Prabodhanm Weekly

Pages

Search

2019 സെപ്റ്റംബര്‍ 20

3118

1441 മുഹര്‍റം 20

കെ.സി ജമീല

എസ്.എം

ജമാഅത്തെ ഇസ്ലാമി അംഗവും പറവൂര്‍,  മന്നം കെ.കെ ഇബ്‌റാഹീം സാഹിബിന്റെ ഭാര്യയുമായിരുന്ന കെ.സി ജമീല (54) അല്ലാഹുവിലേക്ക് യാത്രയായി. പാലക്കാട് ജില്ലയിലെ ചെറുപ്പുളശ്ശേരി സ്വദേശിയായ ജമീല 1982-ലാണ് വിവാഹിതയായി മന്നത്തെത്തിയത്. അന്നു മുതലാണ് പ്രസ്ഥാനത്തെ പരിചയപ്പെടുന്നത്. തുടര്‍ന്ന് രോഗബാധിതയായി കിടപ്പിലാകുംവരെ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. ജമാഅത്ത് അംഗം എന്നതിനു പുറമെ ഐ.ആര്‍.ഡബ്ല്യു, പെയ്ന്‍ ആന്റ് പാലിയേറ്റീവ് വളന്റിയറുമായിരുന്നു. ക്ഷമയും സൗമ്യതയും അവരുടെ സ്വഭാവസവിശേഷതയായിരുന്നു. ഖുര്‍ആന്‍ പഠന-പാരായണങ്ങളും  രാത്രി നമസ്‌കാരവും മുടക്കാതിരിക്കാന്‍ ഓര്‍മ നിലനില്‍ക്കുവോളം അവര്‍ ശ്രദ്ധിച്ചിരുന്നു. കുടുംബ ബന്ധങ്ങളും അയല്‍പക്ക ബന്ധങ്ങളും കാത്തുസൂക്ഷിച്ചു. ഭര്‍ത്താവിന്റെ ആദ്യഭാര്യ ജമാഅത്തംഗം കൂടിയായ സുഹ്‌റത്തയോടൊപ്പമുള്ള സ്‌ക്വാഡുകള്‍ സഹപ്രവര്‍ത്തകരും നാട്ടുകാരും കൗതുകത്തോടെയാണ് വീക്ഷിച്ചിരുന്നത്.
മക്കള്‍: സദ്‌റുദ്ദീന്‍, സബീഹ, സ്വാലിഹ. 

 

ഫാത്വിമക്കുട്ടി

കൂട്ടിലങ്ങാടി പടിഞ്ഞാറുമണ്ണ സ്വദേശി പരേതനായ ചങ്ങമ്പള്ളി മുഹമ്മദ് മൗലവിയുടെ ഭാര്യ, ഞങ്ങളുടെ ഉമ്മ സ്രാമ്പിക്കല്‍ ഫാത്വിമക്കുട്ടി (85) അല്ലാഹുവിലേക്ക് യാത്രയായി. ഇസ്ലാമിക പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകരും, നേതൃ നിരയിലുള്ളവരുമടക്കം പതിനൊന്ന് മക്കളുടെ ഉമ്മ എന്ന നിലക്ക്, 'ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ഉമ്മ' എന്നായിരുന്നു കൂട്ടിലങ്ങാടിയിലെ പഴയകാല ഇസ്ലാമിക പ്രവര്‍ത്തകര്‍ ഉമ്മയെ വിശേഷിപ്പിച്ചിരുന്നത്. പ്രസ്ഥാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീട്ടില്‍ വരുന്നവരെല്ലാം ഉമ്മയുടെ ആതിഥ്യം നുകരാന്‍ ഭാഗ്യം ലഭിച്ചവരായിരുന്നു.
മക്കളുടെയെല്ലാം ഇസ്ലാമിക/പ്രാസ്ഥാനിക/ഭൗതിക വളര്‍ച്ചയില്‍ ഉമ്മ വഹിച്ച പങ്ക് നിസ്തുലമാണ്. മുപ്പത്തി അഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങളുടെ പ്രിയപിതാവ് മരണപ്പെട്ട ശേഷം ഞങ്ങള്‍ക്ക് എല്ലാം ഉമ്മയായിരുന്നു. നല്ല വായനാശീലത്തിന്റെ ഉടമയായിരുന്ന ഉമ്മ മരണത്തിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍വരെ അത് നിലനിര്‍ത്തുകയും, ആ ശീലം ഒരു പരിധിവരെ മക്കളിലേക്കും പേരമക്കളിലേക്കും പകര്‍ന്നുനല്‍കാന്‍ ശ്രദ്ധിക്കുകയും ചെയ്തു. ഇസ്ലാമിക സാഹിത്യങ്ങള്‍, നോവലുകള്‍, ആനുകാലികങ്ങള്‍ തുടങ്ങി വളരെ വിശാലമായിരുന്നു ഉമ്മയുടെ വായനാലോകം. പ്രബോധനവും ആരാമവുമെല്ലാം ഒരു ലക്കം പോലും വിടാതെ വായിക്കുന്നതില്‍ ഉമ്മ ശ്രദ്ധപുലര്‍ത്തി.
സൗമ്യമായ പെരുമാറ്റവും ഹൃദ്യമായ വ്യക്തിത്വവും കൈമുതലായിരുന്ന ഉമ്മ നീണ്ട വര്‍ഷത്തെ ജീവിത കാലയളവിനുള്ളില്‍, ഒന്ന് മുഖം കറുപ്പിച്ച് സംസാരിച്ചതു പോലും ഓര്‍ത്തെടുക്കാനില്ല ആര്‍ക്കും. മക്കളും മരുമക്കളും പേരക്കുട്ടികളുമൊക്കെയായി അഞ്ച് തലമുറ കണ്ട ഉമ്മ എല്ലാവര്‍ക്കും പ്രിയങ്കരിയായിരുന്നു. വീട്ടില്‍ വരുന്നവര്‍ ആരായാലും, അവരെ സന്തോഷപൂര്‍വം സ്വീകരിക്കുകയും പരിഗണിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ, ഉമ്മയുടെ ആരോഗ്യകാലത്ത്, മുറതെറ്റാതെ വന്നിരുന്ന വഴിവാണിഭക്കാരും, യാചകരും വീട്ടിലെ സ്ഥിരം കാഴ്ചയായിരുന്നു. 
മക്കള്‍: അബ്ദുല്‍മജീദ് (റിട്ട: ഹെഡ്മാസ്റ്റര്‍), അബ്ദുല്‍ഖാദര്‍ (ജമാഅത്തെ ഇസ്‌ലാമി മുന്‍ മലപ്പുറം ജില്ലാ നാസിം), മുഹമ്മദലി, അബ്ദുല്ലത്വീഫ്, അബ്ദുല്‍ഹമീദ്, അബ്ദുസ്സലാം (വെല്‍ഫെയര്‍ പാര്‍ട്ടി മങ്കട മണ്ഡലം സെക്രട്ടറി), മുഹമ്മദ് ബശീര്‍ (ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമിതി അംഗം), അനീസുദ്ദീന്‍ (സീഷെല്‍സ് എംബസി, അബൂദബി), മൈമൂന, ഖദീജ, സ്വഫിയ്യ.

സി.എച്ച് അനീസുദ്ദീന്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (20-21)
ടി.കെ ഉബൈദ്‌

ഹദീസ്‌

നേര്‍ജീവിതത്തെ അപകടപ്പെടുത്തുന്ന നാവ്
മൂസ ഉമരി പാലക്കാട്