Prabodhanm Weekly

Pages

Search

2019 സെപ്റ്റംബര്‍ 20

3118

1441 മുഹര്‍റം 20

ആരോഗ്യ പരിരക്ഷയും പ്രവാചകാധ്യാപനങ്ങളും

മുഹമ്മദ് യൂസുഫ് ഇസ്‌ലാഹി

അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹവും അവന്‍ സൂക്ഷിക്കാനേല്‍പിച്ച അമാനത്തുമാണ് ആരോഗ്യം. ആരോഗ്യ സംരക്ഷണത്തില്‍ അലംഭാവം കാണിക്കാതെ അതിന് വില കല്‍പിച്ചുവേണം നാം ജീവിക്കാന്‍. ഒരു തവണ ക്ഷയിച്ച ശരീരം പൂര്‍വ സ്ഥിതിയിലാവാന്‍ പിന്നീട് ഏറെ പണിപ്പെടേണ്ടി വരും. ചെറിയ ചിതലുകള്‍ വലിയ വലിയ ഗ്രന്ഥശേഖരങ്ങളെ കാര്‍ന്നുതിന്നുംപോലെ നിസ്സാര രോഗങ്ങള്‍ മതി ജീവന്‍ അപകടപ്പെടുത്താന്‍. ആരോഗ്യ സംരക്ഷണത്തിലെ അലംഭാവവും അലസതയും സ്വബോധമില്ലായ്മ കൊ് സംഭവിക്കാം. മറ്റു ചിലപ്പോള്‍ അല്ലാഹുവോടുള്ള നന്ദികേടായിരിക്കും അതിന് കാരണമാവുക.
ബുദ്ധിയും സ്വഭാവ ഗുണങ്ങളും വിശ്വാസവും ചിന്തയുമൊക്കെയാണ് മനുഷ്യ ജീവിതത്തെ രൂപപ്പെടുത്തുന്നത്. അവയുടെ കരുത്ത് വലിയൊരളവോളം ശാരീരിക കരുത്തിനെ ആശ്രയിച്ചിരിക്കുന്നു. ബുദ്ധിയുടെയും മസ്തിഷ്‌കത്തിന്റെയും വികാസം, മതപരമായ നിര്‍ബന്ധ അനുഷ്ഠാനങ്ങളുടെ നിര്‍വഹണം എന്നിവയും ശാരീരികാരോഗ്യത്തെ ആശ്രയിച്ചാണ് നിര്‍വഹിക്കപ്പെടുന്നത്. ദുര്‍ബലവും രോഗാതുരവുമായ ശരീരത്തില്‍ ബുദ്ധിയും ചിന്തയും ദുര്‍ബലമായിരിക്കും. ഇഛാശക്തിയും വികാരങ്ങളും നശിച്ച ശരീരം, വെളിച്ചം കെട്ടതായിരിക്കുമെന്നതില്‍ സംശയമില്ല.
ഭൂമിയില്‍ ദൈവ പ്രാതിനിധ്യം ഏറ്റെടുത്ത് ജീവിക്കുക എന്നതാണ് മനുഷ്യന്റെ സുപ്രധാന ചുമതല. അതിന് ഓജസ്സുള്ള ശരീരവും ബുദ്ധിപരമായ കരുത്തും ദൃഢതയും ഇഛാശക്തിയും തളരാത്ത പ്രതീക്ഷയും ഉണ്ടാകണം. പ്രസന്നവദനനും ആഹ്ലാദചിത്തനുമായാണ് ജീവിക്കേത്. ഉന്മേഷം സ്ഫുരിക്കുന്ന വാക്കും പ്രവൃത്തിയും പുഞ്ചിരിയുമൊക്കെ വേണം ജീവിതത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍. ദുഃഖം, കോപം, വിഷാദം, അസൂയ, തെറ്റിദ്ധാരണ, മരിച്ച ഹൃദയം, സംഘര്‍ഷപൂര്‍ണമായ ചിന്തകള്‍ ഇതൊക്കെ ജീവിതത്തിന്റെ നിറം കെടുത്തും. സ്വഭാവപരമായ ഇത്തരം രോഗങ്ങളും മാനസിക സംഘര്‍ഷങ്ങളും മനുഷ്യന്റെ ശാരീരിക പ്രക്രിയകളെ വരെ ദോഷകരമായി ബാധിക്കും.  