ബാംഗ്ളൂര്‍ റമദാന്‍ സംഗമം
ബാംഗ്ളൂര്‍: ബാംഗ്ളൂര്‍ മലയാളികളുടെ വാര്‍ഷിക ഇഫ്ത്വാര്‍ പരിപാടിയായ 'റമദാന്‍ സംഗമം' സംഘടിപ്പിച്ചു. 'ആത്മ സംസ്കരണത്തിന്റെ വഴികള്‍', എന്ന തലക്കെട്ടില്‍ പാളയം ഇമാം മൌലവി ജമാലുദ്ദീന്‍ മങ്കട മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.
ആദ്യ സെഷനില്‍ എം.എം. സിബ്ഗത്തുള്ള ഖുര്‍ആന്‍ ദര്‍സ് നടത്തി. പരിപാടിയുടെ ജനറല്‍ കണ്‍വീനര്‍ നൂര്‍ ഷഹീന്‍ സ്വാഗതം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ബാംഗ്ളൂര്‍ മലയാളി ഏരിയാ പ്രസിഡന്റ് കെ. ശാഹിര്‍ അധ്യക്ഷത വഹിച്ചു. മലബാര്‍ മുസ്ലിം അസോസിയേഷന്‍ (എം.എം.എ) പ്രസിഡന്റ് ഡോ. എന്‍.എ മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. ജമാഅത്തെ ഇസ്ലാമി തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഇ.എം അമീന്‍ 'പരലോക ചിന്ത' എന്നീ വിഷയം അവതരിപ്പിച്ചു. എ.ബി ഖാദര്‍ ഹാജി, ഫരീകോ മമ്മു ഹാജി, സി.എം മുഹമ്മദ് ഹാജി, പ്രഫ. കെ. മൂസ, ഹസന്‍ പൊന്നന്‍, ശരീഫ് കോട്ടപ്പുറത്ത്, അഡ്വ. ഉസ്മാന്‍, സിറാജ് സേട്ട്, എം.കെ നൌഷാദ് എന്നിവര്‍ സംബന്ധിച്ചു.
മഗ്രിബ് നമസ്കാരാനന്തരം നടന്ന സെഷനില്‍ ഖത്തര്‍ ഇസ്ലാമിക് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് വി.ടി അബ്ദുല്ല കോയ തങ്ങള്‍, 'റമദാനിന്റെ ജീവിത പാഠങ്ങള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.
റോഹിങ്ക്യ പ്രശ്നത്തില്‍ ഇന്ത്യ ഇടപെടണമെന്ന്
സാംസ്കാരിക കൂട്ടായ്മ
കോഴിക്കോട്: മ്യാന്‍മറില്‍ റോഹിങ്ക്യ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന വംശീയ ഉന്മൂലനത്തിനെതിരെ ഇന്ത്യ പ്രതികരിക്കണമെന്ന് സോളിഡാരിറ്റി സംഘടിപ്പിച്ച പ്രക്ഷോഭ സായാഹ്നത്തില്‍ പങ്കെടുത്ത സാംസാകാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. സമൂഹത്തിലെ പ്രശ്നങ്ങള്‍ ഭരണകൂടങ്ങള്‍ മൂടിവെക്കാനാണ് ശ്രമിക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സാഹിത്യകാരന്‍ യു.കെ കുമാരന്‍ പറഞ്ഞു. ഇപ്പോള്‍ ആസാമില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് ഇന്ത്യന്‍ ഭരണകൂടവും കാരണക്കാരാണ്. ലോക വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന ഇത്തരം സംഭവങ്ങള്‍ക്കെതിരെ ഐക്യനിര ശക്തിപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന സാമ്പത്തിക ചൂഷണങ്ങളുടെ ഭാഗമായാണ് മ്യാന്‍മറിലെ വംശീയ ഉന്മൂലനമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ മാധ്യമ പ്രവര്‍ത്തകന്‍ എ. റശീദുദ്ദീന്‍ അഭിപ്രയപ്പെട്ടു. നോബല്‍ സമ്മാന ജേതാവായ സൂചിയുടെ നിശ്ശബ്ദത അത്യന്തം ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം അധ്യക്ഷത വഹിച്ചു. നജീബ് കാന്തപുരം, ഇ.കെഅജിത് മാസ്റര്‍, ആസിഫലി, ജോണ്‍സന്‍ നെല്ലിക്കുന്ന്, എന്‍.കെ അബ്ദുല്‍ അസീസ്, ശ്രീമിത് ശേഖര്‍, എസ്.എ അജിംസ്, ജസീം മലപ്പുറം, റസാഖ് പാലേരി, നബീല്‍ ചാലിയം തുടങ്ങിയവര്‍ സംസാരിച്ചു.
ഗള്‍ഫ് സ്റുഡന്റ്സ് മീറ്റ്
സമാപിച്ചു
കോഴിക്കോട്: എസ്.ഐ.ഒ കേരള 'കോംപാസ്' എന്ന തലക്കെട്ടില്‍ മാനന്തവാടിയില്‍ നടത്തിയ ഗള്‍ഫ് വിദ്യാര്‍ഥികളുടെ വെക്കേഷന്‍ ക്യാമ്പ് സമാപിച്ചു. സുഊദി, ഖത്തര്‍, ഒമാന്‍, കുവൈത്ത്, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി പി. മുജീബുര്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ സംസ്ഥാന ശൂറാംഗം മുബശ്ശിര്‍ ശര്‍ഖി അധ്യക്ഷത വഹിച്ചു. ജി.ഐ.ഒ സ്റേറ്റ് സെക്രട്ടറി റുക്സാന, ഗള്‍ഫ് സെല്‍ കണ്‍വീനര്‍ കെ. സുബൈര്‍ ആശംസകളര്‍പ്പിച്ചു. 'കോംപാസ്' ഡയറക്ടര്‍ കെ.നൂഹ് സ്വാഗതം പറഞ്ഞു.
