Prabodhanm Weekly

Pages

Search

2012 ജൂണ്‍ 2

മലേഷ്യയില്‍ അന്‍വര്‍ വേട്ട തുടരുന്നു

മൂസക്കുട്ടി വെട്ടിക്കാട്ടിരി

ഴിഞ്ഞ ദിവസം മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ നടന്ന പ്രകടനത്തിന്റെ പേരില്‍ മലേഷ്യന്‍ പ്രതിപക്ഷ നേതാവും ചിന്തകനുമായ അന്‍വര്‍ ഇബ്റാഹീമിനെതിരെ കുറ്റം ചുമത്തി. തെരഞ്ഞെടുപ്പ് പരിഷ്കരണം ആവശ്യപ്പെട്ടുകൊണ്ട് നടന്ന കൂറ്റന്‍ റാലി മലേഷ്യന്‍ സര്‍ക്കാറിനെ ഞെട്ടിച്ചിരുന്നു. പ്രതിഷേധപ്രകടനങ്ങളില്‍ അന്‍വറിനും പങ്കുണ്ടെന്ന് ആരോപിച്ചാണ് കുറ്റം ചുമത്തിയത്. എന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് രാജ്യത്ത് വന്‍ ജനസ്വാധീനമുള്ള പ്രമുഖ നേതാവിനെ വിലക്കുകയാണ് അധികൃതരുടെ ലക്ഷ്യമെന്നാണ് കരുതപ്പെടുന്നത്. അനീതിക്കെതിരെ അവസാന ശ്വാസംവരെ പൊരുതുമെന്ന് കോടതിയില്‍നിന്നു പുറത്തുവരവെ പീപ്പ്ള്‍സ് ജസ്റിസ് പാര്‍ട്ടി നേതാവ് കൂടിയായ അന്‍വര്‍ ഇബ്റാഹീം പറഞ്ഞു. തന്റെ മേല്‍ ചുമത്തിയ കുറ്റം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പ് പ്രക്രിയകളുടെ സുതാര്യതയും പരിഷ്കരണങ്ങളും മറ്റും ആവശ്യപ്പെട്ട് ക്വാലാലംപൂരില്‍ ഇീമഹശശീിേ ളീൃ ഇഹലമി മിറ എമശൃ ഋഹലരശീിേ എന്ന കൂട്ടായ്മയുടെ പേരില്‍ പടുകൂറ്റന്‍ പ്രകടനമാണ് അരങ്ങേറിയത്. പ്രകടനക്കാരെ പിരിച്ചുവിടാന്‍ പോലീസ് ബലപ്രയോഗം നടത്തിയതു കാരണം അക്രമാസക്തമാവുകയായിരുന്നു. പൊതുയോഗങ്ങളെ നിയന്ത്രിക്കുന്ന നിയമം ലംഘിച്ചുവെന്നാരോപിച്ചായിരുന്നു അന്‍വര്‍ ഇബ്റാഹീമിനും അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ രണ്ടു പ്രമുഖ നേതാക്കള്‍ക്കുമെതിരെ കുറ്റം ചുമത്തിയത്. അന്‍വര്‍ ഇബ്റാഹീമിനെതിരെ കെട്ടിച്ചമച്ച 'സ്വവര്‍ഗരതി' വിവാദത്തില്‍ കോടതി അദ്ദേഹത്തെ വെറുതെവിട്ട് നാലുമാസങ്ങള്‍ മാത്രം പിന്നിട്ടപ്പോഴാണ് മറ്റൊരു കേസില്‍ പ്രതിയാക്കാനുള്ള ശ്രമം നടക്കുന്നത്.




