വിദേശ ഭാഷകള്‍ പഠിക്കാം
അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (ASAP) വിവിധ വിദേശ ഭാഷകളില്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നല്‍കുന്നു. ജാപ്പനീസ് ഭാഷാ പഠനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. സ്പാനിഷ്, അറബിക് പഠനങ്ങള്‍ ഉടനെ ആരംഭിക്കും. ദിവസം രണ്ട് മണിക്കൂര്‍ ക്ലാസ്സുകളാണ് ഉണ്ടാവുക (6.00 PM 8.00 PM), വീക്കെന്റ് ബാച്ചുകളുമുണ്ട്. http://www.asapkerala.gov.in/, https://skillparkkerala.in/ എന്നീ വെബ്‌സൈറ്റുകള്‍ മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. 15 വയസ്സ് പൂര്‍ത്തിയായ ആര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 9495999719
അഗ്രികള്‍ച്ചറല്‍ സയന്‍സില്‍ ഡിപ്ലോമ
കാര്‍ഷിക സര്‍വകലാശാല അഗ്രികള്‍ച്ചറല്‍ സയന്‍സസ്, ഓര്‍ഗാനിക് അഗ്രികള്‍ച്ചര്‍ എന്നിവയില്‍ ഡിപ്ലോമ കോഴ്‌സുകള്‍ നല്‍കുന്നു. www.admissions.kau.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷാ ഫോമും പ്രോസ്പെക്ടസും ലഭ്യമാണ്. സെപ്റ്റംബര്‍ 11 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. പൂരിപ്പിച്ച അപേക്ഷാ ഫോമുകള്‍ അനുബന്ധ രേഖകള്‍ സഹിതം ഠവല ഞലഴശേെൃമൃ, The Registrar, Kerala Agricultural University, KAU P.O, Vellanikkara, Thrissur - 680 656 എന്ന അഡ്രസ്സിലേക്ക് സെപ്റ്റംബര്‍ 24-നകം എത്തിക്കണം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. ഒക്‌ടോബര്‍ 31-നാണ് പ്രവേശന പരീക്ഷ (ഫിസിക്സ്, കെമിസ്ട്രി, ബയോളജി പ്ലസ് ടു സിലബസ് അനുസരിച്ചാണ് ചോദ്യങ്ങള്‍ ഉണ്ടാവുക). അപേക്ഷാ ഫീസ് 1000 രൂപ.
ഹയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍
സഹകരണ പരിശീലന കോളേജുകളിലെ 2020-21 അധ്യയന വര്‍ഷത്തെ ഹയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍ & ബിസിനസ്സ് മാനേജ്‌മെന്റ്(HDC & BM) കോഴ്‌സിന് സെപ്റ്റംബര്‍ 18 വരെ അപേക്ഷ നല്‍കാം. രണ്ടു മാസത്തെ ട്രെയ്‌നിംഗ് അടങ്ങുന്നതാണ് ഈ ഏകവര്‍ഷ പി.ജി ഡിപ്ലോമ കോഴ്സ്. വിശദ വിവരങ്ങള്‍ അടങ്ങിയ പ്രോസ്പെക്ടസ് https://scu.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. യോഗ്യത ബിരുദം, അപേക്ഷാ ഫീസ് 200 രൂപ.
പി.ജി കോഴ്‌സുകള്‍
കാലിക്കറ്റ്, കണ്ണൂര്‍ യൂനിവേഴ്സിറ്റികള്‍ പി.ജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. https://www.uoc.ac.in/ എന്ന വെബ്‌സൈറ്റിലൂടെ രണ്ട് ഘട്ടങ്ങളിലായിട്ടാണ് കാലിക്കറ്റില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാ ഫീസ് 280 രൂപ. മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് ക്വാട്ടയിലെ പ്രവേശനത്തിന് അതത് കോളേജുകളിലും പ്രത്യേകം അപേക്ഷകള്‍ നല്‍കണം. സെപ്റ്റംബര്‍ 14 വൈകു. 5 മണിവരെ അപേക്ഷകള്‍ സ്വീകരിക്കും. ഓണ്‍ലൈന്‍ അപേക്ഷ പ്രിന്റ് അനുബന്ധ രേഖകള്‍ക്കൊപ്പം അഡ്മിഷന്‍ സമയത്ത് അതത് കോളേജുകളില്‍ സമര്‍പ്പിക്കണം. http://www.kannuruniversity.ac.in/ എന്ന വെബ്‌സൈറ്റ് വഴിയാണ് കണ്ണൂര്‍ യൂനിവേഴ്‌സിറ്റി അപേക്ഷകള്‍ നല്‍കേണ്ടത്. അപേക്ഷാ ഫീസ് 280 രൂപ. സെപ്റ്റംബര്‍ 23 ആണ് അപേക്ഷ നല്‍കേണ്ട അവസാന തീയതി. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.
CAT-ന് ഒരുങ്ങാം
നവംബറില്‍ നടക്കുന്ന കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (ഇഅഠ) പരീക്ഷക്ക് ഇപ്പോള്‍ അപേക്ഷ നല്‍കാം. https://iimcat.ac.in/ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി സെപ്റ്റംബര്‍ 16 വരെ അപേക്ഷ സമര്‍പ്പിക്കാം. രാജ്യത്തെ 20 ഐ.ഐ.എമ്മുകളിലെയും മറ്റ് പ്രമുഖ സ്ഥാപനങ്ങളിലെയും മാനേജ്‌മെന്റ് പ്രോഗ്രാമുകളിലേക്ക് 'കാറ്റ്' സ്‌കോര്‍ മാനദണ്ഡമാക്കിയാണ് പ്രവേശനം നല്‍കുന്നത്. 50 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ നല്‍കാം. നവംബര്‍ 29-ന് നടക്കുന്ന പരീക്ഷക്ക് കോഴിക്കോട്, എറണാകുളം, തൃശൂര്‍, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കൊല്ലം എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ നല്‍കാം
കേന്ദ്ര സര്‍ക്കാറിന്റെ വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ https://scholarships.gov.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
a) ന്യൂനപക്ഷ മന്ത്രാലയം നല്‍കുന്ന പ്രീമെട്രിക്, പോസ്റ്റ് മെട്രിക്, മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ് ഫോര്‍ പ്രഫഷണല്‍ & ടെക്നിക്കല്‍ കോഴ്‌സസ്
b) കോളേജ് - സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന സെന്‍ട്രല്‍ സെക്ടര്‍ സ്‌കീം സ്‌കോളര്‍ഷിപ്പുകള്‍
c) സ്‌കൂള്‍ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് നല്‍കുന്ന നാഷ്‌നല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ്
d) റെയില്‍വേ മന്ത്രാലയത്തിന്റെ പ്രധാനമന്ത്രി സ്‌കോളര്‍ഷിപ്പ് സ്‌കീം
e) ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള ടോപ് ക്ലാസ് എജുക്കേഷന്‍ സ്‌കോളര്‍ഷിപ്പ്
കൂടാതെ മറ്റ് വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്കും ഒക്‌ടോബര്‍ 31 വരെ അപേക്ഷ നല്‍കാം. യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷ നല്‍കേണ്ട വിധം എന്നിവക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഹെല്‍പ്പ് ഡെസ്‌ക്: 0120 - 6619540, [email protected]
Comments