നബി (സ) അരുളി: ''നേരെ ചൊവ്വെ ജീവിക്കുക, പ്രസന്നവദനനായി കഴിയുക'' (മിശ്കാത്ത്).
ഒരിക്കല്‍ പ്രായാധിക്യമുള്ള ഒരാള്‍ തന്റെ രണ്ട് മക്കളുടെ ചുമലുകളില്‍ താങ്ങി വളരെ ക്ലേശപ്പെട്ട് നീങ്ങുന്നത് നബി (സ) കാണാനിടയായി. അവിടുന്ന് ചോദിച്ചു: 'ഇയാള്‍ക്ക് എന്തു പറ്റി?' 'ദൈവഭവനത്തിലേക്കു കാല്‍നടയായി യാത്ര ചെയ്യാന്‍ നേര്‍ച്ചയാക്കിയ വ്യക്തിയാണ് അയാള്‍'- ജനം പറഞ്ഞു. അപ്പോള്‍ നബി (സ) പറഞ്ഞു: 'അയാളുടെ കാര്യത്തില്‍ അല്ലാഹു തൃപ്തനല്ല. അയാള്‍ സ്വന്തത്തെ ശിക്ഷിക്കുകയാണ്.' വാഹനപ്പുറത്തേറി യാത്ര ചെയ്യാന്‍ പ്രവാചകന്‍ അയാളോട് കല്‍പിക്കുകയും ചെയ്തു. ഒരിക്കല്‍ കൂനിക്കൂടി നടക്കുന്ന ഒരു ചെറുപ്പക്കാരനെ കണ്ട ഉമര്‍(റ), അയാളെ തടഞ്ഞുനിര്‍ത്തി ചോദിച്ചു: 'താങ്കള്‍ക്ക് എന്താണ് അസുഖം?' തനിക്കൊരു രോഗവുമില്ലെന്നായിരുന്നു അയാളുടെ മറുപടി. തന്റെ വടി ഉയര്‍ത്തി കാണിച്ച് ഭീഷണിസ്വരത്തില്‍ ഉമര്‍(റ) അയാളോട് പറഞ്ഞു: 'വഴിയില്‍ പൂര്‍ണ കരുത്ത് കാട്ടിയാണ് നടക്കേണ്ടത്. കാല്‍ നിലത്തമര്‍ത്തിവെച്ച്, പൂര്‍ണ കരുത്തോടെയാണ് പ്രവാചകന്‍ വഴിയില്‍ നടന്നിരുന്നത്. ചെങ്കുത്തായ സ്ഥലത്തുനിന്ന് അദ്ദേഹം ഇറങ്ങിവരുന്ന പ്രതീതിയാണപ്പോള്‍ ഉാവുക.'
അബ്ദുല്ലാഹിബ്‌നു ഹാരിസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: 'നബി(സ)യേക്കാള്‍ പുഞ്ചിരിക്കുന്ന ഒരാളെ ഞാന്‍ കണ്ടിട്ടേയില്ല.' നബി (സ) ഇങ്ങനെയൊരു പ്രാര്‍ഥന പഠിപ്പിച്ചിട്ടു്: അല്ലാഹുമ്മ ഇന്നീ അഊദുബിക മിനല്‍ ഹമ്മി വല്‍ ഹുസ്‌നി, വല്‍ അജ്‌സി വല്‍ കസ്‌ലി, വ ളല്‍ഇദ്ദൈനി, വ ഗലബതിര്‍രിജാല്‍ (അല്ലാഹുവേ ദുഃഖം, വ്യസനം, അവശത, അലസത, കടഭാരം, ജനങ്ങള്‍ അടിച്ചമര്‍ത്തുന്ന സ്ഥിതിവിശേഷം- ഇവയില്‍നിന്ന് ഞാന്‍ നിന്നില്‍ അഭയം തേടുന്നു). നാം നിത്യവും ശീലമാക്കേണ്ട പ്രാര്‍ഥന.
