Prabodhanm Weekly

Pages

Search

2023 നവംബർ 17

3327

1445 ജമാദുൽ അവ്വൽ 03

NICMAR

റഹീം ​േചന്ദമംഗല്ലൂർ

നാഷ്നൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൺസ്ട്രക്്ഷൻ മാനേജ്മെന്റ് & റിസർച്ച് (NICMAR) പൂനെയുടെ  2024 ജനുവരി സെഷനിലെ പി.എച്ച്.ഡിക്ക് ഇപ്പോൾ അപേക്ഷ നൽകാം. കൺസ്ട്രക്്ഷൻ, ബിസിനസ്സ്, പ്രൊജക്ട് മാനേജ്മെന്റ്, ആർക്കിടെക്ച്ചർ, പ്ലാനിംഗ് & റിയൽ എസ്റ്റേറ്റ്, എനർജി & എൻവിറോൺമെന്റ് എന്നീ അഞ്ച് മേഖലയിലാണ് പി.എച്ച്.ഡി നൽകുന്നത്. 75% മാർക്കോടെ നാല് വർഷ ഡിഗ്രി/55% മാർക്കോടെ പി.ജി/55% മാർക്കോടെ എം.ഫിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ സെലക്്ഷൻ. സി.എസ്.ഐ.ആർ/ യു.ജി.സി - നെറ്റ്/ജെ.ആർ.എഫ്, ഗേറ്റ്, എസ്.എൽ.ഇ.ടി/സെറ്റ് യോഗ്യതയുള്ളവർ പ്രവേശന പരീക്ഷ എഴുതേണ്ടതില്ല. വിവരങ്ങൾക്ക് ഫോൺ: (020) - 66859284/339, ഇ-മെയിൽ: [email protected] 
    info    website:  www.nicmar.ac.in
last date: 2023 November 19 (info)


പി.ജി ഡിപ്ലോമ ഇൻ മാനേജ്മെന്റ് കോഴ്സുകൾ

ലാൽ ബഹദൂർ ശാസ്ത്രി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് 2024-26 വർഷത്തെ പി.ജി ഡിപ്ലോമ ഇൻ മാനേജ്മെൻറ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ മാനേജ്മെൻറ്, ഫിനാൻഷ്യൽ മാനേജ്മെന്റ്, റിസർച്ച് & ബിസിനസ്സ് അനലിറ്റിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ഡാറ്റ സയൻസ്, ഇ-ബിസിനസ്സ് എന്നിവയാണ് പി.ജി ഡിപ്ലോമ കോഴ്സുകൾ. ഫെലോ പ്രോഗ്രാം ഇൻ മാനേജ്മെന്റ് കോഴ്സിലേക്കും അപേക്ഷ നൽകാം. അപേക്ഷകർ 50% മാർക്കോടെ ഡിഗ്രി, CAT2021/XAT2022/GMAT സ്‌കോർ എന്നിവ നേടിയിരി ക്കണം. കൊച്ചിയടക്കം 17 സെന്ററുകളിലായി നടത്തുന്ന ഗ്രൂപ്പ് ഡിസ്്കഷൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്‌ഥാനത്തിലാണ്‌ പ്രവേശനം. ഇ-മെയിൽ :[email protected], ഫോൺ: +91-7011244311/011-25307779
    info    website: https://forms.lbsim.ac.in/


ജെ.ഇ.ഇ മെയിൻ-2024

2024-25-ലെ ജെ.ഇ.ഇ മെയിൻ പരീക്ഷക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. രണ്ട് സെഷനിലായി നടത്തുന്ന പരീക്ഷയുടെ ആദ്യ സെഷൻ 2024 ജനുവരിയിലാണ്, രണ്ടാം സെഷൻ ഏപ്രിലിൽ നടക്കും. എൻ.ഐ.ടികൾ, ഐ.ഐ.ഐ.ടികൾ, കേന്ദ്ര ധനസഹായമുള്ള മറ്റു സാങ്കേതിക സ്ഥാപനങ്ങളിലെ ബി.ഇ/ബി.ടെക്, ബി.ആർക്ക്, ബി.പ്ലാനിങ് ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനം ജെ.ഇ.ഇ മെയിൻ പരീക്ഷ വഴിയാണ് നടക്കുക.  ഒരു സെഷനിലേക്കോ രണ്ട് സെഷനുകളിലേക്ക് ഒരുമിച്ചോ അപേക്ഷിക്കുകയും ഫീസ് അടക്കുകയും ചെയ്യാം. മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ എക്സാം എഴുതാൻ സാധിക്കും. രജിസ്റ്റർ ചെയ്യുന്ന ഇ-മെയിൽ, മൊബൈൽ നമ്പറുകളിലാണ് എല്ലാ ആശയവിനിമയങ്ങളും നടത്തുക. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
    info    website: https://jeemain.nta.ac.in/
last date: 2023 November 30 (info)


ഒഴിവുകൾ എയിംസ്

ഭോപ്പാൽ, ഗൊരഖ്‌പൂർ, ദേവ്ഘർ എന്നിവിടങ്ങളിലെ എയിംസുകളിലെ പാരാമെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെയുള്ള അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 590 ഒഴിവുകളാണുള്ളത്. ഭോപ്പാലിലാണ് കൂടുതൽ ഒഴിവുകളുള്ളത് -357 എണ്ണം. യോഗ്യതാ മാനദണ്ഡങ്ങൾ അടങ്ങിയ വിശദമായ വിജ്ഞാപനത്തിന് വെബ്സൈറ്റുകൾ സന്ദർശിക്കുക: 
Website: https://www.aiimsbhopal.edu.in/, https://www.aiimsdeoghar.edu.in/, https://aiimsgorakhpur.edu.in/
NITTTR

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കൽ ടീച്ചേർസ് ട്രെയ്നിംഗ് & റിസർച്ച്, ചെന്നൈ പ്രഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഷയങ്ങളിലായി 15 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പൂരിപ്പിച്ച അപേക്ഷകൾ The Director, National Institute of Technical Teachers Training and Research (NITTTR), Taramani, Chennai 600 113, Tamil Nadu, India എന്ന വിലാസത്തിലേക്ക് അയക്കണം. അപേക്ഷാ ഫീസ് 1000 രൂപ.
    info    website: www.nitttrc.ac.in
last date: 2023 November 27 (info)


IIITDM

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ & ടെക്നോളജി ഡിസൈൻ & മാനുഫാക്ചറിംഗ് (IIITDM) പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 39 ഒഴിവുകളാണുള്ളത്. ഡിസൈൻ & ഇന്നൊവേഷൻ, മാത്‍സ്, ഫിസിക്സ്, കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ. വിവരങ്ങൾക്ക് ഇ-മെയിൽ: [email protected], ഫോൺ: 044 2747 6336
    info    website: www.iiitdm.ac.in
last date: 2023 November 30 (info)

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 34-35
ടി.കെ ഉബൈദ്

ഹദീസ്‌

ദാനത്തിന്റെ മാനദണ്ഡം
ഫാത്വിമ കോയക്കുട്ടി