ലൗ ജിഹാദ്
ടി. മുഹമ്മദ് വേളം
ലൗ എനിക്കിഷ്ടമാണ്
സ്നേഹത്തിന്‍ ചരടിലല്ലോ നാം
ജീവിതത്തെ കോര്‍ത്തെടുക്കുന്നത്
ജിഹാദ് അത്രമേല്‍ ഇഷ്ടമാണ്
അമ്പലവും പള്ളിയും
ചര്‍ച്ചും സിനഗോഗും
തകര്‍ക്കപ്പെടാതിരിക്കാനുള്ള
ദിവ്യഗ്രന്ഥത്തിന്റെ ഗ്യാരണ്ടിയാണത്
ആ വാക്കിന്റെ മോചനോര്‍ജത്തിലാണ്
പേര്‍ഷ്യ സാമ്രാജ്യമല്ലാതായത്
നമ്മുടെ തീരം
ഗോവ കടപ്പുറമാകാതിരുന്നത്
സൂര്യനസ്തമിക്കാത്ത പലതും
അസ്തമിച്ചുപോയത്
പക്ഷേ ഇപ്പോഴെനിക്കറിയാം
അരുമയാം സ്നേഹവും
കരുണയാം ജിഹാദും ചേര്‍ത്തുവെച്ചാല്‍
എന്നെ കൊല്ലാനുള്ള,
വംശത്തെ കൊന്നുതീര്‍ക്കാനുള്ള
പൊതുസമ്മതിയാകുമെന്ന്.
Comments