Prabodhanm Weekly

Pages

Search

2023 ഒക്ടോബർ 06

3321

1445 റബീഉൽ അവ്വൽ 21

കാർഷിക സർവകലാശാലാ പ്രോഗ്രാമുകൾ

റഹീം ചേന്ദമംഗല്ലൂർ

കാർഷിക സർവകലാശാലാ പ്രോഗ്രാമുകൾ
കേരള കാർഷിക സർവകലാശാലക്ക് കീഴിലുള്ള കോളേജുകളിൽ/സ്ഥാപനങ്ങളിൽ പി.എച്ച്.ഡി, മാസ്റ്റേഴ്സ്, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ, പി.ജി ഡിപ്ലോമ, ഡിപ്ലോമ വിഭാഗങ്ങളിലായി പുതിയ അക്കാദമിക് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കെമിസ്ട്രി, ബയോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി എന്നിവയിലാണ് ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ. ഡെവലപ്മെന്റ് ഇക്കണോമിക്സ്, എൻവിറോൺമെന്റൽ സയൻസ്, ക്ലൈമറ്റ് സയൻസ്, വൈൽഡ് ലൈഫ് മാനേജ്മെന്റ് ഉൾപ്പെടെ ഏഴ് വിഷയങ്ങളിലാണ് എം.എസ്.സി പ്രോഗ്രാമുകൾ നൽകുന്നത്. അനിമൽ സയൻസ്, അപ്ലൈഡ് മൈക്രോ ബയോളജി എന്നീ രണ്ട് മേഖലയിലാണ് പി.എച്ച്.ഡി. പ്രവേശന യോഗ്യത, അപേക്ഷാ രീതി, സെലക്്ഷൻ തുടങ്ങിയ വിവരങ്ങളടങ്ങിയ വിശദമായ വിജ്ഞാപനത്തിന് വെബ്സൈറ്റ് കാണുക. 
    info    website: https://www.kau.in/
last date: 2023 October 25 (info)


ഐസറിൽ പി.എച്ച്.ഡി പ്രവേശനം
ഐസർ ഭോപ്പാലിൽ പി.എച്ച്.ഡി പ്രവേശന അപേക്ഷ സമർപ്പിക്കാം. ബയോളജിക്കൽ സയൻസസ്, കെമിസ്ട്രി, കെമിക്കൽ എഞ്ചിനീയറിംഗ്, ഫിസിക്സ്, മാത്തമാറ്റിക്സ്, ഡാറ്റ സയൻസ് & എഞ്ചിനീയറിംഗ്, എർത്ത് & എൻവിറോൺമെന്റൽ സയൻസസ്, ഇക്കണോമിക് സയൻസസ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് & കമ്പ്യൂട്ടർ സയൻസ്, ഹ്യൂമാനിറ്റീസ് & സോഷ്യൽ സയൻസസ് മേഖലകളിലാണ് ഗവേഷണാവസരങ്ങളുള്ളത്. യോഗ്യതാ മാനദണ്ഡങ്ങൾ അടങ്ങിയ വിജ്ഞാപനം വെബ്‌സൈറ്റിൽ ലഭ്യമാണ്. 
    info    website:  https://www.iiserb.ac.in/
last date: 2023 October 16 (info)


എ.പി.ജെ അബ്ദുൽ കലാം സ്കോളർഷിപ്പ്
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ്  സർക്കാർ/ എയ്ഡഡ്/ സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മൂന്ന് വർഷ ഡിപ്ലോമാ കോഴ്സുകൾ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗത്തിലെ വിദ്യാർഥികൾക്ക് നൽകിവരുന്ന എ.പി.ജെ അബ്ദുൽ കലാം സ്കോളർഷിപ്പ് 2023-24-ന് ഇപ്പോൾ അപേക്ഷ നൽകാം. ബി.പി.എൽ വിദ്യാർഥികൾക്ക് മുൻഗണ ലഭിക്കും. വാർഷിക വരുമാനം എട്ട് ലക്ഷം രൂപയിൽ താഴെയായിരിക്കണം. രണ്ട്, മൂന്ന് വർഷ വിദ്യാർഥികളെയും സ്കോളർഷിപ്പിന് പരിഗണിക്കും. 30% സ്കോളർഷിപ്പുകൾ പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും വിദ്യാർഥി പഠിക്കുന്ന സ്ഥാപന മേധാവിക്ക് സമർപ്പിക്കണം. വിവരങ്ങൾക്ക് ഫോൺ: 0471-2300524
    info    website: www.scholarship.minoritywelfare.kerala.gov.in 
last date: 2023 October 25 (info)


