അവിഹിത വേഴ്ചയുടെ സൃഷ്ടി
ഡിസംബര്‍ ഒന്ന് ലോക എയി ഡ്‌സ് പ്രതിരോധ ദിനമായിരുന്നു. പക്ഷേ, പ്രശ്നത്തിന്റെ മർമം ചർച്ച ചെയ്യപ്പെട്ടില്ല. അവിഹിത വേഴ്ചയും സ്വവര്‍ഗ രതിയുമാണ് എയിഡ്‌സ് എന്ന ഭയാനക രോഗത്തിന്റെ മുഖ്യ ഹേതു. സദാചാരം അപ്രധാനമായപ്പോൾ വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ വ്യാപകമായി. മുതലാളിത്ത ലോകം തങ്ങളുടെ വഴിവിട്ട ലൈംഗിക വേഴ്ചയുടെ അനിവാര്യ പ്രത്യാഘാതമായ എയിഡ്‌സ് എന്ന മഹാരോഗത്തെക്കുറിച്ച് ഭീതിപൂണ്ട് ആപത്തില്ലാത്ത സെക്‌സിനെക്കുറിച്ച് ഗൗരവമായി ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. ലൈംഗിക കാര്യങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കകം അമേരിക്കയില്‍ ഒരു കോടി എയിഡ്‌സ് രോഗികളുണ്ടാവുമെന്നാണ് കണക്ക് കൂട്ടല്‍. ലൈംഗിക പട്ടിണി സൃഷ്ടിക്കുന്ന അനാരോഗ്യകരമായ അന്തരീക്ഷത്തിന് പരിഹാരമെന്ന നിലക്കാണത്രെ വിവാഹപൂര്‍വ ലൈംഗിക ബന്ധങ്ങള്‍ക്ക് സാമൂഹികാംഗീകാരം ലഭിച്ചുതുടങ്ങിയത്.
ജീവിതം കുത്തഴിഞ്ഞ പുസ്തകമാവരുതെന്ന് ഓരോ സമൂഹത്തിനും നിഷ്‌കര്‍ഷയുണ്ടാവണം. അത് ആ സമൂഹത്തിന്റെ നിലനില്‍പിന് അനിവാര്യമാണ്. ജീവിതത്തിന്റെ ഓരോ മേഖലയിലും ചില നിയന്ത്രണങ്ങളും അച്ചടക്കവും വേണ്ടിവരും. അതിനാല്‍, മനുഷ്യന്റെ ലൈംഗിക ജീവിതത്തില്‍ അങ്ങനെയൊരു നിയന്ത്രണവും അച്ചടക്കവും വേണ്ടതില്ലെന്ന വാദം ബുദ്ധിപൂര്‍വകമല്ല. നിയന്ത്രണം പാരതന്ത്ര്യമാണെന്ന വാദം സ്വാതന്ത്ര്യത്തെക്കുറിച്ച സങ്കുചിതവും അപകടകരവുമായ വീക്ഷണമാണ്. ജന്മവാസനകളെ സാമൂഹിക നിയന്ത്രണങ്ങള്‍ക്ക് കീഴ്‌പ്പെടുത്തേണ്ടത് ആരോഗ്യകരമായ ജീവിത പ്രയാണത്തിന് അനിവാര്യമാണ്. മനസ്സിനുള്ളിലെ എല്ലാ തോന്നലുകളെയും താല്‍പര്യങ്ങളെയും നിയന്ത്രണമേതുമില്ലാതെ സാക്ഷാത്കരിക്കാന്‍ അനുവദിച്ചാല്‍ സമൂഹത്തിന്റെ നിലനില്‍പ് അപകടത്തിലാവുമെന്ന് തീര്‍ച്ചയാണ്. നിയന്ത്രണവിധേയമായ ലൈംഗികത മനുഷ്യവംശത്തിന്റെ ആരോഗ്യപൂർണമായ നിലനില്‍പിന് അനിവാര്യമാണെന്നതാണ് ഇസ്്‌ലാമിന്റെ കാഴ്ചപ്പാട്.
ഓർമയിൽ ഒരു പനിനീര്‍ പുഷ്പം
ജന്മം കൊണ്ട് മാളക്കാരനല്ലാതെ ജീവിതത്തില്‍ സല്‍പ്രവൃത്തികൊണ്ട് മാളക്കാരുടെയെല്ലാം ഹൃദയം കൈയടക്കിയ വ്യക്തിമുദ്ര, അതാണ് ടി.എ മുഹമ്മദ് മൗലവി എന്ന ഐ.എസ്.ടിയുടെ പടനായകന്‍. എന്നെപ്പോലെതന്നെ ഭൂരിപക്ഷം മാളക്കാരും വിഷമഘട്ടങ്ങളില്‍, ഇനിയെന്ത് എന്ന് പകച്ചു നില്‍ക്കുമ്പോള്‍ മന്ദഹാസത്തോടെ നെഞ്ചോടു ചേര്‍ത്ത് തലോടുന്ന മൗലവിയെ ആര്‍ക്കും മനസ്സില്‍നിന്ന് മായ്ക്കാന്‍ സാധിക്കില്ല. ഞാനും മൗലവിയും തമ്മില്‍ നീണ്ട വ്യക്തിബന്ധം സ്ഥാപിച്ചിരുന്നു. ഞാന്‍ മാള സെന്റ് സ്റ്റെനിസി ലാവോസ് പള്ളിയുടെ കൈക്കാരനായിരുന്ന കാലത്ത്, 2018-ലും 2019-ലും പ്രളയവും മഹാമാരിയായ കോവിഡും ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചപ്പോൾ മാള ക്രിസ്റ്റ്യന്‍ പള്ളിയും മൗലവിയുടെ ജുമാ മസ്ജിദും ഒരുമിച്ചുനിന്ന് നിരാലംബരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങി. മാള പള്ളിയുടെ വികാരി ആയിരുന്ന ഫാ. പയസ്സ് ചിറപ്പണത്തും ടി.എ മൗലവിയും നേതൃത്വം നല്‍കി. ഈ രണ്ട് മതനേതാക്കന്മാരുടെ കൂട്ടായ നേതൃത്വത്തില്‍ പ്രളയവും കോവിഡും എങ്ങനെ കൈകാര്യം ചെയ്തു എന്നത് നമ്മള്‍ മനസ്സിലാക്കിയതാണ്. ജാതി രാഷ്ട്രീയത്തിനതീതമായി തന്റെ മാളക്കാരെ ചേര്‍ത്തുപിടിച്ച് സ്‌നേഹനിധിയായ വാടാമലരായി എന്നും നമ്മുടെ മനസ്സില്‍ മൗലവി ഉണ്ടാവും.
ഡേവീസ് പാറേക്കാട്ട്
(പാസ്റ്ററല്‍ കൗണ്‍സില്‍, ഇരിങ്ങാലക്കുട)
Comments