അര്‍ബുദവാഹിനി
പി.ജെ. നിയാസ്
എല്ലാ ചിത്രത്തിലും
ടവര്‍ ഉയര്‍ന്നു നില്‍ക്കുന്നു.
മൈതാനത്തിന്റെയും കുന്നിന്റെയും
പുഴയുടെയും
ദൈവാലയത്തിന്റെയും
എന്റെ സുഹൃത്തു പറയുന്നു
"അണ്ണാന്‍ കുഞ്ഞ്
വഴിതെറ്റി എയര്‍ഹോളില്‍ കയറി
ചത്തുപോയെന്ന്.''
മറ്റൊരു സുഹൃത്തിന്റെ ദുഖം:
"തേനീച്ചകള്‍ വഴിതെറ്റിയലയുന്നു
തേന്‍പെട്ടികളില്‍ തേനില്ലെന്ന്''
ആരാണ് സുഹൃത്തേ
ഇവരോട് പറഞ്ഞത്
ടവര്‍ വഴികള്‍
മറിക്കടക്കാന്‍!
**
കവിതയ്ക്കൊരുഷോട്ട് ബ്രേക്ക്!
അര്‍ബുദ വാഹിനി ബെല്ലടിക്കുന്നു
സന്ദേശം നല്‍കുന്നു.
ചിരി
സി.കെ മുനവ്വിര്‍ ഇരിക്കൂര്‍
നീ ചിരിക്കുമ്പോള്‍
നിന്റെ ചുണ്ടുകള്‍ വിടരുന്നതും
കവിള്‍ത്തടത്തില്‍ ചെറുകുഴി വീഴുന്നതും
ഞാന്‍ ശ്രദ്ധിക്കാറുണ്ട്.
അപ്പോഴൊക്കെയും
എന്നെ അത്ഭുതപ്പെടുത്തുന്നത്
നിന്റെ കണ്ണുകളിലെ തിളക്കമില്ലായ്മയാണ്
കണ്ണ് മനസ്സിന്റെ കണ്ണാടിയാണല്ലോ....
സത്യം പറ
ഇതുവരെയും നീയെന്നെ
ആക്കിച്ചിരിക്കുകയായിരുന്നോ... ?
Comments