ഫ്യൂച്ചര്‍ ഈസ് അവേഴ്സ്, ഇസ്ലാമും കലയും, മീഡിയ ആന്റ് വെബ്, കരിയര്‍ ആന്റ് കരിയറിസം, ഇന്ത്യ-റിയാലിറ്റി, പ്രെസന്റ് ആന്റ് പൊളിറ്റിക്സ്, ആത്മസംസ്കരണം, ലീഡര്‍ഷിപ്പ് ട്രൈനിംഗ് തുടങ്ങിയ വിഷയങ്ങളില്‍ പ്രമുഖര്‍ ക്ളാസ്സെടുത്തു.
വിദ്യാര്‍ഥികള്‍ക്കായി സ്റുഡന്റ് പാര്‍ലമെന്റ്, പാചക മത്സരം, സൈക്കോ തെറാപ്പി എന്നിവയും സംഘടിപ്പിച്ചു. ട്രക്കിംഗും ട്രൈബല്‍ കോളനി സന്ദര്‍ശനവും ഗള്‍ഫ് വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി. 'ഷോര്‍ട്ട് ഫിലിം തിയേറ്ററി'ല്‍ എം. നൌഷാദ് സംസാരിച്ചു.
പ്രബന്ധ രചനാ മത്സരം
കോഴിക്കോട്: 'മനുഷ്യാവകാശങ്ങള്‍: ഖുര്‍ആന്റെ സമീപനം' എന്ന വിഷയത്തില്‍, അമുസ്ലിം വിദ്യാര്‍ഥികള്‍ക്കായി എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി പ്രബന്ധ രചനാ മത്സരം നടത്തുന്നു. രചനകള്‍, വിദ്യാര്‍ഥി ഭവനം, യു.കെ. ശങ്കുണ്ണി റോഡ്, കോഴിക്കോട്-1 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. 30 വയസ്സിനു താഴെയുള്ളര്‍ക്ക് പങ്കെടുക്കാവുന്നതാണ്. ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനം 3000 രൂപയും മൂന്നാം സമ്മാനം 2000 രൂപയും നല്‍കുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് 9447436213 എന്ന നമ്പറില്‍ ബന്ധപ്പെടുക.
ജി.ഐ.ഒ
ഇഫ്ത്വാര്‍ വിരുന്ന്
കോഴിക്കോട്: ശാരീരികമായ നിയന്ത്രണങ്ങള്‍ക്കൊപ്പം മാനസികമായ നന്മയെ ഉണര്‍ത്തുന്നതാവണം വ്രതാനുഷ്ഠാനമെന്ന സന്ദേശമുയര്‍ത്തി ജി.ഐ.ഒ ഇഫ്ത്വാര്‍ വിരുന്ന് സംഘടിപ്പിച്ചു. അന്വേഷി പ്രസിഡന്റ് കെ. അജിത, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജമീല കാനത്തില്‍, കെ.പി സുധീര, ദീദി ദാമോദരന്‍, കെ.കെ ഷാഹിന, ശോഭ പാലാഴി, ബിച്ചു ബാബുരാജ്, ലൈസപോള്‍, വിദ്യാപ്രവീണ്‍ സംസാരിച്ചു. കെ.എന്‍ സുലൈഖ റമദാന്‍ സന്ദേശം നല്‍കി. ജി.ഐ.ഒ പ്രസിഡന്റ് എം. കെ സുഹൈല സ്വാഗതം ആശംസിച്ചു.
ഖുര്‍ആന്‍ പ്രശ്നോത്തരിയും
ഇഫ്ത്വാര്‍ സംഗമവും
കോഴിക്കോട്: ഡയലോഗ് സെന്റര്‍ കോഴിക്കോട് ജില്ലയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ പ്രശ്നോത്തരി സംഘടിപ്പിച്ചു. മത്സരത്തില്‍ അജിത് ചേളന്നൂര്‍ ഒന്നാം സ്ഥാനവും അഷിതാ വി. നായര്‍ കക്കോടി രണ്ടാം സ്ഥാനവും ബാലകൃഷ്ണന്‍ ഓമശ്ശേരി മൂന്നാം സ്ഥാനവും നേടി. ജേതാക്കളെ ജില്ലാ കലക്ടര്‍ കെ.വി മോഹന്‍കുമാര്‍ അനുമോദിച്ചു. തുടര്‍ന്നു നടന്ന ഇഫ്ത്വാര്‍ സംഗമത്തില്‍ ഗിയാസ് ഖുത്വ്ുബ് ഖുര്‍ആന്‍ സന്ദേശം നല്‍കി. ചടങ്ങില്‍ ആപ്തലോകാനന്ദ സ്വാമി, റവ. ഫാദര്‍ വിന്‍സെന്റ് അറക്കല്‍, സാഹിത്യകാരി കെ.പി സുധീര, ഖാലിദ് മൂസാ നദ്വി എന്നിവര്‍ സംസാരിച്ചു. ഡോ. എ.എ ഹലീം പ്രശ്നോത്തരി നിയന്ത്രിച്ചു.
Comments