പി.എസ്.സി വിജ്ഞാപനം
വിവിധ വകുപ്പുകളിലെ 55 തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. ലക്ച്ചറർ ഇൻ ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, കെമിക്കൽ എഞ്ചിനീയറിംഗ്, ടെക്സ്റ്റൈൽ ടെക്നോളജി, ഇൻഫർമേഷൻ ടെക്നോളജി, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, റിസർച്ച് അസിസ്റ്റന്റ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ, ഫാർമസിസ്റ്റ് ഗ്രേഡ് II, ഇലക്ട്രീഷ്യൻ, ലോവർ ഡിവിഷൻ ക്ലാർക്ക് തുടങ്ങി 55 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. പ്രായപരിധി, യോഗ്യത, പരിചയം തുടങ്ങി വിശദമായ വിജ്ഞാപനത്തിന് വെബ്സൈറ്റ് സന്ദർശിക്കുക.
    info    website: https://www.keralapsc.gov.in/
last date: 2023 October 18 (info)


കോഫി ക്വാളിറ്റി മാനേജ്മെന്റിൽ PG ഡിപ്ലോമ
കോഫി ബോർഡ് ഓഫ് ഇന്ത്യ പി.ജി ഡിപ്ലോമ ഇൻ കോഫി ക്വാളിറ്റി മാനേജ്മെന്റ്‌ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കോഴ്‌സ് കാലാവധി. ബോട്ടണി, സുവോളജി, കെമിസ്ട്രി, ബയോടെക്നോളജി, ബയോസയൻസ്, ഫുഡ് ടെക്നോളജി, ഫുഡ് സയൻസ്, എൻവിറോൺമെന്റൽ സയൻസ് എന്നിവയിൽ ഒരു വിഷയം പഠിച്ചുള്ള ബിരുദം അല്ലെങ്കിൽ അഗ്രികൾച്ചറൽ സയൻസ് ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. പൂരിപ്പിച്ച അപേക്ഷകൾ ഡിവിഷണൽ ഹെഡ്, കോഫി ക്വാളിറ്റി, കോഫി ബോർഡ്, നമ്പർ: 1, ഡോ. ബി.ആർ അംബേദ്ക്കർ വീഥി, ബംഗളൂരു-560 001 എന്ന വിലാസത്തിലേക്ക് അയക്കണം. ഒക്ടോബർ 18-നാണ് വ്യക്തിഗത അഭിമുഖം. ഫോൺ: 22262868, 22266991, ഇ-മെയിൽ: [email protected]
    info    website: https://coffeeboard.gov.in/
last date: 2023 October 06 (info)


അഗ്രി. ബിസിനസ്സ് മാനേജ്മെന്റിൽ PG ഡിപ്ലോമ
ഹൈദരാബാദ് ആസ്ഥാനമായ നാഷ്നൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്മെന്റ് (MANAGE) നൽകുന്ന അഗ്രി. ബിസിനസ്സ് മാനേജ്മെന്റ് പി.ജി ഡിപ്ലോമാ കോഴ്സിന് ഇപ്പോൾ അപേക്ഷ നൽകാം. അഗ്രികൾച്ചർ/അനുബന്ധ വിഷയങ്ങളിൽ 50% മാർക്കോടെ ബിരുദമാണ് അടിസ്ഥാന യോഗ്യത. അപേക്ഷകർ കാറ്റ് 2023 സ്കോറും നേടിയിരിക്കണം (കാറ്റ് റിസൽട്ട് പ്രതീക്ഷിക്കുന്നവർക്കും അപേക്ഷ നൽകാം). വിവരങ്ങൾക്ക് ഫോൺ : 040-24594575, ഇമെയിൽ: [email protected] 
    info    website: www.manage.gov.in
email: [email protected]
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 17-19
ടി.കെ ഉബൈദ്

ഹദീസ്‌

ഭൂമിയിലുള്ളവരോട് ദയ കാണിക്കുക
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്