അധ്യാപക ഒഴിവുകൾ
അന്തമാൻ & നിക്കോബാർ ഭരണകൂടത്തിന് കീഴിലുള്ള വിദ്യാഭ്യാസ വകുപ്പിൽ ഗ്രാജ്വേറ്റ് ട്രെയിൻഡ് ടീച്ചർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. സോഷ്യൽ സയൻസിലാണ് കൂടുതൽ ഒഴിവുകളുള്ളത് (93). മാത്തമാറ്റിക്സ് (61), ലൈഫ് സയൻസ് (45), ഫിസിക്കൽ സയൻസ് (59), ഇംഗ്ലീഷ് ലാംഗ്വേജ് (45), ഹിന്ദി ലാംഗ്വേജ് (40) എന്നിങ്ങനെയാണ് മറ്റ് ഒഴിവുകൾ. ആകെ 380 ഒഴിവുകളിൽ 121 എണ്ണം ഒ.ബി.സി വിഭാഗങ്ങൾക്കായി സംവരണം ചെയ്തതാണ്. യോഗ്യത 50% മാർക്കോടെ നാല് വർഷത്തെ ഇന്റഗ്രേറ്റഡ് ബി.എ-ബി.എഡ്/ബി.എസ്.സി-ബി.എഡ് or 50% മാർക്കോടെ ഡിഗ്രി or 45% മാർക്കോടെ ബിരുദവും ബി.എഡും or 55% മാർക്കോടെ പി.ജിയും മൂന്ന് വർഷത്തെ ഇന്റഗ്രേറ്റഡ് ബി.എഡ്-എം.എഡ്. മാസ്റ്റർ ഡിഗ്രിയും, മൂന്ന് വർഷത്തെ അധ്യാപന പരിചയവും അഭികാമ്യം. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
info website: https://edurec.andaman.gov.in/
last date: 2023 December 30
ഐ.ഐ.ഐ.ടിയിൽ ഗവേഷണം
ഐ.ഐ.ഐ.ടി വഡോദര 2023-24 വിന്റർ സെഷൻ പി.എച്ച്.ഡി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഫിസിക്സ്, മാത്തമാറ്റിക്സ്, ഹ്യൂമാനിറ്റീസ് തുടങ്ങിയ വിഷയങ്ങളിലെ വിവിധ മേഖലയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പ്രവേശന പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. ജനുവരി 2-നാണ് പരീക്ഷയും ഇന്റർവ്യൂവും. യോഗ്യതാ മാനദണ്ഡങ്ങൾ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. ഇ-മെയിൽ: [email protected]
info website: https://pgadmissions.iiitvadodara.ac.in/
last date: 2023 December 30 (info)
ഇഫ്ളുവിൽ പി.എച്ച്.ഡി ചെയ്യാം
ഇഫ്ളു 2023-2024 അധ്യയന വർഷത്തേക്ക് ഹൈദരാബാദ്, ഷില്ലോങ്, ലഖ്‌നൗ എന്നിവിടങ്ങളിലായി ഇനി പറയുന്ന ഗവേഷണ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. ഇംഗ്ലീഷ് ലാംഗ്വേജ് എജുക്കേഷൻ, ഇംഗ്ലീഷ് സാഹിത്യം, ലിംഗിസ്റ്റിക്സ് & ഫൊണെറ്റിക്സ്, എജുക്കേഷൻ, ട്രാൻസ്‌ലേഷൻ സ്റ്റഡീസ്, ഇന്ത്യൻ & ലോക സാഹിത്യങ്ങൾ, ഹിന്ദി/അറബിക്/ഫ്രഞ്ച്/ജർമൻ/റഷ്യൻ/സ്പാനിഷ് ഭാഷയും സാഹിത്യവും എന്നീ പി.എച്ച്.ഡി പ്രവേശനത്തിനാണ് അവസരങ്ങളുള്ളത്. അപേക്ഷാ ഫോമിന്റെയും പ്രോസ്‌പെക്ടസിന്റെയും ലിങ്ക് സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഹെൽപ്‌ലൈൻ: 040 – 27689447/9647/9733
info website: www.efluniversity.ac.in
last date: 2023 December 31 (info)
മോണ്ടിസോറി അധ്യാപന പരിശീലനം
നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (NCDC) നൽകുന്ന മോണ്ടിസോറി അധ്യാപന പരിശീലന കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. സർട്ടിഫിക്കറ്റ് ഇൻ ഇന്റർനാഷണൽ പ്രീ-സ്‌കൂൾ എജുക്കേഷൻ (CIPE), സർട്ടിഫിക്കറ്റ് ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എജുക്കേഷൻ (CIME), ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എജുക്കേഷൻ (DIME), അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എജുക്കേഷൻ (ADIME), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എജുക്കേഷൻ (PGDIME) എന്നീ കോഴ്സുകളാണ് നൽകുന്നത്. ക്ലാസുകൾ ഓൺലൈനാണ്. ഒരു വർഷമാണ് കോഴ്സ് കാലാവധി. പത്താം ക്ലാസ്സ്, പ്ലസ്ടു, ഡിഗ്രി, ടി.ടി.സി/പി.പി.ടി.ടി.സി യോഗ്യതയുള്ളവർക്ക് അനുയോജ്യമായ കോഴ്സുകൾ ലഭ്യമാണ്. വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
info website: https://ncdconline.org/
ഇഗ്‌നോ കോഴ്സുകൾ
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂനിവേഴ്സിറ്റി ബി.എഡ്, പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ്, പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 07-ന് ഓൾ ഇന്ത്യ അടിസ്ഥാനത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. യോഗ്യതാ മാനദണ്ഡങ്ങൾ സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം വെബ്‌സൈറ്റിൽ ലഭ്യമാണ്.
info website: http://www.ignou.ac.in/
last date: 2023 December 31 (info)
പി.എസ്.സി വിജ്ഞാപനം
അസി.ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ, ലക്ചറർ ഇൻ ആർട്സ്, ഹിസ്റ്ററി & എയ്സ്തെറ്റിക്സ്, പ്രൊജക്ട് ജനറൽ മാനേജർ, ഹൈസ്ക്കൂൾ ടീച്ചർ (മലയാളം), എൽ.ഡി ക്ലാർക്ക് ഉൾപ്പെടെ നിരവധി തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. പ്രായ പരിധി, യോഗ്യത, പരിചയം തുടങ്ങി വിശദമായ വിജ്ഞാപനത്തിന് വെബ്സൈറ്റ് സന്ദർശിക്കുക.
info website: https://www.keralapsc.gov.in/
last date: 2024 January 03 (info)
Comments