Prabodhanm Weekly

Pages

Search

2020 ജൂണ്‍ 05

3154

1441 ശവ്വാല്‍ 13

ആകുലത

ദിലീപ് ഇരിങ്ങാവൂര്‍

പേടിയാണെനിക്കിന്ന്
പരസ്യക്കയത്തില്‍
മുക്കിക്കൊല്ലും നീയെന്നെ.
ഭക്ഷണത്തിനിരിക്കവെ
എല്ലാ ചാനലിലും ഇടിച്ച്
കയറി വരും അഴുക്ക് പിടിച്ച
ക്ലോസറ്റും ഹാര്‍പ്പിക്കിന്റെ
മനസ് മടുപ്പിക്കുന്ന പരസ്യവും
മറന്ന് പോകുന്നതേ ഇല്ല.
കഷ്ടകാലത്തിന്റെ കള്ളിയില്‍
കിടക്കവെ കയ്ക്കും വിശപ്പിന്റെ
ചതുപ്പില്‍ താഴ്ന്ന് പോകുന്നു.
ഓരോ നിമിഷവും തൂക്കി-
ലേറ്റുന്ന ആശങ്കകളുടെ
ജീവിതം എന്റെ മനസ്സിന്റെ
ഖനികളിലെ ഊര്‍ജമെല്ലാം
ഊറ്റിയെടുത്തിരിക്കുന്നു.
പല നേരങ്ങളില്‍ ഉപയോഗിച്ച്
തേഞ്ഞ്, വക്ക് പൊട്ടിയ
വാക്കുമായി ഞാന്‍ തെരുവ്
തോറും അലഞ്ഞ് നടക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (45-47)
ടി.കെ ഉബൈദ്‌

ഹദീസ്‌

ധ്യാനവും സേവനവും
ഫാത്വിമ കോയക്കുട്ടി