ഈജിപ്തില്‍ 'വസന്തം' പൂവിട്ടുതുടങ്ങി

ഏകാധിപത്യം നിലനില്‍ക്കുന്ന രാജ്യങ്ങളിലെല്ലാം അതിന്റെ ഉല്‍പന്നമായ പോലീസ് നരനായാട്ട് തുടര്‍ക്കഥയാണ്. അധികാരികളെ വിമര്‍ശിക്കുന്നവര്‍ പിന്നെ വെളിച്ചം കാണാറില്ല. അത്തരത്തിലുള്ള പൌരാവകാശ ധ്വംസനങ്ങളില്‍ മുന്‍പന്തിയിലുള്ള രാഷ്ട്രമായിരുന്നു ഈജിപ്ത്. എന്നാല്‍, ജനുവരി 25 വിപ്ളവത്തോടെ ഹുസ്നി മുബാറക്ക് പുറത്താവുകയും ജനങ്ങള്‍ ശക്തിയാര്‍ജിക്കുകയും ചെയ്തശേഷം കഥയാകെ മാറി. മുമ്പൊരിക്കലും കേള്‍ക്കാന്‍ സാധ്യതയില്ലാതിരുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ അവിടെ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. ഇഷ്ടമുള്ളവര്‍ 'താടി' വളര്‍ത്തുന്നു, തല മറക്കുന്നു തുടങ്ങിയ വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇപ്പോഴിതാ നരനായാട്ടു നടത്തിയ പോലീസുകാരന് കോടതി ശിക്ഷ വിധിച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷാദ്യം ഹുസ്നി മുബാറകിനെ പുറത്താക്കാന്‍ നടന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത പ്രകടനക്കാരെ വെടിവെച്ചുകൊന്നതിനാണ് അഞ്ചോളം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് 10 വര്‍ഷം വീതം തടവു വിധിച്ചിരിക്കുന്നത്. പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നല്‍കിയ കേസില്‍ വന്ന ആദ്യത്തെ വിധിയാണിത്. സര്‍ക്കാര്‍ നിയോഗിച്ച ഏജന്‍സി നല്‍കിയ കണക്കനുസരിച്ചുതന്നെ 'അറബ് വസന്ത' പ്രക്ഷോഭങ്ങളില്‍ 580 പേര്‍ കൊല്ലപ്പെടുകയും ആറായിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹുസ്നി മുബാറക്ക് ഭരണകൂടത്തിലെ മന്ത്രിമാരടക്കം നിരവധി പ്രമുഖര്‍ വധക്കേസുകളില്‍ വിചാണ നേരിടുന്നുണ്ട്.



'നാറ്റോ' ഉച്ചകോടി വേളയില്‍
യുദ്ധവിരുദ്ധ തരംഗം

അമേരിക്കയിലെ ചിക്കാഗോയില്‍ മെയ് 20,21 തീയതികളില്‍ നടന്ന 'നാറ്റോ' ഉച്ചകോടി പലതുകൊണ്ടും ശ്രദ്ധേയമായിരുന്നു. യൂറോപ്പിലെ രാഷ്ട്രീയ മാറ്റങ്ങള്‍, സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ എന്നിവക്കെതിരെ ഉയര്‍ന്നുവരുന്ന ജനരോഷം 'നാറ്റോ' കൂട്ടുകെട്ടിന് പല സുപ്രധാന വിഷയങ്ങളിലും വ്യക്തമായ തീരുമാനങ്ങളെടുക്കാന്‍ കഴിയാതെ ഉഴലുന്ന അവസ്ഥയുണ്ടാക്കി. പുതിയ ഫ്രഞ്ച് പ്രസിഡന്റ് ഹോളണ്ടെയുടെ ഉറച്ച നിലപാടുകള്‍ ഉച്ചകോടിയില്‍ വേറിട്ടു കാണുകയും ചെയ്തു. അഫ്ഗാനില്‍നിന്നുള്ള സേനാപിന്മാറ്റം നേരത്തെയാക്കുമെന്ന തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുമെന്ന് ഹോളണ്ടെ ആവര്‍ത്തിച്ചു. 'നാറ്റോ' ഉച്ചകോടി വേളയില്‍ യൂറോപിന്റെയും അമേരിക്കയുടെയും പല ഭാഗങ്ങളിലും നേതാക്കളുടെ യുദ്ധക്കൊതിക്കെതിരെ പ്രകടനങ്ങളും പ്രതിഷേധങ്ങളും അരങ്ങേറിയത് ശ്രദ്ധേയമായി. ചിലയിടങ്ങളില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടലും നടന്നു. ചിക്കാഗോയില്‍ 'നാറ്റോ' ഉച്ചകോടി നടക്കുന്ന ആസ്ഥാനത്തിനു പുറത്ത് യുദ്ധവിരുദ്ധ പ്രതിഷേധം നടത്തുന്ന ആക്ടിവിസ്റ് കുടുംബത്തിന്റെ ചിത്രമാണ് ഇതോടൊന്നിച്ചുള്ളത്. നാറ്റോക്ക്് വേണ്ടത് 'വാര്‍' ആണെങ്കില്‍ ഞങ്ങള്‍ക്ക് 'വെജിറ്റബിള്‍' മതിയെന്ന പ്ളക്കാര്‍ഡ് ഉയര്‍ത്തിയാണ് പ്രതിഷേധം. ഇത്തരം പ്രതിഷേധങ്ങളുടെ അനവധി ചിത്രങ്ങളാണ് വിവിധ വാര്‍ത്താ മാധ്യങ്ങള്‍ കഴിഞ്ഞയാഴ്ച നല്‍കിയത്.



