കത്തുന്ന സിംഫണികള്‍
ഇന്നലെ
ഭയം ആഖ്യായികയിലെ ഞണ്ടായിരുന്നു.
അഥവാ അര്‍ബുദം പോലെ
ആഴത്തിലും പരപ്പിലും
കോര്‍ത്ത് ചേര്‍ത്ത് അമര്‍ത്തുന്ന..
പിന്നെ ചിലപ്പോള്‍
ഭയം അപസര്‍പ്പക കഥയിലെ മൊട്ടുസൂചിയായി.
അഥവാ പയ്യെ പയ്യെ..
പിന്നെ പൊടുന്നനവെ
സപ്ത നാഡി ഞരമ്പുകളെയും പറിച്ചു കീറി തിന്നുന്ന...
ഇന്നിപ്പോള്‍
ഭയം ആഖ്യാനമാണ്.
ഫന്റാസ്റ്റിക് ക്രാഫ്റ്റും ഇതിവൃത്തവും..
ശീതീകരിക്കപ്പെട്ട
ചില്ലുഭരണികളില്‍
കല്ലിച്ച വിരല്‍ ചൂണ്ടണ്ടികള്‍
പ്രമേയദരിദ്രമായ
കവിതകള്‍ കൊത്തിവെക്കുന്നതാണ്
ഈ ഹുര്‍റേ വിളികള്‍.
തീന്മേശകളിലെ
അനാഥമായ മീന്‍ കൂട്ടുകള്‍
പൂച്ചകള്‍ക്ക് പ്രണയ ലേഖനം
കൈമാറുന്ന തിരക്കിലാണല്ലോ..
ഭയം ക്രെയ്സ്.. പാഷന്‍..
പൊടിപൊടിക്കും ആഗോള ചന്ത..
ഭയം കനത്ത, മുഴുത്ത
പ്രലോഭനമാണ്.
ഞൊറികളും ചൊടികളുമായി
പൂത്തു നില്‍ക്കുന്ന
പോക്കുവെയില്‍..
എല്ലാവരും
കാറ്റു കടക്കാത്ത കരിമ്പടവുമായി
നടവഴികളിലൂടെ പരക്കം പായുന്നു.
ഭയം അവരെ അടി മുതല്‍ മുടി വരെ
തണുപ്പിക്കുന്നുവത്രെ
അതീവ സുഖകരമായി.
പങ്കിട്ടെടുക്കാന്‍ മാത്രമല്ല,
കരുതിവെക്കാനും
പിന്നെ തലമുറകള്‍ക്ക്
കുടിച്ചു തിമിര്‍ക്കാനും
ആഴമുള്ള കിണര്‍ കുഴികളുണ്ടണ്ടല്ലോ
ഭയത്തിന്...
ഇത്രയും ഹൃദ്യമധുരിതമായ
കാഴ്ചയുടെ കൊട്ടു വാദ്യങ്ങളും
ഇശല്‍ വഴക്കമുള്ള ഉറക്കവും
ആരുമിതുവരെ
ആസ്വദിച്ചിട്ടില്ലത്രെ....
കുന്നിറങ്ങിപ്പോകുന്നതും
പുഴ നീന്തിപ്പറ്റുന്നതും
നിഴല്‍ ചീന്തുകളില്‍
ചേക്കേറുന്നതും
ഭയത്തിന്റെ
ഉന്മാദം കൊള്ളിക്കുന്ന സിംഫണിയില്‍...
ആകയാല്‍, എന്റെ പെരുവിരലും
മഷിത്തണ്ടണ്ടിന്റെ കരള്‍ച്ചോരയും
കൂട്ടിക്കുഴച്ച്
ഞാന്‍ പടര്‍ന്നു പന്തലിക്കുന്ന
ഭയത്തിന് അന്നമൊരുക്കട്ടെ.
Comments