വാക്ക്
ആത്മാക്കളില്‍
നാമങ്ങള്‍
എഴുതിച്ചേര്‍ത്തത് മുതലാണ്
വാക്കുകളുണ്ടായത്
രാപ്പകലുകളെ സാക്ഷിയാക്കി
ഉയിരിന് മുകളില്‍
ചുമന്ന വാക്കുകള്‍
യുഗങ്ങളെ
പിറകോട്ടെറിഞ്ഞു...
രണ്ട് വന്‍കരകള്‍ക്കിടയില്‍
വെള്ളവും വായുവും ചേര്‍ത്ത്
പാലങ്ങള്‍ പണിതു...
അതിരില്ലാ ആകാശങ്ങളിലേക്ക്
കണ്ണുകള്‍ നീട്ടിയിടാന്‍
ആജ്ഞ കൊടുത്തു...
മണ്ണിനെ അരിച്ചെടുത്ത്
ജീവാണുക്കള്‍ക്ക്
പകുത്തു നല്‍കി...
ആഴങ്ങളില്‍ നിന്ന് ആഴക്കുറവിനെയും,
അകലങ്ങളില്‍ നിന്ന്
അകലമില്ലായ്മയെയും
ഗണിച്ചു തന്നു
സമയദൈര്‍ഘ്യങ്ങളില്‍ നിന്ന്
നിമിഷങ്ങളെ വേര്‍പ്പെടുത്തി
തമോഗര്‍ത്തങ്ങളിലേക്ക്
വെയില്‍ നിറങ്ങളുടെ
നിക്ഷേപമൊരുക്കി വെച്ചു
ഹേ യാത്രികാ
നിന്നിലേക്ക് വഴി കാണിച്ച
വാക്കുകള്‍ക്കു നേരെ
വാതിലുകള്‍ കൊട്ടിയടച്ചതെന്തേ?
കാണാചരടുകളില്‍
കോര്‍ത്ത് കെട്ടിയവ
ഇനിയും ഏറെയുണ്ടെന്നറിയുക..
അനന്തതയിലേക്ക്
നീണ്ടു പോവുന്ന
ഏകവചനത്തിലേക്ക് മാത്രം
ചേര്‍ത്തുവെക്കപ്പെട്ടവ...
Comments