ലണ്ടന്‍ ഒളിമ്പിക്സില്‍ 'ഹിജാബി'നും ഇടമുണ്ടാകും

സ്പോര്‍ട്സ് വസ്ത്രങ്ങള്‍ പ്രത്യേകിച്ച് സ്ത്രീകളുടേത് 'കഷ്ടിച്ച്' ആകണമെന്നാണ് അന്താരാഷ്ട്ര സ്പോര്‍ട് നിയമം. അതിന്റെ ന്യായാന്യായങ്ങളൊന്നും വ്യക്തമല്ലെങ്കിലും ലോകം അംഗീകരിച്ചുവെന്നതാണ് നിയമമാകാന്‍ കാരണം. എന്നാല്‍ പുരുഷന്‍ ഉപയോഗിക്കുന്ന അത്ര അളവിലും വലുപ്പത്തിലുമെങ്കിലും സ്ത്രീകള്‍ക്കും എന്തുകൊണ്ട് സ്പോര്‍ട്സ് വസ്ത്രം ആയിക്കൂടാ എന്ന ശങ്ക സ്ത്രീകള്‍ക്കുപോലുമില്ല,
എന്തായാലും ഇത്രയുംകാലം 'ഹിജാബ്'വര്‍ത്തമാനങ്ങളോട് പുറം തിരിഞ്ഞു നിന്നവര്‍ 'അറബ് വസന്തവും' മറ്റുമായി ഈ 'പിന്നാക്ക വിഭാഗം' ലോകത്തെതന്നെ ഞെട്ടിച്ചു തുടങ്ങിയതോടെ സ്പോര്‍ട്സ് നിയമങ്ങളിലും അയവു വരുത്തിയെന്നു തോന്നുന്നു. അവസാനം യു.എ.ഇ വനിതാ ടീം അന്താരാഷ്ട്ര മത്സരങ്ങളില്‍ 'ഹിജാബ്' ധരിച്ച് മത്സരത്തിനിറങ്ങുന്ന ആദ്യ ടീം എന്ന ബഹുമതിയോടെ അടുത്ത ലണ്ടന്‍ ഒളിമ്പിക്സില്‍ ഭാരദ്വഹന (ംലശഴവ ഹശളശിേഴ) മത്സരങ്ങളില്‍ അരങ്ങേറാന്‍ തയാറെടുക്കുകയാണ്.
മുസ്ലിം വനിത അത്ലറ്റുകള്‍ക്ക് ശരീരഭാഗങ്ങള്‍ മറച്ചുകൊണ്ട് പങ്കെടുക്കുന്നതിനുള്ള വിലക്ക് അന്താരാഷ്ട്ര ഭാരദ്വഹന സംഘടനയായ കിലൃിേമശീിേമഹ ണലശഴവഹേശളശിേഴ എലറലൃമശീിേ (കണഎ) നീക്കിയ ശേഷം അടുത്ത ജൂലൈ 27 മുതല്‍ ആഗസ്റ് 12 വരെ ലണ്ടനില്‍ നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കാനാണ് യു.എ.ഇ വനിതാ ടീം തയാറെടുക്കുന്നത്. ഇതോടെ മറ്റു സ്പോര്‍ട്സ് ഇനങ്ങളിലും ഇസ്ലാമിക വസ്ത്രധാരണം ചെയ്ത് മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള വഴിതുറന്നേക്കുമെന്ന പ്രതീക്ഷയിലാണ് മുസ്ലിം രാജ്യങ്ങള്‍.



