ശഹാദത്ത്
നീ തന്ന
അത്തറിന്റെ സുഗന്ധത്തെക്കാൾ
ഇപ്പോൾ
ഇഷ്ടം തോന്നുന്നത്
നിന്റെ ശഹാദത്തിന്റെ
മണത്തിനാണ്
നീ എന്നും
ആവർത്തിക്കാറുള്ള
ജന്നത്തിലെ
പരിമളം
നാസാദ്വാരങ്ങളിൽ
ആകർഷണത്തിന്റെ
പുതുരുചി
പകർന്ന് നൽകുന്നുണ്ട്
എന്നോട് മിണ്ടുന്ന
ഓരോ വരിയിലും
ഞാനറിയാതെ
നീ ഒളിപ്പിച്ച് വെച്ചിരുന്ന
രക്തസാക്ഷിത്വത്തിന്റെ
അടങ്ങാത്ത ദാഹം
ഇപ്പോഴെനിക്ക്
വായിച്ചെടുക്കാനാവുന്നുണ്ട്
മലകുൽ മൗത്തിന്റെ
വരവിനെക്കുറിച്ച
നിന്റെ വർണനകൾ
അനുഭൂതി നിറഞ്ഞ
മറ്റൊരു ലോകത്തിലേക്ക്
എന്നെ കൂട്ടിക്കൊണ്ടു പോവുന്നുണ്ട്
കുളിക്കാതെ
പുതക്കാതെ
ചോരവാർന്ന
ഉടുമുണ്ടിൽ
അടക്കം ചെയ്യപ്പെടുന്നതിന്റെ
നീറ്റലിൽ നിന്ന്
പയ്യെപ്പയ്യെ
മുക്തനായിട്ടതിന്റെ
ഇഷ്ടതോഴനായി
നിൽക്കുമ്പോൾ
തെരുവിലെ
വിളക്കു കാലും
നെറ്റിത്തടത്തിലെ
വിയർപ്പു തുള്ളിയും
നിന്നിലേക്കുള്ള
നിറഞ്ഞ സാക്ഷ്യങ്ങളായി
പരിണമിക്കണമെന്നാണ്
പ്രാർഥിക്കുന്നത്
നീയെന്തുകൊണ്ടാവും
ഇത്രമേൽ
മോഹിപ്പിക്കുന്നതെന്ന്
ദേഹത്തെ മൂടിയ
ഉടയാടകളിൽ നിന്ന്
ഒരു നിമിഷം
മാറി നിന്നപ്പോഴാണ്
ബോധ്യപ്പെട്ടത്
റബ്ബുൽ ആലമീൻ
നിന്നിലലിഞ്ഞാൽ
പിന്നെയിവിടെയെന്ത്
സുബ്ഹാനല്ലാഹ്
നിത്യചൈതന്യമായി
അകതാരിലാ നൂറ്
കെടാതെ കത്തട്ടെ
അവിടം തൊടും വരെ.
l
Comments