പുസ്തകപ്പുര
കൌമാര മനഃശാസ്ത്രം
മനുഷ്യ വികാസത്തിന്റെ വിഭിന്ന ഭാവങ്ങള്‍ പേറുന്ന കൌമാരകാലം ഒട്ടേറെ പ്രശ്നസങ്കീര്‍ണമായിരിക്കും. കൌമാരത്തെ ആത്മ വിശ്വാസത്തോടെ അഭിസംബോധന ചെയ്യാനും ധാര്‍മിക മൂല്യങ്ങളെ കൈവെടിയാതെ അതിന്റെ വൈവിധ്യങ്ങളെ അതിജീവിക്കാനും വഴികാണിക്കുന്ന പുസ്തകമാണ് ഡോ. ഉമര്‍ ഫാറൂഖ് എസ്.എല്‍.പിയുടെ കൌമാര മനഃശാസ്ത്രം. രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ ഉപകരിക്കുന്ന ഈ പുസ്തകം ലിഖിതം ബുക്സ് ആണ് പുറത്തിറക്കിയിരിക്കുന്നത്. വില 70 രൂപ.
ഇസ്ലാമിക വിദ്യാഭ്യാസ ചിന്തകള്‍
വിദ്യാഭ്യാസത്തെക്കുറിച്ച് ഇസ്ലാമിന് വ്യക്തവും വ്യത്യസ്തവുമായ നിലപാടുകളുണ്ട്. പൂര്‍വികവും ആധുനികവുമായ ഏതാനും ഇസ്ലാമിക പണ്ഡിതന്മാരുടെ വിദ്യാഭ്യാസത്തെക്കുറിച്ച കാഴ്ചപ്പാടിനെ വെളിച്ചപ്പെടുത്തുന്ന നിരീക്ഷണങ്ങളുടെ സമാഹാരമാണ് ഇസ്ലാമിക വിദ്യാഭ്യാസ ചിന്തകള്‍. എഡിറ്റര്‍ അബ്ദുല്‍ ബാരി കടിയങ്ങാട്. വൈജ്ഞാനിക, അക്കാദമിക മേഖലകളിലുള്ളവര്‍ക്ക് പുസ്തകം ഏറെ ഉപകാരം ചെയ്യും. പ്രസാധകര്‍ ഐ.പി.എച്ച്. വില 115.
മരുഭൂമിയിലെ കറുത്ത പക്ഷികള്‍
മുഹമ്മദ് നബി ചരിത്രത്തില്‍ നിലനില്‍ക്കുന്നത്, രേഖീകൃതമായ ദൃശ്യബിംബങ്ങളിലൂടെയല്ല എന്നത് വലിയൊരു വിസ്മയം തന്നെയാണ്. ആ വലിയ ജീവിതത്തിന്റെ സംഘര്‍ഷ നേരങ്ങളെ വ്യത്യസ്ത വഴികളിലൂടെ ആവിഷ്കരിക്കുന്ന ചരിത്ര നാടകമാണ് വി. മുഹമ്മദ് കോയയുടെ \'മരുഭൂമിയിലെ കറുത്ത പക്ഷികള്‍\'. അവതാരിക എഴുതിയിരിക്കുന്നത് എ.പി കുഞ്ഞാമു. പ്രസിദ്ധീകരിച്ചിരിക്കുന്നത് ലിപി പബ്ളിക്കേഷന്‍സ്. വില: 75 രൂപ.
സ്നേഹ വിലാപങ്ങള്‍
സ്നേഹം, നന്മ, കാരുണ്യം തുടങ്ങിയ പവിത്ര വികാരങ്ങളെ അടയാളപ്പെടുത്തുന്ന കവിതകളുടെ സമാഹാരമാണ് റഹ്മാന്‍ മധുരക്കുഴിയുടെ \'സ്നേഹ വിലാപങ്ങള്‍.\' മനുഷ്യരാശിയുടെ നന്മക്കും ഉല്‍ക്കര്‍ഷത്തിനും വേണ്ടി സമര്‍പ്പണം ചെയ്ത ഒരു കവി മനസ്സിന്റെ അക്ഷര സാക്ഷ്യമാണീ കൃതിയെന്ന് അവതാരികയില്‍ പി.കെ ഗോപി. പ്രസാധനം ലിപി പബ്ളിക്കേഷന്‍സ്. വില 40 രൂപ.
സൂഫിസം ഒരു സമഗ്ര പഠനം
ഗതകാല ഇസ്ലാമിക സൂഫി പ്രബോധനങ്ങള്‍ ഖുര്‍ആന്റെയും തിരുചര്യയുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തുകയും സൂഫിസത്തെയും സൂഫികളെയും വസ്തുനിഷ്ഠമായി പരിചയപ്പെടുത്തുകയും ചെയ്യുന്ന പുസ്തകമാണ് കെ.സി അലി മന്ദലാംകുന്നിന്റെ സൂഫിസം ഒരു സമഗ്ര പഠനം. ഹൈദ്രോസീ പബ്ളിക്കേഷന്‍സ് ആണ് പ്രസാധകര്‍. വില 120 രൂപ.
Comments