Prabodhanm Weekly

Pages

Search

2023 സെപ്റ്റംബർ 29

3320

1445 റബീഉൽ അവ്വൽ 14

മുസ്ലിം നാഗരികതയുടെ കണ്ടുപിടിത്തങ്ങള്‍

അബ്ബാസ് റോഡുവിള

ലണ്ടനിലെ മാഞ്ചസ്റ്റര്‍ യൂനിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയുടെ ചുമതലക്കാരനായിരുന്ന പ്രഫ. സാലിം ടി.എസ് അല്‍ ഹസാനി എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് 1001 Inventions, The enduring Legacy of muslim Civilization. പ്രമുഖ ലോകനഗരങ്ങളില്‍ '1001 Inventions' എന്ന പേരില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ എക്‌സിബിഷനുകളില്‍ അവതരിപ്പിച്ച പ്രമേയങ്ങളുടെ പുസ്തക രൂപം.
സി.ഇ 632 മുതല്‍ സി.ഇ 1796 വരെയുള്ള ആയിരത്തില്‍പരം വര്‍ഷത്തെ ശാസ്ത്ര ചരിത്രമാണ് ഈ ഗ്രന്ഥത്തിലുള്ളത്. മുസ് ലിം നാഗരികതയുടെ തണലില്‍ സമാധാനത്തോടെ ജീവിക്കാന്‍ അവസരം ലഭിച്ച വിവിധ മതങ്ങളില്‍ പെടുന്ന വിശ്വാസികളും വ്യത്യസ്ത ദേശക്കാരുമായ ശാസ്ത്ര പ്രതിഭകളുടെയും പണ്ഡിതന്മാരുടെയും കൂട്ടായ ശ്രമത്തിന്റെ ഭാഗമായി വികസിച്ചുവന്ന ആ നാഗരികതയുടെ സംഭാവന.

എട്ട് അധ്യായങ്ങളാണ് പുസ്തകത്തില്‍. 'The Story begins' എന്ന ഒന്നാം അധ്യായത്തില്‍, പുസ്തകത്തില്‍ പിന്നീട് വിവരിക്കാന്‍ പോകുന്ന വിഷയങ്ങളെക്കുറിച്ച സൂചന നല്‍കുന്നു. ശാസ്ത്ര ചരിത്രത്തിലെ സുവര്‍ണയുഗമായി അറിയപ്പെടുന്ന ആയിരം വര്‍ഷത്തെ മുസ് ലിം നാഗരികതയുടെ വികാസ പരിണാമങ്ങളുടെ നാള്‍വഴി (Timeline)യും രേഖപ്പെടുത്തുന്നു. 

രണ്ടാം അധ്യായത്തിന് 'Home' എന്ന് പേരിട്ടിരിക്കുന്നു. പതിനൊന്ന് ഉപശീര്‍ഷകങ്ങളിലൂടെ, മനുഷ്യന്റെ നിത്യജീവിതത്തില്‍ ഇസ് ലാമിക നാഗരികത ചെലുത്തിയ സ്വാധീനമാണ് വിവരിക്കുന്നത്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിനോദം, ആഘോഷങ്ങള്‍ തുടങ്ങി ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മുസ് ലിം നാഗരികതയുടെ മുദ്ര എത്രത്തോളം പതിഞ്ഞിരിക്കുന്നു എന്ന് പരിശോധിക്കുന്നു. 'School' എന്നാണ് മൂന്നാം അധ്യായത്തിന്റെ തലക്കെട്ട്. ഇതില്‍ 13 ഉപശീര്‍ഷകങ്ങളുണ്ട്. മുസ് ലിം നാഗരികതയുടെ സുവര്‍ണകാലത്ത് വിവിധ രാജ്യങ്ങളില്‍ സ്ഥാപിക്കപ്പെട്ട സ്‌കൂളുകള്‍, യൂനിവേഴ്‌സിറ്റികള്‍, ഗ്രന്ഥശാലകള്‍, വിവര്‍ത്തന സ്ഥാപനങ്ങള്‍, ഗവേഷണ കേന്ദ്രങ്ങള്‍, ശാസ്ത്ര നിരീക്ഷണ സ്ഥാപനങ്ങള്‍, മറ്റു വൈജ്ഞാനിക കേന്ദ്രങ്ങള്‍ എന്നിവയെക്കുറിച്ച സമഗ്ര ചിത്രം നല്‍കുന്നു. 

നാലാം അധ്യായത്തിന്റെ തലക്കെട്ട് 'Market' എന്നാണ്. ഈ അധ്യായത്തില്‍ 13 ഉപശീര്‍ഷകങ്ങള്‍. 'Hospital' എന്ന പേരിലാണ് അഞ്ചാം അധ്യായം. 10 ഉപശീര്‍ഷകങ്ങള്‍. മുസ് ലിം നാഗരികതയില്‍ വളര്‍ന്നുവികസിച്ച വൈദ്യശാസ്ത്ര ശാഖയുടെ വിശദമായ വിവരണമാണ് ഈ അധ്യായത്തിൽ.
ആറാം അധ്യായമാണ് 'Town'. 13 ഉപശീര്‍ഷകങ്ങള്‍. 'World' എന്ന ഏഴാം അധ്യായത്തില്‍, 11 ഉപശീര്‍ഷകങ്ങള്‍. ഭൂമിയുമായി ബന്ധപ്പെട്ട വിവിധ ശാസ്ത്രങ്ങള്‍, സൗരയൂഥം, ഭൂമിശാസ്ത്രം, ഭൂപടനിര്‍മാണം, ലോകസഞ്ചാരം തുടങ്ങിയ രംഗങ്ങളില്‍ മുസ് ലിം നാഗരികത കൈവരിച്ച അനവധി നേട്ടങ്ങളെ ഈ അധ്യായം അടയാളപ്പെടുത്തുന്നു. അവസാനത്തെ 8-ാം അധ്യായത്തിന് 'Universe' എന്ന പേരാണ് നല്‍കിയിട്ടുള്ളത്. 10 ഉപശീര്‍ഷകങ്ങള്‍. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 15-16
ടി.കെ ഉബൈദ്

ഹദീസ്‌

ഈമാൻ കൊണ്ട് നിറയണം മനസ്സും ഹൃദയവും
നൗഷാദ് ചേനപ്പാടി