രക്തസാക്ഷിയുടെ പൈതൃകം
എ. പി ശംസീര്‍
കല്‍ത്തുറുങ്കിലെ
ഒരു ചുമര്
അവിടെ രക്തം കൊണ്ടെഴുതിയ
നാലുവരിക്കവിത.
വിപ്ലവച്ചൂടില്‍ പൊതിഞ്ഞ
നിശ്വാസങ്ങള്‍.
മൂലയില്‍ ചുരുണ്ടു കൂടിക്കിടക്കുന്ന
ഏകാധിപതിയുടെ ഭയം.
വിമോചന സ്വപ്നങ്ങളും പേറി
ചിരിച്ചുകൊണ്ട്
കയറിവന്ന
കത്തുകള്‍.
ഇരുട്ടിന് കനം വെച്ച രാത്രികളില്‍
ആളിക്കത്തിയ ധിഷണ.
അനശ്വരതയിലേക്ക്
യാത്രയയക്കും മുമ്പ്
ഗാഢമായി ചുംബിച്ച തൂക്കുകയര്‍.
പ്രാണനിലൂടെ പുറത്തേക്ക് പുറപ്പെട്ടുപോയ
ആയിരം വിപ്ലവകാരികള്‍.
Comments