ലിബര്‍മാന്റെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ലണ്ടനില്‍ പ്രകടനം

ഇസ്രയേലി വിദേശകാര്യ മന്ത്രി അവിഗ്ദര്‍ ലിബര്‍മാന്റെ (അ്ശഴറീൃ ഘശലയലൃാമി) ലണ്ടന്‍ സന്ദര്‍നത്തിനെതിരെ ഫലസ്ത്വീന്‍ ആക്ടിവിസ്റുകളും സന്ദര്‍ശനത്തിന് അനുകൂലമായി ജൂത സംഘടനകളും പ്രകടനം നടത്തിയത് സംഘര്‍ഷത്തിനിടയാക്കി. പോലീസ് ഇടപെട്ടാണ് ഇരുകൂട്ടരെയും പിരിച്ചുവിട്ടത്. ഇസ്രയേലി വിദേശകാര്യ മന്ത്രിയെ യുദ്ധകുറ്റവാളിയായി പരിഗണിച്ച് വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഫലസ്ത്വീന്‍ ആക്ടിവിസ്റുകള്‍ പ്രകടനം നടത്തിയത്. ഇസ്രയേലിന് സാമ്പത്തിക സഹായം നല്‍കിവരുന്ന ബ്രിട്ടനിലെ ഏറ്റവും വലിയ ജൂത സംഘടനയായ ഖലംശവെ ചമശീിേമഹ എൌിറ ന്റെ ധനശേഖരണാര്‍ഥം ഒരുക്കിയ ചടങ്ങില്‍ പങ്കെടുക്കാന്‍ ലണ്ടനിലെ ഹെന്റനിലുള്ള ദ പില്ലര്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ രഹസ്യമായാണ് ലിബര്‍മാന്‍ എത്തിയത്.
ഫലസ്ത്വീന്‍ വിരുദ്ധ തീവ്ര നിലപാടിന്റെ പേരില്‍ കുപ്രസിദ്ധി നേടിയ വ്യക്തിയാണ് ലിബര്‍മാന്‍. 'ഫലസ്ത്വീന്‍ തടവുകാരെ ചാവുകടലില്‍ എറിയുക, ഫലസ്ത്വീനികളെ അവരുടെ മണ്ണില്‍നിന്ന് ആട്ടിയോടിക്കുക, ഇസ്രയേല്‍ കുടിയേറ്റം വിപുലമാക്കുക' തുടങ്ങിയ തീവ്രവാദ നിലപാടുകളിലൂടെയാണ് ലിബര്‍മാന്‍ ജൂത തീവ്രവാദികളുടെ പ്രിയങ്കരനായി മാറിയത്. ഇത്തരം നിലപാടുകള്‍ വെച്ചുപുലര്‍ത്തുന്ന ഒരാളെ ലണ്ടനില്‍ സ്വീകരിക്കുന്നത് ബ്രിട്ടന്‍ കാത്തുസൂക്ഷിക്കുന്ന മഹനീയ ജനാധിപത്യ പാരമ്പര്യത്തിന് അപമാനകരമാണെന്ന് ബ്രിട്ടനിലെ അറബ് മനുഷ്യാവകാശ സംഘടനകള്‍ അഭിപ്രായപ്പെട്ടു. പരിഷ്കൃത ലോകം തിരസ്കരിച്ച വര്‍ണവെറിയുടെ ഏറ്റവും നെറികെട്ട നിലപാടുകളാണ് ലിബര്‍മാന്‍ ഫലസ്ത്വീനികള്‍ക്കെതിരില്‍ സ്വീകരിച്ചുവരുന്നതെന്നും അവര്‍ ആരോപിച്ചു.



