Prabodhanm Weekly

Pages

Search

2021 ജൂലൈ 16

3210

1442 ദുല്‍ഹജ്ജ് 06

സൂപ്പര്‍ മാര്‍ക്കറ്റ്

എം.സി പോള്‍

നിശ്ശബ്ദത
വാടകക്കെടുത്ത
വാണിഭച്ചന്ത.
അതിന്റെ
മരണ മാര്‍ബിളില്‍
ഹൈ ഹീലുകളുടെ
സ്വപ്‌ന സഞ്ചാരം.
കമ്പ്യൂട്ടര്‍
കീബോര്‍ഡില്‍
വിറങ്ങലിച്ച
വിരഹവിരല്‍
വില്‍ക്കുന്നവരുടെ,
വാങ്ങുന്നവരുടെ
വസ്തുമാത്ര
വിനിമയം.
റാക്കുകള്‍ക്കിടയില്‍
ലോകം
ചുരുങ്ങിയിഴയുന്നു.
കഴുകന്റെ
സാക്ഷി സാന്ത്വനം.
കിങ്ങിണി പരസ്യങ്ങളുടെ
സാമ്രാജ്യത്തില്‍
കടമെടുത്ത
മസ്തിഷ്‌കത്തിന്റെ
അഭിരുചി പ്രക്ഷാളനം.
മരവിച്ച മനസ്സുകളുടെ
ശ്രാദ്ധ വ്യവഹാരം!
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (44-47)
ടി.കെ ഉബൈദ്‌

ഹദീസ്‌

കച്ചവടത്തിന്റെ നേരും നെറിയും
സി.പി മുസമ്മില്‍ കണ്ണൂര്‍