ശാരീരികാരോഗ്യത്തെ അപകടപ്പെടുത്തുന്ന വിധം വഹിക്കാവുന്നതിലധികം ഭാരം വഹിക്കരുത്. കായികാരോഗ്യം സംരക്ഷിച്ചുനിര്‍ത്തുകയും ആവശ്യാനുസരണം സന്തുലിതമായി അതിനെ പ്രയോജനപ്പെടുത്തുകയുമാണ് വേണ്ടത്. ആഇശ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: നബി (സ) അരുള്‍ ചെയ്തു: ''വഹിക്കാന്‍ കഴിയുമെന്ന് തനിക്ക് തോന്നുന്നത്ര ഭാരമേ ശാരീരികമായി നിങ്ങള്‍ ഏറ്റെടുക്കാവൂ'' (ബുഖാരി).
അബൂഖൈസ്(റ) പറയുന്നു: നബി (സ) പ്രസംഗിച്ചുകൊണ്ടിരിക്കുന്ന നേരത്ത് ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് ചെല്ലുകയുണ്ടായി. വെയിലുള്ള സ്ഥലത്താണ് അപ്പോള്‍ ഞാന്‍ ചെന്നുനിന്നത്. നബി (സ) ഉപദേശിച്ചു: 'താങ്കള്‍ തണലിലേക്ക് മാറിനില്‍ക്കുക' (അല്‍ അദബുല്‍ മുഫ്‌റദ്). ശരീരത്തിന്റെ കുറച്ച് ഭാഗം വെയിലിലും ബാക്കിഭാഗം തണലിലുമായി നില്‍ക്കുന്നതും പ്രവാചകന്‍ (സ) നിരോധിച്ചിട്ടുണ്ട്.
ബാഹില ഗോത്രാംഗമായ മുജീബ പറയുന്നു: ഒരിക്കല്‍ എന്റെ പിതാവ് ചില സുപ്രധാന കാര്യങ്ങള്‍ പഠിക്കാനായി നബി(സ)യുടെ അടുക്കല്‍ ചെന്നു. വീട്ടില്‍ മടങ്ങിയെത്തി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ വീണ്ടും അദ്ദേഹം പ്രവാചകനെ കാണാന്‍ ചെന്നപ്പോള്‍ നബി(സ)ക്കു അദ്ദേഹത്തെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അദ്ദേഹം ചോദിച്ചു: 'താങ്കള്‍ക്ക് എന്നെ മനസ്സിലായില്ലേ?' നബി(സ) പറഞ്ഞു: 'ഇല്ല. സ്വന്തത്തെ പരിചയപ്പെടുത്തുക.' അദ്ദേഹം പറഞ്ഞു: 'ബാഹില ഗോത്രാംഗമായ ഞാന്‍ കഴിഞ്ഞ വര്‍ഷവും അങ്ങയെ കാണാന്‍ വന്നിരുന്നു.' അപ്പോള്‍ പ്രവാചകന്‍(സ) ചോദിച്ചു: 'താങ്കള്‍ക്കെന്തു പറ്റി? കഴിഞ്ഞ വര്‍ഷം വന്നപ്പോള്‍ താങ്കളുടെ രൂപവും കോലവും ഏറെ സുന്ദരമായിരുന്നു.' അദ്ദേഹം പറഞ്ഞു: 'താങ്കളുടെ അടുത്തുനിന്ന് പോയ നാള്‍തൊട്ട് നിരന്തരം നോമ്പ് അനുഷ്ഠിക്കുകയാണ് ഞാന്‍. രാത്രി മാത്രമാണ് ഭക്ഷണം