പ്രബോധകന്റെ പാഠപുസ്തകം
അറബ് ലോകത്തും പ്രശസ്തനായിരുന്ന കേരളീയ പണ്ഡിതനായിരുന്നു ഡോ. മുഹ്്യിദ്ദീൻ ആലുവായ്. ഈജിപ്്തിലെ അസ്ഹർ യൂനിവേഴ്സിറ്റിയിൽനിന്നാണ് അദ്ദേഹം ഡോക്ടറേറ്റ് നേടിയത്. അവിടേയും മദീന ഇസ്്ലാമിക് യൂനിവേഴ്സിറ്റിയിലും അധ്യാപകനുമായിരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവുമാണ്. അതിൽ ഒന്നുരണ്ടു ചെറു കൃതികളുടെ വിവർത്തനമേ മലയാളത്തിൽ പ്രസിദ്ധീകൃതമായി കണ്ടിട്ടുള്ളൂ. തകഴിയുടെ ചെമ്മീൻ അദ്ദേഹമാണ് അറബിയിലേക്ക് വിവർത്തനം ചെയ്തത്. വിചാരം ബുക്സ് അത് ഈയിടെ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
അദ്ദേഹത്തിന്റെ 'മിൻഹാജുദ്ദുആത്ത്' എന്ന കൃതി നാളുകൾക്കുമുമ്പേ ഞാൻ റിയാദിൽനിന്ന് വാങ്ങുകയും പ്രയോജനപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് നന്ദിയോടെ ഓർക്കുന്നു. ഇപ്പോഴതിന്റെ മലയാള വിവർത്തനം ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് തയാറാക്കി ആലുവയിലെ ക്ലാസ്സിക് ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നു; 'പ്രബോധകന്റെ പാഠപുസ്തകം' എന്ന പേരിൽ. പ്രബോധനത്തിന്റെ ആവശ്യകത, പ്രബോധനത്തിന്റെ രീതിശാസ്ത്രം, അതു സംബന്ധമായി പ്രബോധകൻ അനിവാര്യമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, പ്രബോധകന്റെ സവിശേഷതകൾ, വ്യക്തിത്വം തുടങ്ങി പ്രബോധന സംബന്ധിയായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ലളിതമായി ഗ്രന്ഥകാരൻ ഈ കൃതിയിൽ വിശദീകരിക്കുന്നു. തീർച്ചയായും പ്രബോധകന്റെ പാഠപുസ്തകവും കൈപുസ്തകവുമായിരിക്കേണ്ട കൃതി. ആ വിഷയകമായി ക്ലാസ്സെടുക്കുന്നവർക്കും ഖത്വീബുമാർക്കും പ്രയോജനപ്പെടും
Comments