ഹമാസ്! ാഭൂമിയും ആകാശവും നിങ്ങളെ ആദരിക്കുന്നു
ഒട്ടും അതിശയോക്തിയില്ലാതെ പറയട്ടെ, ചരിത്രത്തിൽ ഇന്നു വരെ കഴിഞ്ഞുപോയ ഒരു വിഭാഗത്തിനും ലഭിക്കാത്ത അത്യപൂർവ നേട്ടങ്ങളുമായിട്ടാണ് ഹമാസ് പോരാളികൾ ലോകത്തോട് വിടപറഞ്ഞുകൊണ്ടിരിക്കുന്നത്. പരലോകത്ത് അവരുടെ സ്ഥാനവും പദവിയും വല്ലാതെ ചർച്ച ചെയ്യേണ്ടതില്ല. അത് അവർ അനുഭവിച്ചു തുടങ്ങിക്കാണും. വിശുദ്ധ ഗ്രന്ഥവും പ്രവാചകനും അത് വ്യക്തമായി സൂചിപ്പിച്ചതാണ്.. ഒരു കൂട്ടം അവിടെ എത്താൻ ധൃതിപ്പെടുമ്പോൾ എത്തിയവർ വീണ്ടും വീണ്ടും അത് നുകരാൻ ഭൂമിയിലേക്ക് കണ്ണും നട്ടിരിക്കുന്നു. ഇന്ന് ലോകത്ത് നിങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന അംഗീകാരവും ബഹുമാനവും ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. ലോകത്ത് 24 മണിക്കൂറും നിലക്കാതെ ഒരു പറ്റം ആളുകൾ നിങ്ങളുടെ വിജയത്തിനും ശത്രുവിന്റെ നാശത്തിനും വേണ്ടി പ്രപഞ്ച നാഥനോട് പ്രാർഥിച്ചുകൊണ്ടിരിക്കുകയാണ്.
മുസ്‌ലിം സമുദായം ഇത്രയേറെ ഒരു വിഷയത്തിൽ ഐക്യപ്പെട്ടത് ഈ അടുത്തൊന്നും കാണാൻ കഴിഞ്ഞിട്ടില്ല. സാധാരണ ആരാധനാനുഷ്ഠാന കാര്യങ്ങൾക്കപ്പുറത്തുള്ളതിനെ ഉൾക്കൊള്ളാൻ അൽപം പ്രയാസം കാണിച്ചുപോന്ന സമുദായത്തിന് വന്ന പെട്ടെന്നുള്ള ഈ മാറ്റം അങ്ങേയറ്റം ശുഭോദർക്കമാണ്. തെരുവിൽ വികസ്വര- വികസിത വ്യത്യാസമില്ലാതെ വിവിധ രാജ്യങ്ങളിൽ ഐക്യദാർഢ്യ റാലികൾ നടക്കുന്നുണ്ട്.
ഇസ്രായേലിന് എല്ലാ പിന്തുണയും നൽകിവരുന്ന അമേരിക്കയിലും ഇംഗ്ലണ്ടിലും ജനം നിങ്ങൾക്കൊപ്പമാണ്. ഇസ്രായേലിൽ പോലും നിങ്ങളെ അനുകൂലിക്കുന്നവരെ കാണാൻ കഴിയുന്നു... ഒക്ടോബർ 7-ന് ശേഷം അന്തരീക്ഷത്തിൽ ഫലസ്ത്വീനും ഹമാസും അലതല്ലുകയാണ്. എത്രയെത്ര ഐക്യദാർഢ്യ റാലികൾ! ഹമാസ്, നിങ്ങളെക്കാൾ ഭാഗ്യവാന്മാർ ആരുണ്ട്? സർവോപരി യുവത സോഷ്യൽ മീഡിയയിൽ നിങ്ങൾക്കുവേണ്ടി നിലക്കാതെ മിസൈൽ വർഷിച്ചുകൊണ്ടിരിക്കുന്നു. ടെക്നോളജിയുടെ ഏറ്റവും മികച്ച ഈ കാലത്ത് നിങ്ങൾ ഗസ്സയിൽ അനുഭവിക്കുന്നത് എല്ലാം ആ നിമിഷം തന്നെ ലോകം കാണുകയാണ്. ഒരു പ്രാർഥന മാത്രം നടത്തിക്കൊണ്ട് അവസാനിപ്പിക്കുകയാണ്: നാഥാ, ഈ ലോകത്ത് ഇങ്ങനെയൊരു ഗംഭീര പിന്തുണയും അംഗീകാരവും കിട്ടിയതിനാൽ നാളെ നിന്റെ അടുത്ത് നിന്നുള്ള വിഭവങ്ങളിൽ നീ അവർക്ക് ഒന്നും കുറവ് വരുത്തരുതേ!
പ്രാർഥന അവർക്ക് വേണ്ടി ചെയ്യുന്ന പോരാട്ടം
ഭാവിയിൽ ആരാകണമെന്ന് ചോദിച്ചപ്പോൾ ഫലസ്ത്വീനി ബാലന്റെ മറുപടി ഏറെ വേദനിപ്പിക്കുന്നതായിരുന്നു. ഇനിയൊരു ഭാവി ഞങ്ങൾക്കുണ്ടോ എന്നായിരുന്നു അവന്റെ മറു ചോദ്യം. കണ്ണുനീർ വാർത്തുനിൽക്കുന്ന ആ മക്കളുടെ ചിത്രങ്ങളാണ് ഓരോ ജനാസ നിസ്കാരവും ഓർമയിൽ കൊണ്ടുവരുന്നത്. ജീവനറ്റ് കിടക്കുന്ന ശരീരങ്ങൾക്കിടയിൽ ഉറ്റവരെ പരതുന്ന ഫലസ്ത്വീനിൽ നിന്നുള്ള ചിത്രങ്ങൾ മാനവികതയെ ദുഃഖത്തിലാഴ്ത്തുന്നു.
അവർക്കായി നാം എന്തു ചെയ്യണം എന്ന ചോദ്യത്തിന് മറുപടി അവർ തന്നെ പറഞ്ഞുവെക്കുന്നു, നിങ്ങൾ ഞങ്ങൾക്ക് വേണ്ടി ജനാസ നിസ്കരിച്ചില്ലെങ്കിലും ജീവിച്ചിരിക്കുന്നവർക്ക് വേണ്ടി പ്രാർഥിക്കുക. ഒരുപക്ഷേ, ദുആകൾ ആയിരിക്കും അവർക്ക് വേണ്ടി ചെയ്തുകൊടുക്കാൻ സാധിക്കുന്ന പോരാട്ടം.
അബു സൽമാൻ ചേലക്കുളം
Comments