പി.ജി ഡിപ്ലോമ കോഴ്സുകൾ
പി.ജി ഡിപ്ലോമ കോഴ്സുകൾ
ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദി ആർട്സ് (IGNCA) വിവിധ പി.ജി ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഡിജിറ്റൽ ലൈബ്രറി & ഡാറ്റാ മാനേജ്മെന്റ്, സൗത്ത് ഈസ്റ്റ് ഏഷ്യാ സ്റ്റഡീസ്, കൾച്ചറൽ മാനേജ്മെന്റ്, കൾച്ചറൽ ഇൻഫോർമാറ്റിക്സ് , ഇന്ത്യൻ ലിറ്ററേച്ചർ, ട്രൈബൽ കൾച്ചർ ഓഫ് ഇന്ത്യ ഉൾപ്പെടെ 12 വിഷയങ്ങളിലാണ് പി.ജി ഡിപ്ലോമ നൽകുന്നത്. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയാണ് അടിസ്‌ഥാന യോഗ്യത (ഡിജിറ്റൽ ലൈബ്രറി & ഡാറ്റാ മാനേജ്മെന്റ് സ്റ്റഡീസിൽ ബന്ധപ്പെട്ട വിഷയത്തിൽ യോഗ്യത നേടിയിരിക്കണം). ആഗസ്റ്റ് 16, 17 തീയതികളിൽ നടക്കുന്ന കൗൺസിലിംഗ് അടിസ്‌ഥാനത്തിലാണ് പ്രവേശനം. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 011-23446399/6376, ഇ-മെയിൽ: [email protected]
info website: https://ignca.gov.in/
last date: 2023 August 14 (info)
മറൈൻ എഞ്ചിനീയറിംഗ് ചെയ്യാം
കൊച്ചിൻ ഷിപ്പ്യാർഡിന് കീഴിലുള്ള മറൈൻ എഞ്ചിനീയറിംഗ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (METI) പ്രീ സീ മറൈൻ എഞ്ചിനീയറിംഗ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ഒരു വർഷമാണ് കോഴ്സ് കാലാവധി. അപേക്ഷകർ 50% മാർക്കോടെ മെക്കാനിക്കൽ എഞ്ചിനീയറിംഗ്/ മെക്കാനിക്കൽ എഞ്ചിനീയറിംഗ് അനുബന്ധ വിഷയങ്ങൾ/നേവൽ ആർക്കിടെക്ച്ചർ/ നേവൽ ആർക്കിടെക്ച്ചർ അനുബന്ധ വിഷയങ്ങൾ/ മറൈൻ എഞ്ചിനീയറിംഗ് യോഗ്യത നേടിയിരിക്കണം. ശാരീരിക യോഗ്യതകൾ, കോഴ്സ് ഫീ, അപേക്ഷ സമർപ്പിക്കുന്ന രീതി സംബന്ധിച്ച വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്.
info website: https://cochinshipyard.in/ , https://cslmeti.in/
last date: 2023 August 15 (info)
ഇൻഫർമേഷൻ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പി.എച്ച്.ഡി പ്രോഗ്രാമുകൾ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ശ്രീ സിറ്റി, ചിറ്റൂർ (IIITS) ഫുൾടൈം, പാർട്ട് ടൈം പി.എച്ച്.ഡി പ്രോഗ്രാമുകൾക്ക് അപേക്ഷ നൽകാം. മാത്തമാറ്റിക്സ് & ഡാറ്റാ സയൻസ്, കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് (CSE), ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (ECE) എന്നിവയിലാണ് റിസർച്ച് പ്രോഗ്രാമുകൾ നൽകുന്നത്. ഐ.ടി പ്രഫഷനലുകൾക്ക് പാർട്ട് ടൈം പി.എച്ച്.ഡി ചെയ്യാൻ അവസരമുണ്ട്. അപേക്ഷാ ഫീസ് 500 രൂപ. ഫോൺ : 8374849552/7780476453
info website: https://www.iiits.ac.in/
email: 2023 August 12 (info)
സ്‌കോൾ കേരള പ്ലസ് വൺ പ്രവേശനം
സ്‌കോൾ കേരള മുഖേനയുള്ള പ്ലസ്ടു തല കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഓപ്പൺ റഗുലർ, പ്രൈവറ്റ് റജിസ്ട്രേഷൻ, സ്പെഷ്യൽ കാറ്റഗറി (പാർട്ട് III) എന്നീ വിഭാഗങ്ങളിലാണ് അപേക്ഷ ക്ഷണിച്ചത്. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം, ഉയർന്ന പ്രായപരിധിയില്ല. ഓപ്പൺ റഗുലർ ബാച്ചുകൾക്ക് ഓരോ ജില്ലയിലും തെരഞ്ഞെടുക്കപ്പെട്ട ഗവ. ഹയർ സെക്കന്ററി സ്‌കൂളുകളിൽ അവധി ദിവസങ്ങളിൽ സമ്പർക്ക ക്ലാസുകൾ ലഭ്യമാണ്. കോഴ്സ് വിവരങ്ങൾ, ഫീസ് ഘടന, ഓൺലൈൻ റജിസ്ട്രേഷൻ മാർഗനിർദേശങ്ങൾ എന്നിവ അടങ്ങിയ വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ : 0471-2342950/2271/2369
info website: https://scolekerala.org/
last date: 2023 August 14 (info)
നൾസർ യൂനിവേഴ്സിറ്റി അഡ്മിഷൻ
നൾസർ യൂനിവേഴ്സിറ്റി ഓഫ് ലോ വിവിധ എം.എ, ഒരു വർഷത്തെ അഡ്വാൻസ്ഡ് ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. സൈബർ ലോ, മീഡിയാ ലോ, ഫിനാൻഷ്യൽ സർവീസസ് & ലജിസ്ലേഷൻസ്, ലേബർ ലോസ് & എംപ്ലോയീ മാനേജ്‌മെന്റ്, കോർപ്പറേറ്റ് ലോ ഉൾപ്പെടെ 17 വിഷയങ്ങളിൽ ഡിപ്ലോമയും, എട്ട് മേഖലകളിൽ എം.എ പ്രോഗ്രാമുകളും നൽകുന്നുണ്ട്. ഡിഗ്രിയാണ് യോഗ്യത. ഫോൺ: 7075589600, ഇ-മെയിൽ: [email protected]
info website: https://nalsar.ac.in/
last date: 2023 August 10 (info)
ജൂനിയർ എഞ്ചിനീയർ നിയമനം
സ്റ്റാഫ് സെലക്്ഷൻ കമീഷൻ ജൂനിയർ എഞ്ചിനീയർ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ & മെക്കാനിക്കൽ ബ്രാഞ്ചുകളിലായി 1324 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ആകെ ഒഴിവുകളിൽ 288 എണ്ണം ഒ.ബി.സി വിഭാഗങ്ങൾക്കായി സംവരണം ചെയ്തതാണ്. അപേക്ഷ സമർപ്പിക്കേണ്ട രീതി സംബന്ധിച്ച വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. 2023 ഒക്ടോബറിലാണ് എക്സാം നടക്കുമെന്ന് പ്രതീക്ഷിക്കുന്നത്.
info https://ssc.nic.in/
last date: 2023 July 16 (info)
Comments