പിന്നെയും ഭൂമികള്‍ പൂക്കുന്നു (കവിത)
സലാം കരുവമ്പൊയില്‍
നിറപ്പകര്‍ച്ചയുടെ
സ്തോഭജനകമാം പകര്‍ന്നാട്ടം
പുഴുങ്ങിയെടുത്ത
അക്ഷരങ്ങളെക്കുറിച്ചല്ലോ,
അടുത്ത കഥ!
അക്ഷരങ്ങള്‍ക്ക്
ഗര്‍ഭഗൃഹമൊരുക്കും
മഷികുപ്പികള്‍
ഇനി,
'പണ്ടു പണ്ടൊരിട'ത്തെ
കുതൂഹല സംഭ്രമങ്ങളില്‍
നനഞ്ഞൊട്ടി നില്‍ക്കില്ലെന്ന്
പുതിയ പര്‍വം.
കുതികൊള്ളുകയല്ലോ കുതിരവണ്ടി....
വരികളും
വര്‍ണങ്ങളും
കടലാസുകളുടെ
അജ്ഞേയമാം പടര്‍പ്പുകളിലേക്ക്
മഴ പെയ്ത്ത്.....
പഴയ പകര്‍പ്പവകാശത്തിനോ,
വീതം വെയ്പ്പുകളുടെയും
വീരസ്യവീണ്‍വാക്കിന്റെയും
മയില്‍ക്കുറ്റിക്കു വേണ്ടിയോ
ഒരു മണ്ണും ഉലയൂതുന്നില്ല ഇപ്പോള്‍.
ആറ്റി തണുപ്പിക്കാന്‍ നോക്കേണ്ട
ഒരു അഗ്നിയുടെ കൊമ്പും.
കാച്ചികുറുക്കാന്‍ പണിപ്പെടേണ്ട
മൌനത്തിന്റെ ഒരു തടാകവും
മഷികുപ്പികളുടെ ധാര്‍ഷ്ട്യവും
അച്ചുകൂടങ്ങളുടെ ആര്‍പ്പുവിളിയും
ഏത് പിന്നിപ്പറിഞ്ഞ കിനാവിന്റെ
ഗോലികളിലാണ് ചായം തേക്കുന്നത്?
ചില്ലുപാളികളില്‍
രാകിവെച്ച
തിട്ടൂരങ്ങളും,
സന്ധിബന്ധമറ്റ
കാഴ്ചയുടെ
മണ്‍ഭരണികളും
ഏതു രസനയുടെ
ഭൂഖണ്ഡങ്ങളെയാണ്
പ്രണയിക്കുന്നത്...?
Comments