പുസ്തകപ്പുര
സന്തുഷ്ട കുടുംബം ഇംഗ്ളീഷില്‍
ഇസ്ലാമിക് പബ്ളിഷിംഗ് ഹൌസ് പ്രസിദ്ധീകരിച്ച ശൈഖ് മുഹമ്മദ് കാരകുന്നിന്റെ 'സന്തുഷ്ട കുടുംബം' എന്ന കൃതിയുടെ ഇംഗ്ളീഷ് പരിഭാഷയാണ് ഹാപ്പി ഫാമിലി. തമിഴ്, കന്നട, മറാഠി ഭാഷകളിലും ഇതിന് പരിഭാഷകള്‍ വന്നിട്ടുണ്ട്. ഇംഗ്ളീഷിലേക്ക് ഡോ. ടി.കെ മുഹമ്മദും മാറാഠിയിലേക്ക് എല്‍. പുനേക്കറും കന്നടയിലേക്ക് നൂര്‍ മുഹമ്മദും തമിഴിലേക്ക് കെ.എം മുഹമ്മദുമാണ് മൊഴിമാറ്റം നടത്തിയത്. ഇംഗ്ളീഷ് പതിപ്പ് ദല്‍ഹിയിലെ മര്‍കസി മക്തബാ ഇസ്ലാമി പബ്ളിഷേഴ്സും മറാഠിയിലേത് മുംബൈയിലെ ഇസ്ലാമിക് മറാഠി പബ്ളിഷേഴ്സ് ട്രസ്റും കന്നടയിലേത് മംഗലാപുരത്തെ ശാന്തിപ്രകാശനയും തമിഴിലേത് ചെന്നൈയിലെ ഇസ്ലാമിക് ഫൌണ്ടേഷന്‍ ട്രസ്റുമാണ് പ്രസിദ്ധീകരിച്ചത്. മലയാളത്തില്‍ 8 പതിപ്പ് പുറത്തിറങ്ങിയ 'സന്തുഷ്ട കുടുംബ'ത്തിന്റെ തമിഴ് പരിഭാഷക്ക് ഇതിനകം ആറു പതിപ്പുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്.
വിദ്യാഭ്യാസത്തെ സഗൌരവം വിലയിരുത്തുന്ന മാഗസിന്‍
മുസ്ലിം സമുദായത്തിന്റെ നിലവിലുണ്ടായിരുന്ന വിദ്യാഭ്യാസപരവും സാമൂഹികവുമായ ശോചനീയാവസ്ഥയെക്കുറിച്ച ഗൌരവതരമായ ചര്‍ച്ചയില്‍ നിന്നാണ് സാഫി എന്ന സംഘടന രൂപം കൊള്ളുന്നത്. അതിന്റെ മേല്‍നോട്ടത്തിലുള്ള ഒരു ഇന്‍സ്റിറ്റ്യൂട്ട് ആയിട്ടാണ് സാഫി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് സ്റഡി (സിയാസ്) ആരംഭിക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തെയും മുസ്ലിം വിദ്യാഭ്യാസത്തെയും പറ്റി ന്യായമായ ആശകളും ആശങ്കകളും പങ്കുവെക്കുന്നു സാഫി സ്ഥാപനങ്ങളുടെ പത്താമത് ആനിവേഴ്സറി സോവനീര്‍.
കേരള മുസ്ലിംകളും ആധുനിക വിദ്യാഭ്യാസവും, വേണം നമുക്കൊരു മലയാളം സര്‍വകലാശാല, നൂതന വിദ്യാഭ്യാസത്തിന്റെ കേരള മാതൃക, മുസ്ലിം വിദ്യാഭ്യാസത്തിന്റെ നവോത്ഥാന കാലം, മലബാര്‍ അറിവിന്റെ ഉണര്‍വ് തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മാഗസിന്‍ വിദ്യാഭ്യാസത്തെ ഗൌരവം വീക്ഷിക്കുന്നവര്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ്.
ഏകാധിപത്യത്തോട് കയര്‍ത്ത സയ്യിദ് ഖുത്വ്ബിനെപ്പറ്റി
സയ്യിദ് ഖുത്വ്ബ് രക്തസാക്ഷിയായിട്ട് നാല് ദശകങ്ങളിലേറെയായി. വാദിക്കാന്‍ ഒരു അഭിഭാഷകനെപോലും അനുവദിക്കാതെ, 1966 ആഗസ്റ് മാസത്തില്‍ ഈജിപ്തിലെ പട്ടാള കോടതി രഹസ്യ വിചാരണ നടത്തി അദ്ദേഹത്തെ തൂക്കിക്കൊല്ലുകയായിരുന്നു. ഏകാധിപത്യ വാഴ്ചയുടെ താന്തോന്നിത്തങ്ങളോട് കലഹിച്ച് രക്തസാക്ഷിയായ മഹാത്മാവിലേക്ക് തുറന്നു വെച്ച ഒരു കിളിവാതിലാണ് സയ്യിദ് ഖുത്വ്ബ്: ആവിഷ്കാര സ്വാതന്ത്യ്രത്തിന്റെ രക്തസാക്ഷി എന്ന വി.എ കബീറിന്റെ പുസ്തകം. സയ്യിദ് ഖുത്വ്ബിനെക്കുറിച്ച് മലയാളത്തില്‍ പ്രകാശിതമാകുന്ന ആദ്യ ജീവചരിത്രം കൂടിയാണിത്. ഇസ്ലാമിക് പബ്ളിഷിംഗ് ഹൌസ് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകത്തിന് 60 രൂപയാണ് വില.
Comments