കഴിക്കാറുള്ളത്.' പ്രവാചകന്‍ പറഞ്ഞു: 'സ്വന്തത്തെ മനഃപൂര്‍വം അപകടപ്പെടുത്തി ആരോഗ്യം നശിപ്പിക്കുകയാണ് താങ്കള്‍. റമദാനില്‍ മാസം പൂര്‍ണമായും നോമ്പ് അനുഷ്ഠിച്ചുകൊള്ളുക. പുറമെ എല്ലാ മാസവും ഓരോ നോമ്പും നോല്‍ക്കുക.' അദ്ദേഹം പറഞ്ഞു: 'പ്രവാചകരേ, മാസം ഒറ്റ നോമ്പ് എന്നത് കുറച്ച് വര്‍ധിപ്പിച്ചുകൂടേ?' പ്രവാചകന്‍: 'ശരി, മാസത്തില്‍ രണ്ടെണ്ണമാവാം.' സ്വഹാബി വീണ്ടും: 'അല്‍പം കൂടി വര്‍ധിപ്പിച്ചാലും.' നബി: 'ശരി, മാസം മൂന്ന് നോമ്പുകള്‍.' അദ്ദേഹം വീണ്ടും വര്‍ധനവ് ആവശ്യപ്പെട്ടപ്പോള്‍ പ്രവാചകന്റെ മറുപടി: 'വര്‍ഷവും മുഹര്‍റമിലെ നോമ്പ് അനുഷ്ഠിക്കണം; ഒഴിവാക്കുകയും ആവാം. അങ്ങനെ എല്ലാ വര്‍ഷവും പ്രവര്‍ത്തിക്കുക.' അതു പറഞ്ഞ് നബി(സ) തന്റെ മൂന്ന് വിരലുകള്‍ പരസ്പരം കൂട്ടിപ്പിടിച്ചു. പിന്നീട് വിട്ടയച്ചും കാണിച്ചു (റജബ്, ശവ്വാല്‍, ദുല്‍ഖഅദ്, ദുല്‍ഹിജ്ജ മാസങ്ങളില്‍ നോമ്പനുഷ്ഠിക്കുകയോ ഉപേക്ഷിക്കുകയോ ആവാം എന്നായിരുന്നു അതിന്റെ ഉദ്ദേശ്യം).
മറ്റൊരിക്കല്‍ നബി (സ) പറഞ്ഞു: 'സ്വന്തത്തെ നിന്ദിക്കുന്നത് വിശ്വാസിക്ക് ചേര്‍ന്നതല്ല.' അനുയായികള്‍ ചോദിച്ചു: 'വിശ്വാസി എങ്ങനെയാണ് സ്വന്തത്തെ നിന്ദിക്കുക?' നബി(സ) പറഞ്ഞു: 'താങ്ങാനാവാത്ത പരീക്ഷണങ്ങളില്‍ സ്വന്തത്തെ അകപ്പെടുത്തിക്കൊ്' (തിര്‍മിദി).
ത്യാഗസന്നദ്ധത, കഠിനാധ്വാനം, ധീരത എന്നിവ മുഖമുദ്രയാക്കിയാണ് ജീവിക്കേണ്ടത്. കടുത്ത പ്രതിസന്ധിയും പരീക്ഷണവും സധീരം നേരിടാനുള്ള ചങ്കുറപ്പും സമര്‍പ്പണസന്നദ്ധതയുമുാവണം.
സുഖലോലുപത, എളുപ്പം മാത്രം തേടിക്കൊണ്ടിരിക്കല്‍, അലസത, ആഢംബരഭ്രമം, ഭൗതിക പൂജ ഇത്യാദികള്‍ പാടേ വെടിയണം. മുആദുബ്‌നു ജബലി(റ)നെ യമന്‍ ഗവര്‍ണറായി നിശ്ചയിച്ചപ്പോള്‍ പ്രവാചകന്‍(സ) അദ്ദേഹത്തോട് പറഞ്ഞു: 'മുആദ്, സുഖലോലുപനായി മാറുന്നത് നീ സൂക്ഷിക്കുക. കാരണം അല്ലാഹുവിന്റെ ദാസന്മാര്‍ സുഖലോലുപരാവുന്നവരല്ല' (മിശ്കാത്ത്).
നബി(സ)യില്‍നിന്ന് അബൂഉമാമ(റ) ഉദ്ധരിക്കുന്നു: 'ലളിത ജീവിതം നയിക്കുന്നത് ഈമാനിന്റെ അടയാളമാകുന്നു' (അബൂദാവൂദ്).
നബി(സ)യുടേത് ലളിതവും ധീരവുമായ ജീവിതമായിരുന്നു. മനക്കരുത്ത് വേുവോളമുായിരുന്നു. അത് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ശാരീരിക കരുത്ത് വര്‍ധിക്കുമെന്നതിനാല്‍ നീന്തല്‍ നബി(സ) ഇഷ്ടപ്പെട്ടു. ഒരിക്കല്‍ ഒരു കുളത്തില്‍ നബി(സ)യും ചില സ്വഹാബികളും നീന്തിക്കൊണ്ടിരിക്കെ, രണ്ടു പേരുള്ള ജോഡികളായി നബി (സ) അവരെ ഇനം തിരിച്ചു. ജോഡിയില്‍ ഒരാള്‍ മറ്റേയാളുടെ അടുത്തേക്ക് വേഗത്തില്‍ നീന്തിയടുക്കുന്നുണ്ടോ എന്ന് നോക്കാനായിരുന്നു മത്സരം. അബൂബക്ര്‍ (റ) ആയിരുന്നു നബിയുടെ തുണ. അവിടുന്ന് നീന്തിനീന്തി അബൂബക്‌റി(റ)ന്റെ അടുത്തെത്തി അദ്ദേഹത്തിന്റെ ചുമല്‍ പിടിക്കുകയുണ്ടായി.
യാത്രക്ക് കുതിരയായിരുന്നു നബി(സ)യുടെ പ്രിയ വാഹനം. സ്വന്തം കുതിരയെ സ്വയം പരിപാലിക്കുകയും വൃത്തിയാക്കുകയും ചെയ്യുന്നതായിരുന്നു അവിടുത്തെ ശീലം. അതിന്റെ മൂര്‍ധാവിലെ രോമം തടവിക്കൊണ്ട് പ്രവാചകന്‍(സ) പറഞ്ഞു: 'കുതിരയുടെ മൂര്‍ധാവ് അന്ത്യദിനം വരെ നന്മയില്‍ ഊട്ടപ്പെട്ടതാകുന്നു.'
ഉഖ്ബ(റ)യില്‍നിന്ന്. നബി (സ) അരുള്‍ ചെയ്തു: 'നീന്തല്‍ പഠിക്കുക. കുതിരസവാരി നടത്തുക. വേഗതയില്‍ നീന്തുന്നവനാണ് കുതിരപ്പുറത്ത് സഞ്ചരിക്കുന്നവനേക്കാള്‍ എനിക്കു പ്രിയങ്കരന്‍. നീന്തല്‍ പഠിച്ച് പിന്നീടത് ഉപേക്ഷിച്ചവന്‍ ദിവ്യാനുഗ്രഹത്തിന് വിലകല്‍പിക്കാത്തവനാകുന്നു' (അബൂദാവൂദ്).
നബി(സ)യില്‍നിന്ന് അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) നിവേദനം ചെയ്യുന്നു: 'പ്രതിസന്ധിഘട്ടത്തില്‍ യോദ്ധാക്കള്‍ക്കു സംരക്ഷണം നല്‍കാന്‍ വേണ്ടി ഉറക്കമൊഴിച്ചവന്റെ രാത്രി, ലൈലതുല്‍ ഖദ്‌റിന്റെ രാവിനേക്കാള്‍ മഹത്തരമാകുന്നു' (ഹാകിം). 

വിവ: റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (20-21)
ടി.കെ ഉബൈദ്‌

ഹദീസ്‌

നേര്‍ജീവിതത്തെ അപകടപ്പെടുത്തുന്ന നാവ്
മൂസ ഉമരി പാലക്കാട്