ങളും ചരിത്ര കൃതികളിലുണ്ട്. രാഷ്ട്രം മൂന്ന് മില്യന്‍ ചതുരശ്ര കിലോമീറ്ററായി വികസിച്ച പത്തു വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്കും ലഭ്യമാണ്. ഇങ്ങനെ കൊല്ലപ്പെട്ട ശത്രുക്കളുടെ എണ്ണം കണക്കാക്കിയാല്‍ മാസാന്തം ശരാശരി കഷ്ടിച്ച് രണ്ട് പേരേ കൊല്ലപ്പെടുന്നുള്ളൂ. അതായത് പത്ത് വര്‍ഷത്തിനിടയില്‍ ഉണ്ടായ ആകെ യുദ്ധങ്ങളില്‍ ശത്രുക്കളില്‍ നിന്ന് 240 പേര്‍ മാത്രമേ കൊല്ലപ്പെട്ടിട്ടുള്ളൂ. മുസ്‌ലിംകള്‍ കൊല്ലപ്പെട്ടത് അതിനേക്കാള്‍ എത്രയോ കുറവ്. മുസ്‌ലിംകള്‍ കൊല്ലപ്പെടാന്‍ ഇടയായത് ഭൂരിഭാഗവും അവരുടെ തന്നെ പിഴവുകള്‍ കൊണ്ട് (ഉഹുദ് യുദ്ധത്തില്‍ അങ്ങനെയാണ് 70 മുസ്‌ലിംകള്‍ കൊല്ലപ്പെടാനിടയായത്). ഇക്കാലത്തെ ഭരണാധികാരികള്‍ക്ക് ഇതില്‍ വലിയൊരു പാഠമുണ്ട്. രക്തച്ചൊരിച്ചില്‍ എങ്ങനെ ഒഴിവാക്കാം എന്ന് പ്രായോഗികമായി കാണിച്ചുതരികയാണ് പ്രവാചകന്‍.
Comments