Prabodhanm Weekly

Pages

Search

2019 ഏപ്രില്‍ 05

3096

1440 റജബ് 28

NICMAR - പി.ജി

റഹീം ചേന്ദമംഗല്ലൂര്‍

നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് ആന്റ് റിസര്‍ച്ച് (NICMAR)-ല്‍ വിവിധ പി.ജി പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ബി.ടെക് ആണ് യോഗ്യത. ഒരു വര്‍ഷത്തെയും രണ്ട് വര്‍ഷത്തെയും പി.ജി പ്രോഗ്രാമുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 14. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ് www.nicmar.ac.in

 

ഗോഖലെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഇക്കണോമിക്‌സ് പഠിക്കാം

ഗോഖലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പൊളിറ്റിക്‌സ് & ഇക്കണോമിക്‌സില്‍ ബി.എസ്.സി, എം.എസ്.സി കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 60% മാര്‍ക്കോടെ +2 വാണ് ബി.എസ്.സി ഇക്കണോമിക്‌സിനുള്ള യോഗ്യത. 50 ശതമാനം മാര്‍ക്കോടെ ബിരുദമാണ് എം.എസ്.സി കോഴ്‌സുകള്‍ക്കുള്ള യോഗ്യത. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. എം.എസ്.സി ഇക്കണോമിക്‌സ്, ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സ്, അഗ്രി ബിസിനസ് ഇക്കണോമിക്‌സ്, ഇന്റര്‍നാഷ്‌നല്‍ ബിസിനസ്സ് ഇക്കണോമിക്‌സ് & ഫിനാന്‍സ് തുടങ്ങിയവയാണ് പി.ജി കോഴ്‌സുകള്‍. ജൂണ്‍ 9-ന് നടക്കുന്ന പ്രവേശന പരീക്ഷക്ക് എറണാകുളത്തും സെന്ററുണ്ട്. അവസാന തീയതി മെയ് 24. വിവരങ്ങള്‍ക്ക്: http://gipe.ac.in/


 

ജവഹര്‍ലാല്‍ നെഹ്ററു സ്‌കോളര്‍ഷിപ്പ്

ഫുള്‍ടൈം പി.എച്ച്.ഡി പ്രവേശനം നേടുകയോ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തവര്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പിനുള്ള അര്‍ഹത. അപേക്ഷകര്‍ 60% മാര്‍ക്കോടെ പി.ജിയുള്ള 35 വയസ്സ് കവിയാത്തവരായിരിക്കണം. ട്യൂഷന്‍ ഫീ, കണ്ടിജന്‍സി ചെലവിനങ്ങളിലായി രണ്ട് വര്‍ഷത്തേക്ക് പ്രതിമാസം 33000 രൂപ സ്‌കോളര്‍ഷിപ്പ് ലഭിക്കും. മെയ് 31-നകം അപേക്ഷ നല്‍കണം. The Administrative Secretary, Jawaharlal Nehru Memorial Fund, Teen Murti House, New Delhi - 110011 എന്ന വിലാസത്തിലാണ് അപേക്ഷകള്‍ അയക്കേണ്ടത്. 100 രൂപ ഡ്രാഫ്‌റ്റോടു കൂടിയാണ് അപേക്ഷ നല്‍കേണ്ടത്. സ്‌കോളര്‍ഷിപ്പ് നല്‍കുന്ന വിഷയങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്: www.jnmf.in


 

പി.ജി ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് ഫിനാന്‍സ്

ഫിനാന്‍ഷ്യല്‍ ജേണലിസ്റ്റ് മേഖലയില്‍ ഉള്‍പ്പെടെ തൊഴിലവസരം നല്‍കുന്ന, NISM, SEBI  സര്‍ട്ടിഫിക്കേഷനുള്ള പി.ജി ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ്(പി.ജി.ഡി.എം) ഫിനാന്‍സ് പ്രോഗ്രാമുകള്‍ക്ക് ഇപ്പോള്‍ അപേക്ഷ നല്‍കാം. രണ്ടു വര്‍ഷത്തെ റെസിഡന്‍ഷ്യല്‍ കോഴ്‌സിന് 50% മാര്‍ക്കോടെ ബിരുദവും, കാറ്റ്/സിമാറ്റ്/മാറ്റ്/ജിമാറ്റ്/എക്സാറ്റ്/എ.ടി.എം.ആര്‍ സ്‌കോറുമാണ് യോഗ്യത. അവസാന തീയതി ഏപ്രില്‍ 15. നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് ആണ് കോഴ്‌സ് നടത്തുന്നത്. വിവരങ്ങള്‍ക്ക്: www.nifm.ac.in