'ഇസ്ലാമോഫോബിയ'യെ തിരുത്താന്‍
യൂനിവേഴ്സിറ്റിയില്‍ വര്‍ക്ക്ഷോപ്പ്

അമേരിക്കയിലെ ടുസ്കലൂസയില്‍ (ഠൌരെമഹീീമെ) സ്ഥിതിചെയ്യുന്ന പുരാതന വിദ്യാഭ്യാസ കേന്ദ്രമായ അലാബാമ യൂനിവേഴ്സിറ്റിയിലെ മുസ്ലിം വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ 'ഇസ്ലാമോഫോബിയ: സത്യവും മിഥ്യയു'മെന്ന വിഷയത്തില്‍ വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു. മുസ്ലിംകള്‍ അമേരിക്കയില്‍ അപരിചിതരല്ലെന്നും എന്നാല്‍ 9/11 നുശേഷം മുസ്ലിംകളും അവരുടെ വിശ്വാസവും നിരന്തരം വേട്ടയാടപ്പെടുകയാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ലുബ്ന ഇസ്മാഈല്‍ പറഞ്ഞു. അമേരിക്കന്‍ മുസ്ലിംകളുടെ വിശ്വാസത്തിനും വ്യക്തിത്വത്തിനുമിടയില്‍ വേര്‍തിരിവുകളില്ലെന്നും സമൂഹത്തില്‍നിന്ന് വേര്‍പെട്ടല്ല, സമൂഹത്തിന്റെ ഭാഗമായാണ് മുസ്ലിംകള്‍ ജീവിക്കുന്നതെന്നും ലുബ്ന പറഞ്ഞു.
ഇസ്ലാമിനെയും അമേരിക്കന്‍ മുസ്ലിംകളെയും കുറിച്ച തെറ്റിദ്ധാരണകള്‍ ആശയവിനിമയത്തിലൂടെ ഇല്ലാതാക്കുകയാണ് വര്‍ക്ക്ഷോപ്പ് മുഖ്യമായും ലക്ഷ്യം വെക്കുന്നത്. പ്രമുഖ സംഘടനകളും സര്‍ക്കാര്‍ ഏജന്‍സികളും വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്തു. ഇസ്ലാമോഫോബിയ അമേരിക്കന്‍ മുസ്ലിംകളുടെ യശസ്സിനെ സാരമായി ബാധിക്കുന്നതായി പരിപാടിയില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ സമ്മതിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച ബ്രിമിംഗ്ഹാം ഇസ്ലാമിക് സൊസൈറ്റിയുടെ പ്രസിഡന്റ് അഷ്ഫാഖ് തൌഫീഖ്, 9/11 നു ശേഷം അങ്ങേയറ്റം വെറുപ്പുളവാക്കുന്ന ഇ-മെയില്‍ സന്ദേശങ്ങള്‍ ലഭിച്ചുകൊണ്ടിരുന്ന സംഭവം അയവിറക്കിക്കൊണ്ട് അമേരിക്കന്‍ സമൂഹം ഇസ്ലാമിനെ എത്രമാത്രം തെറ്റിദ്ധരിച്ചിരുന്നുവെന്ന് വ്യക്തമാക്കി. ഈയിടെ 'കെയര്‍' (ഇീൌിരശഹ ീി അാലൃശരമികഹെമാശര ഞലഹമശീിേ) പുറത്തുവിട്ട ഒരു പഠനത്തില്‍ അമേരിക്കയില്‍ 'ഇസ്ലാമോഫോബിയ' വര്‍ധിച്ചുവരുന്നതായി കണ്ടെത്തിയിരുന്നു.



Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം