സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്.എസ്.സി) അപേക്ഷ ക്ഷണിച്ചു
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്.എസ്.സി) അപേക്ഷ ക്ഷണിച്ചു
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (SSC) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പയിന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷക്കാണ് അപേക്ഷ ക്ഷണിച്ചത്. 20,000-ത്തില്‍ പരം ഒഴിവുകളിലേക്കാണ് നിയമനം. ബിരുദമാണ് അടിസ്ഥാന യോഗ്യത. അപേക്ഷാ ഫീസ് 100 രൂപ. യോഗ്യത, പ്രായപരിധി, ശമ്പള നിരക്ക്, പരീക്ഷാ രീതി സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് ംംം.രൈ.ിശര.ശി എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കേരളത്തില്‍ എറണാകുളം, കണ്ണൂര്‍, കോഴിക്കോട്, കൊല്ലം, തൃശൂര്‍, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ ഓരോന്നിനും പ്രത്യേകമായി അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം നിശ്ചിത സൈസിലുള്ള ഫോട്ടോയും, സ്‌കാന്‍ ചെയ്ത ഒപ്പും അപ്ലോഡ് ചെയ്യണം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2022 ഒക്‌ടോബര്‍ 08 രാത്രി 11 മണി വരെ.
JAM 2023 ഫെബ്രുവരിയില്‍
2023 ഫെബ്രുവരി 12-ന് നടക്കുന്ന ജോയിന്റ് അഡ്മിഷന്‍ ടെസ്റ്റ് ഫോര്‍ മാസ്റ്റേഴ്‌സി (JAM - 2023)-ന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. ഐ.ഐ.ടികളിലെ എം.എസ്.സി, ജോയിന്റ് എം.എസ്.സി-പി.എച്ച്.ഡി, എം.എസ്.സി-പി.എച്ച്.ഡി ഡ്യൂവല്‍ ഡിഗ്രി, മറ്റു പോസ്റ്റ് ബാച്ച്ലര്‍ ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷന്‍ ജാം സ്‌കോറിനെ അടിസ്ഥാനമാക്കിയാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി പ്രോഗ്രാമുകള്‍ക്കും ജാം സ്‌കോര്‍ പരിഗണിക്കുന്നുണ്ട്. ഓണ്‍ലൈന്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷക്ക് 2022 ഒക്‌ടോബര്‍ 11 വരെ അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://jam.iitr.ac.in/.
റിസര്‍ച്ച് ഫെലോ ഒഴിവുകള്‍
നാഷനല്‍ അറ്റ്‌മോസ്ഫറിക് റിസര്‍ച്ച് ലബോറട്ടറിയില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്/അറ്റ്‌മോസ്ഫറിക് സയന്‍സ്/സ്പേസ് ഫിസിക്
സ്/മിറ്റിയോറോളജി/അപ്ലൈഡ് കെമിസ്ട്രി/ജിയോ ഫിസിക്
സ്/എര്‍ത്ത് സിസ്റ്റം സയന്‍സ്/ഇലക്ട്രോണിക്‌സ്/കമ്യൂണി ക്കേഷന്‍/ഒപ്റ്റിക്കല്‍/ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗ് എന്നിവയാണ് യോഗ്യത. അപേക്ഷകര്‍ സി.എസ്.ഐ.ആര്‍ - യു.ജി.സി നെറ്റ്/ഗേറ്റ്/ജസ്റ്റ്/ജാം യോഗ്യത നേടിയിരിക്കണം. ഓണ്‍ലൈനായി അപേക്ഷ നല്‍കേണ്ട അവസാന സമയം ഒക്‌ടോബര്‍ 03. പ്രായപരിധി 28 വയസ്സ് (പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഇളവുണ്ട്). വിശദ വിവരങ്ങള്‍ക്ക് https://www.narl.gov.in/ എന്ന വെബ്‌സൈറ്റ് കാണുക.
MANAGE പ്രവേശനം
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ മാനേജ്‌മെന്റ് (MANAGE) നല്‍കുന്ന അഗ്രി-ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷത്തെ പി.ജി ഡിപ്ലോമ കോഴ്‌സിന് 2022 ഡിസംബര്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകര്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദവും (പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഇളവുണ്ട്) CAT-2022 സ്‌കോറും നേടിയിരിക്കണം. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക https://www.manage.gov.in/. ഫോണ്‍: 040-24594509, ഇ-മെയില്‍: [email protected]. ഹൈദരാബാദ് ആസ്ഥാനമായ MANAGE ഫീ ഇല്ലാതെ നല്‍കുന്ന വിവിധ കാര്‍ഷിക വികസന ഓണ്‍ലൈന്‍ ട്രെയ്‌നിംഗ് പ്രോഗ്രാമുകള്‍ക്കും വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റിലെ ട്രെയ്‌നിംഗ് ലിങ്ക് കാണുക.
സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി (ഹോമിയോ)
കോഴിക്കോട്, തിരുവനന്തപുരം ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജുകളില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി (ഹോമിയോ) - 2022 കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷകര്‍ 50 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി/തത്തുല്യ പരീക്ഷ പാസായിരിക്കണം. അപേക്ഷാ ഫീസ് 400 രൂപ. ഒക്‌ടോബര്‍ 12 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. ഉയര്‍ന്ന പ്രായപരിധി 33 വയസ്സ്. വിശദ വിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനം http://www.lbscentre.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഹെല്‍പ്പ് ലൈന്‍: 0471-2560361/62.
NIPHM കോഴ്‌സുകള്‍
ഹൈദരാബാദ് ആസ്ഥാനമായ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഹെല്‍ത്ത് മാനേജ്‌മെന്റ് (NIPHM) ഒരു വര്‍ഷത്തെ പി.ജി ഡിപ്ലോമ, ആറ് മാസത്തെ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ പി.ജി ഡിപ്ലോമക്ക് ബി.എസ്.സി ഇന്‍ അഗ്രികള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍/ അഗ്രി & റൂറല്‍ ഡെവലപ്പ്‌മെന്റ് / ബി.ടെക് (അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിംഗ്) / എം.എസ്.സി ലൈഫ് സയന്‍സാണ് യോഗ്യത. സൗജന്യ ഹോസ്റ്റല്‍ സൗകര്യം ലഭിക്കും. മെറിറ്റ് അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പും നല്‍കുന്നുണ്ട്. ആറ് മാസം നീണ്ടുനില്‍ക്കുന്ന ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാന്‍ മുകളില്‍ പരാമര്‍ശിച്ച യോഗ്യതകള്‍ തന്നെയാണ് (എം.എസ്.സിക്കാര്‍ അപേക്ഷിക്കേണ്ടതില്ല). വിശദമായ പ്രോസ്പെക്ടസും, അപേക്ഷാ ഫോമും വെബ്സൈറ്റില്‍ ലഭ്യമാണ് https://niphm.gov.in/. കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള ഓട്ടോണമസ് സ്ഥാപനമാണ് NIPH-M.
ദല്‍ഹി യൂനിവേഴ്‌സിറ്റി അഡ്മിഷന്‍
ദല്‍ഹി യൂനിവേഴ്‌സിറ്റി 2022 അധ്യയന വര്‍ഷത്തേക്കുള്ള യു.ജി അഡ്മിഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പ്രവേശന നടപടികള്‍ കോമണ്‍ സീറ്റ് അലോക്കേഷന്‍ സിസ്റ്റം (CSAS-2022) വഴിയാണ്. ഈ വര്‍ഷം CUET(UG) സ്‌കോര്‍ അടിസ്ഥാനത്തിലാണ് പ്രവേശനം. www.admission.uod.ac.in എന്ന വെബ്‌സൈറ്റിലൂടെ CSAS അപേക്ഷാ ഫോം പൂരിപ്പിക്കണം, തുടര്‍ന്ന് മുന്‍ഗണനാടിസ്ഥാനത്തില്‍ കോളേജും കോഴ്‌സും തെരഞ്ഞെടുക്കണം. CUET(UG) - 2022 അപേക്ഷാ നമ്പര്‍ ഉപയോഗിച്ചാണ് CSAS-2022 രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കുക. അപേക്ഷകര്‍ പ്ലസ്ടു പരീക്ഷാ മാര്‍ക്കും ചേര്‍ക്കേണ്ടതുണ്ട്. അപേക്ഷാ ഫീസ് 250 രൂപ. സംവരണ വിഭാഗത്തില്‍പെട്ടവര്‍ (SC/ST/OBC-NCL/EWS/Minority/ CW/PwBD/KM) അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം തന്നെ അപ്ലോഡ് ചെയ്യണം. വിവിധ കോളേജുകളിലായി 79 യു.ജി പ്രോഗ്രാമിലേക്കാണ് ദല്‍ഹി യൂനിവേഴ്‌സിറ്റി അഡ്മിഷന്‍ നല്‍കുന്നത്. ഹെല്‍പ്പ് ഡെസ്‌ക്ക്: 011-27666073 (10:00am- 5:30pm), ഇ-മെയില്‍: [email protected]. വിശദ വിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Comments