 

 

മീഡിയ കോഴ്‌സുകള്‍

 

സിംബയോസിസ് സെന്റര്‍ ഫോര്‍ മീഡിയ & കമ്യൂണിക്കേഷന്‍സ്

സിംബയോസിസ്  ഇന്റര്‍നാഷ്‌നലി (ഡീംഡ് യൂനിവേഴ്സിറ്റി) ന്റെ ബി.എ മാസ് കമ്യൂണിക്കേഷന്‍ കോഴ്‌സിനും, മറ്റ് മീഡിയ പ്രഫഷനല്‍ കോഴ്സുകള്‍ക്കും അപേക്ഷ ക്ഷണിച്ചു. എന്‍ട്രന്‍സ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. 50 ശതമാനം മാര്‍ക്കോടെ +2 വാണ് യോഗ്യത. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 15. വിവരങ്ങള്‍ക്ക്: https://scmc.edu.in/  Symbiosis Viman Nagar Campus, Survey No. 231, off New Airport Road, Viman Nagar, Pune - 411014, Maharashtra, Tel: +9120-26634511/12/13/14/15, E-mail ID: [email protected]


 

ഏഷ്യന്‍ കോളേജ് ഓഫ് ജേണലിസം

ചെന്നൈ ആസ്ഥാനമായ ഏഷ്യന്‍ കോളേജ് ഓഫ് ജേണലിസത്തില്‍ പി.ജി പ്രോഗ്രാമുകള്‍ക്ക് ഏപ്രില്‍ 8 വരെ അപേക്ഷിക്കാം. പി.ജി ഡിപ്ലോമ ഇന്‍ ജേണലിസം, പി.ജി ഡിപ്ലോമ ഇന്‍ ബിസിനസ്സ് & ഫിനാന്‍ഷ്യല്‍ ജേണലിസം എന്നീ കോഴ്‌സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. ഡിഗ്രിയാണ് യോഗ്യത. അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഇവര്‍ 2020 ഫെബ്രുവരിയോടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. ഏപ്രില്‍ 28-നാണ് എഴുത്തു പരീക്ഷ നടക്കുക. കൊച്ചിയും തിരുവനന്തപുരവും ഉള്‍പ്പെടെ 20 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഓണ്‍ലൈനായും ഓഫ് ലൈനായും അപേക്ഷ നല്‍കാം. പൂരിപ്പിച്ച അപേക്ഷ Asian College of Journalism, Second Main Road, Taramani,Chennai-600 113, Tamil Nadu, India എന്ന അഡ്രസ്സിലേക്ക് അയക്കണം. ജവ : 914422542840 / 22542842  47. വിവരങ്ങള്‍ക്ക്: https://www.asianmedia.org.in


 

ടൈംസ് സ്‌കൂള്‍ ഓഫ് മീഡിയ

മാസ് കമ്യൂണിക്കേഷന്‍ & ജേണലിസത്തില്‍ മൂന്ന് വര്‍ഷത്തെ ബി.എ, ഒരു വര്‍ഷത്തെ പി.ജി ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ, പി.ജി ഡിപ്ലോമ ഇന്‍ ബിസിനസ്സ് ജേണലിസം തുടങ്ങിയ കോഴ്‌സുകള്‍ക്കാണ് ടൈംസ് സ്‌കൂള്‍ ഓഫ് മീഡിയ അപേക്ഷ ക്ഷണിച്ചത്. യോഗ്യത: 40 ശതമാനം മാര്‍ക്കോടെ +2 പാസ്സായിരിക്കണം. അപേക്ഷകര്‍ 1/10/1999-നു ശേഷം ജനിച്ചവരായിരിക്കണം. +2 വിന് ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പും നല്‍കുന്നുണ്ട്. എന്‍ട്രന്‍സ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും സെലക്ഷന്‍. വിശദ വിവരങ്ങള്‍ക്ക്: https://www.bennett.edu.in/

Comments

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (14)
എ.വൈ.ആര്‍